1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ; വിടവാങ്ങുന്നത് ആധുനിക മലയാള നാടകവേദിയെ പരീക്ഷണങ്ങളിലൂടെ നവീകരിച്ച ബഹുമുഖ പ്രതിഭ; കലാകേരളത്തിന് ഇത് തീരാനഷ്ടം

June 26, 2016

തിരുവനന്തപുരം: നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ (88) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായുന്നു അന്ത്യം. ഏതാനും ദിവസമായി വാർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. തനതു നാടകവേദിയെ രൂപപ്പെ...

ശ്രീനഗറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരിൽ ഒരു മലയാളിയും; നാട്ടിൽ നിന്ന് തിരികെ കാശ്മീരിലേക്ക് മടങ്ങിയത് മൂന്നാഴ്ചമുമ്പ്; വീരമൃത്യുവരിച്ച തിരുവനന്തപുരം സ്വദേശി ജയചന്ദ്രൻ നായർ നാട്ടിലെത്തിയത് വീടുപണി പൂർത്തിയാക്കാൻ

June 26, 2016

തിരുവനന്തപുരം: ജമ്മു കശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരിൽ മലയാളിയും. തിരുവനന്തപുരം പാലോട് പച്ച അനന്തപുരം സ്വദേശിയും സിആർപിഎഫ് സബ് ഇൻസ്‌പെക്ടറുമായ ജയചന്ദ്രൻ നായരാണ് (52) വീരമൃത്യു വരിച്ചത്. ജയചന്ദ്രൻ അടക്കം എ...

ഡിഫ്തീരിയ ബാധിച്ചു മലപ്പുറത്ത് ഒരു മരണം കൂടി; പുളിക്കൽ സ്വദേശിയായ പതിനാലുകാരൻ മരിച്ചതു കോഴിക്കോടു മെഡിക്കൽ കോളേജിൽ

June 23, 2016

മലപ്പുറം: ഡിഫ്തീരിയ ബാധിച്ചു മലപ്പുറത്ത് ഒരു മരണം കൂടി. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് അഫ്സാഖാണ് (14) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഡിഫ്തീരിയ ബാധിച്ച് രണ്ടുപേരാണ് മരണമടഞ്ഞത്. ഇന്നലെയാണ് രോഗത്തെ തുടർന്ന് അവശനിലയിൽ അഫ്സാഖിനെ കോഴിക്കോട് മ...

ഓസ്ട്രേലിയൻ സംവിധായകൻ പോൾ കോക്സ് അന്തരിച്ചു; വിട പറഞ്ഞത് സ്വതന്ത്ര ഓസ്‌ട്രേലിയൻ സിനിമയുടെ സംവിധായകൻ; മലയാളികൾക്ക് കൂടുതൽ പരിചയം 'പ്രണയം' വിവാദത്തിൽ

June 19, 2016

സിഡ്നി: വിഖ്യാത ഓസ്ട്രേലിയൻ സംവിധായകൻ പോൾ കോക്സ് അന്തരിച്ചു. 76 വയസായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ട്വിറ്ററിലൂടെ ഓസ്ട്രേലിയൻ ഡയറക്ടേഴ്സ് ഗിൽഡ് ആണ് കോക്സിന്റെ മരണവാർത്ത പുറംലോകത്തെ അറിയിച്ചത്. സ്വതന്ത്ര ഓസ്ട്രേലിയ...

മലപ്പുറത്തു ഡിഫ്തീരിയ സ്ഥിരീകരിച്ച കുട്ടികളിൽ ഒരാൾ മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് താനൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി; രോഗലക്ഷണങ്ങളുമായി രണ്ടുപേർ കൂടി ചികിത്സയിൽ; ഭീതി വിട്ടൊഴിയാതെ മലപ്പുറം

June 18, 2016

മലപ്പുറം: ഡിഫ്തീരിയ ലക്ഷണം കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന താനൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താനൂർ മോരിയ കുന്നും പുറം മുഹമ്മദ് അമീൻ (15) ആണ് ഇന്ന് വൈകിട്ട് മരിച്ചത്. പൊന്...

ഹോളിവുഡ് ഹൊറർ ചിത്രം കണ്ടുപേടിച്ച് 68കാരൻ ഹൃദയം പൊട്ടി മരിച്ചു; ആന്ധ്രാപ്രദേശ് സ്വദേശി മരിച്ചതു തമിഴ്‌നാട്ടിലെ തിയറ്ററിൽ

June 17, 2016

ചെന്നൈ: ഹോളിവുഡ് ഹൊറർ ചിത്രം കണ്ട് ആന്ധ്രാപ്രദേശ് സ്വദേശി മരിച്ചു. തമിഴ്‌നാട് തിരുവണ്ണാമലയിലെ ശ്രീ ബാലസുബ്രഹ്മണ്യർ സിനിമാ തിയറ്ററിൽ കഡപ്പ ഗാന്ധിനഗർ സ്വദേശി ജി രാംമോഹനാ(68)ണു മരിച്ചത്. 'കോൺജറിങ് 2' എന്ന ചിത്രമാണ് ഇയാളുടെ ജീവനെടുത്തത്. ചിത്രം കണ്ടു ഹൃദ...

മിമിക്രി കലാകാരൻ കൊല്ലം സുഭാഷ് അന്തരിച്ചു; ക്രിക്കറ്റ് താരം ജയസൂര്യയായും എ കെ ആന്റണിയുമായും കാണികളെ കുടുകുടെ ചിരിപ്പിച്ച താരം ഇനി ഓർമ

June 15, 2016

കൊച്ചി: പ്രശസ്ത മിമിക്രി കലാകാരൻ സുഭാഷ് കൊല്ലം അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ടിവി പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സുഭാഷ്. ക്രിക്കറ്റ് താരം സനത് ജയസൂര്യയേയ...

മാദ്ധ്യമപ്രവർത്തക അനുശ്രീ പിള്ള അന്തരിച്ചു; മരണം റാന്നിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുഴഞ്ഞുവീണ്; അകാലത്തിൽ വിടവാങ്ങുന്നത് ഇന്ത്യാവിഷനിലെ 'മ്യൂാവൂ'വിലൂടെ ശ്രദ്ധേയയായ ജേർണലിസ്റ്റ്

June 14, 2016

പത്തനംതിട്ട: മാദ്ധ്യമപ്രവർത്തക അനുശ്രീ പിള്ള അന്തരിച്ചു. 28 വയസായിരുന്നു. ഇന്നലെ രാത്രി റാന്നിയിലെ റാന്നിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. വയറുവേദനയെത്തുടർന്നായിരുന്നു ചുങ്കപ്പാറയിലെ ക്ലിനിക്കിൽ അനുശ്രീ ചികിത്സ തേടിയത...

കാസർകോട് വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു; കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായി അപകടത്തിൽ മരിച്ചവരിൽ ആറ് മാസം പ്രായമുള്ള കുട്ടി അടക്കം ഒരേ കുടുംബത്തിലുള്ളവർ

June 13, 2016

പള്ളിക്കര: കാസർകോട് കാഞ്ഞങ്ങാട് പള്ളിക്കരയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അഞ്ചുപേർ മരിച്ചു. ആറ് മാസം പ്രായമുള്ള കുട്ടി അടക്കം ഒരു കുടുംബത്തിലെ നാലുപേരും കാർ ഡ്രൈവറുമാണ് മരിച്ചത്. കാസർകോട് ചേറ്റുകുണ്ട് ബാദുഷാ നഗറിലെ അസറിന്റെ ഭാര്യ ഖൈറുന്നിസ (31)...

വീടിനടിയിൽ പാർക്ക് ചെയ്ത കാറിന്റെ എസി പൊട്ടി കിടപ്പുമുറിയിൽ കാർബൺ മോണോക്‌സൈഡ് നിറഞ്ഞ് അമേരിക്കയിൽ മലയാളി ദമ്പതികൾ ശ്വാസം മുട്ടി മരിച്ചു; മരിച്ചവർ മല്ലപ്പള്ളി സ്വദേശികൾ

June 11, 2016

കോട്ടയം: അമേരിക്കയിൽ തനിച്ച് താമസിച്ചിരുന്ന മല്ലപ്പള്ളി സ്വദേശികളായ മലയാളി ദമ്പതിമാർ അന്തരിച്ചു. മുറിയിൽ നിറഞ്ഞ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണം. ഒരുദിവസം കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്. അമേരിക്കയിലെ നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിൽ താമസിച്ചിരുന്ന കോട...

മുൻ സ്പീക്കർ ടി എസ് ജോൺ അന്തരിച്ചു; വിട പറഞ്ഞത് കേരള കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ

June 09, 2016

ചേർത്തല: മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന കേരള കോൺഗ്രസ് സെക്കുലർ നേതാവ് ടി എസ് ജോൺ(76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കേരള കോൺഗ്രസ് സ്ഥാപകനേതാക്കളിൽ ഒരാളായ ടി എസ് ജോൺ കല്ലൂപ്പാറ മണ്ഡലത്തിൽ നിന്ന്...

വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണ് എസ്എഫ്‌ഐ മുൻ ഇടുക്കി ജില്ലാ പ്രസിഡന്റ് മരിച്ചു; വീട് പൂർണ്ണമായും തകർന്നു; വീട്ടുകാർ പരിക്കുകളോടെ രക്ഷപെട്ടു

June 08, 2016

കട്ടപ്പന: വീടിന് മുകളിൽ മണ്ണും പാറയും ഇടിഞ്ഞുവീണ് എസ്. എഫ്. ഐ മുൻ ജില്ലാ പ്രസിഡന്റ് മരിച്ചു. കട്ടപ്പന വാഴവര അഞ്ചുരുളിക്ക് സമീപം കൗന്തി കിഴക്കേപ്പറമ്പിൽ ജോണിയുടെ മകൻ ജോബി ജോണിയാണ് (33) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ജോണിയും ഭാര്യ ചെല്ലമ്മ...

റമദാൻ വ്രതാരംഭ ദിനത്തിൽ സൗദിയിൽ വാഹനാപകടം; ട്രക്കും ബസും കൂട്ടിയിടിച്ച് ഇന്ത്യക്കാരടക്കം 15 തൊഴിലാളികൾ മരിച്ചു

June 07, 2016

റിയാദ്: സൗദി അറേബ്യയിൽ റമദാൻ വ്രതാരംഭ ദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 15 മരണം. ബസും ട്രക്കും കൂട്ടിയിടിച്ചാണ് ഇന്ത്യക്കാരടക്കം 15 വിദേശ തൊഴിലാളികൾ മരിച്ചത്. 30 പേർക്ക് പരുക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ട ഇ...

മുത്തശ്ശിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയും പൊൻകുന്നത്തെത്തി; ജന്മനാട്ടിലേക്ക് മടങ്ങിയത് ബീഹാറിൽ ജോലി തേടി പോയി വളർന്ന് പന്തലിച്ച മേരിയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ

June 06, 2016

പൊൻകുന്നം: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്‌കാരം പൊൻകുന്നം സെന്റ് തോമസ് യാക്കോബ പള്ളിയിൽ നടത്തി. 94 വയസായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു മേരി ജോൺ അഖൗരി.  ബീഹാറി...

മഴ തുടങ്ങിയതോടെ ദുരന്ത വാർത്തകളും എത്തി തുടങ്ങി; തൊടുപുഴയിൽ മൂന്നു വയസ്സുകാരൻ മഴയത്ത് ടിവി ഓൺ ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു

June 06, 2016

തൊടുപുഴ : കാലവർഷം സജീവമായി തുടങ്ങിയിട്ടില്ല. എന്നാലും മഴക്കാലം തുടങ്ങി കഴിഞ്ഞു. ഇതോടെ ദുരന്ത വാർത്തകളും എത്തുകയാണ്. തൊടുപുഴയിൽ ടിവി ഓൺ ചെയ്യുന്നതിനിടെ മൂന്നു വയസ്സുകാരൻ ഷോക്കേറ്റു മരിച്ചു. ഇന്നലെ രാവിലെ വീട്ടിൽ നല്ല മഴയും ഇടിയുമുള്ള സമയത്തു ടിവി ഓൺ ച...

MNM Recommends

Loading...
Loading...