Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

പിണറായി സർക്കാർ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഏതൊക്കെ? വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്നും 100 എണ്ണം തെരഞ്ഞെടുത്ത് മുഖ്യമന്ത്രിക്ക് നിവേദനമായി നൽകാൻ മറുനാടൻ; നിങ്ങളുടെ സ്വപ്‌നങ്ങൾ ഇവിടെ പങ്കുവെയ്ക്കു...

പിണറായി സർക്കാർ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഏതൊക്കെ? വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്നും 100 എണ്ണം തെരഞ്ഞെടുത്ത് മുഖ്യമന്ത്രിക്ക് നിവേദനമായി നൽകാൻ മറുനാടൻ; നിങ്ങളുടെ സ്വപ്‌നങ്ങൾ ഇവിടെ പങ്കുവെയ്ക്കു...

ടീം മറുനാടൻ

തിരുവനന്തപുരം: നമ്മുടെ നാടിനെ കുറിച്ച് എന്തെങ്കിലും ഒക്കെ സ്വപ്‌നങ്ങൾ ഇല്ലാത്ത ആരെങ്കിലും ഉണ്ടാകുമോ ഈ ഭൂമി മലയാളത്തിൽ. പ്രത്യേകിച്ച് വിദേശത്ത് താമസിക്കുന്ന മലയാളികൾ. മറ്റു ദേശങ്ങളിൽ കാണഉന്ന നന്മകൾ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇല്ലെന്ന് ഓർത്ത് വിഷമിക്കാത്ത ആരാണ് ബാക്കി ഉള്ളത്? നിങ്ങളുടെ ആ സ്വപ്‌നങ്ങൾ ഞങ്ങളുമായി പങ്കുവെയ്ക്കുക. അവയിൽ ഏറ്റവും പ്രധാനപ്പെട്ട 100 എണ്ണം തെരഞ്ഞെടുത്ത് നിവേദനമായി മുഖ്യമന്ത്രി പിണറായി വിജയന് മറുനാടൻ മലയാളി നൽകുന്നതാണ്.

റോഡ് വേണം, കുടിവെള്ളം വേണം, പെൻഷൻ വേണം, ശമ്പളം കൂട്ടണം, വിലക്കയറ്റം തടയണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളല്ല അറിയിക്കേണ്ടത്. അതൊക്കെ എല്ലാ സർക്കാരുകൾക്കും ബോധ്യമുള്ള കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങൾക്ക് തടസ്സമായി നിൽക്കുന്നത് എന്ത് എന്നും അതിനുള്ള പരിഹാരം എന്ത് എന്നും നിർദ്ദേശിക്കുന്ന പോസ്റ്റുകൾ ആയിരിക്കും കൂടുതൽ ഫലപ്രദമാവുക. അതുപോലെ തന്നെ സർക്കാർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തു വേണമെങ്കിലും നിർദ്ദേശിക്കാം.

Stories you may Like

നിങ്ങളുടെ അഭിപ്രായം പറയും മുമ്പ് ഇടത് മുന്നണിയുടെ പ്രകടന പത്രിക ഒന്ന് വായിച്ച് നോക്കുന്നത് നല്ലതാവും. ഇതിൽ പറഞ്ഞിരിക്കുന്നവ ആവർത്തിക്കരുത്. അതേ സമയം ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഉള്ള തടസ്സങ്ങൾ നീക്കുന്ന നിർദ്ദേശങ്ങൾ സ്വീകാര്യമാണ്. ഇച്ഛാശക്തി ഉണ്ടെങ്കിൽ വളരെ കുറച്ച് പണം മാത്രം മുടക്കി വലിയ മാറ്റം വരുത്താൻ കഴിയുന്ന കാര്യങ്ങൾക്കായിരിക്കും മുൻഗണന. കോടികൾ മുടക്കുന്ന കൂറ്റൻ പദ്ധതികൾ നിർദ്ദേശിക്കുന്നതിനേക്കാൾ നല്ലത് ചെറിയ മാറ്റങ്ങൾ മൂലം ജീവിതം മെച്ചപ്പെടുത്താനാകുന്ന കാര്യങ്ങൾ നിർദ്ദേശിക്കുകയാവും.

വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾക്കാണ് ഈ സംരംഭത്തിൽ കാര്യമായി പങ്കെടുക്കാൻ കഴിയുന്നത്. നിങ്ങളുടെ ജീവിതത്തിൽ ഈ രാജ്യങ്ങളിലെ വ്യവസ്ഥ ഉണ്ടാക്കിയ മാറ്റങ്ങൾ മാത്രം ഉദാഹരണമായി എടുത്താൽ മതിയാവും. നിങ്ങൾ അവിടെ കാണുന്നതും കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കുന്നതുമായ കാര്യങ്ങൾ വിശദമായി തന്നെ നിർദ്ദേശിക്കുക. ഇത്തരം കാര്യങ്ങൾ കണ്ടു പഠിക്കാൻ ഏത് രാജ്യത്ത് പോവണം എന്നും നിർദ്ദേശിക്കാം. നമ്മുടെ ബന്ധപ്പെട്ട മന്ത്രിമാർ അത്തരം ഒരു സന്ദർശനം നടത്തി തന്നെ ഇത് കണ്ടെത്തട്ടെ.

ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയും മികച്ച ഭൂരിപക്ഷവും ഉള്ളതുകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന കാര്യങ്ങൾ ചെയ്യാൻ ഈ സർക്കാരിന് കഴിയുമെന്ന് വരും. അത്തരത്തിലുള്ള നിർദ്ദേശങ്ങൾ ആണ് നൽകേണ്ടത്. ഇതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തയുടെ അടിയിൽ കമന്റ് ആയോ, അതല്ലെങ്കിൽ ഇമെയിൽ വഴിയോ നിങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാം. ഇമെയിൽ ആയാണ് അയക്കുന്നതെങ്കിൽ [email protected]  എന്ന വിലാസത്തിൽ അയയ്ക്കുക, സബ്ജക്ട് കോളത്തിൽ സജഷൻസ് (suggestions) എന്ന് വെയ്ക്കാൻ മറക്കരുത്. ദയവായി ഇതിനെ ഒരു തമാശയായി കണക്കിലെടുത്ത് സമയം കളയരുതെന്ന് അപേക്ഷിക്കുന്നു, കേരളത്തിന്റെ വികസനത്തിൽ താൽപ്പര്യം ഉള്ളവർ മാത്രം പങ്കെടുക്കുക.

ഇതിൽ പങ്കെടുക്കുന്ന ആർക്കും സമ്മാനങ്ങൾ നൽകുന്നതല്ല. കേരളത്തിന്റെ സമഗ്ര വികസനത്തിന് സാധാരണക്കാരായ വായനക്കാരുടെ നിർദ്ദേശങ്ങൾ ഉപയോഗിക്കുക എന്നതു മാത്രമാണ് ലക്ഷ്യം. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്ന ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുത്തുകൊള്ളാം. അതുകൊണ്ട് ഒട്ടും സമയം കളയാതെ നിങ്ങളുടെ സങ്കല്പം എന്ത് എന്ന് ചേർക്കുക.

ആകെ ലഭിക്കുന്ന നിർദ്ദേശങ്ങൾ ഒരു വിദഗ്ധ സമിതിക്ക് മുമ്പാകെ സമർപ്പിക്കുകയും ആ സമിതി തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട 100 നിർദ്ദേശങ്ങൾ നൽകുകയുമാണ് ചെയ്യുന്നത്. ഈ 100 നിർദ്ദേശങ്ങളിൽ നടപടിയാക്കാൻ തുടർന്ന് സർക്കാരിന്റെ മേൽ സമ്മർദ്ദം നടത്തുകയും, എന്തുകൊണ്ടാണ് അത് നടക്കാതെ പോയതെന്ന് വ്യക്തമായി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതാണ്. ഇന്ന് മുതൽ ഒരാഴ്ച നിങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സാധിക്കുന്നത്. ഒരാഴ്ച കഴിയുമ്പോഴേയ്ക്കും നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് നൽകും. ഈ അവസരം നിങ്ങൾ പ്രയോജനപ്പെടുത്താൻ മറക്കരുത്....

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP