Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിലേക്ക് പോകും വഴി ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ചു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു; അയ്യങ്കാവ് സ്വദേശി ഹരികൃഷ്ണന്റെ മരണം ഇന്ന് പുലർച്ചെയോടെ

വീട്ടിലേക്ക് പോകും വഴി ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ചു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു; അയ്യങ്കാവ് സ്വദേശി ഹരികൃഷ്ണന്റെ മരണം ഇന്ന് പുലർച്ചെയോടെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ബൈക്ക് വൈദ്യുതതൂണിൽ ഇടിച്ച് യുവാവ് മരിച്ചു. അയ്യങ്കാവ് മോളത്ത് ഉണ്ണികൃഷ്ണന്റെ മകൻ ഹരികൃഷ്ണൻ(25)ആണ് മരിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷം കോതമംഗലം സെയ്ന്റ് ജോർജ് സ്‌കൂളിന് സമീപത്തായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ ഹരികൃഷ്ണനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ ചൊവ്വാഴ്ച രാവിലെ 8.30 ഓടെ മരിച്ചു.

കോതമംഗലം സിൽവർ ടിപ്സ് സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്നു.സ്ഥാപനത്തിൽ ചൊവ്വാഴ്ച തുറക്കുന്ന പുതിയ കൗണ്ടറിന്റെ ജോലിയുമായി ബന്ധപ്പെട്ട് വൈകിയാണ് വീട്ടിലേക്ക് പോയത്. ബൈക്ക് ഓടിക്കുന്നതിനിടെ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് നിഗമനം. അമ്മ മല്ലിക. സഹോദരങ്ങൾ:സൂരജ്, കിരൺ. ശവസംസ്‌കാരം നടത്തി.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP