Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മൂന്ന് പതിറ്റാണ്ടായി ബഹ്‌റിനെ സാമൂഹ്യ സേവന രംഗത്ത് സജീവം; വലത് കൈ ചെയ്യുന്നത് ഇടംകൈ അറിയരുതെന്ന പ്രകൃതക്കാരൻ; മറുനാടൻ പ്രവാസി പുരസ്‌ക്കാര ലിസ്റ്റിൽ ഇടം പിടിച്ച അക്കംവീട്ടിൽ ചന്ദ്രനെ പരിചയപ്പെട്ടാം..

മൂന്ന് പതിറ്റാണ്ടായി ബഹ്‌റിനെ സാമൂഹ്യ സേവന രംഗത്ത് സജീവം; വലത് കൈ ചെയ്യുന്നത് ഇടംകൈ അറിയരുതെന്ന പ്രകൃതക്കാരൻ; മറുനാടൻ പ്രവാസി പുരസ്‌ക്കാര ലിസ്റ്റിൽ ഇടം പിടിച്ച അക്കംവീട്ടിൽ ചന്ദ്രനെ പരിചയപ്പെട്ടാം..

തിരുവനന്തപുരം: വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയാണ് കോഴിക്കോട് തിക്കോടി സ്വദേശി ചന്ദ്രന്റേത്. 32 വർഷമായി ബഹ്‌റിനിൽ സാമൂഹിക പ്രവർത്തനം നടത്തി വരുന്ന കോഴിക്കോട് തിക്കൊടി സ്വദേശി അക്കംവീട്ടിൽ ചന്ദ്രനെ വ്യത്യസ്തനാക്കുന്നത് ത്യാഗ സന്നദ്ധതയാണ്.

1982 ൽ ബഹറിനിൽ എത്തിയ അദ്ദേഹം ഒരു കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായിട്ടാണ് തന്റെ പ്രവാസജീവിതം ആരംഭിച്ചത്. ജോലി കഴിഞ്ഞ് കിട്ടുന്ന സമയത്ത് ബി ഡി എഫ് ഹോസ്പിറ്റൽ സന്ദർശിച്ചു പാവപ്പെട്ട രോഗികളെ ശുശുഷിക്കുവാൻ അദ്ദേഹം സമയം കണ്ടെത്തി. ഇപ്പോൾ അദ്ദേഹം മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ സിവില്യനായി ജോലി നോക്കുന്നു. വൈകുന്നേരങ്ങളിൽ സാൽ്മാനിയ ഹോസ്പിറ്റലിലെ നിത്യസന്ദർശകനായ അദ്ദേഹം നിർധനരായ രോഗികൾക്ക് ഭക്ഷണവും ആവശ്യമായ പരിചരണവും നല്കി വരുന്നു. പണവും പ്രശസ്തിയും ആഗ്രഹിക്കാതെ സ്വന്തം ജീവിതം നിർധനരായ രോഗികൾക്കായി അദ്ദേഹം മാറ്റിവച്ചിരിക്കുകയാണ്.

ലാഭേച്ച ഇല്ലാതെ സാമൂഹിക പ്രവർത്തനം നടത്തിവരുന്ന ഇദ്ദേഹത്തെ ചന്ദ്രേട്ടൻ എന്നാണ് ഏവരും വിളിക്കുന്നത്. ആർക്കും എപ്പോഴും സഹായവുമായി ചന്ദ്രേട്ടൻ ഉണ്ടാകും. സമൂഹത്തിന് വേണ്ടി നിസ്വാർഥ സേവനം ചെയ്യുന്ന ചന്ദ്രേട്ടനുള്ള അംഗീകാരമാണ് മറുനാടൻ പട്ടികയിലെ സ്ഥാനം. പ്രവാസി വ്യക്തികൾക്കുള്ള പുരസ്‌കാര പട്ടികയിൽ ചന്ദ്രേട്ടനെ കൂടാതെ ഒമാനിലെ ഷാജി സെബാസ്റ്റ്യൻ, യുഎഇയിൽ നിന്നുള്ള അഷറഫും സൗദിയിലെ അയൂബ് കൊടുങ്ങാനൂരും, മുഹമ്മദ് ഈസയുമാണ് ഇടംപിടിച്ചിട്ടുള്ളത്. ഇവർ ഓരോരുത്തലും തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായവരാണ്.

തന്റെ ജോലി സമയം കഴിഞ്ഞ് എല്ലാ ദിവസവും സൽമാനിയ ആശുപത്രി വാർഡിൽ കയറിയിറങ്ങുന്ന ചന്ദ്രൻ ആരോരുമില്ലാത്തവർക്ക് ആഹാരവുമായി എത്തുന്നത്. പല തരത്തിലുള്ള അസുഖവുമായി ആശുപത്രിയിൽ എത്തിക്കുന്നവരെ പിന്നീട് ബന്ധുക്കളോ സുഹൃത്തുക്കളോ തിരിഞ്ഞു നോക്കാറില്ലെന്നും അത്തരം രോഗികൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും ചന്ദ്രൻ പറഞ്ഞു.

ഏതു തരത്തിലുള്ള ആഹാരമാണ് അവർക്ക് നൽകേണ്ടതെന്ന് നഴ്‌സുമാരോട് ചോദിച്ചു മനസ്സിലാക്കി അത്തരം ആഹാരം സ്വയം ഉണ്ടാക്കി അദ്ദേഹം വാർഡുകളിൽ എത്തുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആരോരുമില്ലാതെ വാർഡിൽ കഴിയുന്ന ജോൺ അബ്രഹാമിനും തുണയായത് ചന്ദ്രൻ തന്നെയായിരുന്നു തുണയുണ്ടായിരുന്നത്. അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടുന്ന ജോൺ അബ്രഹാമിനെ എത്രയും പെട്ടെന്ന് നാട്ടിലയക്കണം എന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതോടെയാണ് ചന്ദ്രൻ ഇടപെടൽ നടത്തിയത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അത് സാധിക്കുകയും ചെയ്തു. ഇങ്ങനെ ധാരാളം പ്രവാസികൾക്ക് ചന്ദ്രേട്ടന്റെ കരുണയുടെ സദ്ഫലം കിട്ടി.

കഴിഞ്ഞ ജൂൺ മാസം 23ന് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് സൽമാനിയ ആശുപത്രിയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ശശി വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയതും ചന്ദ്രേട്ടിന്റെ ഇടപെടൽ കാരണമാണ്. രണ്ട് മാസം ശശിയെ പരിചരിച്ചത് ചന്ദ്രേട്ടനായിരുന്നു. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശശിയെ 'ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ'യുടേയും നല്ലവരായ പ്രവാസി സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹായത്താൽ പരിചരിച്ചു. ചലന ശേഷി നഷ്ടമായതിനാൽ കിടത്തി മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുകയുള്ളായിരുന്നു. വിമാനത്തിൽ ഏകദേശം 5 സീറ്റിന്റെ ടിക്കറ്റ് ചാർജു വേണ്ടിവരുമായിരുന്നു. ഈ തുക സംഘടിപ്പിച്ചത് ചന്ദ്രേട്ടന്റെ ഇടപടെലിലൂടെയായിരുന്നു.

അങ്ങനെ ചന്ദ്രേട്ടനെ പറ്റി പറയാൻ ബഹറിനിലെ പ്രവാസികൾക്ക് ഒരു പാട് കഥകളുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സേവന സന്നദ്ധത തന്നെയാണ് ഈ മുനുഷ്യസ്‌നേഹിയെ വ്യത്യസ്തനാകുന്നത്. ചന്ദ്രേട്ടന്റെ സേവന മികവിനെ നിങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ അവർക്ക് വോട്ട് ചെയ്യാം. ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം.

നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല. കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP