Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

സാഹസിക ഫോട്ടോഗ്രഫി അവാർഡ്; കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അപേക്ഷ ക്ഷണിച്ചു

സാഹസിക ഫോട്ടോഗ്രഫി അവാർഡ്; കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സാഹസിക ഫോട്ടോഗ്രാഫി അവാർഡിന് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അപേക്ഷ ക്ഷണിച്ചു. 2017 ജനുവരി മുതൽ 2018 ജനുവരി വരെയുള്ള കാലയളവിൽ എടുത്ത ഫോട്ടോകളാണ് പരിഗണിക്കുക. ഫോട്ടോകൾ 18 ഃ 12 വലിപ്പത്തിലുള്ളതും സ്വയം സാക്ഷ്യപ്പെടുത്തിയവയും സാഹസികമായി എടുത്തവയാണെന്ന് ബോധ്യപ്പെടുത്തുന്നവയുമായിരിക്കണം.

ഒരാൾക്ക് രണ്ട് എൻട്രി വരെ അയക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10001, 7001, 5001 രൂപയും ശിൽപവും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷാ ഫോറം www.ksywb.kerala.gov.in ലഭിക്കുംഎൻട്രികൾ സ്‌പെഷ്യൽ ഓഫീസർ, ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം, സിവിൽ സ്റ്റേഷൻ, കണ്ണൂർ 670002 എന്ന വിലാസത്തിൽ ഫെബ്രുവരി 22 നകം ലഭിക്കണം. ഫോൺ: 9496146393.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP