Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

സരിതയെ മരണം കൂട്ടിക്കൊണ്ട് പോയത് പറക്കമുറ്റാത്ത മൂന്ന് കുരുന്നുകളെ നോക്കാനും സ്വന്തമായി കൂരയൊരുക്കാനുമുള്ള ഓട്ടത്തിനിടെ; വീടെന്ന സ്വപ്‌നം പാതിയാക്കി അമ്മ പോയപ്പോൾ എന്ത് ചെയ്യുമെന്നറിയാതെ നിറകണ്ണുകളോടെ കുഞ്ഞുങ്ങൾ; സരിതയെ ചിതയിലേക്കെടുത്തപ്പോൾ വാവിട്ട് കരഞ്ഞ മക്കളുടെ നിലവിളി നാടിന്റെ നെഞ്ചുപിളർക്കുന്നത്

സരിതയെ മരണം കൂട്ടിക്കൊണ്ട് പോയത് പറക്കമുറ്റാത്ത മൂന്ന് കുരുന്നുകളെ നോക്കാനും സ്വന്തമായി കൂരയൊരുക്കാനുമുള്ള ഓട്ടത്തിനിടെ; വീടെന്ന സ്വപ്‌നം പാതിയാക്കി അമ്മ പോയപ്പോൾ എന്ത് ചെയ്യുമെന്നറിയാതെ നിറകണ്ണുകളോടെ കുഞ്ഞുങ്ങൾ; സരിതയെ ചിതയിലേക്കെടുത്തപ്പോൾ വാവിട്ട് കരഞ്ഞ മക്കളുടെ നിലവിളി നാടിന്റെ നെഞ്ചുപിളർക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

വടപുറം : കെഎസ്ആർടിസി ബസ് ഇൻഡസ്ട്രിയൽ സ്ഥാപനത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ സംസ്ഥാന പാതയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. നിലമ്പൂരിന് സമീപം കാട്ടുമുണ്ട് കമ്പനിപ്പടിയിലുണ്ടായ അപകടം തങ്ങളുടെ അമ്മയെ എന്നന്നേക്കുമായി വിളിച്ചുകൊണ്ട് പോയെന്ന് പറക്കമുറ്റാത്ത ഈ പിഞ്ചു കുഞ്ഞുങ്ങൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ചെറിയ വരുമാനമുള്ള ജീവിതത്തിനിടയിലും സ്വന്തമായി ഒരു കൂരയുണ്ടാക്കിയെടുക്കുക എന്ന സ്വപ്‌നമാണ് സരിതയ്ക്ക് പാതി വഴിയിൽ പൊലിഞ്ഞത്.

ആദ്യം നിലമ്പൂരിലെ ഒരു ഡയഗനേസ്റ്റിക്ക് സെന്ററിലെ ജീവനക്കാരിയായിരുന്ന സരിത രണ്ട് വർഷം മുപാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് ചേർന്നത്. സരിത മക്കളുമൊത്ത് മമ്പാട് പുള്ളിപ്പാടം വില്ലേജ് ഓഫിസിന് സമീപം ഒറ്റമുറി വാടക ക്വാർട്ടേഴ്സിലാണു കഴിഞ്ഞ കുറേ നാളുകളായി താമസിച്ചിരുന്നത്. ഇവർ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നെന്നാണ് വിവരം.

നിലമ്പൂർ മുതീരിയിൽ നഗരസഭ പിഎംഎവൈ പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ പണി ആരംഭ ഘട്ടത്തിലായിരുന്നു. കുഞ്ഞുങഅങളെ പഠിപ്പിക്കാനും വീട്ടു ചെലവിനുമായി കഷ്ടപ്പെട്ടിരുന്ന സരിത കഠിനാധ്വാനിയായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. അമ്മ പോയതോടെ എന്ത് ചെയ്യണമെന്നറിയാതെ നീറുകയാണ് കുട്ടികൾ.

സരിതയുടെ മൂത്തമകൻ ശിവനേഷ് നിലമ്പൂർ മന്നം സ്മാരക എൻഎസ്എസ് എച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മകൾ സുനിത ഏഴിലും ഇളയ മകൻ ശക്തിമൂർത്തി അഞ്ചിലും നിലമ്പൂർ ഗവ. മാനവേദൻ എച്ച്എസ്എസിൽ പഠിക്കുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വണ്ടൂരിലെ ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചു. നഗരസഭാ ശ്മശാനത്തിൽ സംസ്‌കാരം നടത്തി.

ഇവിടെ അപകടത്തിനിടയാക്കിയ കെഎസ്ആർടിസി ബസിലെ ഡ്രൈവറുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും വാർത്തകൾ വന്നിരുന്നു. ഇൻഡസ്ട്രിയൽ സ്ഥാപനത്തിലെ മേൽക്കൂരയുടെ ഇരുമ്പുകമ്പി ഡ്രൈവറുടെ സീറ്റിനു മുന്നിലെ ഗ്ലാസ് തകർത്ത് ബസിനകത്ത് പകുതി ദൂരം വരെ എത്തി. നേരിയ വ്യത്യാസത്തിനാണ് കമ്പി ദേഹത്തു തുളച്ചുകയറാതെ ഡ്രൈവർ കൊടുവള്ളി അബ്ദുൽ റസാഖ് (48) രക്ഷപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP