Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

മലപ്പുറം പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പുഴയിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങി മരിച്ചു; ഷിബിൻ സമീൽ കുളിക്കാനിറങ്ങിയത് നിരവധി പേർ അപകടത്തിൽപെട്ട സ്ഥലത്ത്; ഓടിക്കൂടിയ നാട്ടുകാർ പുഴയിൽ നിന്നും മുങ്ങിയെടുത്തു; ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സ്ഥിരീകരിച്ചു

മലപ്പുറം പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പുഴയിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങി മരിച്ചു; ഷിബിൻ സമീൽ കുളിക്കാനിറങ്ങിയത് നിരവധി പേർ അപകടത്തിൽപെട്ട സ്ഥലത്ത്; ഓടിക്കൂടിയ നാട്ടുകാർ പുഴയിൽ നിന്നും മുങ്ങിയെടുത്തു; ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സ്ഥിരീകരിച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പുഴയിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങി മരിച്ചു. പരപ്പനങ്ങാടി ബീച്ച് റോഡിൽ താമസിക്കുന്ന പഴയ കണ്ടത്തിൽ ഷമീൽ ബാബുവിന്റെ മകൻ ഷിബിൻ സമീൽ (16) ആണ് അപകടത്തിൽ പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ നാട്ടുകാർ രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് അപകടം. ന്യൂകട്ട് പുഴയിൽ നിരവധി പേർ അപകടത്തിൽപെട്ട സ്ഥലത്ത് കുട്ടികൾ കുളിക്കാനിറങ്ങിയാതായിരുന്നു.

പുഴയിൽ മുങ്ങിയ ഷിബിനെ കാണാതായതോടെ കൂടെയുള്ളവർ ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ നീണ്ട തിരച്ചിലിനൊടുവിലാണ് പുഴയിൽ നിന്നും മുങ്ങിയെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാളെ നാട്ടുകാർ രക്ഷപെടുത്തി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതാണ് ഷിബിൻ.

ദുബൈയിലുള്ള പിതാവ് സമീൽ ബാബു നാളെ നാട്ടിലെത്തും. മാതാവ്: റജീന. സഹോദരങ്ങൾ: റിസ സെമിൽ, മുഹമ്മദ് സമാൻ. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ പരപ്പനങ്ങാടി പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP