Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഇന്ദിരാ ​ഗാന്ധിയുടെ ഓഫീസിൽ നിർണായക സ്വാധീനമുണ്ടായിരുന്ന മലയാളി; എ.ആർ. ശങ്കരനാരായണൻ വിടപറയുമ്പോൾ വിരാമമാകുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന ജീവിതത്തിന്

ഇന്ദിരാ ​ഗാന്ധിയുടെ ഓഫീസിൽ നിർണായക സ്വാധീനമുണ്ടായിരുന്ന മലയാളി; എ.ആർ. ശങ്കരനാരായണൻ വിടപറയുമ്പോൾ വിരാമമാകുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന ജീവിതത്തിന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ ​ദിവസം അന്തരിച്ച മുൻ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോ​ഗസ്ഥൻ എ ആർ ശങ്കരനാരായണന്റെ സംസ്കാര ചടങ്ങുകൾ നടത്തി. ഡൽഹി ലോഥി റോഡ് ശ്മശാനത്തിലായിരുന്നു സംസ്കാരം. മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയുടെ ഓഫീസിൽ നിർണായക സ്വാധീനമുണ്ടായിരുന്ന മലയാളിയായിരുന്നു എ.ആർ. ശങ്കരനാരായണൻ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ, പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിൽ ഡയറക്ടർ ആയും എ.ആർ. ശങ്കരനാരായണൻ സേവനം അനുഷ്ടിച്ചിരുന്നു.

തന്റെ 94മത്തെ വയസിൽ ന്യൂഡൽഹി അരബിന്ദോ മാർഗിലെ ആസാദ് അപ്പാർട്മെന്റ് ബി–5/72–ൽ ആയിരുന്നു അന്ത്യം. തൃശൂർ തൃപ്രയാർ പെരിങ്ങോട്ടുകര സ്വദേശിയായ ശങ്കരനാരായണൻ ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഓഫീസിൽ നിർണായക സ്വാധീനമുള്ള മലയാളി എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്.

കുറച്ചുകാലം കേരള ഹൗസിൽ പ്രത്യേക പ്രതിനിധിയും ആയിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയം ഡപ്യൂട്ടി സെക്രട്ടറി, വ്യവസായ വികസന ഡയറക്ടർ, സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ, കേരളത്തിൽ വ്യവസായ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ, കേരള സ്റ്റീൽ ഇൻഡസ്ട്രീസ് ചെയർമാൻ, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപറേഷൻ ചെയർമാൻ, ബാങ്കിങ് സർവീസ് റിക്രൂട്മെന്റ് ബോർഡ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു.

ഭാര്യ: എം.കെ.ശാരദ. മക്കൾ:ഡോ.എ.എസ്.ലത (എൻഡോക്രനോളജിസ്​റ്റ്,ഡൽഹി),സുധാശങ്കർ (സർട്ടിഫൈഡ് നോൺവയലന്റ് കമ്മ്യൂണിക്കേഷൻ ട്രെയിനർ,ഡൽഹി). മരുമക്കൾ:ഡോ.എ.പി.മിശ്ര (ഡൽഹി),ഡോ.ദിപാങ്കർ റോയ് (ഓർഗനൈസേഷൻ ഡെവലപ്‌മെന്റ് കൺസൾട്ടന്റ്,ഡൽഹി). ഡൽഹിയിൽ മകൾ ഡോ.എ.എസ്.ലതയ്ക്കൊപ്പമായിരുന്നു താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP