Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

പ്രധാന നഗരങ്ങളിൽ റിങ് റോഡുകൾ; തിരക്കേറിയ തെരുവുകളിൽ മൾട്ടി ലെവൽ കാർ പാർക്കിങ്; റോഡുകളിലെ പാർക്കിങ് നിരോധന; തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പുതിയ നാലുവരിപാത: പിണറായിക്ക് നൽകാൻ നിർദ്ദേശങ്ങളുടെ കുത്തൊഴുക്കുമായി വായനക്കാർ

പ്രധാന നഗരങ്ങളിൽ റിങ് റോഡുകൾ; തിരക്കേറിയ തെരുവുകളിൽ മൾട്ടി ലെവൽ കാർ പാർക്കിങ്; റോഡുകളിലെ പാർക്കിങ് നിരോധന; തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പുതിയ നാലുവരിപാത: പിണറായിക്ക് നൽകാൻ നിർദ്ദേശങ്ങളുടെ കുത്തൊഴുക്കുമായി വായനക്കാർ

ടീം മറുനാടൻ

ശ്ചാശക്തിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന് നൽകാൻ നൂറു നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ മറുനാടൻ മലയാളി ആരംഭിച്ച സംരംഭത്തിന് വമ്പൻ പ്രതികരണം. മറുനാടൻ വാർത്തയുടെ ചുവടെയും ഇമെയിൽ വഴിയും നിരവധി നിർദ്ദേശങ്ങളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ ലഭിച്ച റോഡ് വികസനം സംബന്ധിച്ച നിർദ്ദേശങ്ങൾ മാത്രം എടുത്താൽ പോലും വലിയ രീതിയിൽ പൊളിച്ചെഴുത്തിനുള്ള ആഹ്വാനമാണ് ഞങ്ങൾ നൽകുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും റിങ് റോഡുകൾ നിർമ്മിക്കണം എന്നതാണ് വായനക്കാരിൽ നിന്നും ഉണ്ടായ പ്രധാന നിർദ്ദേശം. തിരുവനന്തപുരത്ത് നിന്നും കൊല്ലം വഴിയോ കോട്ടയം വഴിയോ എറണാകുളം വരെ പോയാൽ അനുഭവിക്കേണ്ടി വരുന്ന ഗതാഗത കുരുക്കുകളെ കുറിച്ചാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കൊല്ലം വഴിയാണ് യാത്ര എങ്കിൽ കൊല്ലം ആലപ്പുഴ നഗരങ്ങളിലൂടെ ചുറ്റി കറങ്ങി പോകേണ്ടി ഗതികേട് ഒഴിവാക്കുക, എത്ര പണം മുടക്കിയാലും പ്രശ്‌നമില്ലെന്ന് വായനക്കാരുടെ അഭിപ്രായം. നഗരത്തിൽ സ്പർശിക്കാതെ കടന്ന് പോകാൻ പറ്റുന്ന തരത്തിൽ ബൈപ്പാസ് റിങ് റോഡോ കൊല്ലത്തും ആലപ്പുഴയിലും ഉണ്ടാകണം എന്നതാണ് പ്രധാന അഭിപ്രായം.

കോട്ടയം വഴിയാണ് യാത്ര എങ്കിൽ വെഞ്ഞാറംമൂട്, അയ്യൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയ എല്ലാ നഗരങ്ങളിലും കയറി ഇറങ്ങേണ്ട ഗതികേടാണ്. കോട്ടയത്ത് നിന്നും നേരെ എറണാകുളത്തിന് പോകുന്നവർ ഏറ്റുമാരൂനും തൃപ്പൂണിത്തുറയും ചുറ്റണം. ഈ നഗരങ്ങളിൽ എല്ലാം റിങ് റോഡുകൾ ഉണ്ടാക്കിയാൽ നഗരത്തിലേക്ക് പോകേണ്ടവർക്ക് മാത്രം അവിടെ പ്രവേശിച്ചാൽ മതിയാവും. ഇതുവഴി അനേകം മണിക്കൂറുകൾ ആണ് ലാഭിക്കാൻ കഴിയുക എന്നതാണ് വായനക്കാർ ചൂണ്ടിക്കാട്ടുന്നത്.

എല്ലാ പ്രധാന റോഡുകളും നാലു വരി ആക്കണമെന്നും നാല് വരികളിലും പാർക്കിങ് അനുവദിക്കേണ്ടതാണെന്നും വായനക്കാർ നിർദ്ദേശിക്കുന്നു. ഇപ്പോൾ ഒട്ടേറെ റോഡുകൾ നാലുവരി പാതകൾ ആണെങ്കിലും ഇരുവശത്തും ഓരോ ലെയിനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യുന്നതാണ്. അതുകൊണ്ട് നാലുവരി ആക്കിയതിന്റെ പ്രോജനം ലഭിക്കുന്നില്ല. ഇത്തരം റോഡുകലിൽ എല്ലാം സൗകര്യം ഉള്ളിടങ്ങളിൽ പാർക്കിംഗിനായി ഇരു വശത്തും പ്രത്യേക സൗകര്യം ഒരുക്കുകയും ബസുകൾക്കും മറ്റും നിർത്താൻ പ്രത്യേക സൗകര്യം ഒരുക്കുകയും ചെയ്യണമെന്നാണ് വായനക്കാർ നിർദ്ദേശിക്കുന്നത്. ഇതു ലംഘിക്കപ്പെടാൻ ഇടയുള്ള സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും പിഴ ഈടാക്കുകയും ചെയ്യണം.

നഗരങ്ങളിലെ തിരക്കേറിയ ഇടങ്ങളിൽ എല്ലാം മൾട്ടികാർ പാർക്കുകൾ നിർമ്മിക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. ഇത്തരം കാർ പാർക്കുകളിൽ പ്രവേശിക്കാനും ഇറങ്ങാനും ഓട്ടോമാറ്റിക് സംവിധാനം വേണം. പാർക്കിങ് ഫീസ് അടയ്‌ക്കേണ്ടതും ഓട്ടോമാറ്റിക് സംവിധാനം വഴിയാവണം. ഉദാഹരണത്തിന് തിരുവനന്തപുരത്ത് കിഴക്കേക്കോട്ട, ഓവർ ബ്രിഡ്ജ്, തമ്പാനൂർ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം മൾട്ടിലെവൽ കാർ പാർക്കുകൾ അനുവദിക്കുക. റോഡുകളിൽ പാർക്ക് ചെയ്യുന്നവർക്ക് കനത്ത പിഴ ഈടാക്കാൻ പ്രത്യേക പാർക്കിങ് വാർഡന്മാരെ നിയമിക്കുക. അതു പൊലീസിനെ കൂടാതെ സ്വകാര്യ പാർട്ടികൾക്ക് കോണ്ടാക്റ്റ് അടിസ്ഥാനത്തിൽ നൽകുക.

കാറുടമകളിൽ നിന്നും നിയമങ്ങളാണ് പരമാവധി പിഴ ഈടാക്കായിൽ കാറുപയോഗം പോലും കുറക്കാം. അതിന് അനുസരിച്ചുള്ള പൊതു വാഹനങ്ങളും നിരത്തിൽ ഇറക്കണം. പ്രധാനപ്പെട്ട സൂപ്പർമാർക്കറ്റുകളും ഷോപ്പിങ് കോപ്ലക്‌സുകളും കാർ പാർക്കിങ് നിർബന്ധമായി ഉണ്ടാക്കണമെന്ന് നിബന്ധന കൊണ്ടുവരിക. ആവശ്യത്തിന് കാർ പാർക്കില്ലാത്ത സ്ഥലങ്ങളുടെ അനുമതി റദ്ദാക്കുക. ചെറുകിട സ്ഥാപനങ്ങൾ ഒഴികെയുള്ളവരുടെ മേൽ കടുത്ത നടപടികൾ എടുക്കുക. എന്നിവയാണ് നഗരത്തിലെ തിരക്കു ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ.

ഗതാഗത കുരുക്കും റോഡപകടങ്ങളും ഒഴിവാക്കാനുള്ള ഒട്ടേറെ നിർദ്ദേശങ്ങളും വായനക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇടത് വശത്തു കൂടി ഓവർടേക്ക് ചെയ്യുന്നവരെ പിടികൂടുന്ന പോലെ തന്നെ വലത് വശത്തെ ലെയിനിൽ കൂടി സാവകാശം വണ്ടി ഓടിക്കുന്നവരുടെ പേരിലും നടപടി എടുക്കണമെന്നാണ് വായനക്കാർ പറയുന്നത്. ഇപ്പോൾ ഇടത് വശത്ത് ഓവർടേക്ക് ചെയ്യരുത് എന്നാണ് നിയമം. എന്നാൽ ഒട്ടേറെ സ്ലോ ഡ്രൈവർമാർ വലത് വശം ചേർന്ന് പോകുന്നു. ഹെൽമറ്റ്, ട്രാഫിക്ക് സിഗ്നൽ തുടങ്ങിയ വിഷയങ്ങളിൽ നിലവിലുള്ള നിയമം കർക്കാശമാക്കാനും പൊലീസുകാർ പിടിക്കാൻ കാത്തു നിൽക്കാതെ ക്യാമറകൾ തന്നെ കണ്ടെത്തി പിഴ വീട്ടിലേക്ക് അയക്കാനുമുള്ള സംവിധാനം നടപ്പിലാക്കണനെന്നാണ് വായനക്കാരുടെ നിർദ്ദേശം.

ഏതെങ്കിലും റോഡ് ജംഗ്ഷനിൽ എത്തുമ്പോഴോ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോഴോ നിലവിലുള്ള ലെയിനുകളിലേക്ക് പുറമേ മറ്റൊരു ലെയിൻ കൂടി സ്ഥാപിച്ച് കൃത്യമായി റോഡി മാർക്ക് ചെയ്ത് തിരിച്ചു വിടണം എന്നാണ് മറ്റൊരു നിർദ്ദേശം. ഇപ്പോൾ ഇടത് വശത്തേക്കോ വലത് വശത്തേക്കോ പോകാൻ പറ്റാതെ മറ്റ് വശങ്ങളുടെ പിന്നിൽ കുടുങ്ങി കിടക്കുന്നത് ഒഴിവാക്കാൻ ഇതു പറ്റും. അതുപോലെ പ്രധാന റോഡുകളിലേക്ക് പെട്ടെന്ന് വാഹനങ്ങൾ കയറി വരുന്നത് ഒഴിവാക്കാനും ഒരു റോഡിൽ നിന്നും ഇറങ്ങി പോകുന്നവർക്ക് വേണ്ടി നേരെ പോവേണ്ടവർക്ക് തടസ്സം ഉണ്ടാവാതിരിക്കാനും സാധിക്കും. ഇതൊക്കെ ഗതാഗത കുരുക്കുകൾ ഒഴിവാക്കാനും സമയം ലഭിക്കുകയും ചെയ്യുന്ന നിർദ്ദേങ്ങൾ ആണ്.

ദേശീയ ഹൈവേയും എംസി റോഡ് പോലെയുള്ള റോഡുകളിലും പരമാവധി ട്രാഫിക്ക് സിഗ്നലുകൾ ഒഴിവാക്കുക. വിദേശ രാജ്യങ്ങളിലെ മോട്ടോവേകൾ പോലെയാവണം ഇവയുടെ നിർമ്മാണം. ഇടത് വശത്തേക്കോ വലത് വശത്തേക്കോ തിരിയണമെങ്കിലും ഇടത് വശത്തേക്ക് മാത്രം വഴി കൊടുക്കയും അവിടെ നിന്നും തിരിച്ചു ഓവർ ബ്രിഡ്ജ് വഴിയോ വലത് വശത്ത് എത്തികയും ചെയ്യുന്ന തരത്തിൽ വേണം റോഡുകൾ വിഭാവന ചെയ്യാൻ. പ്രധാനപ്പെട്ട ഹൈവേകളും മറ്റും ഏതെങ്കിലും ഒരു സ്ഥാനത്തേക്ക് തിരിയണമെങ്കിൽ ഒരു കിലോമീറ്റർ മുൻപ് തന്നെ കിലോമീറ്റർ സഹിതം സൈൻ ബോർഡുകൾ വയ്ക്കുകയും അര കിലോമീറ്റർ എങ്കിലും അതിന് വേണ്ടി പുതിയ ലെയിൻ പണിയുകയും വേണം.

നിലവിൽ ഉള്ള ദേശീയ പാതകൾ വീതികൂട്ടുന്നതിന്റെ തടസ്സങ്ങൾ ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും പുതിയ എക്സ്‌പ്രസ്സ് ഹൈവേ പണിയണം എന്നതാണ് പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. ദേശീയ പാതയിലെ സ്ഥലമെടുപ്പിന് നൽകേണ്ട കോടികൾ മുടക്കിയാൽ പുതിയ സ്ഥലം കണ്ടെത്തി റോഡുകൾ പണിയാൻ സാധിക്കും ദേശീയ പാതകൾ അതേ പടി നിലനിർത്തുകൊണ്ട് ബോംബെ, പൂന റോഡ് രീതിയിൽ പുതിയ ഒരു നാലുവരി പാത തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പണിയുക. ഇതിന് സ്വകാര്യ പങ്കാളിത്തം കണ്ടെത്തുകയും ടോൾ പിരിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. നിലവിലുള്ള വഴി നിലനിർത്തുകൊണ്ട് ടോൾ റോഡ് ഉണ്ടാക്കുമ്പോൾ ആക്ഷേപങ്ങൾ ഉണ്ടാവുകയില്ല. വേഗത്തിൽ പോവേണ്ടവർ മാത്രം ഈ റോഡ് പണം കൊടുത്ത് ഉപയോഗിക്കട്ടെ. പാശ്ചാത്യ രാജ്യങ്ങളിലെ മോഡൽ ഓവർ ബ്രിഡ്ജുകളും മറ്റും ഉള്ള ഒരിക്കലും നിർത്താതെ മുൻപോട്ട് ഓടാൻ പറ്റുന്ന വിധത്തിൽ വേണം ഇത്തരം റോഡുകൾ. റോഡുകളിൽ കടകളോ സ്ഥാപനങ്ങളോ പാടില്ല. വിശ്രമ കേന്ദ്രങ്ങള പെട്രോൾ സ്റ്റേഷനുകളും ഒക്കെ ഇടക്കിടെ സർവ്വീസ് സ്റ്റേഷനായി റോഡിൽ നിന്നും മാറ്റി പണിയുക.

വായനക്കാരുടെ അഭിപ്രായങ്ങൾ [email protected]  എന്ന വിലാസത്തിൽ അയയ്ക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP