Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

അഗതി മന്ദിരങ്ങളിലെ മിടുക്കരെ കണ്ടെത്തുന്ന വിദ്യാർത്ഥി കൂട്ടായ്മ; ശാസ്ത്രതൽപ്പരരായ കുരുന്നുകൾക്ക് ആവേശം പകരാൻ ക്യാമ്പുകൾ; മറുനാടൻ കാമ്പസ് വിഭാഗത്തിൽ ഇടംപിടിച്ച ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിലെ 'ഇൻസ്‌പെയറി'നെ അറിയാം..

അഗതി മന്ദിരങ്ങളിലെ മിടുക്കരെ കണ്ടെത്തുന്ന വിദ്യാർത്ഥി കൂട്ടായ്മ; ശാസ്ത്രതൽപ്പരരായ കുരുന്നുകൾക്ക് ആവേശം പകരാൻ ക്യാമ്പുകൾ; മറുനാടൻ കാമ്പസ് വിഭാഗത്തിൽ ഇടംപിടിച്ച ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിലെ 'ഇൻസ്‌പെയറി'നെ അറിയാം..

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന കാമ്പസ് സംഘടനകൾ നമ്മുടെ നാട്ടിൽ ഇഷ്ടംപോലെയുണ്ട്. ഇതിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മയാണ് ഇൻസ്‌പെയർ എന്ന പേരിൽ പ്രവർത്തിക്കുന്നത്. കോളേജിലെ ബിടെക് വിദ്യാർത്ഥികൾ രൂപം കൊടുത്തു പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത് സാമൂഹിക ഉന്നമനം തന്നെയാണ്. കുരുന്നുകളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന കാര്യം പരിഗണിച്ചാണ് ഈ വിദ്യാർത്ഥി കൂട്ടായ്മ മറുനാടൻ മലയാളിയുടെ കാമ്പസ് വിഭാഗത്തിലെ പുരസ്‌ക്കാരം പട്ടികയിൽ ഇടംപിടിച്ചത്.

അനാഥരായ കുരുന്നുകളിൽ ശാസ്ത്രീയ അവബോധം വളർത്തുക എന്നതാണ് ബാർട്ടൺ ഹിൽ കോളേജിലെ വിദ്യാർത്ഥികൾ ഇൻസ്‌പെയർ എന്ന ആശയം കൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ രണ്ടാം വർഷത്തിലേക്കാണ് ഇവർ കടന്നത്. എൻജിനിയറിങ് വിദ്യാർത്ഥികളായി നാളെയും നല്ല തലമുറയെ സൃഷ്ടിക്കുക എന്ന ദൗത്യത്തിലാണ് ഈ വിദ്യാർത്ഥി കൂട്ടായ്മയും പങ്കാളികളാകുന്നത്. അധികം ആരവങ്ങളും പബ്ലിസിറ്റികൾക്കും നിൽക്കാതെ തികഞ്ഞ ലാളിത്യത്തിലാണ് ഈ സംഘടനയുടെ പ്രവർത്തനം. മറുിനാടൻ മലയാളിയുടെ പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിക്കാൻ ഇടയായത് ഇതുകൊണ്ടു കൂടിയാണ്.

കാമ്പസ് വിഭാഗത്തിലെ പുരസ്‌ക്കാര പട്ടികയിൽ ഇൻസ്‌പെയറിനെ കൂടാതെ രാജഗിരി കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ക്രയോൺസ്, ആഷിൻ തമ്പി, ഫാറൂഖ് കോളേജിൽ ലിംഗസമത്വത്തിനായി പോരാട്ടം നടത്തിയ ദിനു വെയിൽ, സർക്കാർ സ്ഥാപനമായ അസാപ്പ് എന്നി സംഘടനകളും ഇടംപിടിച്ചിട്ടുണ്ട്. വിദാർത്ഥികൾ കാരുണ്യവും പഠിക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു വർഷം മുമ്പാണ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിഗ് വിദ്യാർത്ഥികൾ ഇൻസ്‌പെയറിന് തുടക്കമിട്ടത്. അന്ന് അനാഥാലയങ്ങളിൽ പോയി വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്ന വിധത്തിലായിരുന്നു ആസൂത്രണം.

പോയ വർഷത്തെ മികച്ച പ്രതികരണങ്ങലുടെ അടിസ്ഥാനത്തിൽ ഇത്തവണ വിപുലമായി പരിപാടിയാണ് കോളേജിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ അനാധാലയങ്ങളിൽ നിന്നും ശാസ്ത്രവിഷയങ്ങളിൽ തൽപ്പരരായ നൂറോളം സ്‌കൂൾ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ത്രിദിന ക്യാമ്പാണ് ഇവർ ആസൂത്രണം ചെയ്തിരിക്കുന്നത്. 2016 ജനവരി 8,9,10 ദിവസങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ശാസ്ത്രീയ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് വേണ്ട സ്‌കിൽ ഡെവലപ്പ്‌മെന്റ് ക്യാമ്പ് എന്ന നിലയിലാണ് ഇൻസ്്‌പെയർ സംഘടിപ്പിച്ചിരിക്കുന്നത്.

പ്രമുഖ വ്യക്തിത്വങ്ങൾ പരിരപാടിയിൽ കുരുന്നുകൾക്ക് ക്ലാസുകൾ എടുക്കും. വരും ദിവസങ്ങളിൽ കൂടുതൽ സജീവമായി ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് വിദ്യാർത്ഥികൾ ഒരുങ്ങുന്നത്. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഈ കാമ്പസനും ഇൻസ്‌പെയർ പരിപാടിക്കുമാണ് നിങ്ങളുടെ വോട്ട്?എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.

കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP