Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സ്വന്തം വൃക്ക ദാനം ചെയ്ത മനുഷ്യസ്‌നേഹി; സർക്കാറിലേക്ക് നികുതി അടയ്ക്കുന്നതിൽ വീഴ്‌ച്ച വരുത്താത്ത വ്യാവസായി; തെരുവുനായ ശല്യത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തിയ സാമൂഹ്യപ്രവർത്തകൻ: മറുനാടൻ അവാർഡ്‌സിൽ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കാണോ നിങ്ങളുടെ വോട്ട്?

സ്വന്തം വൃക്ക ദാനം ചെയ്ത മനുഷ്യസ്‌നേഹി; സർക്കാറിലേക്ക് നികുതി അടയ്ക്കുന്നതിൽ വീഴ്‌ച്ച വരുത്താത്ത വ്യാവസായി; തെരുവുനായ ശല്യത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തിയ സാമൂഹ്യപ്രവർത്തകൻ: മറുനാടൻ അവാർഡ്‌സിൽ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കാണോ നിങ്ങളുടെ വോട്ട്?

തിരുവനന്തപുരം: എല്ലാവരും വ്യവസായം ചെയ്യുന്നത് ലാഭം ലക്ഷ്യമിട്ട് തന്നെയാണ്. കൊച്ചൗസേഫ് ചിറ്റിലപള്ളിയും ഈ തത്വത്തിൽ തന്നെ വിശ്വസിക്കുന്ന വ്യക്തിയാണ്. എന്നാൽ, ഇതിനായി വളഞ്ഞ വഴി സഞ്ചരിക്കാനോ ക്രമക്കേടുകൾ നടത്താനോ നികുതി വെട്ടിക്കാനോ അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനമായ വീഗാർഡ്‌സും തയ്യാറല്ല. തങ്ങൾ വളരുമ്പോൾ അതിനൊപ്പം തങ്ങളുടെ സമൂഹവും വളരണം എന്ന ചിന്താഗതിയാണ് കൊച്ചൊസേഫ് ചിറ്റിലപ്പള്ളിയെന്ന വ്യവസായിയെ കേരള ജനതയുടെ പ്രിയങ്കരനാക്കിയത്. എന്നും തനിക്ക് ശരിയെന്ന് തോന്നുന്ന പക്ഷത്ത് അടിയുറച്ച് നിൽക്കുന്ന കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികളുടെ പ്രിയങ്കരനായ വ്യവസായി എന്ന നിലയിൽ അദ്ദേഹം നടത്തിയ ക്ഷേമപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സാമൂഹ്യപ്രതിബദ്ധതയുള്ള വ്യവസായികളുടെ പുരസ്‌ക്കാര പട്ടികയിലെ പ്രമുഖ സാന്നിധ്യമായത്.

നിയമപരമായി ഒരു നിർബന്ധവും ഇല്ലാതിരുന്നിട്ടും തങ്ങളുടെ പരിമിതികൾക്കിടയിൽ നിന്ന് ഇങ്ങനെ നാടിനെ നന്നാക്കാൻ കൂടി ശ്രമിക്കുന്ന ബിസിനസുകാരെ കണ്ടെത്തുന്നതിനായാണ് ഞങ്ങളുടെ പുരസ്‌കാരങ്ങളിൽ ഒന്ന് നീക്കി വച്ചിരിക്കുന്നത്. വായനക്കാരിൽ നിന്നും ഏറ്റവും കൂടുതൽ നോമിനേഷനുകൾ ഈ വിഭാഗത്തിലേയ്ക്ക് ലഭിച്ച അഞ്ച് പേരെയാണ് ഇവിടെ തെരഞ്ഞെടുത്തചത്. കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ കൂടാതെ ബഹ്‌സാദ് ഗ്രൂപ്പ് സാരഥിയാണ് സി.കെ മേനോൻ, കിറ്റക്‌സ ഉടമ സാബു, പ്രവാസി വ്യവസായി മുരളീധരൻ പിള്ള, ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ് എന്നിവരാണ് ഇടം പിടിച്ചിരിക്കുന്നത്.

തൃശ്ശൂർ പറപ്പൂർ സ്വദേശിയയാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി. സാധാരണക്കാരനിൽ നിന്നും കഠിനാധ്വാനം കൊണ്ട് പടിപടിയായി ഉയർന്ന് ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച കമ്പനിയുടെ ഉടമയായി മാറിയ വ്യക്തിയാണ് അദ്ദേഹം. 1970ൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നു ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിക്കുന്ന 'ടെലിക്‌സ്' എന്ന കമ്പനിയിൽ സൂപ്പർവൈസർ ആയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

1977 ൽ പിതാവിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിച്ച് വിപണനം ചെയ്യുന്നതിനായി ഒരു എസ്എസ്‌ഐ യൂണിറ്റ് ആരംഭിക്കുകയുണ്ടായി. അക്കാലയളവിൽ കേരളത്തിൽ ആരംഭിച്ച ടെലിവിഷൻ ബൂം, കടുത്ത വോൾട്ടേജ് ക്ഷാം എന്നിവ സ്റ്റബിലൈസറുകൾക്ക് മികച്ച വിപണി നേടികൊടുത്തു. ഇന്ന് അത് വിഗാർഡ് ഇൻഡസ്ട്രീസ് എന്ന 2000 ത്തിലേറെ തൊഴിലാളികളും 300 കോടിയിലധികം വിറ്റു വരവുമുള്ള ലിസ്റ്റഡ് കമ്പനിയായി മാറിയിരിക്കുന്നു. ഇലക്ട്രോണിക് സ്റ്റബിലൈസറുകൾക്ക് പുറമേ ഇലക്ട്രിക്ക് പമ്പ്, വാട്ടർ ഹീറ്ററുകൾ,കേബിളുകൾ, യു.പി.എസ്, ഫാനുകൾ തുടങ്ങിയവയും കമ്പനി ഉൽപ്പാദിപ്പിക്കുന്നു.

ഇതിലുപരി സാമൂഹിക സേവന രംഗത്തും ചിറ്റിലപ്പള്ളി സജീവമാണ്. നോക്കുകൂലിയുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുടെ സഹായമില്ലാതെ കമ്പനിയിലേയ്ക്ക് സാധനങ്ങൾ സ്വയം ഇറക്കിയും തന്റെ വൃക്ക ദാനം ചെയ്തും മുല്ലപെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചും അതിനു പണം മാറ്റി വച്ചും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യാപക മാദ്ധ്യമ ശ്രദ്ധ നേടുകയുണ്ടായി. സ്വന്തം ഓഫീസിനെ ഹരിത സൗഹാർദ്ദമാക്കിയും കൈയടി നേടി. തെരുവ് നായ വിഷയത്തിലും സർക്കാരിനെതിരെ രംഗത്തുവന്നു. ചിറ്റലപ്പള്ളിയുടെ നിരാഹാര സത്യാഗ്രഹം ശ്രദ്ധിക്കപ്പെട്ടു. ഇതിനായി കൂടുതൽ ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിറ്റിലപ്പള്ളി നിയമയുദ്ധങ്ങൾക്ക് തയ്യാറെടുക്കുകയാണ്. മേനകാ ഗാന്ധിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചും തെരുവ് നായ വിഷയം തുറന്നുകാട്ടാൻ ശ്രമിച്ചു. ഈ ശ്രമങ്ങൾക്കെല്ലാമുള്ള അംഗീകാരമായാണ് സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ് പ്രമുഖരുടെ മറുനാടൻ പട്ടികയിൽ ചിറ്റലപ്പള്ളിയും എത്തുന്നത്.

അവയയദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് കാട്ടിക്കൊടുത്താണ് സാമൂഹ്യ സേവന രംഗത്തുകൊച്ചൗസേഫ് ചിറ്റിലപ്പള്ളി കൂടുതൽ ശ്രദ്ധ നേടിയത്. സ്വന്തം വൃക്ക ദാനം ചെയ്ത് മാതൃക കാട്ടിയ അദ്ദേഹത്തെ അന്ന് മലയാളികൾ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. കിഡ്‌നി വ്യാപാരത്തിലൂടെ ജീവൻ വിലക്ക് വാങ്ങിയും വിറ്റും കോടികളുടെ വരുമാനമുണ്ടാക്കുന്ന ഒരു മാഫിയ തന്നെ കേരളത്തിൽ ഉള്ളപ്പോഴാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി വൃക്ക ദാനം ചെയ്തത്. ട്രക്ക് ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി ജോയിക്കാണ് വീ ഗാർഡ് ഉടമയുടെ കിഡ്‌നി ലഭിച്ചതും ജീവിതത്തിലേക്ക് തിരികെ കയറിയതും.

ഈ സംഭവത്തിന് ശേഷം അവയവദാനവുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനായി ക്യാമറയ്ക്കു മുന്നിൽ ആദ്യമായി ചായംപൂശിയും അദ്ദേഹമെത്തി. നേത്രദാനത്തെക്കുറിച്ചുള്ള ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു അദ്ദേഹം. ഇത് കൂടാത കേരളത്തിലെ പല ദുഷ്പ്രവണതകൾക്ക് എതിരെയും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പ്രതികരിച്ചു. ഹർത്താലിനെതിരെ നിരന്തരം ശബ്ദമായുർത്തി അദ്ദേഹം. ഏറ്റവും ഒടുവിൽ ആക്രമണകാരികളായ തെരുവു നായ്ക്കളെ നിയന്ത്രിക്കാൻ അധികാരികൾ തയ്യാറാകണം എന്നാവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ സമരം.

തെരുവുനായ വിമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തുന്ന കൊച്ചിയിൽ 24 മണിക്കൂർ സൂചനാ നിരാഹാര സമരമാണ് നടത്തിയത്. മൃഗസ്‌നേഹി എന്നവകാശപ്പെടുന്ന മേനകാ ഗാന്ധിയുടേത് കപടമൃഗസ്‌നേഹമാണ്. പ്രതിമാസം കോടിക്കണക്കിന് രൂപയുടെ പേവിഷ മരുന്നുകൾ ഇന്ത്യയിൽ വിറ്റഴിയുന്നുണ്ട്. ഇതിന്റെ ഒരോഹരി മേനകാ ഗാന്ധിയുടെ പേരിലുള്ള ട്രസ്റ്റിൽ എത്തുന്നുണ്ടെന്നും ചിറ്റിലപ്പള്ളി ആരോപിച്ചു. രാഷ്ട്രീയക്കാർ പോലും മടിച്ചു നിന്നിടത്തായിരുന്നു കൊച്ചൗസേഫ് ചിറ്റിലപ്പള്ളി സഹായവുമായി എത്തിയത്.

മനുഷ്യത്വത്തിന് വിലകൽപ്പിക്കുന്ന ബിസിനസുകാരൻ എന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. കോഴിക്കോട് മാൻഹോളിൽ മരണപ്പെട്ട നൗഷാദിന് സഹായവുമായും കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെത്തി. സോഷ്യൽമീഡിയയിലും സജീവമാണ് അദ്ദേഹം. പലപ്പോഴും തെറ്റിനെതിരെ മുഖം നോക്കാതെ പ്രതികരിക്കുകയും ചെയത്ു ചിറ്റിലപ്പള്ളി. സാമൂഹ്യപ്രതിബന്ധതയുള്ള കേരളത്തിലെ ഏറ്റവും മികച്ച വ്യവസായി എന്ന നിലയിലാണ് ഇദ്ദേഹത്തെ മറുനാടൻ പുരസ്‌ക്കാര പട്ടികയിൽ ഉൾപ്പെടുത്തിയത്. സാമൂഹ്യപ്രതിബന്ധതയുള്ള ബിസിനസുകാരൻ എന്ന നിലയിൽ നിങ്ങൾ ചിറ്റിലപ്പള്ളിയെ പിന്തുണക്കുന്നുണ്ടോ? എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.

കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP