Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആള് ഗുസ്തി താരം; സിവിൽ സപ്ലൈസിലെ ജോലിക്ക് പിന്നാലെ അദ്ധ്യാപകനുമായി; സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ചുമതലയും വഹിക്കുന്നതിനിടയിൽ ജനകീയ അദ്ധ്യാപകനായി; കോവിഡ് അവധിയിൽ നാട്ടിൽ പോയ താനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എ.എൽ.ശിവപ്രസാദ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു; കോവിഡ് നിയന്ത്രണത്തിൽ സംസ്‌കാര ചടങ്ങിൽ പോലും പങ്കെടുക്കാനാവാത്ത വിഷമത്തിൽ സുഹൃത്തുക്കൾ

ആള് ഗുസ്തി താരം; സിവിൽ സപ്ലൈസിലെ ജോലിക്ക് പിന്നാലെ അദ്ധ്യാപകനുമായി; സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ചുമതലയും വഹിക്കുന്നതിനിടയിൽ ജനകീയ അദ്ധ്യാപകനായി; കോവിഡ് അവധിയിൽ നാട്ടിൽ പോയ താനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എ.എൽ.ശിവപ്രസാദ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു; കോവിഡ് നിയന്ത്രണത്തിൽ സംസ്‌കാര ചടങ്ങിൽ പോലും പങ്കെടുക്കാനാവാത്ത വിഷമത്തിൽ സുഹൃത്തുക്കൾ

ജംഷാദ് മലപ്പുറം

മലപ്പുറം: ആള് ഗുസ്തി താരം. പിന്നീട് സിവിൽ സപ്ലൈസിലും അവസാനം അദ്ധ്യാപകനുമായി. അദ്ധ്യാപനത്തോടൊപ്പം സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ചുമതലയും വഹിക്കുന്നതിനിടയിൽ സ്‌കൂളിലേയും നാട്ടിലേയും ജനകീയ അദ്ധ്യാപകനുമായി മാറി. കോവിഡ് അവധിയിൽ നാട്ടിൽപോയ തനൂരുകാരുടെ പ്രിയ അദ്ധ്യാപകൻ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു. താനൂർ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും തിരുവനന്തപുരം സ്വദേശിയുമായ 46കാരനാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുഴഞ്ഞ് വീണ് മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എച്ച്.എസ് വിഭാഗം ഹിന്ദി അദ്ധ്യാപകനായ എ.എൽ. ശിവപ്രസാദ് (46)ദാണ് നാട്ടിൽവെച്ച് മരണപ്പെട്ടത്.

ഹൈസ്‌കൂൾ ഹിന്ദി അദ്ധ്യാപകനായിരുന്നു. സ്‌കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ചുമതലയും വഹിച്ചിരുന്നു. നേരത്തെ സിവിൽ സപ്ലൈസിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് അദ്ധ്യാപകനായി ദേവധാറിൽ എത്തിയത്. അദ്ധ്യാപകനായുള്ള ആദ്യ നിയമനം ഇവിടെയാണ്. ഗുസ്തി താരം കൂടിയാണ്. ഭാര്യ രാജ ലക്ഷ്മിയും ദേവധാറിൽ ഹിന്ദി അദ്ധ്യാപികയാണ്. രണ്ട് മക്കളുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് അദ്ധ്യാപകരും സ്‌കൂളിൽ വരേണ്ടതില്ലെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് ഇദ്ദേഹം നാട്ടിലേക്ക് പോയത്. സ്‌കൂളിന്റെ പൊതുവികസനത്തിന് യത്നിച്ചിരുന്ന ജനകീയ അദ്ധ്യാപകനായിരുന്നു.സംസ്‌കാരം നാളെ ഉച്ചയ്ക്കു 12ന് നടക്കും. തിരുവനന്തപുരം നെടുമങ്ങാട് വസതിയിൽവച്ചായിരുന്നു മരണം. ഭാര്യ: എം.ബി.ആർ. രാജലക്ഷമി (ദേവധാർ ഹൈസ്‌കൂൾ). മക്കൾ: നീതുപ്രസാദ് (മെഡിക്കൽ വിദ്യാർത്ഥിനി പോണ്ടിച്ചേരി), അപ്പു.അതേ സമയം അദ്ധ്യാപകന്റെ മരണം സഹ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിശ്വസിക്കാനായിട്ടില്ല. ഏറെ തിരുവനന്തപുരത്തുവച്ചാണു മരിച്ചതെന്നതും കോവിഡ് നിയന്ത്രണവും നിലനിൽക്കുന്നതിനാൽ അദ്ധ്യാപകന്റെ സംസ്‌കാര ചടങ്ങിൽപോലും പങ്കെടുക്കാൻ കഴിയാത്ത വിഷമത്തിലാണ് സുഹൃത്തുക്കളായ അദ്ധ്യാപകരും പി.ടി.എ ഭാരവാഹകളും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP