Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കൻ മലയാളികളുടെ കലാസാംസ്കാരിക കൂട്ടായ്മ; പ്രവാസികളുടെ മക്കൾക്ക് വഴികാട്ടിയാകുന്ന സംഘടന; സാമൂഹിക ഇടപെടുകളുമായി സജീവം: മറുനാടൻ പ്രവാസി പുരസ്‌ക്കാര ലിസ്റ്റിൽ ഫൊക്കാനയ്ക്കാണോ നിങ്ങളുടെ വോട്ട്?

അമേരിക്കൻ മലയാളികളുടെ കലാസാംസ്കാരിക കൂട്ടായ്മ; പ്രവാസികളുടെ മക്കൾക്ക് വഴികാട്ടിയാകുന്ന സംഘടന; സാമൂഹിക ഇടപെടുകളുമായി സജീവം: മറുനാടൻ പ്രവാസി പുരസ്‌ക്കാര ലിസ്റ്റിൽ ഫൊക്കാനയ്ക്കാണോ നിങ്ങളുടെ വോട്ട്?

തിരുവനന്തപുരം: എണ്ണത്തിൽ ഗൾഫിലെ പ്രവാസി മലയാളികളുടെ അത്രയ്ക്ക് ഇല്ലെങ്കിലും അമേരിക്കയിലെ മലയാളികൾ പ്രബലമായ സമൂഹം തന്നെയാണ്. എവിടെ പോയാലും സ്വന്തം സംസ്‌ക്കാരവും കലയെയും സ്‌നേഹിക്കുന്ന മലയാളികളുടെ പതിവ് അമേരിക്കയിലെയും മലയാളികൾ മറന്നുന്നില്ല. അത്തരത്തിൽ സ്വന്തം ഭാഷയെയും സംസ്‌ക്കാരത്തെയും കലയെയും സ്‌നേഹിക്കാൻ വേണ്ടിയാണ് ഫൊക്കാന(ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. അമേരിക്കയിലെ ഏറ്റവും പ്രബലമായ ഈ സംഘടന മലയാളികളുടെ വലിയ സാംസ്കാരിക കൂട്ടായ്മയും കൂടിയാണ്. സാമൂഹ്യക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസി സംഘടന എന്ന നിലയിലാണ് ഫൊക്കാന മറുനാടൻ മലയാളി പ്രവാസി സംഘടനാ പുരസ്‌ക്കാര ലിസ്റ്റിൽ ഇടംപിടിച്ചത്.

ഫൊക്കാനയെ കൂടാതെ കെഎംസിസി ദുബായ്, അബുദാബി ശക്തി തിയേറ്റേഴ്‌സ്, ദുബായിൽ പ്രവർത്തിക്കുന്ന ഗോൾഡ് എഫ്എം എന്ന റേഡിയോ സ്ഥാപനവും പുരസ്‌കാര പട്ടികയിലുണ്ട്. ബഹ്‌റിനിലുള്ള ഐവൈസിസിയാണ് ഈ പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ച മറ്റൊരു സംഘടന. തങ്ങളുടെ കർമ്മമണ്ഡലങ്ങളിൽ സ്തുത്യർഹമായ പങ്ക് വഹിച്ച സംഘടനകളാണ് ഇവ.

നോർത്ത് അമേരിക്കൻ മലയാളികളുടെ സാമൂഹ്യ സേവന കലാ മുന്നേറ്റം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഫൊക്കാന പ്രവർത്തിക്കുന്നത് വിവിധ സംഘടനകളുടെ കൂട്ടായ്മ എന്ന നിലയിലാണ്. 1982ലാണ് ഫൊക്കാന എന്ന ആശയം ഉടലെടുക്കുന്നത്. ഡോ. എം അനിരുദ്ധനാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവച്ചത്. പിന്നീട് അടുത്തവർഷം സംഖഘടനയുടെ രൂപവും പ്രവർത്തനങ്ങളെ കുറിച്ചും കൂടുതൽ ധാരണയായി. ആദ്യത്തെ കൺവെൻഷനും ന്യൂയോർക്കിൽ വച്ച് നടന്നു. പിന്നീട് ഫിലാഡൽഫിയയിലാണ് സംഘടനയുടെ രണ്ടാമത്തെ കൺവെൻഷൻ നടന്നത്. 86ലായിരുന്നു ഇത്. തുടർന്നുള്ള വർഷങ്ങളിൽ സംഘടനയുടെ കീഴിൽ മലയാളികളുടെ കൂട്ടായമ്മകൾ നടക്കുകയും കലാപരിപാടികൾ നടത്തുകയും ചെയ്തു.

മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ എന്ന നിലയിൽ തുടങ്ങിയ സംഘടന ഇപ്പോൾ അമേരിക്കയിലെ എല്ലാ മലയാളികൾക്കും ആശ്വാസകേന്ദ്രമാണ് ഈ കേന്ദ്രം. വരുന്ന തലമുറയ്ക്ക് ഒരു പ്രചോദനമാണ് ഈ സംഘടന. കല ദീപ്തമാകുന്നിടത്ത് ജാതിയും മതവും എല്ലാം ഇല്ലാതാകുന്നു. ഏകോദര സഹോദരരെപ്പോലെ ഒന്നാകാൻ കഴിയുന്ന ഒരു വേദിയും കലാവേദിയുമൊരുക്കി സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നു. കലാകാരന്മാരെ ആദരിച്ചും നാട്ടിലെ ദുരിതങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചും സാമൂഹിക ഇടപെടലുകൾ നടത്തുന്നു.

നോർത്ത് അമേരിക്കയിലെ സംഘടനകളുടെ ഐക്യവേദിയായ ഫോക്കാനയുടെ പ്രവർത്തനങ്ങൾ എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്. ഇതു തന്നെയാണ് ഈ സംഘടനയേയും മറുനാടന്റെ പുരസ്‌കാര പട്ടികയിലെത്തിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് മറുനാടന്റെ മികച്ച പ്രവാസി സംഘടനയിലേക്കുള്ള വോട്ടെടുപ്പിനുള്ള നോമിനേഷൻ. നിങ്ങൾ ഈ സംഘടനയടെ പ്രവർത്തനം അംഗീകരിക്കുന്നുവെങ്കിൽ വോട്ട് ചെയ്യാം. ജനുവരി അഞ്ചാം തീയ്യതി വരെ വോട്ട് ചെയ്യാൻ സാധിക്കും. വോട്ട് ചെയ്യുന്നതിയി ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല. കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP