Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാത്രക്കാരൻ ബസിനുള്ളിൽ കുഴഞ്ഞുവീണിട്ടും പ്രഥമശുശ്രൂഷ നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ല; അവശനായ സേവ്യറെ ബസ് ജീവനക്കാർ വലിച്ചിറക്കിയത് പാതിവഴിയിലും; ബസുകാരുടെ അനാസ്ഥ കാരണം സേവ്യർ മരിച്ചതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാരും

യാത്രക്കാരൻ ബസിനുള്ളിൽ കുഴഞ്ഞുവീണിട്ടും പ്രഥമശുശ്രൂഷ നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ല; അവശനായ സേവ്യറെ ബസ് ജീവനക്കാർ വലിച്ചിറക്കിയത് പാതിവഴിയിലും; ബസുകാരുടെ അനാസ്ഥ കാരണം സേവ്യർ മരിച്ചതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാരും

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: സ്വകാര്യ ബസിൽ കുഴഞ്ഞുവീണയാൾ മരിച്ചു. കാളിയാർ ഇടക്കുന്നേൽ വീട്ടിൽ എ ഇ സേവ്യറാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ തുടർന്ന് മരിച്ചത്. മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന മദർലാന്റ് എന്ന സ്വകാര്യ ബസ്സിൽ മൂവാറ്റുപുഴക്ക് പോകുകയയാിരുന്നു ഡികെടിഎഫ് ജില്ലാ സെക്രട്ടറി കൂടിയായ സേവ്യർ. യാത്രക്കിടെ ബസിൽ വെച്ച് സേവ്യർ കുഴഞ്ഞ് വീഴുകയായിരുന്നു.

എന്നാൽ, സേവ്യറിന്റെ അസ്വസ്ഥകൾ നോക്കാനോ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനോ പ്രഥമശുശ്രൂഷകൾ നൽകാനോ ബസ് ജീവനക്കാർ തയ്യാറായില്ല. തുടർന്ന് അഞ്ച് കിലോമീറ്റർ കൂടി ബസ് മുന്നോട്ട് പോയ ശേഷം ഞാറക്കാട് എന്ന സ്ഥലത്ത് സേവ്യറെ വലിച്ചിഴച്ച് ഇറക്കി. അവിടെ നിന്നും ഒരു ഓട്ടോ ഡ്രൈവർ തന്റെ സുഹൃത്തുക്കളേയും കൂട്ടി വണ്ണപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ കുറിച്ച് പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലും കാളിയാർ പൊലീസ് സ്റ്റേഷനിലും അറിയിച്ചിട്ട് ഒന്നര മണിക്കൂറിന് ശേഷവും പൊലീസ് എത്തുകയോ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുകയോ ഉണ്ടായില്ല. ഇതേ തുടർന്ന് നാട്ടുകാർ മൂവാറ്റുപുഴ വണ്ണപ്പുറം റോഡ് ഉപരോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP