Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എന്തുകൊണ്ടാണ് ഇന്ത്യൻ പാസ്‌പോർട്ട് കടുംനീല നിറത്തിൽ ഇരിക്കുന്നത്? എന്തുകൊണ്ടാണ് യൂറോപ്യൻ പാസ്‌പോർട്ട് ചുവപ്പായത്? പാസ്‌പോർട്ടുകളുടെ കളറിന്റെ പിന്നിലെ കാരണം അറിയാം

എന്തുകൊണ്ടാണ് ഇന്ത്യൻ പാസ്‌പോർട്ട് കടുംനീല നിറത്തിൽ ഇരിക്കുന്നത്? എന്തുകൊണ്ടാണ് യൂറോപ്യൻ പാസ്‌പോർട്ട് ചുവപ്പായത്? പാസ്‌പോർട്ടുകളുടെ കളറിന്റെ പിന്നിലെ കാരണം അറിയാം

വിദേശരാജ്യങ്ങളിൽ വിമാനം കയറാനായി ക്യൂനിൽക്കുമ്പോൾ പലവർണത്തിലുള്ള പാസ്‌പോർട്ടുകൾ കണ്ടിട്ടുണ്ടാകാം. കൂട്ടത്തിൽ ഇന്ത്യക്കാരുടെ പാസ്‌പോർട്ട് കണ്ടാൽ മനസ്സിലാകും. കടുംനീല നിറത്തിൽ എവിടെനിന്ന് നോക്കിയാലും ഇന്ത്യൻ പാസ്‌പോർട്ട് തെളിഞ്ഞുകാണും.

ഇതുപോലെ ഓരോ രാജ്യത്തെയും പാസ്‌പോർട്ടുകൾക്ക് വ്യത്യസ്ത നിറമാണുള്ളത്. യൂറോപ്യൻ രാജ്യങ്ങളിലുള്ളവരുടെ പാസ്‌പോർട്ടുകൾ ചുവപ്പുനിറത്തിലാണുള്ളത്. ഓരോ രാജ്യത്തിന്റെയും പാസ്‌പോർട്ടുകളുടെ കളറിന് പറയാൻ വലിയൊരു ചരിത്രമുണ്ടെന്ന കാര്യം പലർക്കുമറിയില്ല.

യൂറോപ്യൻ രാജ്യങ്ങളുടെ പാസ്‌പോർട്ടിന്റെ നിറം ചുവപ്പാണെന്ന് നിശ്ചയിക്കുമ്പോൾ അതിനൊപ്പം ഒമ്പതുരാജ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് യൂറോപ്യൻ യൂണിയൻ വന്നത്. ഇപ്പോഴും ഈ തീരുമാനം അംഗീകരിക്കാത്ത ഒരേയൊരു രാജ്യമേയുള്ളൂ. ക്രൊയേഷ്യ ഇപ്പോഴും നീല പാസ്‌പോർട്ടാണ് ഉപയോഗിക്കുന്നത്.

1981-ലാണ് യൂറോപ്യൻ പാസ്‌പോർട്ടുകൾ ചുവപ്പുനിറത്തിലായത്. എന്നാൽ, തുടക്കത്തിൽ ബ്രിട്ടൻ ഈ ചുവപ്പുനിറത്തോട് യോജിച്ചിരുന്നില്ല. 1988-ലാണ് യൂറോപ്യൻ നിറത്തിലേക്ക് ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ മാറിത്തുടങ്ങിയത്. 1991-ഓടെ എല്ലാ ബ്രിട്ടീഷ് രാജ്യങ്ങളും ചുവപ്പൻ പാസ്‌പോർട്ടുകൾ നടപ്പിലാക്കി.

ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങളും ഇതേ രീതി പിന്തുടരാറുണ്ട്. എൽ സാൽവഡോർ, ഹോണ്ടുറാസ്, ഗ്വാട്ടിമാല, നിക്കരാഗ്വ എന്നീ രാജ്യങ്ങൾ സിഎ-4 കരാർ അനുസരിച്ച് വൈൻ ചുവപ്പ് പാസ്‌പോർട്ട് പുറത്തിറക്കി. സെൻട്രൽ അമേരിക്കൻ രാജ്യങ്ങൾ നേവി ബ്ലൂ നിറത്തിലുള്ള പാസ്‌പോർട്ടുകളാണ് ഉപയോഗിക്കുന്നത്.

പല രാജ്യങ്ങളും അവരുടെ പതാകയിലെ നിറമാണ് പാസ്‌പോർട്ട് കവറിൽ ഉപയോഗിക്കാറ്. സ്വിറ്റ്‌സർലൻഡ് കടുത്ത ചുവപ്പ് നിറം ഉപയോഗിക്കുമ്പോൾ, പല മുസ്ലിം രാജ്യങ്ങളും പച്ച നിറത്തിലുള്ള പാസ്‌പോർട്ടുകളാണ് ഉപയോഗിക്കുന്നത്. കമ്യൂണിസ്റ്റ് രാജ്യങ്ങൾ ചുവപ്പ് നിറവും സ്വീകരിക്കുന്നു.

ടെന്നസിയിലെ ബിൽ വാൽഡ്രോൺ ഓഫ് ഹോളിസ്‌റ്റോണാണ് ലോകത്തെ 63 ശതമാനം പാസ്‌പോർട്ടുകളും നിർമ്മിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ അധികം ചെളിപുളരാതിരിക്കുക എന്ന ലളിതമായ യുക്തിയാണ് കടുത്ത നിറങ്ങൾ കവറിൽ സ്വീകരിക്കാനുള്ള മുഖ്യ കാരണം.

അമേരിക്കയിൽ പല നിറത്തിലുള്ള പാസ്‌പോർട്ടുകൾ പ്രചാരത്തിലുണ്ട്. ഭൂരിഭാഗം സാധാരണക്കാരുടെ കൈയിലും കടുംനീല നിറത്തിലുള്ള പാസ്‌പോർട്ടാണുള്ളത്. അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക യാത്രകൾ ചെയ്യുന്നവരുടെ പാസ്‌പോർട്ടുകൾക്ക് കടും ചുവപ്പ് നിറമായിരിക്കും. മുതിർന്ന സേനാ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പാസ്‌പോർട്ടിനും ഇതേ നിറമുണ്ടാകും.

നയതന്ത്ര രംഗത്തെ പ്രമുഖരിൽ ചിലർ കറുത്ത പാസ്‌പോർട്ടും ഉപയോഗിക്കാറുണ്ട്. യു.എസ്. കോൺസുലാർ സർവീസിന്റെ 200 വർഷം ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ പച്ച പാസ്‌പോർട്ടും ചില നയതന്ത്ര പ്രതിനിധികൾ ഉപയോഗിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP