Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മാനന്തവാടി സ്വദേശിനി മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും

ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മാനന്തവാടി സ്വദേശിനി മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും

സ്വന്തം ലേഖകൻ

ദുബായ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മാനന്തവാടി സ്വദേശിനി ദുബൈയിൽ നിര്യാതയായി. ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ് സലിന്റെ ഭാര്യ റംഷീനയാണ് (32) മരിച്ചത്. ദുബൈ സത്‌വ അൽ ബിലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലാൻഡ് ക്രൂയിസർ ഇടിച്ചാണ് അപകടം.

സിഗ്‌നൽ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. മകൻ മുഹമ്മദ് യിസാൻ. പിതാവ്: അബൂബക്കർ. മാതാവ്: റംല. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP