1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

ഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം തീർത്ത വിദ്യാർത്ഥി; സസ്‌പെന്റ് ചെയ്ത് മാനേജ്‌മെന്റ് പ്രതികാരം തീർപ്പോൾ നിയമയുദ്ധം നടത്തി വിജയം: മറുനാടൻ കാമ്പസ് അവാർഡിലെ ഫൈനലിസ്റ്റ് ദിനു വെയിലിനെ അറിയാം..

December 22, 2015 | 03:20 PM IST | Permalinkഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം തീർത്ത വിദ്യാർത്ഥി; സസ്‌പെന്റ് ചെയ്ത് മാനേജ്‌മെന്റ് പ്രതികാരം തീർപ്പോൾ നിയമയുദ്ധം നടത്തി വിജയം: മറുനാടൻ കാമ്പസ് അവാർഡിലെ ഫൈനലിസ്റ്റ് ദിനു വെയിലിനെ അറിയാം..

തിരുവനന്തപുരം: ഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തിന് എതിരെ പ്രതികരിച്ചാണ് ദിനു വെയിൽ ക്യാമ്പസുകളിൽ നിന്നുള്ള ശ്രദ്ധേയ വ്യക്തിത്വമാകുന്നത്. ഫാറൂഖ് കോളജിൽ വിദ്യാർത്ഥികൾ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും രംഗത്തുവരണമെന്ന ആവശ്യവുമായി ആദ്യ രംഗത്ത് എത്തിയത് ഈ മിടുക്കനാണ്. പ്രതീക്ഷിച്ച കോണിൽ നിന്നു പോലും ദിനുവിന് പിന്തുണ ലഭിച്ചില്ല. പ്രശ്‌നക്കാരനായി ചിത്രീകരിക്കാനും ശ്രമിച്ചു. അതൊന്നും ഈ യുവാവിനെ തളർത്തിയില്ല. അങ്ങനെ അന്തിമ വിജയം കോടതി വിധിയിലൂടെ ഫാറൂഖ് കോളേജ് അധികാരികളിൽ നിന്ന് ഈ മിടുക്കൻ തട്ടിയെടുത്തു. ആർജ്ജവത്തോടെ മുന്നേറിയാൽ നീതിക്കായുള്ള ഏത് പോരാട്ടവും ജയിക്കാമെന്ന് തെളിയിച്ചാണ് ദിനു സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായത്. അതുകൊണ്ടാണ് മറുനാടന്റെ കാമ്പസ് വിഭാഗത്തിൽ വായനക്കാർ അവാർഡിനായി നോമിനേറ്റ് ചെയ്തതും ഇപ്പോൾ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നതും.

ഈ വിഭാഗത്തിൽ ദിനുവിനെ കൂടാതെ ആഷീൻ തമ്പി, ഇൻസ്പയർ ഇന്ത്യ ഫൗണ്ടേഷൻ, രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ (ആർസിബിഎസ്) സാമൂഹികസേവന വിഭാഗമാണ് രാജഗിരി ട്രാൻസെൻഡ് ക്രയോൺസ്, സർക്കാർ സംരഭമായ അസാപ്പും ക്യാമ്പസ് ഫൈനലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. 

ഫാറൂഖ് കോളജിലെ വിദ്യാർത്ഥിയായ ദിനു വെയിൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മനുഷ്യാവകാശപ്രവർത്തകരുടെ ശ്രദ്ധക്ഷണിക്കുന്നത്. വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവേചനങ്ങളെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുന്നവർക്ക് പ്രത്യേകമായി മുന്നറിയിപ്പും ഈ പോസ്റ്റിൽ നൽകി. ഇത് കേരള സമൂഹം ഏറ്റെടുത്തു. ഈ അനീതിക്ക് എതിരെ ശബ്ദമുയർന്നു. കോളേജിൽ നിന്നും ദിനുവിനെ പുറത്താക്കിയെങ്കിലും കോടതി ഇടപെലിലൂടെ വീണ്ടും കോളേജിലെത്തി. ഫാറൂഖ് കോളേജിൽ വിലക്ക് ലംഘിച്ച് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്നതിന് വിദ്യാർത്ഥികളെ അദ്ധ്യാപകൻ ക്ലാസിൽ നിന്ന് ഇറക്കിവിട്ട വിവാദം അങ്ങനെ പൊതു സമൂഹത്തിൽ നിറഞ്ഞു. ഈ നിലപാട് സ്വീകരിക്കലാണ് ദിനുവിനെ ക്യാമ്പസ് പ്രതിഭയക്കുള്ള മറുനാടന്റെ പുരസ്‌കാര പട്ടികയിൽ എത്തിച്ചത്.

ഫാറൂഖ് കോളജിൽ വിദ്യാർത്ഥികൾ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും രംഗത്തുവരണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ സംഘടിക്കുകയായിരുന്നു.. ഫാറൂഖ് കോളജിലെ വിദ്യാർത്ഥിയായ ദിനു വെയിൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തിൽ മനുഷ്യാവകാശപ്രവർത്തകരുടെ ശ്രദ്ധക്ഷണിക്കുന്നത്. വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവേചനങ്ങളെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുന്നവർക്ക് പ്രത്യേകമായി മുന്നറിയിപ്പും ഈ പോസ്റ്റിൽ നൽകുന്നുണ്ട്. ' ഇത് കണ്ട് ഒരു 'ആർഷ ഭാരത സംസ്‌കാര പ്രവർത്തകനും' വെള്ളം ഇറകേണ്ട. വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് വിട്ടുതരാൻ തൽക്കാലം മനസില്ല. വർഗീയതയും സ്ത്രീവിരുദ്ധതയുമായി നിങ്ങളുടെ സഹായം സന്തോഷപൂർവ്വം ഞങ്ങൾ നിരസിക്കുന്നു. ആദ്യം നിങ്ങടെ സദാചാരപൊലീസിങ്ങും തെമ്മാടിത്തരങ്ങളും അവസാനിപ്പിക്കാൻ നോക്കുമല്ലോ.' മുന്നറിയിപ്പെന്ന നിലയിൽ ദിനു പറഞ്ഞു.

ഇതോടെ മുതലെടുപ്പ് രാഷ്ട്രീയക്കാർ എത്താതെയായി. മറുപക്ഷത്ത് ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം അറിയാവുന്നവരും പ്രശ്‌നത്തിൽ ഇടപെട്ടില്ല. പക്ഷേ അതൊന്നും ദിനുവിന്റെ നിശ്ചയദാർഡ്യത്തെ പൊളിച്ചില്ല. അങ്ങനെ സമരത്തിന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുതുരൂപം കൈവന്നു. ലിംഗവിവേചനത്തെ ഫാറൂഖ് കോളജിൽ മാത്രം നടക്കുന്ന സംഭവമായി കാണുന്നില്ലെന്നു പറയുന്ന വിദ്യാർത്ഥി ഇതിനെതിരെ ഇപ്പോൾ ഉയരുന്ന പ്രതിഷേധങ്ങൾ കേവലം ഫാറൂക്ക് കോളജിൽ മാത്രമായി ഒതുക്കരുതെന്ന ദിനുവിന്റെ ആഹ്വാനം ക്യാമ്പസുകൾ ഏറ്റെടുത്തു. ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് സംസാരിക്കാതിരിക്കാൻ ക്യാമറ വച്ച് നിരീക്ഷിക്കുന്ന സ്ഥാപനത്തിലെ കൊള്ളരുതായ്മ സമൂഹം ചർച്ച ചെയ്തു. ഇതോടെ ദിനുവിന് സസ്‌പെൻഷനുമെത്തി.

ഫറൂഖ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ദിനു. മാപ്പെഴുതി നൽകിയാൽ കോളേജിൽ തിരിച്ചെടുക്കാം എന്ന ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ ഓഫർ നിരസിച്ച് യുവാവ് പോരാട്ടം തുടർന്നു. ഇതിന്റെ പേരിൽ കോളേജ് മാനേജ്‌മെന്റ് ദിനുവിനെ സസ്‌പെന്റ് ചെയ്തതോട അദ്ദേഹത്തിന് വിവിധ കോണുകളിൽ നിന്നും പിന്തുണ ഒഴുകിയെത്തി. കോടതി ഇടപെടലിലൂടെ കോളേജിന് ദിനുവിനെ തിരിച്ചെടുക്കേണ്ടിയും വന്നു. തെരുവുപട്ടികൾക്കു വേണ്ടി ജീവൻ കളയാൻ മുക്കിലും മൂലയിലും സമരം സംഘടിപ്പിക്കുന്നവരും ലിംഗസമത്വം ഉറപ്പാക്കാൻ ചുംബനസമരത്തിലൂടെ ലിംഗ സമത്വം ഉറപ്പിക്കാൻ നഗരങ്ങളിൽ പ്രക്ഷോഭം ഉണ്ടാക്കിയവരെയും രാഷ്ട്രീയക്കാരും കേരള വർമ്മയിടെ അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയവരുമൊന്നും ദിനുവിനെ പിന്തുണച്ച രംഗത്തെത്തിയില്ലെന്നതായിരുന്നു വസ്തുത.

ഇതിനിടെയാണ് ദിനുവിനെതിരെ കുപ്രചരണങ്ങളും ആരംഭിച്ചത്. ഐഐടി മദ്രാസിലെ പഠനം ഉപേക്ഷിച്ച് ഫറൂഖ് കോളേജിലെ ബിരുദത്തിന് ചേർന്ന വിദ്യാർത്ഥിയാണ് ദിനു. ഐഐടിയിൽ ലഹളയുണ്ടാക്കിയതിനെ തുടർന്ന് ദിനുവിനെ പുറത്താക്കിയതാണെന്ന് ചില മാദ്ധ്യമവാർത്തകളും മാനേജ്‌മെന്റിനനുകൂലമായി തന്നെ എഴുതി. പക്ഷെ മറ്റുള്ളവരിൽ നിന്ന് ദിനുവിനെ വ്യത്യസ്തനാക്കുന്നത് പ്രതികരിക്കാനുള്ള തന്റേടം കൊണ്ടാണെന്നുമാത്രം. പഠനം മാത്രമാണ് വിദ്യാർത്ഥിയുടെ ലക്ഷണമെങ്കിൽ ദിനു ഒരു വിദ്യാർത്ഥി അല്ല. നൂറു കണക്കിന് വിദ്യാർത്ഥികളെ ഏകോപിപ്പിച്ച 'ദിശ' എന്ന സംഘടനയ്ക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ പേരിൽ നിരവധി മാദ്ധ്യമങ്ങളുടെ ദിനുവിനെ അനുകൂലിച്ച് ലേഖനങ്ങൾ എഴുതിയിരുന്നു. ഇതെല്ലാം സോഷ്യൽ മിഡിയയിലൂടെ പുറംലോകത്ത് എത്തിയപ്പോൾ ദിനു താരമായി. ക്യാമ്പസുകളുടെ ഹീറോയും.

മാനസികശാരീരിക വൈകല്യങ്ങളുള്ള കുട്ടികളുടെ സഹായത്തിനായി ദിശയുടെ കീഴിൽ കൂട്ട് എന്ന പദ്ധതിയും വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്യത്തിനും ലിംഗസമത്വത്തിനും വേണ്ടി ഇടം എന്ന പദ്ധതിയുടെ അമരക്കാരൻ കൂടിയാണ് ദിനു. ദിശയുടെ പേരിൽ മതങ്ങൾക്കതീതമായ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കർമ അവാർഡും ദിനുവിനെ തേടിയെത്തിയിട്ടുണ്ട്. മനസു കൊണ്ട് അപരിഷ്‌കൃതമായ സമൂഹത്തിൽ ലിംഗ അസമത്വങ്ങൾക്കെതിരെ കൂട്ടായ്മകൾ സംഘടിപ്പിച്ചും പ്രവർത്തിച്ചും ജീവിക്കുന്ന ഒരു വ്യക്തിക്ക് താൻ പഠിക്കുന്ന കലാലയത്തിലെ സംസ്‌കാരിക ഫാസിസം കണ്ടു നിൽക്കാനോ, അതറിഞ്ഞിട്ട് പ്രതികരിക്കാതിരിക്കാനോ കഴിയില്ലെന്നുള്ളതാണ് വാസ്തവം. ഇതിനെയാണ് ഫാറൂഖ് കോളേജിൽ ദിനുവെന്ന മിടുക്കൻ പൊരുതി തോൽപ്പിച്ചത്.

പച്ച എന്ന പേരിൽ പരിസ്ഥിതി പ്രവർത്തനങ്ങളും ലിംഗവിവേചനപരമായ പ്രശ്‌നങ്ങൾക്കു വേണ്ടി ഇടം എന്ന കൂട്ടായ്മയും ദീർഘകാല രോഗബാധിതർക്കുവേണ്ടി കൂട്ട് എന്ന സേവന പ്രവർത്തനങ്ങളും ദിശ യുടെ ഭാഗമായി ചെയ്യുന്നു. 300 വിദ്യാർത്ഥികൾ ദിശയിൽ ഉണ്ട്. എൻ.എസ്. എസുമായി സഹകരിച്ച്് 2014ൽ ദിശ എന്ന സംഘടന രൂപീകരിച്ചത്. വിദ്യാർത്ഥികൾ ജാതി, മതം , രാഷ്ട്രീയം എന്നിവയുടെ ഇരകളാകാൻ വിധിക്കപ്പട്ടവരല്ല എന്ന തിരിച്ചറിവാണ് ദിശയ്ക്കു രൂപം നൽകാൻ കാരണമായതെന്നു ദിനു പറയുന്നു. ദിശാബോധമുള്ളവർ ഇന്നത്തെ സമൂഹത്തിനു ആവശ്യമാണ്. അതുകൊണ്ടുതന്നെ ദിശ എന്ന വിദ്യാർത്ഥി സംഘടന സാമൂഹിക തിന്മകൾക്കെതിരേ പ്രതികരിക്കുന്നുവെന്ന് ദിശയുടെ സംഘാടകർ പറയുന്നു. ഇത് തന്നെയാണ് ഫാറൂഖ് കോളേജിലും കണ്ടത്.

വർണങ്ങളുടെ പുറംമോടിയിൽ യുവത്വം സമർപ്പിച്ചവരെന്നു കുറ്റപ്പെടുത്താൻ വരട്ടെ. കഴിവും ആർദ്രതയും ഉപയോഗപ്പെടുത്തി കണ്ണീരൊപ്പാൻ കൂട്ടായ്മയൊരുക്കുകയാണ് ദിശ ചെയ്യുന്നത്. മാറാരോഗത്തിന്റെ പിടിയിലമർന്നു കിടപ്പിലായ രോഗികൾക്കും അശരണർക്കും സഹായവും സഹകരണവുമായി ദിനുവും കൂട്ടരും സമൂഹത്തിൽ സജീവമാണ്. സഹപാഠികളിൽ നിന്നു നാണയത്തുട്ടുകൾ ശേഖരിച്ചും മുതിർന്നവരുടെ സഹകരണത്തോടേയുമാണ് ഇവയെല്ലാം നടപ്പാക്കുന്നത്. പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതു മുതൽ സാമ്പത്തിക സ്രോതസ് കണ്ടെണ്ടത്തി സേവനം രോഗികളിലേക്ക് എത്തിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ദിനുവും കൂട്ടരും നേതൃത്വം നൽകുന്നു.

ദിനു എട്ടു മുതൽ പത്താം തരം വരെ പഠിച്ചത് കോഴിക്കോട് ഫറൂഖ് ജിജിവിഎച്ച്എച്ച്എസ്എസ് സ്‌കൂളിലാണ്. ഈ സ്‌കൂളിൽ ഒരു ലൈബ്രറി തുടങ്ങാൻ വേണ്ടിയുള്ള ദിനുവിന്റെ പ്രയ്തനം ഇന്നും അദ്ധ്യാപകരുടെ മനസ്സിലുണ്ട്. നന്നായി വായിക്കുമായിരുന്നു. പക്ഷേ സ്‌കൂളിൽ ഒരു ലൈബ്രറി ഉണ്ടായിരുന്നില്ല. അതിന് അവൻ കണ്ടെത്തിയ വഴി വ്യത്യസ്തമായിരുന്നു. ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും അവൻ പുസ്തകങ്ങൾ നൽകുമായിരുന്നു. ഒരു ക്ലാസ് ലൈബ്രറി തുടങ്ങുവാനും, ആ ബുക്കുകൾ സൂക്ഷിക്കുവാനും ആരും പറയാതെ തന്നെ തയ്യാറായിരുന്നു അവൻ. സ്‌കൂളിൽ ഷെൽഫോ അലമാരയോ ഇല്ലായിരുന്നതിനാൽ എല്ലാ ദിവസവും വൈകിട്ട് ബുക്‌സ് കൊണ്ടുപോവുകയും പിറ്റേദിവസം കൊണ്ടുവരികയും ചെയ്യുമായിരുന്നു. ഒരു ചെറിയ കുട്ടി അത്ര നല്ലൊരു ഇനിഷ്യേറ്റീവ് എടുക്കുന്നതും അത് മറ്റുള്ളവർക്ക് പകർന്നു നല്കാൻ ശ്രമിക്കുന്നതും അത്ര ചെറിയ കാര്യമല്ല. കൂടാതെ ക്ലാസ്സിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുക. ക്ലാസ്സിൽ ടീച്ചർമാർ ഇല്ലാതിരുന്നാൽ പഠനത്തിനുള്ള പരിപാടികൾക്ക് നേതൃത്വം നൽകുക ഇതൊക്കെ അവൻ ആരും ഏൽപ്പിക്കാതെ തന്നെ ദിനു ചെയ്യുമായിരുന്നുവെന്ന് സ്‌കൂളിലെ അദ്ധ്യാപകർ പറയുന്നു.

ഫറൂഖ് ജിജിവിഎച്ച്എച്ച്എസ്എസിൽ നിന്നും എസ്എസ്എൽസിക്ക് ഒൻപത് എപ്ലസും സിബിഎച്ച് എസ്എസ് വള്ളിക്കുന്നിൽ നിന്ന് 95.7 ശതമാനം മാർക്കോടെ +2വും പാസ്സായ ദിനു ഐഐടിയിലേക്കുള്ള പ്രവേശനപരീക്ഷ എഴുതി. അതോടൊപ്പം തന്നെ കുടുംബശ്രീയുടെ ബാലസഭയിലും ജെആർസി, എൻഎസ്എസ് എന്നിവയിലും പ്രവർത്തിച്ചിരുന്നു അയാൾ. ആദ്യ ശ്രമത്തിൽ തന്നെ പ്രവേശനപരീക്ഷയിൽ വിജയിച്ച ദിനു മദ്രാസ് ഐഐടിയിൽ ഇന്റഗ്രേറ്റഡ് എംഎയ്ക്ക് ചേർന്നു. അവിടേയും ദിനു സാമൂഹിക ഇടപെടലുകൾ തുടർന്നു. ക്യാമ്പസിനകത്തു മാത്രമല്ല പുറത്തും ഏറെ സജീവമായി എൻഎസ്എസ്, ഐഐടി ഫോർ വില്ലെജസ് എന്നിവയുടെ സാമൂഹ്യപ്രവർത്തനങ്ങളിൽ ഭാഗമാവുകയും മറ്റുള്ളവർക്കു മാതൃകയാവുകയും ചെയ്തു. ക്യാമ്പസ് പാലിയേറ്റിവ് കെയറിന്റെ ഭാഗമായി അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലും മറ്റ് ആശുപത്രികളും സന്ദർശിക്കുമായിരുന്നു. നത്തം എന്ന ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിച്ചു.

ആദ്യ വർഷത്തിൽ തന്നെ അനവധി പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവാൻ കഴിഞ്ഞു. അവിടെ വച്ചുണ്ടായ ചില അനുഭവങ്ങളാണ് എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് ദിനു പറയുന്നു. തന്നെ പുറത്താക്കുകയല്ല തന്റെ ഉള്ളിൽ ഉണ്ടായിരുന്ന സാമൂഹ്യപ്രവർത്തകനെ പുറത്തെത്തിക്കുകയാണ് ഐഐടിയിൽ വച്ചു നടന്നതെന്ന് എന്ന് ദിനു തന്നെ പറയുന്നു. നിരവധി ജീവിതങ്ങളെ ദിനു കണ്ടു. അതിൽ നിന്ന് പല ചോദ്യങ്ങളും സ്വയം ചോദിച്ചു. വിദ്യാഭ്യാസം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്, നമ്മളെ പഠിപ്പിച്ചു സ്‌നേഹം തന്നു വളർത്തുന്ന മാതാപിതാക്കൾക്ക് നാമെന്താണ് നൽകുന്നത്? കൂടാതെ ഐഐടിയിൽ നിന്ന് ഡിഗ്രി കരസ്ഥമാക്കുന്നവർ അവരുടെ ലോകങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുന്നു. ശമ്പളം കിട്ടുന്ന ഒരു ജോലിയിൽ മാത്രം അവർ തൃപ്തരാവുന്നു. അതു കണ്ടപ്പോ പേടിയായി, ഞാനും അങ്ങനെ തന്നെ ആയിത്തീരുമോ എന്ന്. പിന്നെ നാട്ടിൽ വന്ന് എന്തെങ്കിലും ചെയ്യണം എന്നും ആഗ്രഹം തോന്നി. ജീവിതം ഒരു ക്യുബിക്കിളിൽ ഒതുങ്ങിക്കൂടി മാസാമാസം ശമ്പളം എണ്ണിത്തീർക്കേണ്ടതല്ല ജീവിതം എന്ന് ബോധ്യം ദിനുവിനു വ്ന്നു. അങ്ങനെയാണ് കേരളത്തിലേക്ക് മടക്കം.

മതം ജാതി, രാഷ്ട്രീയം ഇവയക്കൊക്കെ അതീതമായ ഒരു കൂട്ടായ്മ. അതായിരുന്നു ലക്ഷ്യം. അപ്പൊ സ്പാർക്ക് എന്നു പേരിട്ട് മലപ്പുറം ബേസ്ഡ് ആയ ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകി. ആദ്യം എൻഎസ്എസുമായി ലിങ്ക് ചെയ്തിട്ടായിരുന്നു. പിന്നെ അതിനെ ദിശ എന്ന പുതിയ രൂപത്തിലേക്ക് കൊണ്ടു വരികയായിരുന്നു. ഐഐടിയിൽ നിന്നും വന്ന സമയത്ത് ദിശയുടെ പ്രവർത്തനം വിപുലീകരിക്കാൻ സാധിച്ചു. മലപ്പുറം തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ദിശ പ്രവർത്തിക്കുന്നുണ്ട്. അശരണർക്ക് ഭക്ഷണമെത്തിക്കുന്നതിനായി പൊതിച്ചോർ, ധനസമാഹരണതിനായി പാട്ടുവണ്ടി എന്ന പ്രോജക്റ്റ് എന്നിങ്ങനെ ദിശയുടെ പദ്ധതികളുടെ എണ്ണം നീണ്ടുകൊണ്ടിരിക്കുന്നു. കൂട്ട് എന്ന പാലിയേറ്റീവ് കെയർ വിംഗും പച്ച എന്ന പ്രകൃതിസംരക്ഷണ വിഭാഗവും ലിംഗസമത്വത്തിനായി നിലകൊള്ളുന്ന ഇടം എന്ന വിഭാഗവും ഇപ്പോൾ ദിശയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വിഭാഗങ്ങളുടെ കീഴിൽ അനവധി പ്രോജക്ടുകളും.

നമ്മുടെ കാമ്പസുകളിൽ നിലനിൽക്കുന്ന ചില ദുഷ്പ്രവണതകളെ ചൂണ്ടിക്കാട്ടി ദിനു വെയിലാണ് നിങ്ങളുടെ വിലയിരുത്തലിൽ മിടുക്കനായി കാമ്പസ് താരം? എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.

കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
'ഡിപ്ലോമാറ്റ് എന്താണെന്നും ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് എന്താണെന്നും ബാലഗോപാലിന് അറിയാമല്ലോ; ശ്രീരാമകൃഷ്ണൻ എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അദ്ദേഹത്തിന് കേരളത്തിന്റെ സ്പീക്കറായിട്ടല്ല പ്യൂണായിട്ട് പോലും ഇരിക്കാൻ യോഗ്യതയില്ല; സ്പീക്കർക്കെതിരെ അപകീർത്തി പരാമർശവുമായി ഏഷ്യാനെറ്റ് ചർച്ചയിൽ വിനു വി ജോൺ; പ്രതിഷേധിച്ച് കെ.എൻ. ബാലഗോപാൽ എംപി
സ്വപ്ന സുരേഷ് ചെറിയ മീൻ മാത്രം; വിൻസന്റ് ഗോമസും സാഗർ ഏലിയാസ് ജാക്കിയും ഇവിടെ ഒന്നുമല്ല; സ്വന്തമായി പാർട്ടിയും കോടതിയും എംഎൽഎയും വരെയുള്ളവർ; വീട്ടമ്മമാർ തൊട്ട് നടിമാർ വരെ കണ്ണികൾ; മലദ്വാരത്തിലും യോനിയിലുമൊക്കെയായി ഒളിപ്പിച്ച് കടത്തുന്നത് കോടികൾ; കൂപ്പറടിച്ച കോടിയേരിയും അറബി വേഷത്തിലെത്തിൽ ജയിലെത്തിയ ഫയാസും ചില സൂചകങ്ങൾ; മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ എത്തിനിൽക്കുന്ന കനകമാഫിയയുടെ 'നയതന്ത്ര ബന്ധങ്ങൾ' ഞെട്ടിക്കുന്നത്
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഒരുബന്ധവുമില്ല; ചില അവസരവാദികളോട് പറയാനുള്ളത് തന്റെ ശുപാർശയിൽ യുഎഇ കോൺസുലേറ്റിൽ ആരെയും നിയമിച്ചിട്ടില്ല എന്നാണ്; കളവ് പ്രചരിപ്പിച്ച് തന്നെ കരിവാരി തേക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടും; കേസിൽ ചെന്നിത്തല ആവശ്യപ്പെട്ടത് പോലെ സിബിഐ അന്വേഷണമാണ് വേണ്ടതെന്നും ശശി തരൂർ എംപി
രാവിലെ 7.30 മുതൽ തുടർച്ചയായ ആറ് മണിക്കൂർ ഓൺലൈൻ ക്ലാസ്; പിന്നീട് ഗൂഗിൾ ക്ലാസ്റൂമിൽ ഹോംവർക്കുകൾ; മൊബൈലിലോ ലാപ് ടോപ്പിലോ നോക്കിയിരുന്ന് കുട്ടികൾക്ക് കണ്ണിന് പ്രശ്‌നങ്ങൾ; നെറ്റില്ലാതെ ലോഗിൻ ചെയ്യാൻ കഴിയാതെ വന്നാൽ കുട്ടി അന്ന് ആബ്‌സന്റ്; മൂത്ത സഹോദരിയുടെ പേരിൽ ലോഗ് ഇൻ ചെയ്തതിന് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പുറത്താക്കി; ഓൺലൈൻ വഴി നീന്തൽ പരിശീലനവും സ്പോർട്സ് പ്രാക്ടീസും; തൃപ്പുണിത്തുറ ചോയ്‌സ് സ്‌കൂളിനെതിരെ പരാതിയുമായി മാതാപിതാക്കൾ
നവദമ്പതികൾ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് പന്തളം കൂട്ടുവിളയിൽ വീട്ടിൽ ജിതിൻ ജേക്കബിന്റേയും ഭാര്യ ദേവികാദാസിന്റേയും മൃതശരീരം; രണ്ടുമാസം ഗർഭിണിയായ ദേവികയെ കണ്ടെത്തിയത് തറയിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ; തൂങ്ങിയ നിലയിൽ ജിതിന്റെ മൃതദേഹവും; പ്രണയവിവാഹിതരുടെ ആത്മഹത്യക്ക് പിന്നിലെ കാരണം തേടി പൊലീസും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
സ്വർണക്കടത്ത് കേസിൽ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ച് യുഎഇയും; നടപടി കോൺസുലേറ്റിന്റെ സൽപ്പേര് സംശയത്തിൽ ആയതിനാൽ; ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണം കടത്തിയത് അതീവ ഗൗരവമായി എടുക്കുന്നുവെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹ്മദ് അൽ ബന്ന; ഇന്ത്യ-യുഎഇ നയതന്ത്രബന്ധത്തെ ബാധിക്കാതെ പ്രതികളെ കുരുക്കാനുറച്ച് ഇരുരാജ്യങ്ങളും
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്