Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിന്റെ സൗന്ദര്യം ഇനി മറുനാടൻ മലയാളിയിലൂടെ കാണാം; മികവുറ്റ യാത്രാ വീഡിയോകൾ വായനക്കാരിൽ എത്തിക്കാൻ സഞ്ചാരി ഫേസ്‌ബുക്ക് ഗ്രൂപ്പുമായി കൈകോർത്ത് മറുനാടൻ; സഞ്ചാരി ഗ്രൂപ്പിലെ വിവരണത്തോടു കൂടി തെരഞ്ഞെടുക്കപ്പെട്ട യാത്രാ വീഡിയോകൾ ഇനി മറുനാടനിൽ പ്രസിദ്ധീകരിക്കും

ലോകത്തിന്റെ സൗന്ദര്യം ഇനി മറുനാടൻ മലയാളിയിലൂടെ കാണാം; മികവുറ്റ യാത്രാ വീഡിയോകൾ വായനക്കാരിൽ എത്തിക്കാൻ സഞ്ചാരി ഫേസ്‌ബുക്ക് ഗ്രൂപ്പുമായി കൈകോർത്ത് മറുനാടൻ; സഞ്ചാരി ഗ്രൂപ്പിലെ വിവരണത്തോടു കൂടി തെരഞ്ഞെടുക്കപ്പെട്ട യാത്രാ വീഡിയോകൾ ഇനി മറുനാടനിൽ പ്രസിദ്ധീകരിക്കും

ടീം മറുനാടൻ

തിരുവനന്തപുരം: ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ സ്വപ്നം കാണാത്താവർ കുറവായിരിക്കും. എന്നാൽ, പലപ്പോഴും പല കാരണങ്ങൾ കൊണ്ടും പലർക്കും ഇത്തരമൊരു സഞ്ചാരത്തിന് അവരം ലഭിക്കാറില്ല. എന്നാൽ, ലോകത്ത് ചില മനുഷ്യരുണ്ട്. സഞ്ചരിച്ച് മതിവരാത്തവർ, നിരന്തരം യാത്രകളിൽ മുഴുകുന്നവർ.

അത്തരത്തിൽ യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ മലയാളത്തിലെ കൂട്ടായ്മയാണ് സഞ്ചാരി എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പ്. ലോകത്തിന്റെ സൗന്ദര്യം നുകർന്നു കൊണ്ട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ ചേർന്ന് തുടങ്ങിയ ഫേസ്‌ബുക്ക് കൂട്ടായ്മ ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ യാത്രാസ്നേഹികളുടെ സൈബർ കൂട്ടായ്മയായി മാറിയിട്ടുണ്ട്. ഈ കൂട്ടായ്മ മലയാളത്തിലെ ഒന്നാം നമ്പർ സ്വതന്ത്ര ഓൺലൈൻ സ്ഥാപനമായ മറുനാടൻ മലയാളിയുമായി കൈകോർക്കുകയാണ്.

സഞ്ചാരി ഗ്രൂപ്പിന്റെ അഡ്‌മിൻ പാനലുമായി സഹകരിച്ച് മികവുറ്റ യാത്രാ വീഡിയോകൾ വായനക്കാരിൽ എത്തിക്കാനുള്ള ശ്രമം മറുനാടൻ പൂർത്തിയാക്കി കഴിഞ്ഞു. സഞ്ചാരി ഫേസ്‌ബുക്ക് കൂട്ടായ്മ തുടങ്ങി മൂന്ന് വർഷം തികയുന്ന ഘട്ടത്തിൽ കൂടിയാണ് മറുനാടനുമായി സഹകരിക്കാൻ ഗ്രൂപ്പിന്റെ അഡ്‌മിൻ പാനൽ തയ്യാറായത്. മറുനാടനുമായി ഉണ്ടാക്കിയ കരാർ പ്രകാരം സഞ്ചാരിയിൽ പോസ്റ്റ് ചെയ്യുന്ന വിവരണത്തോടു കൂടിയുള്ള തെരഞ്ഞെടുക്കപ്പെട്ട യാത്രാ വീഡിയോകൾ ഇനി മുതൽ ഞങ്ങൾ പ്രസിദ്ധീകരിക്കും.

വിവരണം ഓഡിയോ രൂപത്തിൽ വീഡിയോയിൽ എഡിറ്റ് ചെയ്തു ചേർത്ത് ആയിരിക്കും മറുനാടനിൽ പ്രസിദ്ധീകരിക്കുക. സഞ്ചാരി ഗ്രൂപ്പിൽ അംഗങ്ങളായവരുടെ യാത്ര അനുഭവങ്ങൾ വീഡിയോ രൂപത്തിലാക്കിയാകും വായനകക്കാരുടെ മുമ്പിലെത്തിക്കുക. വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും അടക്കമുള്ള യാത്രയുടെ അനുഭവങ്ങൾ വായനക്കാരുടെ മുമ്പിലെത്തും. മറുനാടനുമായി സഹകരിക്കുന്ന കാര്യം വിവരിച്ചുള്ള സഞ്ചാരി ഗ്രൂപ്പിന്റെ പോസ്റ്റ് ഇങ്ങനെ:

സഞ്ചാരി - മറുനാടൻ ട്രാവൽ വിഷ്വൽസ് (#SMTV)
============================
ദൃശ്യങ്ങൾ കഥ പറയുന്നു, ആ കഥയെക്കാപ്പം നമ്മൾ സഞ്ചരിക്കുന്നു , ആ കാഴ്ചകളിൽ നമ്മൾ ആകൃഷ്ടരാവുന്നു. മാർക്കോ പോളോയും, എസ് കെയും അടക്കമുള്ളവർ പകർന്നുതന്ന സഞ്ചാരസാഹിത്യസപര്യയ്ക്ക് പുതിയ വ്യാഖ്യാനവും പുതിയ അനുവർത്തന രീതിയും നൽകി നമ്മൾ ഓരോരുത്തരുടേയും യാത്രയെന്ന സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച സന്തോഷ് ജോർജ് കുളങ്ങരയുടെ വരവ് കുറച്ചൊന്നുമല്ല നമ്മളിലെ സഞ്ചാരിയെ ഉണർത്തിയത്. സഞ്ചാരത്തിന്റെ വരവ് വായനയിൽ നിന്നും നമ്മൾ ദൃശ്യങ്ങളിലൂടെ സഞ്ചരിക്കുന്നതിന് കാരണമായി. അങ്ങനെ യാത്രകൾ ദൃശ്യവിരുന്നായി മാറി.

കാഴ്ചകൾ കാണാൻ മാത്രമല്ല നമ്മൾ സഞ്ചരിക്കുന്നത്. കണ്ട കാഴ്ചകളെല്ലാം ഒപ്പിയെടുക്കാനും മറ്റൊരാൾക്ക് പോകാൻ വേണ്ടതായ നിർദ്ദേശങ്ങൾ നൽകി ആ യാത്രയെ ദൃശ്യവൽക്കരിക്കാനും നമ്മൾ ശ്രമിക്കുന്നു. അതിലൂടെ നമ്മുടെ യാത്രകൾക്ക് അർത്ഥതലങ്ങൾ ഏറുന്നു.

സഞ്ചാരിയെന്ന നമ്മുടെ ഈ കൂട്ടായ്മയിലും ഇതുപോലെ ദൃശ്യങ്ങൾ കഥ പറയുന്ന യാത്രകൾ നിരവധി വീഡിയോകൾ പങ്കുവയക്കപ്പെടുന്നുണ്ട്. ആ ദൃശ്യങ്ങൾ സഞ്ചാരിയുമായി കൈകോർത്ത് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമ കൂട്ടായ്മ നിങ്ങൾക്കു മുൻപിൽ ഒരു നവതരംഗം സൃഷ്ടിക്കാൻ പോകുന്നു. ദൃശ്യങ്ങൾ അതിലൂടെ കഥ പറയുന്നു. യാത്രകൾ വിവരണത്തോടെ അതിലൂടെ നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നു. നല്ല യാത്രികർക്ക്, ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.

സഞ്ചാരിയിൽ പോസ്റ്റ് ചെയ്യുന്ന വിവരണത്തോടു കൂടിയുള്ള തെരഞ്ഞെടുക്കപ്പെട്ട യാത്രാ വീഡിയോകൾ ഇനി മുതൽ മറുനാടൻ മലയാളിയും പ്രസിദ്ധീകരിക്കും. വിവരണം ഓഡിയോ രൂപത്തിൽ വീഡിയോയിൽ എഡിറ്റ് ചെയ്തു ചേർത്ത് ആയിരിക്കും ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നത്.

സഞ്ചാരിയുടെ മൂന്നാം പിറന്നാൾ പ്രമാണിച്ച് സഞ്ചാരി നിങ്ങൾക്കായ് നൽകുന്ന സമ്മാനമാണ് സഞ്ചാരി-മറുനാടൻ ട്രാവൽ വിഷ്വൽസ്. എല്ലാ സഞ്ചാരികളും ഈ അവസരം വേണ്ട വിധം ഉപയോഗിക്കുക. യാത്രകൾ വീഡിയോ ദൃശ്യങ്ങളായും പങ്കുവയ്ക്കുക.
ഏവർക്കും യാത്രാമംഗളങ്ങൾ നേർന്നുകൊണ്ട്...

അഡ്‌മിൻ പാനൽ,  സഞ്ചാരി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP