Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതക്കടലിലായ ഷാഹിദ ഉമ്മയ്ക്ക് ബന്ധുക്കൾക്കൊപ്പം ഈദ് ആഘോഷത്തിന് അവസരം ഒരുക്കിയ 'ഹോം ഫോർ ഈദ്; ദുബായ് ഗോൾഡ് എഫ്എം 101.3ന്റെ ശ്രദ്ധേയ പരിപാടിക്കാണോ നിങ്ങളുടെ വോട്ട്?

ദുരിതക്കടലിലായ ഷാഹിദ ഉമ്മയ്ക്ക് ബന്ധുക്കൾക്കൊപ്പം ഈദ് ആഘോഷത്തിന് അവസരം ഒരുക്കിയ 'ഹോം ഫോർ ഈദ്; ദുബായ് ഗോൾഡ് എഫ്എം 101.3ന്റെ ശ്രദ്ധേയ പരിപാടിക്കാണോ നിങ്ങളുടെ വോട്ട്?

തിരുവനന്തപുരം: കുടുംബത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മലയാളിയും ഗൾഫ് നാടുകളിലേക്ക് ജോലി തേടി പോകുന്നത്. മരുഭൂമിൽ ചോരാ നീരാക്കി ജോലി ചെയ്യുന്ന ഇവർക്ക് നഷ്ടമാകുന്നത് മലയാളക്കരയുടെ പച്ചപ്പും ആഘോഷങ്ങളുമൊക്കെ തന്നെയാണ്. പലപ്പോഴും വീട്ടുകാർക്കൊപ്പം പെരുന്നാളും ഓണവുമൊക്കെ ആഘോഷിക്കാൻ ആഗ്രഹമുണ്ടെങ്കിലും അത് പ്രവാസികൾക്ക് സാധിക്കാറില്ല. വീണ്ടുമൊരു പെരുന്നാൾ കാലം കൂടി വരുമ്പോൾ വീട്ടുകാർക്കൊപ്പം പെരുന്നാൾ ആഘോഷിക്കാൻ സാധിക്കാത്ത പ്രവാസികൾ ലക്ഷണക്കക്കിന് പേരുണ്ടാകും. ഇവരിൽ ചിലർക്കെങ്കിലും ഇത്തവണ നാട്ടിൽ പോകാൻ അവസരം ഒരുക്കിയാണ് ദുബായിലെ ഒരു എഫ്എം ചാനൽ ശ്രദ്ധേയമായത്.

ദുബായിൽ പ്രവർത്തിക്കുന്ന ഗോൾഡ് എഫ്എം 101.3 ആണ് ഗൾഫിലെ പ്രവാസി മലയാളികൾക്ക് നാട്ടിലെത്തി പെരുന്നാൾ ആഘോഷിക്കാനുള്ള അവസരം ഒരുക്കിയത്. വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്ന, നാട്ടിൽ പോയിട്ട് കാലങ്ങൾ കൂറേ ആയവർക്കാണ് പെരുന്നാൾ ദിനം നാട്ടിലേക്ക് പോകാൻ സൗജന്യ അവസരം എഫ്എം റേഡിയ ഒരുക്കിയത്. പ്രവാസികൾ കൈയടിയോടെ ഏറ്റെടുത്ത പദ്ധതിയായിരുന്ന ഇത്. മൂന്ന് ആഴ്ച കളിലായി ഗോൾഡ് 101.3 എഫ്. എം. റേഡിയോ യുടെ വിവിധ ഷോ കളിലൂടെ ലഭിച്ച സന്ദേശ ങ്ങളിൽ നിന്നും അർഹ രായവരെ കണ്ടെത്തി യാണ് നാട്ടിൽ കുടുംബങ്ങളോടൊപ്പം ഈദ് ആഘോഷി ക്കുവാനുള്ള അവസരം ഒരുക്കിയത്. ഗോൾഡ് 101.3 എഫ്. എം. റേഡിയോ യുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പരിപാടി ഒരുക്കിയത്.

ഇത്തരമൊരു വേറിട്ട പ്രവർത്തനത്തിനാണ് ഗോൾഡ് എഫ്എം 101.3 ന് മറുനാടൻ അവാർഡിനായി മുന്നോട്ട് വയ്ക്കുന്നത്. മികച്ച പ്രവാസി സംഘടനയ്ക്കുള്ള പുരസ്‌ക്കാരത്തിന്റെ ലിസ്റ്റിലാണ് റേഡിയോയെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഐ വൈ സി സി ബഹ്‌റിനും കെഎംസിസി ദുബായും ഫൊക്കാനയും അബുദാബി ശക്തി തിയേറ്റേഴ്‌സും പുരസ്‌ക്കാരത്തിനായുള്ള മത്സരത്തിലുണ്ട്.

വർഷങ്ങളോളം ഷാർജയിലെ അറബിയുടെ വീട്ടിൽ വീട്ടുവേല ചെയ്ത് ദുരിതക്കടലിലായിരുന്ന ഷാഹിദ ഉമ്മ എന്ന 63കാരിക്ക് സുരേഷ് ഗോപിയടക്കമുള്ളവരുടെ സഹായമെത്തി. പ്രവാസികളുടെ ഇടയിൽ ഇപ്പോൾ ഏറെ പ്രശസ്തയാണ് ഷാഹിദ ഉമ്മ. ഗോൾഡ് എഫ്എം 101.3യുടെ ഹോം ഫോർ ഈദ് പരിപാടിയിലൂടെയാണ് പ്രവാസികൾ ഉമ്മയെ അടുത്തറിഞ്ഞത്. വർഷങ്ങളോളം അറബിയുടെ വീട്ടിൽ വീട്ടുവേല ചെയ്ത് മൂന്ന് പെൺമക്കളെയും ഉമ്മ വിവാഹം കഴിപ്പിച്ചയച്ചു. വിശ്രമമില്ലാത്ത ജീവിതത്തിനിടയിൽ ഉമ്മയ്ക്ക് നാട്ടിലെത്താൻ കഴിഞ്ഞത് പ്രവാസികളുടെ നല്ല മനസു കൊണ്ടാണ്. ഷാഹിദ ഉമ്മയ്ക്ക് നാട്ടിലെത്തി കുടുംബത്തോടൊപ്പം വർഷങ്ങൾക്ക് ശേഷം ഈദ് ആഘോഷിക്കാൻ കഴിഞ്ഞു. ഇതല്ലാം ഗോൾഡ് എഫ്എമ്മിന്റെ സാമൂഹിക സേവന മികവിന് തെളിവാണ്.

ഷാഹിദ ഉമ്മയുടെ അനുഭവത്തെ കുറിച്ച് ഗോൾഡ് എഫ്എം റോഡിയോ ജോക്കിയായ വൈശാഖ് ഫേസ്‌ബുക്കിൽ കുറിച്ചതാണ് അനുഗ്രഹമായത്. ഞാൻ ഒരു റേഡിയോ ജോക്കി ആയിട്ട് ജോലി ചെയ്യാൻ തുടങ്ങിയിട്ട് 8 വർഷത്തോളം ആയി ഇതിനിടയിൽ പല തരത്തിൽ ഉള്ള ശ്രോതാക്കളെ പരിചയപെട്ടിട്ടുണ്ട് പക്ഷേ ഇതാദ്യമായി ഒരു ഉമ്മ എന്റെ കണ്ണുകൾ നിറയിച്ചു. 62 വയസ്സായിട്ടും ഷാർജയിലെ ഒരു വീട്ടിൽ വീട്ടു ജോലി ചെയ്ത് 3 പെൺ മക്കളേയും കല്യാണം കഴിപ്പിച്ച് വിട്ട്..... വൈശാഖിന്റെ ഇങ്ങനെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പ്രവാസികളുടെ ഇടയിൽ ഈ ഉമ്മ ഏറെ ചർച്ചചെയ്യപ്പെട്ടു. അങ്ങനെയാണ് സഹായങ്ങൾ പ്രവഹിച്ചിത്. ഇതു പോലം ഫോർ ദി ഈസിലൂടെ നിരവധി പേരുടെ ജീവിത ദുഃഖം പ്രവാസി മലയാളികൾ ഏറ്റെടുത്തു.

അതുകൊണ്ട് തന്നെ പെരുന്നാൾ കാലത്ത് നാട്ടിലേക്ക് ഒരു യാത്രയൊരുക്കൽ എന്നതിനപ്പുറമുള്ള സാമൂഹിക ഉത്തരവാദിത്തമാണ് റേഡിയോ സ്റ്റഷൻ നിർവ്വഹിച്ചത്. തങ്ങളെ കൊണ്ട് ആകുന്നത് ഓരോരുത്തരം ചെയ്താൽ അത് ഒരു സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പിനും ആഗ്രഹ സഫലീകരണത്തിനും വഴിവയ്ക്കും. ഇത് തന്നെയാണ് ഫോർ ഈദ് എന്ന പരിപാടിയിലൂടെ ഗോൾഡ് എഫ്എം 101.3 ഉം ചെയ്തത്. അതിനുള്ള അംഗീകാരമാണ് മറുനാടൻ പുരസ്‌കാര പട്ടികയിലെ സ്ഥാനം. ഗോൾഡ് എഫ്എം 101.3 വിന്റെ ഈ സാമൂഹിക ഇടപെടലിനെ നിങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ അവർക്ക് വോട്ട് ചെയ്യാം.

ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല. കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP