Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

യുവത്വ കേരളത്തിന്റെ ഭാവി ശോഭനമാക്കുന്ന സർക്കാർ സംരംഭം; ഉന്നത ജോലിക്ക് പ്രാപ്തരാക്കാൻ പ്രതിവർഷം പരിശീലനം നൽകുന്നത് 50,000ത്തോളം പേർക്ക്; സ്വദേശത്തും വിദേശത്തും ജോലി നേടിയെടുക്കാൻ ഭാവി തലമുറ സജ്ജമാക്കുന്ന അസാപ്പിനാണോ നിങ്ങളുടെ വോട്ട്

യുവത്വ കേരളത്തിന്റെ ഭാവി ശോഭനമാക്കുന്ന സർക്കാർ സംരംഭം; ഉന്നത ജോലിക്ക് പ്രാപ്തരാക്കാൻ പ്രതിവർഷം പരിശീലനം നൽകുന്നത് 50,000ത്തോളം പേർക്ക്; സ്വദേശത്തും വിദേശത്തും ജോലി നേടിയെടുക്കാൻ ഭാവി തലമുറ സജ്ജമാക്കുന്ന അസാപ്പിനാണോ നിങ്ങളുടെ വോട്ട്

തിരുവനന്തപുരം: സംസ്ഥാന പൊതു, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്പ്). സാധാരണ സർക്കാർ സംരഭങ്ങൾക്കപ്പുറം കാലിക പ്രസക്തിയും കൈയടിയും നേടിയ പദ്ധതിയാണ് ഇത്. നല്ലൊരു ഭാവിയെ ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധതിയക്ക് ലഭിക്കുന്ന അംഗീകാരം തന്നെയാണ് ഇതിന് തെളിവ്. മറുനാടൻ കാമ്പസ് വിഭാഗത്തിലെ പുരസ്‌കാര പട്ടികയിലേക്ക് വായനക്കാർ അസാപ്പിനെ മുന്നോട്ട് വച്ചതും ഈ വിദ്യാഭ്യാസ പദ്ധതിയുടെ വിജയത്തിന്റേ നേർ സാക്ഷ്യമാണ്.

ഈ വിഭാഗം അവാർഡ് ലിസ്റ്റിൽ അസാപ്പിനെ കൂടാതെ, ആഷിൻ തമ്പി, ഫാറൂഖ് കോളേജിൽ ലിംഗസമത്വത്തിനായി പോരാട്ടം നടത്തിയ ദിനു വെയിൽ, ഇൻസ്പയർ ഇന്ത്യ ഫൗണ്ടേഷൻ, രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ (ആർസിബിഎസ്) സാമൂഹികസേവന വിഭാഗമാണ് രാജഗിരി ട്രാൻസെൻഡ് ക്രയോൺസ് എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.

സർക്കാർ തലത്തിൽ എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമാകുമെന്നാണ് പൊതു ധാരണ. അതാണ് ചിട്ടയായ പ്രവർത്തനത്തിലൂടെ അസാപ്പിന്റെ അണിയറ പ്രവർത്തകർ മറികടക്കുന്നത്. അസാപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ റജുവിന്റെ നേതൃത്വത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനാണ് അസാപ്പ് കുതിക്കുന്നത്. ഇതിന് എല്ലാ പിന്തുണയുമായി സർക്കാരുമുണ്ട്. രാഷ്ട്രീയം മറന്ന് കേരളത്തിന്റെ പൊതു സമൂഹവും ഇതിനെ ഏറ്റെടുക്കുന്നു. ഈ വർഷം 50,000 വിദ്യാർത്ഥികൾക്ക് അസാപ്പ് പരിശീലനം നൽകി. ശോഭനമായ ഭാവിയുള്ള കുട്ടികളായി ഇവർ മാറിയിരിക്കുന്നുവെന്ന് സാരം.

കാലഘട്ടത്തിന് അനുസരിച്ച് ഏറ്റവും നൂതനമായ കോഴ്‌സുകളാണ് ഇവിടെ അസാപ്പ് ആരംഭിക്കുക. ഏതാണ്ട് 100 ഓളം കമ്പനികളുമായി ബന്ധമുള്ള അസാപ്പ് നടത്തുന്ന കോഴ്‌സുകളിൽ മികച്ച വിജയം നേടുന്നവർക്ക് ഈ കമ്പനികളിൽ തന്നെ തൊഴിൽ സാധ്യതകളും ഏറെയാണ്. 2020ഓടെ വികസിത രാജ്യമാവുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കരുത്ത് പകരുകയാണ് അസാപ്പിന്റെ പ്രധാന ഉദ്ദേശം. ഫൗണ്ടേഷൻ കോഴ്‌സും നൈപുണ്യ വികസനത്തിനും പ്രത്യേകം കോഴ്‌സുകൾ. ഇംഗ്ലീഷ് ഭാഷാ പരിചയം ഒരുക്കാനും ഇവിടെ പദ്ധതികളുണ്ട്. സ്വദേശത്തും വിദേശത്തും ജോലി നേടിയെടുക്കാൻ ഭാവി തലമുറയെ സജ്ജമാക്കുകയാണ് ആസാപ്പിന്റെ ലക്ഷ്യം.

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുന്ന അസാപ്പ് പദ്ധതി പ്രവർത്തനങ്ങൾക്ക് വ്യാപക അംഗീകാരമാണ് ലഭിച്ചത്. പരിശീലനത്തിനായി വിദ്യാർത്ഥികൾ അവർക്ക് ഇഷ്ടപ്പെട്ട തൊഴിൽ മേഖല തെരഞ്ഞെടുക്കുന്നു. ഓരോ തൊഴിലിനെ കുറിച്ചും സാങ്കേതിക മാർഗനിർദ്ദേശകർ കുട്ടികൾക്ക് അടിസ്ഥാനവിവരങ്ങൾ നൽകും. കുട്ടികൾ സംശയങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്യുന്നു. ഇതിനു ശേഷമാണ് അവർ തങ്ങളുടെ തൊഴിൽ മേഖലകൾ തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അഭിരുചി തിരിച്ചറിഞ്ഞ് കുട്ടികളെ തൊഴിലുകൾക്ക് സജ്ജമാക്കുന്നു. ഇവർക്ക് പ്രത്യേക സ്‌കിൽ സെന്ററുകളിൽ പരിശീലനം ലഭിക്കും. ഇഷ്ടമുള്ള മേഖല കണ്ടെത്താനുള്ള പദ്ധതിയോട് കുട്ടികൾ ആവേശകരമായാണ് പ്രതികരിച്ചത്.

ഹയർ സെക്കൻഡറി, കോളജ് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ വൈദഗ്ധ്യം നൽകി തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. രണ്ടു വർഷം മുമ്പ് സ്‌കൂളുകളിൽ ആരംഭിച്ച പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കി വരികയാണ്. നിലവിൽ വ്യവസായ സംരംഭങ്ങൾ അടക്കം 13 കോഴ്‌സുകളിലാണ് അസാപ്പ് പരിശീലനം നൽകുക. ഇതിൽ ഏതെങ്കിലും ഒരു കോഴ്‌സ് വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാം. +2 പാസാകുന്നതോടൊപ്പം അസാപ്പ് സർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് സ്വന്തമാക്കാം. അസാപ്പിന്റെ ഭാഗമായി ദേശീയ നിലവാരത്തിലുള്ള പരിശീലാന ക്ലാസുകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.

വ്യവസായ മേഖലയ്ക്ക് ആവശ്യമായ നൈപുണ്യ പരിശീലനമാണ് അസാപ് നൽകുന്നത്. 102 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 9 സ്‌കിൽ സെക്ടറുകളിലുമാണ് ആദ്യ വർഷത്തിൽ പദ്ധതി ആരംഭിച്ചത്. നിലവിൽ 957 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 22 സെക്ടറുകളിലുമായാണ് കോഴ്‌സുകൾ നടപ്പാക്കി വരുന്നത്. പദ്ധതിയുടെ വിജയത്തിന്റെ നേർ ചിത്രമാണ് ഈ കണക്ക്. ഓരോ വർഷം അസാപ്പിലേക്ക് എത്തുന്ന സ്‌കൂളുകളും കുട്ടികളും ഇരട്ടിയാകുന്നു. എല്ലാ സ്‌കൂളുകളിലും പദ്ധതിയെത്തുന്ന കാലം വിദൂരമല്ലെന്നാണ് ഇത് നൽകുന്ന സൂചനയും. കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് 150 മണിക്കൂർ നിർബന്ധിത ഇന്റേൺഷിപ്പ് നൽകുന്നതാണ്. ഇതിലൂടെ കുട്ടി വ്യവസായമേഖലയ്ക്ക് അനുയോജ്യനായി മാറുന്നു.

പ്രാദേശിക തൊഴിത സാധ്യതകൾ തിരിച്ചറിഞ്ഞാണ് പരിശീലനം. ഉദാഹണത്തിന് വയനാട്ടിലെ പട്ടികവർഗ മേഖയിലെ സാധ്യതകൾ കണ്ടെത്തി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനാണ് തീരുമാനം. അസാപ്പ് ബുള്ളറ്റിൻ, രണ്ട് സ്‌കിൽ പാർക്കുകൾ എന്നിവ ജില്ലയിൽ ആരംഭിക്കാനും പദ്ധതിയുണ്ട്. വർഷം മുഴുവൻ കരിയർ ഗൈഡൻസ് ക്ലാസ്സുകൾ നടത്തും. ടൂറിസം മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നൂറ്് ശതമാനം ജോലി സാധ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. വ്യക്തമായ കാഴ്ചപ്പാടോടെയുള്ള ഈ പദ്ധതി തയ്യാറാക്കൽ തന്നെയാണ് അസാപ്പിനെ വ്യത്യസ്തമാക്കുന്നത്. ജനപ്രതിനിധികളും കളക്ടറും എല്ലാം ഈ പദ്ധതിക്ക് ദിശാ ബോധം നൽകാൻ ചുമതലപ്പെട്ടവരാണ്.

1500 ലധികം ട്രെയിനർമാരാണ് ഇത്തവണ 50,000 ത്തിലധികം വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകിയത്. 180 മണിക്കൂറിന്റെ ഫൗണ്ടേഷൻ മൊഡ്യൂളും (100 മണിക്കൂർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷും 80 മണിക്കൂർ ഐ.ടി. മൊഡ്യൂളും) 120240 വരെ മണിക്കൂറിന്റെ സ്‌കിൽ മൊഡ്യൂളും അടങ്ങിയതാണ് അസാപ്പിന്റെ പരിശീലന പദ്ധതി. സ്‌കിൽ മൊഡ്യൂൾ പഠിപ്പിക്കാനായി, പരിശീലിപ്പിക്കാനായി 104 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിപിച്ചിട്ടുണ്ട്. 2014-15 വർഷം 93 സ്‌കിൽ കോഴ്‌സുകളാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. തന്റെ താത്പര്യമനുസരിച്ച് സ്‌കിൽ കോഴ്‌സ് തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും. കോഴ്‌സിൽ കുറഞ്ഞത് 55 ശതമാനം പ്രാക്ടിക്കലിന് വേണ്ടി നീക്കിവച്ചിരിക്കുന്നു.

യുവാക്കളെ തൊഴിലിന് പ്രാപ്തരാക്കുന്ന അസാപ്പിനാണോ നിങ്ങളുടെ വോട്ട്? എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.

കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ. 

  • ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP