Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ലക്ഷ്യം ചാരിറ്റിയല്ല; ബുദ്ധിപരമായകുറവുള്ളവർക്ക് പുതു സാധ്യതകളുമായി ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ്; സാമൂഹിക ഉത്തരവാദിത്തമുള്ള ബിസ്സിനസ്സുകാരിൽ മൂന്ന് യുവാക്കളുടെ നവ ആശയത്തിനോ നിങ്ങളുടെ വോട്ട്?

ലക്ഷ്യം ചാരിറ്റിയല്ല; ബുദ്ധിപരമായകുറവുള്ളവർക്ക് പുതു സാധ്യതകളുമായി ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ്; സാമൂഹിക ഉത്തരവാദിത്തമുള്ള ബിസ്സിനസ്സുകാരിൽ മൂന്ന് യുവാക്കളുടെ നവ ആശയത്തിനോ നിങ്ങളുടെ വോട്ട്?

ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ്-ഇതൊരു വ്യക്തിയല്ല. സാമൂഹിക ഇടപെടൽ നടത്തുന്ന സാമൂഹിക കൂട്ടായ്മയാണ്. നിരവധി പേർ അണിചേരുന്ന സംരംഭം. പാവപ്പെട്ടവർക്ക് കൈതാങ്ങാവുകയാണ് അവരുടെ ലക്ഷ്യം. തിരുകൊച്ചി ചാരിറ്റബിൾ സൊസൈറ്റ് നിയമപ്രകാരം സ്ഥാപിച്ച പ്രസ്ഥാനം. ബുദ്ധിമാന്ദ്യം ഉള്ളവർക്ക് കൈതാങ്ങാവുകയന്നെതാണ് ഇവരുടെ ലക്ഷ്യം. ഈ സാമൂഹിക ഉത്തരവാദിത്തവുമായി തുടങ്ങിയ പ്രസ്ഥാനം ഇന്ന് വലിയ വിജയമാണ്. ഇത്തരക്കാരെ മുഖ്യധാരയിൽ എത്തിക്കാനുള്ള ഈ ശ്രമങ്ങൾ വ്യാപകമായി അംഗീകരിക്കപ്പെട്ടു. സമൂഹത്തിന് നന്മ എത്തിക്കാനുള്ള സുമനസ്സുകളുടെ കൂട്ടായ്മയാണ് ഇതിന് പിന്നിൽ.

അവശത അനുഭവിക്കുന്നവർക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗം. ചൂഷണമൊഴിവാക്കി ഇവരുടെ കരവിരുതിനും മറ്റും പമാവധി വരുമാനം ഉണ്ടാക്കി നൽകുകയാണ് ഇവരുടെ ലക്ഷ്യം. സാമൂഹിക സേവനത്തിന് അപ്പുറം ബുദ്ധിപരമായ വൈകല്യമുള്ളവരെ സഹായിക്കുകയെന്നതാണ് കൊച്ചി കേന്ദ്രീകൃതമായ ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസിന്റെ പ്രവർത്തന നിലപാടും. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടന താഴെ തട്ടിലുള്ളവരുടെ ഉൽപ്പനങ്ങൾ പൊതു വിപണിയിൽ ബ്രാൻഡ് ചെയ്ത് എത്തിക്കുന്നു. ലാഭം എടുക്കാതെ മുഴുവനും അർഹതപ്പെട്ടവർക്ക് കിട്ടുകയും ചെയ്യുന്നു. ഈ പ്രവർത്തന മികവുമായാണ് ഉത്തരവാദിത്തമുള്ള ബിസിനസ്സുകാരുടെ പട്ടികയിൽ ഇവരെത്തുന്നത്.

Stories you may Like

എക്വിപ്പ്, എംപ്ലോയ്, എംപവർ എന്നതാണ് ഇതിലേക്കുള്ള വഴി. ബുദ്ധിപരമായ കുറവുകളുള്ളവരുടെ അവരുടെ അഭിരുചി കണ്ടെത്തി കാര്യങ്ങൾക്ക് പ്രാപ്തമാക്കുന്നു. അതിന് ശേഷം അവർക്ക് ജോലി സാധ്യതയും. ഇതിലൂടെ അവർ സാമ്പത്തികമായി കരുത്തുള്ളവരായി മാറും. പരിമിതികൾക്കിടയിൽ നിന്ന് കഴിവുകൾ കണ്ടെത്തിയാണ് ഇതെല്ലാം സാധ്യമാക്കുന്നത്. ശോഭനമായ ഭാവിയിലേക്ക് കൈതാങ്ങുവുകയാണ് അതുകൊണ്ട് തന്നെ ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ്. ഇതിന് പിന്നിൽ സാമൂഹിക പ്രതിബന്ധതയുള്ള ഒരു കൂട്ടം പേരുണ്ട്. എന്നാൽ പേരുകൾ ഉയരുന്നതിനേക്കാൾ തങ്ങളുടെ ലക്ഷ്യ സഫലീകരണമാണ് പ്രധാനമെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ആരവങ്ങളുയർത്തായെ സാമൂഹിക സേവനം നടത്തുന്ന കൂട്ടായ്മയാണ് ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻ. ഇത് മനസ്സിലാക്കിയാണ് മറുനാടൻ പ്രേക്ഷകർ വോട്ടെടുപ്പിലേക്ക് ഈ പ്രസ്ഥാനത്തേയും തെരഞ്ഞെടുത്തത്.

എഡ്യുഫെൻ കോളേജ് നോട്ട് ബുക്ക് തന്നെയാണ് ഇവരുടെ സാമൂഹിക സേവന മകവിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം. ഈ എക്‌സൈർസൈസ് നോട്ട് ബുക്കുകളുണ്ടാക്കുന്നത് ബുദ്ധപരമായ കുറവുകളുള്ള ആളുകളാണ്. ഇവരുടെ മാതാപിതാക്കളും സഹായവുമായെത്തുന്നു. മൈത്തരം സ്‌പെഷ്യൽ ഇംപ്ലോയിബിലിറ്റി സെന്ററാണ് പുസ്തകം ഉണ്ടാക്കുന്നത്. ബുദ്ധിപരമായ പ്രശ്‌നങ്ങളുള്ളവരുടെ കൂട്ടായ്മയാണ് ഈ സെന്റർ. ഇവരുടെ നോട്ട് ബുക്കുകൾ ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ് വിപണയിൽ എത്തിക്കുന്നു. ബുദ്ധിപരമായ വൈകല്യമുള്ള പത്ത് പേരും മൂന്ന് രക്ഷിതാക്കളുമാണ് ഓരോ യൂണിറ്റിലുമുള്ളത്. വിപണി മൂല്യത്തിന് അനുസരിച്ച് വില നിശ്ചയിച്ച് വിൽക്കുന്നതിനാൽ ഈ ഗ്രൂപ്പുകൾക്ക് പരമാവധി തുക ലഭിക്കുന്നു.

മൈത്രം എന്നത് ചാരിറ്റബിൾ സൊസൈറ്റ് ആക്ട് പ്രകാരം രൂപീകൃതമായ സംഘടനയാണ്. 1993ൽ ബുദ്ധിപരമായ കുറവുകളുള്ള കുട്ടികളുടെ രക്ഷിതാക്കൾ ചേർന്നുണ്ടാക്കിയ കൂട്ടം. ഓട്ടിസവും, സെറിബൽ പാൾസിയും മറ്റ് വൈകല്യവുമുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുകയാണ് ഈ സൊസൈറ്റിയുടെ ലക്ഷ്യം. ഇവിടെ നിന്നാണ് ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസിന്റെ തുടക്കം. പിന്നിലെ ബുദ്ധി 24കാരായ മൂന്ന് ചെറുപ്പക്കാരും. എംഎസ് ഡബ്യൂ പഠനത്തനിടെ രണ്ട് പേർക്ക് വീണുകിട്ടിയ നാമ്പ്. അത് മറ്റൊരു സുഹൃത്തു കൂടി ചേർന്ന് സ്വപ്‌നത്തിലെത്തിച്ചു. ജിബിനും ജിത്തുവും അനിലും അങ്ങനെ ബിസിനസിൽ വേറിട്ട വഴി തീർത്തു. ഒറ്റ നോട്ടത്തിൽ ചാരിറ്റിയെന്ന് തോന്നാമെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്ന് അണിയറക്കാർ പറയുന്നു.

ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസിന് ആറുമാസം മുമ്പാണ് തുടക്കം കുറിച്ചത്. ആദ്യ പടിയായി നോട്ട് ബുക്ക് യൂണിറ്റ്. അത് വിജയമായതിന്റെ ആവേശത്തിൽ പുതിയ പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ്. അതിനെ ബ്രിഡ്ജ് ഇന്നവേഷൻസ് വിശദീകരിക്കുന്നത് ഇങ്ങനെ- ബുദ്ധിപരമായ കുറവുള്ളവർക്ക് ജോലിയാണ് ലക്ഷ്യം. നിലവിൽ കേരളത്തിൽ ഒരു സ്ഥാപനവും ഇവർക്ക് ജോലി നൽകുന്നില്ല. ഇതിനുള്ള സാധ്യതകൾ തേടുകയാണ് ഞങ്ങൾ. ഇതിനുള്ള ഡാറ്റാ ബാങ്ക് ഉണ്ടാക്കുകയാണ്. ഓരോരുത്തർക്കും ചെയ്യാനാവുന്ന ജോലികൾ തിരിച്ചറിഞ്ഞ് സാധ്യത കണ്ടെത്തുകയാണ് ലക്ഷ്യം. ഇത് വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ അത് ബുദ്ധിപരമായ കുറവുള്ള ഒരു സമൂഹത്തിന് പുതിയ പ്രതീക്ഷയാകും-അവർ വിശദീകരിക്കുന്നു.

സമൂഹ സേവനമല്ല ഇതിനെല്ലാം പ്രചോദനം. അതിലുപരി ബിസിനസ്സിലൂടെ ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക. അതിന് കഴിയുമെന്നാണ് ഈ യുവാക്കളുടെ ഇപ്പോഴത്തെ പ്രതീക്ഷ. അതിനുള്ള യാത്രയ്ക്ക് മറുനാടൻ പ്രേക്ഷകർ നൽകിയ അംഗീകാരമാണ് പുരസ്‌കാര പട്ടികയിലെ സ്ഥാനമെന്നും അവർ തിരിച്ചറിയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP