Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നല്ല തിരക്കഥ ഞങ്ങൾ തരാം!... വരു...'; നല്ല സിനിമയ്ക്കായി ആസ്വാദകരുടെ ഫേസ്‌ബുക്ക് കൂട്ടായ്മ

'നല്ല തിരക്കഥ ഞങ്ങൾ തരാം!... വരു...'; നല്ല സിനിമയ്ക്കായി ആസ്വാദകരുടെ ഫേസ്‌ബുക്ക് കൂട്ടായ്മ

സിനിമയെ സ്‌നേഹിക്കുന്ന ഫേസ്‌ബുക്ക് സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ ഞായറാഴ്ച കൊച്ചിയിൽ നടന്നു. ആശയദാരിദ്ര്യം കൊണ്ട് പൊട്ടിപ്പൊളിയുന്ന സിനിമകൾക്ക് പകരം കുറെ നല്ല സിനിമകൾ ജനിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് കൊച്ചിയിൽ യോഗം ചേർന്നത്.

നല്ല തിരക്കഥ ഞങ്ങൾ തരാം!... വരു... എന്നതാണ് ഈ കൂട്ടായ്മ സ്വീകരിച്ചിരിക്കുന്ന മുദ്രാവാക്യം. സിനിമയെ സ്‌നേഹിക്കുന്ന വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി ആളുകൾ ഈ കൂട്ടായ്മയിൽ പങ്കെടുത്തു. തിരക്കഥ രചനയ്ക്ക് പ്രത്യേക പരിശീലനം നൽകി ഗ്രൂപ്പിന്റെ പ്രവർത്തനം കൂടുതൽ വിശാലമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

ഒരാഴ്ചയായി ഈ വിഷയത്തിൽ സോഷ്യൽ മീഡിയായിലൂടെ ഫേസ്‌ബുക്ക് സുഹൃത്തുക്കൾ നടത്തിയ ആശയവിനിമയമാണ് ഇങ്ങനെ ഒരു യോഗം സംഘടിപ്പിക്കാൻ ഇടയാക്കിയത്. 'നല്ല സിനിമ നമുക്ക്' എന്ന സന്ദേശം സമാനചിന്താഗതിക്കാരായ ആളുകളിലേയ്ക്ക് വ്യാപിക്കാനും കൂടുതൽ പേരെ ഈ ഗ്രൂപ്പിൽ പങ്കാളികളാക്കാനും നല്ല സിനിമകളുടെ പ്രെമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കാനും ഈ യോഗത്തിൽ ധാരണയായി.

അർഹിക്കുന്ന കലാകാരന്മാർക്ക് അവസരം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന കൂടുതൽ പേരെ ഉൾപ്പെടുത്തി ഉടൻ തന്നെ കൂട്ടായ്മയുടെ മറ്റൊരു യോഗം കൊച്ചിയിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ളവർ ഈ നമ്പരിൽ ബന്ധപ്പെടുക : മൊബൈൽ: 9496226485, 9446202867. EMAIL: [email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP