Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിസിനസിന്റെ ഉന്നതപാഠത്തിനൊപ്പം കാരുണ്യത്തിന്റെ പാഠം മറക്കാതിരിക്കുന്ന ക്രയോൺസ്; അനാഥരായ കുഞ്ഞുങ്ങൾക്കായി സർഗ്ഗോത്സവം സംഘടിപ്പിച്ച ശ്രദ്ധേയർ; രാജഗിരി ബിസിനസ് കോളേജിന്റെ സേവന വിഭാഗത്തിനാണോ നിങ്ങളുടെ വോട്ട്

ബിസിനസിന്റെ ഉന്നതപാഠത്തിനൊപ്പം കാരുണ്യത്തിന്റെ പാഠം മറക്കാതിരിക്കുന്ന ക്രയോൺസ്; അനാഥരായ കുഞ്ഞുങ്ങൾക്കായി സർഗ്ഗോത്സവം സംഘടിപ്പിച്ച ശ്രദ്ധേയർ; രാജഗിരി ബിസിനസ് കോളേജിന്റെ സേവന വിഭാഗത്തിനാണോ നിങ്ങളുടെ വോട്ട്

തിരുവനന്തപുരം: സർഗാത്മക സമരങ്ങളും ആശയപ്രചരണങ്ങളും സജീവമായി നടക്കുന്നവയാണ് കോളേജ് കാമ്പസുകൾ. പണ്ട് കാലം മുതൽ നമ്മുടെ കാമ്പസുകൾക്ക് ഈ താൽപ്പര്യമുണ്ട്. ഇതിനൊപ്പം തന്നെയാണ് വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബന്ധതയും. നാളെയുടെ വ്യവസായികളും സംരംഭകരുമായി മാറുന്നതിനൊപ്പം എപ്പോഴുമൊരു നല്ല മനുഷ്യനായിരിക്കുക എന്ന പാഠം കൂടിയാണ് കൊച്ചി കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിലെ വിദ്യാർത്ഥികൾക്കായി മാനേജ്‌മെന്റ് നൽകുന്നത്. ബിനിസനസിന്റെ ഉന്നത പാഠങ്ങൾക്കൊപ്പമാണ് ഇവിടുത്തെ വിദ്യാർത്ഥികൽ കാരുണ്യത്തിന്റെ പാഠവും സ്വായക്തമാക്കുന്നത്.

ആർസിബിഎസ് സാമൂഹികസേവന വിഭാഗമായ രാജഗിരി ട്രാൻസെൻഡിന്റെ കീഴിൽ കോളേജ് വിദ്യാർത്ഥികൾ കൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും അനാഥരായ കുട്ടികൾക്കായി വർഷങ്ങളായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ക്രയോൺസ്. അനാഥരായ വിദ്യാർത്ഥികളുടെ ഈ കലാമാമാങ്കം സംഘടിപ്പിച്ചിരിക്കുന്നത് രാജഗിരിയിലെ ബിസിനസ് മാനേജ്‌മെന്റ് വിദ്യാർത്ഥികളാണ്. മാനസികമായി വൈകല്യമുള്ള വിദ്യാർത്ഥികളുടെ സർഗാത്മക പരിപാടികൾ സംഘടിപ്പിക്കുന്ന ക്രയോൺസിനെയാണ് മറുനാടൻ മലയാളിയുടെ കാമ്പസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിദ്യാർത്ഥി സംരംഭത്തിനുള്ള ജനപ്രീതി തന്നെയാണ് അവരെ അവാർഡ് പട്ടികയിൽ ഇടംപിടിപ്പിക്കാൻ കാരണമായതും.

ഈ വിഭാഗത്തിൽ ക്രയോൺസിനെ കൂടാതെ ആഷിൻ തമ്പി, ഫാറൂഖ് കോളേജിൽ ലിംഗസമത്വത്തിനായി പോരാട്ടം നടത്തിയ ദിനു വെയിൽ, ഇൻസ്പയർ ഇന്ത്യ ഫൗണ്ടേഷൻ, സർക്കാർ സ്ഥാപനമായ അസാപ്പ് എന്നി സംഘടനകളും ഇടംപിടിച്ചിട്ടുണ്ട്. വിദാർത്ഥികൾ കാരുണ്യവും പഠിക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വർഷം മുമ്പ് ക്രയോൺസ് എന്ന സർഗാത്മക പരിപാടിക്ക് തുടക്കമിട്ടത്. നിറങ്ങളുടെ സംഗമം എന്ന ആശയത്തിലാണ് ഇങ്ങനെ ഒരു പരിപാടി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിലെ വിദ്യാർത്ഥികൾ തുടക്കമിട്ടത്.

പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജിലെ വിദ്യാർത്ഥികൾ മുൻകൈയെടുത്താണ് ഇങ്ങനെയുള്ള പരിപാടിയുടെ നടത്തിപ്പെല്ലാം സംഘടിപ്പിച്ചത്. 2013ൽ തുടങ്ങിയ ക്രയോൺസിന്റെ കലാമാമാങ്ക പരിപാടി 2015ലും വിപുലമായി തന്നെ നടന്നു. കൊച്ചിയിലേയും പരിസര പ്രദേശങ്ങളിലേയും അനാഥാലയങ്ങിൽ ജീവിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ചു വരുന്ന 'ക്രയോൺസി'ൽ ഇക്കുറി 20ലേറെ അനാഥാലയങ്ങളിൽ നിന്നുള്ള 500ഓളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. നൃത്തം, ചിത്രരചന, രംഗോലി, ട്രഷർ ഹണ്ട് തുടങ്ങിയ വിവിധ ഇനം മത്സരങ്ങളാണ് 'ക്രയോൺസി'ന്റെ ഭാഗമായി സംഘടിപ്പിച്ചത്.

കോളേജിലെ വിദ്യാർത്ഥികൾ മുൻകൈയെടുത്ത് സംഘടിപ്പിച്ച സാമൂഹ്യക്ഷേമ പ്രവർത്തനം എന്ന നിലയിലാണ് രാജഗിരിയെ വിദ്യാർത്ഥികൾ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചു പോന്നത്. വർഷം തോറും പരിപാടിക്ക് പങ്കാളിത്തം കൂടി വരികയായിരുന്നു. സിനിമാതാരങ്ങൾ അടക്കമുള്ളവരുടെ പിന്തുണ ഈ പരിപാടിക്ക് ലഭിക്കുന്നുണ്ട്. കലാപരമായ കഴിവുള്ള വിദ്യാർത്ഥികൾക്ക് ഒരു അവസരം കൂടിയാണ് ഈ പരിപാടി. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഈ കാമ്പസിനാണോ നിങ്ങളുടെ വോട്ട്?എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.

കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP