Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഏറ്റവും മികച്ച മന്ത്രിയായി മുന്നേറുന്നത് തോമസ് ഐസക്ക്; തൊട്ടു പിന്നാലെ വി എസ് സുനിൽകുമാർ; ഏറ്റവും മോശം മന്ത്രിമാർ തിലോത്തമനും കെ രാജുവും: പിണറായി സർക്കാരിന്റെ 100 ദിവസത്തെക്കുറിച്ചുള്ള മറുനാടൻ സർവേയുടെ ട്രെൻഡ് പരിശോധിക്കുമ്പോൾ

ഏറ്റവും മികച്ച മന്ത്രിയായി മുന്നേറുന്നത് തോമസ് ഐസക്ക്; തൊട്ടു പിന്നാലെ വി എസ് സുനിൽകുമാർ; ഏറ്റവും മോശം മന്ത്രിമാർ തിലോത്തമനും കെ രാജുവും: പിണറായി സർക്കാരിന്റെ 100 ദിവസത്തെക്കുറിച്ചുള്ള മറുനാടൻ സർവേയുടെ ട്രെൻഡ് പരിശോധിക്കുമ്പോൾ

ടീം മറുനാടൻ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരമേറ്റിട്ട് ഇന്നലെ 100 ദിവസം തികഞ്ഞതിന്റെ ഭാഗമായി മറുനാടൻ നടത്തിയ സർവ്വേയിലെ ആദ്യ ട്രെൻഡുകൾ ജനമനസ്സ് എങ്ങനെ എന്ന് വ്യക്തമാക്കുന്നത് തന്നെയാണ്. വോട്ടിങ്ങിന്റെ സ്പിരിറ്റ് നഷ്ടമാകാതിരിക്കാനായി പോളിംഗിനെ സ്വാധീനിക്കുന്ന ട്രെൻഡുകൾ ഒന്നും വെളിയിൽ വിടേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. അതുകൊണ്ട് മന്ത്രിമാരുടെ പ്രകടനത്തിന്റെ വിലയറിയുന്ന ജനമനസ്സിനെക്കുറിച്ചാണ് ആദ്യ ദിവസം പുറത്ത് വിടുന്നത്.

മികച്ച മന്ത്രിമാരെക്കുറിച്ചുള്ള ഞങ്ങളുടെ വിലയിരുത്തൽ പ്രവചിക്കപ്പെട്ടത് പോലെയാണ് എന്നതാണ് ആദ്യ സൂചന നൽകുന്നത്. ഇന്നു രാവിലെ എട്ടു മണി വരെ വോട്ട് ചെയ്തവരുടെ കണക്ക് നോക്കുമ്പോൾ പോളിംഗിൽ പങ്കെടുത്ത 36.4 ശതമാനം പേർ പറയുന്നത് ധനമന്ത്രി തോമസ് ഐസക്കാണ് ഏറ്റവും മികച്ച മന്ത്രി എന്ന് അഭിപ്രായപ്പെടുന്നു. 3150 പേർ തോമസ് ഐസക്കിന് ഇതുവരെ വോട്ടു ചെയ്തപ്പോൾ തൊട്ടു പിന്നാലെ തന്നെ കൃഷി മന്ത്രി വി എസ് സുനിൽ കുമാർ ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ് 2150 പേരാണ് സുനിൽകുമാർ ആണ് മികച്ച മന്ത്രി എന്ന് അഭിപ്രായപ്പെട്ടത്. ഇത് 24.8 ശതമാനം പേരുടെ പിന്തുണവരും ഇത്. 

Stories you may Like

പ്രവചനങ്ങളെ ശരി വയ്ക്കുന്ന തരത്തിൽ മൂന്നാമത് എത്തിയത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ആണ്. സുധാകരന്. പത്ത് ശതമാനം പേർ പിന്തുച്ച് വോട്ടു ചെയ്തു. തോമസ് ഐസക്കും സുനിൽകുമാറും സുധാകരനുമാണ് മാദ്ധ്യമങ്ങളിൽ ഇതുവരെ ശ്രദ്ധ നേടിയ മന്ത്രിമാർ എന്നത് ഇവിടെ വ്യക്തമാകുന്നത്. ഇവർ മൂവരും തന്നെ മികവിന്റെ ആദ്യ സ്ഥാനങ്ങൾ പങ്കിട്ടു

അടുത്ത മൂന്ന് സ്ഥാനങ്ങളിൽ രണ്ട് പേർ സ്ത്രീകളായ മന്ത്രിമാരാണ് എന്നത് ശ്രദ്ധേയമാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഏക വനിത മന്ത്രിയായ പികെ ജയലക്ഷ്മി കഴിവിന്റെ കാര്യത്തിൽ ഏറ്റവും മോശമായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആണ് മേഴ്‌സിക്കുട്ടിയമ്മയും കെകെ ഷൈലജയും മുൻപിൽ എത്തിയത്. ജി സുധാകരന് പിന്നിലായി 6.8 ശതമാനം വോട്ട് നേടി കെ കെ ഷൈലജ മികച്ചു നിന്നപ്പോൾ 6.1 ശതമാനത്തിന്റെ പിന്തുണയിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അഞ്ചാം സ്ഥാനക്കാരനായി. ഫിഷറീസ് ആൻഡ് പരമ്പരാഗത തൊഴിൽ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് തൊട്ടടുത്ത സ്ഥാനത്തു നിന്നത്. 4.5 ശതമാനം പേരാണ് മേഴ്‌സിക്കുട്ടിയമ്മയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.

ഈ ആറു മന്ത്രിമാർ അല്ലാതെ മറ്റാരും കാര്യമായ വോട്ടുകൾ നേടിയിട്ടില്ല. ഏഴും എട്ടും സ്ഥാനത്ത് എത്തിയത് 2.1, 2 ശതമാനം വോട്ടുകൾ വീതം നേടി യഥാക്രമം രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ടി ജലീലുമാണ്. മാത്യു ടി തോമസാണ് ഇവർക്ക് പിന്നിലായി ഇടംപിടിച്ചത്. മന്ത്രിസഭയിലെ രണ്ടാമനായ ഇപി ജയരാജൻ ജനകീയ വോട്ടിങ്ങിൽ ഏറെ പിന്നിലായി എന്നത് ശ്രദ്ധേയമാണ്. ജയരാജന് ആകെ ലഭിച്ചത് 0.9 ശതമാനം പേരുടെ പിന്തുണ മാത്രമാണ്.

പൊതുജനസമ്മതർ എന്ന നിലയിലും ബജറ്റിലെ അവതരണ മികവുമൊക്കെയാണ് തോമസ് ഐസക്കിനെ മുന്നിലെത്തിച്ചത്. ജൈവ പച്ചക്കറി കൃഷിയുടെ കാര്യത്തിൽ അടക്കം മികച്ച തീരുമാനങ്ങൾ കൈക്കൊണ്ട വി എസ് സുനിൽകുമാർ ഐസക്കിനൊപ്പം തന്നെ പിന്തുണ ലഭിച്ചു. നിലപാടിൽ വിട്ടുവീഴ്‌ച്ച ചെയ്യാതെ പോരാടുന്ന വ്യക്തിയെന്ന നിലയിലും വിവാദ ഭൂമികളിൽ കൃഷി ഇറക്കാനുള്ള തീരുമാനവുമെല്ലാം സുനിൽ കുമാറിന് ഗുണകരമായി. അതേസമയം സുനിൽകുമാറിന് മികച്ച ജനപിന്തുണ ലഭിച്ചപ്പോൾ തന്നെ ഏറ്റവും കുറച്ച് വോട്ട് നേടിയത് സിപിഐ മന്ത്രിമാരാണ്. കെ രാജുവാണ് ഏറ്റവും പിന്നിൽ. പി തിലോത്തമനും പോളിംഗിൽ ഏറെ പിന്നിലാണ്.

മന്ത്രിമാർക്ക് ലഭിച്ച വോട്ടിന്റെ ശതമാനം ചുവടേ:

17 ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് മറുനാടൻ മലയാൡപിണറായി സർക്കാറിന്റെ 100 ദിവസത്തെ വിലയിരുത്താനായുള്ള സർവേയിൽ ഉൾപ്പെടുത്തിയത്. ഇനി രണ്ട് ദിവസങ്ങൾക്ക് കൂടി വായനക്കാർക്ക് സർവേയിൽ പങ്കാളികളാകാം. വിശദമായ സർവ്വേ ഫലം തിങ്കാളാഴ്ചയാണ് പ്രസിദ്ധീകരിക്കുനന്ത്. നിങ്ങൾ ഇതുവരെ വോട്ട് ചെയ്തിട്ടില്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വോട്ട് ചെയ്യുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP