Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണത്തിന് നാട്ടിൽ പോവാൻ കഴിയാത്ത നിരാശയിലാണോ നിങ്ങൾ? എങ്കിലും ഒരു ഓണപ്പുടവ അയച്ചു കൊടുത്താലോ? വിശ്വാസ്യത ഉറപ്പ് വരുത്തി മറുനാടന്റെ ഓണസമ്മാനം

ഓണത്തിന് നാട്ടിൽ പോവാൻ കഴിയാത്ത നിരാശയിലാണോ നിങ്ങൾ? എങ്കിലും ഒരു ഓണപ്പുടവ അയച്ചു കൊടുത്താലോ? വിശ്വാസ്യത ഉറപ്പ് വരുത്തി മറുനാടന്റെ ഓണസമ്മാനം

മാർക്കറ്റിങ് ഫീച്ചർ

തിരുവനന്തപുരം: നിങ്ങൾ ഒരു പ്രവാസിയാണോ? ഇക്കുറി ഓണത്തിന് നാട്ടിൽപോയി ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ സാധിക്കാത്തതിന്റെ നിരാശയും വിഷമവും ഉണ്ടോ? എങ്കിൽ ഒരു താൽക്കാലിക പരിഹാരം നിർദ്ദേശിക്കാം. നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്ക് ഓരോ ഓണപ്പുടവ വാങ്ങി നൽകുകയാണ് അത്. പണം നൽകിയാൽ പറ്റിക്കില്ലെന്ന് ഉറപ്പുള്ള ഒരു സ്ഥാപനം കണ്ടെത്താൻ നിങ്ങൾ വിഷമിക്കുകയും വേണ്ട. നിങ്ങളുടെ പ്രിയപ്പെട്ട വാർത്താ പോർട്ടലായ മറുനാടൻ മലയാളിയുടെ സർവ്വീസ് പോർട്ടലായ മെട്രോ മലയാളിയിലൂടെ നിങ്ങൾക്ക് ഈ സേവനം ഉറപ്പ് വരുത്താം. സമയത്ത് സാധാനം എത്തിക്കാനും ഉറപ്പായും വിലാസക്കാരന്റെ വീട്ടിൽ പുടവ എത്തിക്കാനും ഗ്രാരന്റി നൽകുന്നത് മറുനാടൻ തന്നെയാണ്.

മെട്രോ മലയാളി ആരംഭിച്ച സെന്റ് എ ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി തന്നെയാണ് ഓണപ്പുടവ നാട്ടിലെത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്. അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ജന്മദിനമോ വിവാഹ വാർഷികത്തിനോ അടക്കം ആഘോഷ വേളകളിൽ പ്രിയപ്പെട്ടവർക്ക് സമ്മാനം എത്തിച്ചു നൽകുന്ന വിധത്തിലാണ് മറുനാടൻ സെന്റ് എ ഗിഫ്റ്റ് പദ്ധതി ആരംഭിച്ചിരുന്നത്. കേക്ക്, പൂവ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, പെർഫ്യൂം തുടങ്ങിയ വിവിധ സാധനങ്ങൾ സുഹൃത്തുക്കൾക്ക് സമ്മാനിക്കാൻ ഉതുകുന്ന വിധത്തിലാണ് സെന്റ് എ ഗിഫ്റ്റ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഓണത്തിന് പുടവ നൽകാനുള്ള സൗകര്യവും മെട്രോ മലയാളി ഒരുക്കിയിരിക്കുന്നത്.

വളരെ എളുപ്പത്തിലും സൗകര്യത്തിലുമാണ് മെട്രോ മലയാളി ഒരുക്കിയിരിക്കുന്നത്. പ്രവാസികൾക്കും മറ്റ് നഗരങ്ങളും ഉള്ളവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന് വേണ്ടി നിങ്ങൾ ആദ്യം ചെയ്യേണ്ടത് മെട്രോ മലയാളി സൈറ്റ് ഓപ്പൺ ചെയ്യുകയാണ്. മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്താൽ ഓണപ്പുടവ സെക്ഷനിലേക്ക് നേരിട്ടെത്താം. മെട്രോ മലയാളി സൈറ്റിന്റെ വലതുവശത്ത് സെന്റ് എ ഗിഫ്റ്റ് എന്ന സെക്ഷനിൽ ക്ലിക് ചെയ്ത ശേഷം ഇടതു വശത്തു കൊടുത്തിരിക്കുന് ഗിഫ്റ്റ് കാറ്റഗറിയിൽ അഞ്ചാമത്തെ സെക്ഷനായ അപ്പാരലിൽ ക്ലിക് ചെയ്യുകയാണ് പിന്നീട് ചെയ്യേണ്ടത്. ആ ലിങ്ക് ഓപ്പണാകുമ്പോൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ആവശ്യമായ ഓണപ്പുടവകളുടെ ചിത്രവും വിലയും കാണാം. ഇതിൽ ആവശ്യയമുള്ളത് ക്ലിക് ചെയ്ത് ഓർഡർ ചെയ്യാവുന്നതാണ്.

കസവുമുണ്ടും കസവുകരയുള്ള സെറ്റ് സാരിയും അടക്കം വളരെ മികച്ച വസ്ത്ര ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് തന്നെയാണ് ഓണപ്പുടവ സെഷയനിൽ ഒരുക്കിയിട്ടുള്ളത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഓണപുടവ സെലക്ട് ചെയ്താൽ പണം അടയ്ക്കാനുള്ള ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എവിടെയാണ് എത്തിക്കേണ്ടതെന്ന് അഡ്രസും ഫോൺനമ്പറും നൽകേണ്ട ഡേറ്റും നൽകണം. മെട്രോ മലയാളിയുടെ പ്രതിനിധി തന്നെ ആയിരിക്കും ഓണപ്പുടവ എത്തിക്കേണ്ടിടത്ത് എത്തിക്കുക. ചില സ്ഥലങ്ങളിൽ ഇങ്ങനെ എത്തിക്കാൻ പ്രത്യേക ഡെലിവറി ചാർജ് കാണും. ഓർഡർ ചെയ്യുമ്പോൾ അറിയാം ഏതെല്ലാം നഗരത്തിലാണ് ഡെലിവറി ചാർജ് ഉള്ളതെന്ന്.

ഓണപ്പുടവ ഓർഡർ ചെയ്തു കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസത്തിന് അകം ലഭിക്കും. ഇന്ന് ഓർഡർ ചെയ്താൽ ഉത്രാടം ദിനത്തിന് മുമ്പായി തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓണപ്പുടവ സമ്മാനിക്കം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിളിൽ ഓർഡർ ചെയ്ത് ഒരു ദിവസത്തിനകം ഓണപ്പുടവ ലഭിക്കുന്നതാണ്.

നിങ്ങളുടെ പണം കബളിപ്പിക്കപ്പെടില്ല എന്ന ഉറപ്പാണ് ഇക്കാര്യത്തിൽ മറുനാടൻ മലയാളി നൽകുന്നത്. നാട്ടിലെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓണപ്പുടവ സമ്മാനിക്കാൻ ഇതിലും നല്ലൊരു പദ്ധതി വേറെ ലഭിച്ചെന്ന് വരില്ല. അതുകൊണ്ട് മറക്കാതെ ഈ അവസരം ഉപയോഗിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP