Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

റോഡ് സുരക്ഷാ ബോധവത്കരണം ജീവിതചര്യ ആക്കിയ ഉദ്യോഗസ്ഥൻ; റോഡ് നിയമങ്ങൾ പുതുതലമുറയ്ക്ക് എളുപ്പത്തിൽ വ്യക്തമാക്കുന്ന അദ്ധ്യാപകൻ; അഴിമതിയോട് സന്ധിയില്ലാത്ത വ്യക്തിത്വം: മറുനാടൻ അവാർഡ് പട്ടികയിലെ ജനകീയ ആർടിഒ ആദർശ് കുമാർ നായരെ അറിയാം

റോഡ് സുരക്ഷാ ബോധവത്കരണം ജീവിതചര്യ ആക്കിയ ഉദ്യോഗസ്ഥൻ; റോഡ് നിയമങ്ങൾ പുതുതലമുറയ്ക്ക് എളുപ്പത്തിൽ വ്യക്തമാക്കുന്ന അദ്ധ്യാപകൻ; അഴിമതിയോട് സന്ധിയില്ലാത്ത വ്യക്തിത്വം: മറുനാടൻ അവാർഡ് പട്ടികയിലെ ജനകീയ ആർടിഒ ആദർശ് കുമാർ നായരെ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൈക്കൂലി നിറഞ്ഞ വകുപ്പ് ഏതെന്ന് ചോദിച്ചാൽ സാധാരണക്കാർക്ക് പരാതി പറയാനുള്ളത് മോട്ടോർ വാഹന വകുപ്പിനെ കുറിച്ചാകും. പരിശോധനയുടെ പേരിലും അല്ലാതെയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർ എന്ന ചീത്തപ്പേര് ഇവർക്കുണ്ട് താനും. നിരവധി ആക്ഷേപങ്ങൾ ഉണ്ടാകുന്ന ഈ വകുപ്പിൽ തീർത്തും സത്യസന്ധരായി പ്രവർത്തിക്കുന്നതും ജനകീയരുമായ ഓഫീസർമാർ ഉണ്ട്. ഇക്കൂട്ടത്തിൽ ഒരാളാണ് മൂവാറ്റുപുഴ ആർടിഒ ആദർശ് കുമാർ നായർ. റോഡ് സുരക്ഷാ ബോധവൽക്കരണം ജീവിതവ്രതമാക്കിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സ്തുത്യർഹമായ സേവനം കൊണ്ട് ജനങ്ങളുടെ കൈയടി നേടിയ ഇദ്ദേഹമാണ് മറുനാടൻ മലയാളി മികച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള അവാർഡിന്റെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

ജനകീയനും നാടിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്ത ഉദ്യോഗസ്ഥരെ ആദരിക്കാൻ വേണ്ടിയുള് മറുനാടന്റെ ഉദ്യമത്തിൽ എല്ലാ യോഗ്യതകളും ഉള്ള വ്യക്തിത്വമാണ് ആദർശ് കുമാർ നായരുടേത്. ഇദ്ദേഹത്തോടൊപ്പം ഈ വിഭാഗത്തിൽ നാല് പേരാണ് ഇടംപിടിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ആനക്കര കൃഷി ഓഫീസിന്റെ ചുമതല വഹിക്കുന്ന ജോസഫ് ജോൺ തേറാട്ടിൽ എന്ന കൃഷി ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥൻ പി ധനേഷ് കുമാർ, ഇടമലക്കുടി ട്രൈബൽ സ്‌കൂളിലെ ഏകാധ്യാപിക വിജയലക്ഷ്മി ടീച്ചർ, പുനലൂർ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. ഷാഹിർ ഷാ എന്നിവരാണ് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പുരസ്‌കാര വിഭാഗത്തിന്റെ മറ്റ് ഫൈനലിസ്റ്റുകൾ.

മോട്ടോർ വാഹന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ ആർടിഒ ആയി സേവനം അനുഷ്ടിച്ച വ്യക്തിത്വമാണ് ആദർശ് കുമാറിന്റേത്. ജോലിയോട് ആത്മാർത്ഥയുള്ള അദ്ദേഹം സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചക്കും തയ്യാറായിരുന്നില്ല. അതേസമയം സൗമ്യമായ പെരുമാറ്റം കൊണ്ട് സാധാരണക്കാരുടെ കൈയടി നേടിയ വ്യക്തിത്വമായിരുന്നു ആദർശ് കുമാറിന്റേത്. നോർത്ത് പറവൂർ ആർടിഒ ആയിരിക്കേ റോഡ് സേഫ്റ്റി മുൻനിർത്തി ഓട്ടോ ഡ്രൈവർമാർക്ക് പ്രത്യേകം കൗൺസിലിങ് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു അദ്ദേഹം.

റോഡപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ എങ്ങനെയെന്നതിനെ കുറിച്ച് ഓട്ടോ ഡ്രൈവർമാർക്ക് ശാസ്ത്രീയമായ രീതിയിലായിരുന്നു അദ്ദേഹം വിശദീകരിച്ചിന്നത്. അപകടം ഉണ്ടാകുമ്പോൾ ആദ്യം രക്ഷാപ്രവർത്തനം നടത്തുന്നവരുടെ അശ്രദ്ധ പലപ്പോഴും ദ്വീർഘകാലത്തേക്ക് അപകടത്തിൽ പെടുന്നവരെ ബാധിച്ചേക്കാം. ഈ സാഹചര്യം ഉള്ളതു കൊണ്ടാണ് ശാസ്ത്രീയമായ രക്ഷാപ്രവർത്തന രീതിയെ കുറിച്ച് ആദർശ് കുമാർ പരിശീലനം നൽകിയത്.

സ്‌കൂൾ വാഹനങ്ങളുടെ കാര്യത്തിലാണ് ആദർശ് കുമാറിന്റെ മറ്റൊരു ഇടപെടൽ കണ്ടത്. കൊച്ചിയിലെ സകൂൾ ബസുകളിൽ 25 ശതമാനവും കൃത്യമായ സുരക്ഷാ നിർദ്ദേശങ്ങൾ ഇല്ലാത്തതാണെന്ന പഠനം നടത്തി വ്യക്തമാക്കി. തുടർന്ന് ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ കൂടി കൊണ്ടുവന്നു. ഇന്ധനക്ഷമത ഉറപ്പാക്കാൻ വേണ്ടിയുള്ള ബോധവൽക്കരണ പരിപാടികൾ അടക്കം ശാസ്ത്രീയമായ പരിശീലനങ്ങൾക്ക് മുൻകൈയെടുത്ത വ്യക്തിയായിരുന്നു ആദർശ് കുമാർ. വിദ്യാർത്ഥികളിലൂടെ ട്രാഫിക് അവബോധം വളർത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. ഇതിനായി സ്‌കൂളുകളിലും കോളേജുകളിലും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. സ്റ്റുഡന്റ് പൊലീസ് സംവിധാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയായിരുന്നു ആദർശ് കുമാർ നായരുടെ പ്രവർത്തനങ്ങൾ.

മൂവാറ്റുപുഴ ആർടിഒ എന്ന നിലയിൽ സേവനം അർഹിക്കുന്ന ആദർശ് കുമാർ നായർക്ക് സമൂഹത്തിന്റെ ആദരവും ലഭിച്ചിട്ടുണ്ട്. ജനകീയനായ ഈ പുരസ്‌ക്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. സ്വന്തം കർമ്മ മണ്ഡലത്തിൽ ശോഭിച്ച ഈ ജനകീയനായ ഉദ്യോഗസ്ഥനാണോ നിങ്ങൾ വോട്ടു ചെയ്യുന്നത്? എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.

കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP