Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202328Thursday

സെലക്ഷൻ ട്രയൽസിന് എത്തിയ കുട്ടികളെ വലച്ച് സ്റ്റേഡിയം പൂട്ടിയിട്ടു; എംഎൽഎയെ തള്ളി കേരളാ സ്പോർട്സ് കൗൺസിലുമെത്തി; ഈ വിഷയത്തിൽ രാഷ്ട്രീയ വിമർശനം നടത്തിയ മറുനാടനെതിരെ പട്ടിക ജാതി അധിക്ഷേപ നിയമപ്രകാരം കേസ്; ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്യാൻ കേസ് എടുത്തത് എളമക്കര പൊലീസ്; സൈബർ സഖാക്കളുടെ ഗൂഢാലോചന പുതിയ തലത്തിൽ

സെലക്ഷൻ ട്രയൽസിന് എത്തിയ കുട്ടികളെ വലച്ച് സ്റ്റേഡിയം പൂട്ടിയിട്ടു; എംഎൽഎയെ തള്ളി കേരളാ സ്പോർട്സ് കൗൺസിലുമെത്തി; ഈ വിഷയത്തിൽ രാഷ്ട്രീയ വിമർശനം നടത്തിയ മറുനാടനെതിരെ പട്ടിക ജാതി അധിക്ഷേപ നിയമപ്രകാരം കേസ്; ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്യാൻ കേസ് എടുത്തത് എളമക്കര പൊലീസ്; സൈബർ സഖാക്കളുടെ ഗൂഢാലോചന പുതിയ തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പി വി ശ്രീനിജൻ എംഎൽഎയെ രാഷ്ട്രീയമായി വിമർശിച്ചാൽ പട്ടിക ജാതി അധിക്ഷേപ നിയമ പ്രകാരം കേസ്. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലനത്തിന് എത്തിയ കുട്ടികളെ കയറ്റാതെ സ്റ്റേഡിയം പൂട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിവി ശ്രീനിജനെതിരെ നൽകിയ വാർത്തയിൽ മറുനാടൻ മലയാളിക്കെതിരെ പട്ടിക ജാതി വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ ശക്തമായ വിമർശനം ഉന്നയിച്ചതിനാണ് കേസ്. ജാതീയ അധിക്ഷേപത്തിനാണ് കേസ്.

ഷാജൻ സ്‌കറിയ, എം റിജു, ആന്മേരി ജോർജ് എന്നിവരെ പ്രതികളാക്കിയാണ് കേസ്. പ്രസ്തുത കേസിന് ആധാരമായ വീഡിയോയിൽ ജാതീയമായി ഒന്നും പറയുന്നില്ല. പട്ടികജാതിക്കാരല്ലാത്ത പ്രതികൾ പട്ടികജാതിക്കാരനായ ആവലാതിക്കാരന് എതിരെ ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആറിലെ ചാർജ്ജ്. ഇന്ന് പുലർച്ചെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. എംഎൽഎ എന്ന നിലയിൽ ശ്രീനിജനെ വിമർശിച്ചതിനാണ് കേസ്. ഇത് വമ്പൻ ഗൂഢാലോചന പ്രകാരമാണെന്നാണ് മനസ്സിലാകുന്നത്. മുൻകൂർ ജാമ്യാപേക്ഷയും ഈ കേസിൽ കൊടുക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.

പി വി ശ്രീനിജൻ എംഎൽഎ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പിന്നീട് പിവി അൻവറും ഇക്കാര്യം പോസ്റ്റ് ചെയ്തു. മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയ, സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ എം.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  എന്നാൽ ആൻ മേരിയും റിജുവും വർഷങ്ങൾക്ക് മുമ്പ് തന്നെ മറുനാടൻ വിട്ടവരാണ്. ഇന്നലെയാണ് ശ്രീനിജൻ എംഎൽഎ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ഷാജൻ സ്‌കറിയയും വീഡിയോയിലൂടെ പ്രതികരിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും വിശദീകരിച്ചു.

നേരത്തെ മറ്റ് ചില ഗൂഢാലോചനകൾ മറുനാടനെതിരെ നടന്നിരുന്നു. എന്നാൽ ഇതൊന്നും നിയമപരമായി ജാമ്യമില്ലാ കേസെടുക്കാൻ പോന്നതല്ലെന്ന് തിരിച്ചറിഞ്ഞവരാണ് പുതിയ നീക്കങ്ങൾക്കും പിന്നിൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞതിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനവുമായി സ്പോർട്സ് കൗൺസിൽ എറണാകുളം ജില്ലാ പ്രസിഡന്റും കുന്നത്തുനാട് എംഎൽഎയുമായ പി.വി.ശ്രീനിജൻ രംഗത്തു വന്നിരുന്നു. ഈ വിവാദത്തിലെ വിമർശനമാണ് പുതിയ കേസിന് ആധാരം. സിനിമാ മേഖലയിൽ അടക്കം നടക്കുന്ന ഇടപെടലുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശന വീഡിയോ.

കേരള ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടെന്നും വാടകയുടെ കുടിശിക കിട്ടിയെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ അറിയിച്ചില്ലെന്ന് ശ്രീനിജൻ വ്യക്തമാക്കിയിരുന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റെന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കേണ്ടതായിരുന്നു. സെലക്ഷൻ ട്രയൽസ് നടക്കേണ്ട സ്‌കൂളിന്റെ ഗേറ്റ് അടച്ചത് താനല്ലെന്നും, തുറന്നുകൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ശ്രീനിജൻ വിശദീകരിച്ചിരുന്നു. കുട്ടികൾ ദുരിതത്തിലായെന്ന വാർത്ത കണ്ടാണ് ഗേറ്റ് തുറക്കാൻ അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മെയ് 22നാണ് ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽസ് നടക്കേണ്ട പനമ്പിള്ളി നഗറിലെ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിന്റെ ഗേറ്റ് പി.വി ശ്രീനിജൻ എംഎ‍ൽഎ പൂട്ടിയിട്ടത്. പനമ്പിള്ളി ഗവ. എച്ച്.എസ്.എസ്.എസിന്റെ വളപ്പിലാണ് സ്പോർട്സ് കൗൺസിലിന്റെ അക്കാദമി ഗ്രൗണ്ട് സ്ഥിതിചെയ്യുന്നത്. ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ-17 ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആണ് ഇവിടെ നിശ്ചയിച്ചിരുന്നത്. ഇതിനായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നായി നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു. എന്നാൽ, ഇവരെയെല്ലാം നാലു മണിക്കൂർ പൊരിവെയിലത്ത് നിർത്തിയായിരുന്നു എംഎ‍ൽഎയുടെ നടപടി. സംഭവം വൻ പ്രതിഷേധത്തിനും വിമർശനത്തിനും വഴിവച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ജില്ലാ സ്പോർട്സ് കൗൺസിലിന് വാടക നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ് സെലക്ഷൻ ട്രയൽസ് നടക്കുന്ന കൊച്ചിയിലെ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടിയത്. പ്രതിഷേധമുയർന്നതോടെ കോർപറേഷൻ കൗൺസിലർമാരെത്തി സ്‌കൂളിന്റെ ഗേറ്റ് തുറന്നു. ഗേറ്റ് തുറന്നുനൽകാൻ കായികമന്ത്രിയും ഇടപെട്ടു. ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽസും പൊലീസും സ്‌കൂൾ മൈതാനത്തെത്തിയിരുന്നു. ഇതാണ് മറുനാടൻ വിമർശന വിധേയമായി വാർത്തയാക്കിയത്. പല ചാനലുകളും ചർച്ച പോലും നടത്തി. എല്ലാ പത്രങ്ങളും ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ ശ്രീനിജന്റെ നിലപാടിനെ തള്ളി സംസ്ഥാന സ്പോർട്സ് കൗൺസിൽ രംഗത്തു വന്നിരുന്നു. പനമ്പള്ളി നഗർ സ്‌കൂൾ ഗ്രൗണ്ടുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്സ് കുടിശിക നൽകാനില്ലെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ ഷറഫലി വ്യക്തമാക്കി. എംഎൽഎ ഗേറ്റ് പൂട്ടിയിട്ടതിനാൽ പ്രാഥമിക കർമ്മം പോലും നിർവഹിക്കാൻ കായികതാരങ്ങൾക്ക് കോൺഗ്രസ് കൗൺസിലർമാരുടെ ഇടപെടലാണ് ആശ്വാസമായത്. രാവിലെ അഞ്ചുമണി മുതൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും കായികതാരങ്ങൾ എത്തിയിരുന്നു. പിന്നിടാണ് എംഎൽഎൽ ഗേറ്റ് പൂട്ടിയിട്ട കാര്യം അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP