Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലച്ചിത്ര നടനും ടിഡിപി മുൻ എംപിയുമായിരുന്ന നന്ദമൂരി ഹരികൃഷ്ണ അന്തരിച്ചു; മരണം വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ; കൊല്ലപ്പെട്ടത് ടിഡിപി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എൻടി രാമറാവുവിന്റെ മകൻ

ചലച്ചിത്ര നടനും ടിഡിപി മുൻ എംപിയുമായിരുന്ന നന്ദമൂരി ഹരികൃഷ്ണ അന്തരിച്ചു; മരണം വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ; കൊല്ലപ്പെട്ടത് ടിഡിപി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എൻടി രാമറാവുവിന്റെ മകൻ

മറുനാടൻ മലയാളി ഡസ്‌ക്

ഹൈദരാബാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന തെലുങ്ക് നടനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റ ഭാര്യ സഹോദരനുമായ നന്ദമൂരി ഹരികൃഷ്ണ അന്തരിച്ചു. 61 വയസായിരുന്നു. മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി (ടിഡിപി) സ്ഥാപകനുമായ എൻടി രാമ റാവുവിന്റെ മകനാണ്. 2008 മുതൽ 2014 വരെ ടിഡിപിയുടെ രാജ്യസഭ എംപിയായിരുന്നു.

ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോകുമ്പോളാണ് അപകടം. ഹരികൃഷ്ണ തന്നെയാണ് കാർ ഓടിച്ചിരുന്നത്. അമിത വേഗതയിൽ വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡ് മീഡിയനിൽ ഇടിക്കുകയായിരുന്നു.

ലക്ഷ്മിയാണ് ഭാര്യ. രണ്ട് വിവാഹങ്ങളിൽ നിന്നായി പ്രശസ്ത തെലുങ്ക് നടൻ എൻടിആർ ജൂനിയർ അടക്കം അഞ്ച് മക്കളാണുള്ളത്. മറ്റൊരു മകൻ കല്യാൺ റാമും നടനാണ്. മറ്റൊരു അറിയപ്പെടുന്ന തെലുങ്ക് നടൻ ബാലകൃഷ്ണ സഹോദരനാണ്. ഒരു മകൻ ജാനകി റാം 2014ൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഹരികൃഷ്ണയുടെ അപകടമുണ്ടായതിന് സമീപപ്രദേശത്ത് തന്നെയായിരുന്നു ഇതെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് പറയുന്നു. തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ നാർകേട്പള്ളി അഡ്ഡങ്കി ഹൈവേയിലാണ് അപകടമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP