Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞു മടങ്ങും വഴി ആറ്റിൽ കാൽകഴുകാനിറങ്ങി; ഒഴുക്കിൽപ്പെട്ടത് മൂന്നു സുഹൃത്തുക്കൾ; രണ്ടു പേരെ കരയിലുണ്ടായിരുന്നവർ മുളങ്കമ്പ് ഇട്ടു കൊടുത്ത് രക്ഷിച്ചു; മല്ലപ്പള്ളി മണിമലയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞു മടങ്ങും വഴി ആറ്റിൽ കാൽകഴുകാനിറങ്ങി; ഒഴുക്കിൽപ്പെട്ടത് മൂന്നു സുഹൃത്തുക്കൾ; രണ്ടു പേരെ കരയിലുണ്ടായിരുന്നവർ മുളങ്കമ്പ് ഇട്ടു കൊടുത്ത് രക്ഷിച്ചു; മല്ലപ്പള്ളി മണിമലയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മണിമലയാറ്റിൽ മുങ്ങിമരിച്ചു. ശാന്തിപുരം പാലയ്ക്കൽ വീട്ടിൽ റിക്സൺ (17) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ വലിയപാലത്തിന് സമീപം വടക്കൻ കടവിലാണ് അപകടം. പരിയാരത്ത് ഫുട്ബോൾ ടൂർണമെന്റിന് എത്തിയതായിരുന്നു റിക്സണും സുഹൃത്തുക്കളും.

ടൂർണമെന്റ് കഴിഞ്ഞ് മടങ്ങവേയാണ് കുളിക്കാൻ ഇറങ്ങിയത്. എല്ലാവരും കുളി കഴിഞ്ഞ് കരക്ക് കയറിയതിന് ശേഷം ചെരുപ്പിൽ പറ്റിയ ചെളി കഴുകാൻ മൂന്നുപേർ വീണ്ടും ആറ്റിലേക്ക് ഇറങ്ങി. ഇവരാണ് ഒഴുക്കിൽപ്പെട്ടത്. രണ്ടുപേരെ മറ്റു സുഹൃത്തുക്കൾ മുളയിട്ട് കൊടുത്ത് രക്ഷിച്ചു. റിക്സൺ ഒഴുക്കിൽപ്പെട്ടു പോയി. ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും അവർക്കും റിക്സണെ രക്ഷിക്കാനായില്ല.

കീഴ്‌വായ്‌പ്പൂര് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. പിതാവ് ഷാജി, മാതാവ് റീന, സഹോദരി റോസ്മി. മുൻ എംഎൽഎ ജോസഫ് എം പുതുശേരി, കേരള കോൺഗ്രസ് ഉന്നതാധികാരി സമിതിയംഗം കുഞ്ഞു കോശി പോൾ, പഞ്ചായത്തംഗങ്ങളായ ബിജു പുറത്തൂടൻ, വിദ്യാ മോൾ, സാം പട്ടേരി, രോഹിണി ജോസ്, മുൻപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP