Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തലസ്ഥാനത്തെ തെരുവോരത്ത് മഹാനടിക്ക് കൂട്ടായ്മയൊരുക്കി കൂട്ടുകാർ; മാനവീയം വീഥിയിൽ നാടൻപാട്ടിനൊപ്പം പാട്ടുമൂളി ചുവടുവച്ച് സുരഭീ ലക്ഷ്മി; തലസ്ഥാനത്തെ നാടക കൂട്ടായ്മയിലെ സജീവസാന്നിധ്യത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്‌ളാദം അനന്തപുരിയിലെ കൂട്ടുകാർ പങ്കുവച്ചത് ഇങ്ങനെ; മറുനാടൻ ലൈവ് വീഡിയോ കാണാം

തലസ്ഥാനത്തെ തെരുവോരത്ത് മഹാനടിക്ക് കൂട്ടായ്മയൊരുക്കി കൂട്ടുകാർ; മാനവീയം വീഥിയിൽ നാടൻപാട്ടിനൊപ്പം പാട്ടുമൂളി ചുവടുവച്ച് സുരഭീ ലക്ഷ്മി; തലസ്ഥാനത്തെ നാടക കൂട്ടായ്മയിലെ സജീവസാന്നിധ്യത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്‌ളാദം അനന്തപുരിയിലെ കൂട്ടുകാർ പങ്കുവച്ചത് ഇങ്ങനെ; മറുനാടൻ ലൈവ് വീഡിയോ കാണാം

അരുൺ ജയകുമാർ

തിരുവനന്തപുരം: തെരുവോരത്ത് നിൽക്കാൻ മടിയില്ലാത്ത ദേശീയ നായിക. ദേശീയ നായികനടിയായി പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ വന്നിറങ്ങിയപ്പോൾ... കാത്തുനിന്നവർക്കു മുന്നിലേക്ക് നാടൻപാട്ടിന്റെ അകമ്പടിയിൽ അവർ ചുവടുകൾ വച്ചപ്പോൾ അത് കണ്ടുനിന്നവർക്ക് തനിമയുള്ള നടിയുടെ സമ്മാനമായി മാറി. കളങ്കമില്ലാത്ത ആ കോഴിക്കോട്ടുകാരിയായ കലാകാരിയുടെ നല്ല മനസ്സിന് തലസ്ഥാനവും നന്ദിപറഞ്ഞ് താളമിട്ടു.

സംഘാടകർക്കൊപ്പം തന്നെ കാണികൾ എത്തുന്നതിന് മുമ്പുതന്നെ സുരഭി മാനവീയം വീഥിയിലെത്തി. തലസ്ഥാനത്തെ ചില നാടക കൂട്ടായ്മകളുടെ ഭാഗമായിരുന്നു സുരഭിയും. മാനവീയം വീഥിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ഞായറാഴ്ചകളിലെ തലസ്ഥാന കൂട്ടായ്മകളിൽ തന്റെ സാന്നിധ്യം ഓർത്തുകൊണ്ട് സുരഭി പറഞ്ഞു.

മാനവീയം വീഥിയിലെ തെരുവോര കൂട്ടായ്മയുടെ സ്വീകരണം ഏറ്റ് വാങ്ങാനാണ് അവർ മാനവീയത്തിൽ എത്തിയത്. സെൽഫിയെടുക്കാനൊപ്പം കൂടിയവരെ ആരെയും നിരാശപെടുത്താതെ ഫോൺ കൈയിൽ വാങ്ങി അവർ തന്നെ സെൽഫി എടുക്കുകയും ചെയ്തു

സ്വതസിദ്ധമായ ശൈലിയിൽ തമാശകൾ പറഞ്ഞും കോഴിക്കോടൻ ശൈലിയിൽ ഉരുളയ്ക്കുപ്പേരിപോലെ മറുപടികൾ പറഞ്ഞുമാണ് അവർ തലസ്ഥാനത്തെ സാംസ്‌കാരിക കൂട്ടായ്മയ്ക്ക് കൊഴുപ്പേകിയത്. മാനവീയം വീഥിയിലെ തെരുവോര കൂട്ടായ്മയുടെ ഉപഹാരം സമർപ്പിച്ചപ്പോൾ തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും അവർ കാണികളെ കൈയിലാക്കി. മണ്ണിൽ തീർത്ത ഒരു മാല സംഘാടകർ അണിയിച്ചപ്പോൾ മഡല് മെഡല് എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് സദസ്സിൽ അവർ ചിരിപടർത്തി.

സുരഭിയുടെതന്നെ മറ്റൊരു ഛായചിത്രം സമ്മാനിച്ചപ്പോൾ ഹോ ഞാൻ ഇത്രയും സുന്ദരിയായിരുന്നോ എന്നായിരുന്നു കമന്റ്. ചിത്രം വരച്ചവരുടെ കഴിവിനെ പ്രശംസിക്കുന്നതിനൊപ്പം തന്നെ ഒരു ഉപദേശവും എന്നെ ഇത്രയും സുന്ദരിയായി വരച്ച് ദയവ് ചെയ്ത് എന്നെ അഹങ്കാരിയാക്കി മാറ്റരുത്. പരിപാടിയുടെ അവതാരകൻ സുരഭിയെകുറിച്ച് തെറ്റായ ഒരു കാര്യം പറഞ്ഞപ്പോൾ ഉടൻ തന്നെ വന്നു മറുപടി. സുരഭിയുടെ അമ്മ കല്ലുകൊത്തൽ പണിക്ക് പോയാണ് വളർത്തിയതെന്ന് മടിയില്ലാതെ പറയുന്ന നടിയാണ് എന്ന് പറഞ്ഞപ്പോൾ അന്താളിപ്പോടെ ഇടപെടുകയും തമാശ കലർത്തി അവതാരകനെ തിരുത്തുകയുമായിരുന്നു. ഇങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാ കഥ അങ്ങനെയല്ലെന്ന് പറഞ്ഞ് ചിരിയോടെയണ് അവർ അവതാരകനെ തിരുത്തിയത്.

കണ്ട് നിന്നവർ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ സാധാരണ വേറെ ഏതെങ്കിലും നടിയായിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ കലിപ്പ് നടന്നേനെ എന്നായിരുന്നു. സുരഭിയുടെ പ്രതികരണം എന്താകുമെന്ന് ഒരു നിമിഷം ഏവരും ആശങ്കയോടെ നോക്കുകയും ചെയ്തു. എന്നാൽ അവിടെയും തമാശകളിലൂടെ അവർ വ്യത്യസ്ഥയായി. എന്റെ അ്മ്മ കല്ല് കണ്ടിട്ടുപോലുമില്ലെന്നായിരുന്നു മറുപടി. അപ്പോഴും സദസ്സിൽ ചിരി പടർന്നു. പിന്നെ അവതാരകന് ഒരു ഉപദേശവും നൽകി വായനാ ശീലം ഒന്ന് ഉഷാറാക്കണം കേട്ടോ എ്ന്ന്.

മാനവീയം വീഥയെ അഭിസംബോധന ചെയ്ത എല്ലാവരും സുരഭിയെന്ന് ആസാധാരണ പ്രതിഭയുടെ സാധാരണ പെരുമാറ്റത്തെ കുറിച്ച് വാചാലരായപ്പോൾ ഒരോ അഭിപ്രായത്തേയും ചിരിയോടെ അവർ കേട്ട് നിന്നു. തലസ്ഥാനത്തെ മാനവീയ കൂട്ടായ്മ ഒരു ഉദാഹരണമാണെന്നും എല്ലാവരും കഴിവതും ഇതിന്റെ ക്ഷഭാഗമാകണമെന്നും അവർ അഭിപ്രായപ്പെട്ടു. മക്കളൊക്കെ ആയി കഴിഞ്ഞാൽ ഇതൊന്നു നടക്കില്ലെന്ന ഉപദേശവും. പിന്നെ പറഞ്ഞ സമയത്ത് പരിപാടി തുടങ്ങി അവസാനിപ്പിച്ച സംഘാടകരോട് പ്രത്യേക നന്ദി രേഖപ്പെടുത്തി അവർ മടങ്ങി.

മറുനാടൻ ലൈവ് വീഡിയോ കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP