Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നല്ല ഭക്ഷണം എങ്ങനെ ഉണ്ടാക്കാം? സപ്ന അനു ബി ജോർജിന്റെ ഉപ്പും മുളകും ഇന്ന് മുതൽ എല്ലാ ബുധനാഴ്ചയും മറുനാടനിൽ

നല്ല ഭക്ഷണം എങ്ങനെ ഉണ്ടാക്കാം? സപ്ന അനു ബി ജോർജിന്റെ ഉപ്പും മുളകും ഇന്ന് മുതൽ എല്ലാ ബുധനാഴ്ചയും മറുനാടനിൽ

ല്ല രുചിയുള്ളതോ വ്യത്യസ്തമായതോ ഉള്ള ആഹാരം കഴിക്കണമെന്ന് തോന്നിയാൽ സാധാരണ നാം എന്താണ് ചെയ്യുക. ഒന്നുകിൽ ഹോട്ടലിൽ പോയി കഴിക്കും. ഇല്ലെങ്കിൽ വീട്ടിൽ ഉണ്ടാക്കി കഴിക്കും. നാടൻ ഭക്ഷണമല്ലാതെ വീട്ടിൽ മറ്റെന്തെങ്കിലും വിഭവങ്ങൾ ഉണ്ടാക്കിയാൽ അത്രകണ്ട് ശരിയാവില്ലെന്നാണ് പലരുടെയും അനുഭവങ്ങൾ പഠിപ്പിക്കുന്നത്. നല്ല രുചിയുള്ള ആഹാരം കഴിച്ചാൽ മാത്രം മതിയോ? അത് എങ്ങനെ കഴിക്കുന്നു, എപ്പോൾ കഴിക്കുന്നു എന്നതൊക്കെ പ്രധാനമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

എന്നാൽ ഇത്തരം വിഭവങ്ങൾ നിങ്ങൾക്കും വീട്ടിൽ തന്നെ ഉണ്ടാക്കി രുചികരമായി കഴിക്കാവുന്ന സാഹചര്യമാണ് ഉള്ളത്. അതെക്കുറിച്ച് വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് പ്രശസ്ത പാചകവിദഗ്ധയും കവയത്രിയും എഴുത്തുകാരിയുമായ സപ്ന ബി ജോർജ്. ഇന്ന് മുതൽ എല്ലാ ബുധനാഴ്ചകളിലും സപ്നയുടെ ഉപ്പും മുളകും എന്ന കോളം മറുനാടനിൽ പ്രസിദ്ധീകരിക്കുന്നു. നല്ല ഭക്ഷണവും നല്ല ആഹാര രീതികളും ഒക്കെ വിശദീകരിക്കുന്ന വ്യത്യസ്തമായ ഒരു പംക്തിയായിരിക്കും വായനക്കാർക്ക് മുമ്പിൽ സമർപ്പിക്കുന്നതെന്ന് സപ്ന പറയുന്നു.

'ഉപ്പും മുളകും' എന്ന പംക്തിയിലൂടെ വായനക്കാരുടെ മുമ്പിൽ വ്യത്യസ്തമായ വിഭവങ്ങൾ മാത്രമല്ല നല്ല ഭക്ഷണത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും സപ്ന പങ്ക് വയ്ക്കുന്നു. സപ്നയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ 'എന്റെ അമ്മച്ചിയുടെ പാചകക്കുറിപ്പുകളിലെ 'മധുരമുള്ള പിടി' എന്റെ അമ്മയുടെ 'കോട്ടയം മീൻ വേവിച്ചതും' ഞാൻ എന്റെ മകൾക്കായി ഒരുക്കുന്ന ഒരു 'ചിക്കൻ റോസ്റ്റിന്റെയും' എന്റെ നാനാദേശമതസ്ഥരായുള്ള സുഹൃത്തുക്കളുടെ പാചകങ്ങളും, ഓർമ്മത്താളുകളായി മറുനാടൻ വായനക്കാരുടെ മുന്നിലെത്തിക്കാൻ ശ്രമിക്കും'. വായനക്കാർക്കായി സപ്ന തയ്യാറാക്കുന്ന ഉപ്പും മുളകും എന്ന കോളത്തിൽ വ്യത്യസ്ത വിഭവങ്ങളും അവയുടെ ചിത്രങ്ങളും, ആരോഗ്യത്തെയും, രുചിയെയും, ശീലങ്ങളെയും കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കും. വായനക്കാരുടെ താൽപര്യങ്ങളും സംശയങ്ങളും ഈ കോളത്തിൽ സപ്ന ചർച്ച ചെയ്യുകയും ചെയ്യും.
സ്വതന്ത്ര പത്രപ്രവർത്തനവുമായി കുടുംബത്തോടൊപ്പം മസ്‌കറ്റിൽ ആണ് സപ്ന താമസിക്കുന്നത്. പത്രങ്ങളിലും, ആനുകാലികങ്ങളിലും ധാരാളം ലേഖനങ്ങൾ, കോളം, എന്നിവ ഇംഗ്ലിഷിലും, മലയാളത്തിലും സപ്ന പ്രസിദ്ധീകരിക്കുന്നു. സപ്നയുടെ ലേഖനങ്ങളിൽ നമ്മുടെ തൊട്ടടുത്ത് നാം കാണാതെ പോകുന്ന, അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു പോകുന്ന ജീവിതത്തിന്റെ നേർച്ചിത്രങ്ങളാണുള്ളത്. അതു വായിക്കേണ്ടത് ഭാഷകൊണ്ടല്ല, മനസ്സു കൊണ്ടാണ്, ഹൃദയം കൊണ്ടാണെന്ന് സപ്ന പറയുന്നു. സപ്നയുടെ ആദ്യ സമാഹാരം സ്വപ്നങ്ങൾ എന്ന കവിതാസമാഹാരം, സാഹിത്യ പുരസ്‌കാരങ്ങൾ നേടിയ കൃതിയാണിത്. ഇംഗ്ലീഷിലും, ഒരു കവിതാ സമാഹാരം ബ്ലൈസ്സ് മീഡിയ, ചെന്നൈ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വപ്നരേഖകൾ, സപ്നയുടെ നാലാമത്തെ പുസ്തകം ആണ്. കന്യക വാരികകളിലും ഗൾഫ് മനോരമ, ഗൾഫ് മാതൃഭൂമി, മാദ്ധ്യമം, വർത്തമാനം തുടങ്ങിയ വിവിധ പത്രങ്ങളിലുമായി കഴിഞ്ഞ പത്തു വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് പായൽ ബുക്ക്‌സ് പുറത്തിറക്കിയ സ്വപ്നരേഖകൾ.

കോളം എന്ന വിഭാഗത്തിൽ ആയിരിക്കും സപ്നയുടെ ഉപ്പും മുളകും പ്രസിദ്ധീകരിക്കുക. എല്ലാ ദിവസവും ഓരോ കോളം എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വായനക്കാരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ലേഖനത്തിനൊപ്പം പ്രസിദ്ധീകരിക്കുകയും ചെയ്യും. ആദ്യലക്കം വായിക്കാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP