Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മുസ്ലിം സമൂഹത്തിനും ഭീഷണിയാണോ? അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പറയുന്നതിലെ നിജസ്ഥിതി എന്താണ്? ആശയ സംവാദത്തിന് വേദി ഒരുക്കാൻ മറുനാടൻ മലയാളി; 31ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന സംവാദത്തിൽ പങ്കെടുക്കുന്നത് ശ്രീജിത്ത് പണിക്കരും ജ്യോതികുമാർ ചാമക്കാലയും അനിൽ അക്കരയും വി വി രാജേഷും; ചോദ്യങ്ങൾ ചോദിക്കാൻ പ്രേക്ഷകർക്കും അവസരം

പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മുസ്ലിം സമൂഹത്തിനും ഭീഷണിയാണോ? അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പറയുന്നതിലെ നിജസ്ഥിതി എന്താണ്? ആശയ സംവാദത്തിന് വേദി ഒരുക്കാൻ മറുനാടൻ മലയാളി; 31ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന സംവാദത്തിൽ പങ്കെടുക്കുന്നത് ശ്രീജിത്ത് പണിക്കരും ജ്യോതികുമാർ ചാമക്കാലയും അനിൽ അക്കരയും വി വി രാജേഷും; ചോദ്യങ്ങൾ ചോദിക്കാൻ പ്രേക്ഷകർക്കും അവസരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് ശേഷം രാജ്യം കണ്ടത് വൻപ്രക്ഷോഭങ്ങളായിരുന്നു. ജനലക്ഷങ്ങൾ അണിനിരന്ന പ്രതിഷേധ പരിപാടികൾ ഇന്ത്യയിലെ പലയിടങ്ങളിലായും നടന്നു. ചില ഇടങ്ങളിൽ അക്രമ സമരത്തിലേക്കും ഇത് വഴിമാറി. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവർക്ക് പൗരത്വം നൽകാൻ വേണ്ടി ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിൽ അവിടങ്ങളിലെ ആറു ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടവരെ ഉൾപ്പെടുത്തിയതും മുസ്ലിം സമുദായത്തിൽപെട്ടവരെ ഒഴിവാക്കിയതുമാണ് കടുത്ത എതിർപ്പിനും പ്രക്ഷോഭങ്ങൾക്കും ഇടയാക്കിയത്. ഈ പ്രതിഷധങ്ങൾ ഏറ്റവും കൂടുതൽ നടന്നത് കേരളത്തിലായിരുന്നു. കേരളത്തിലെ രണ്ട് മുന്നണികളും ശക്തമായി പൗരത്വ നിയമത്തെ എതിർത്തു കൊണ്ടു രംഗത്തുവന്നു. സംയുക്തമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന് ഒപ്പം മുസ്ലിം സമൂഹത്തിലെ വിവിധ വിഭാഗങ്ങളും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

പ്രചരണങ്ങൾ പലവിധത്തിൽ ആയതോടെ കേരളത്തിലെ മുസ്ലിം സമൂഹത്തിൽ അവശേഷിക്കുന്നത് വലിയ ഭയമാണ്. പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലിം സമൂഹത്തിന് എതിരാണെന്നും നാടുവിട്ടു പോകേണ്ടി വരുമെന്ന വിധത്തിലുള്ള ഭയപ്പാടിലാണ് ജനങ്ങൾ. ഈ സാഹചര്യത്തിൽ ഇത്രയും ഭീതിപ്പെടേണ്ട അവസ്ഥ ദേശീയ പൗരത്വ നിയമം കൊണ്ട് ഉണ്ടായിട്ടുണ്ടോ എന്ന ചർച്ചകളും സംവാദങ്ങളും പല കോണുകളിലും നടക്കുന്നുണ്ട്. ഈ വിഷയത്തെ അധികരിച്ച് ചാനലുകളിൽ മിക്ക ദിവസങ്ങളിലും ചർച്ചകൾ നടക്കുന്നുണ്ട്. എങ്കിലും പലപ്പോഴും രാഷ്ട്രീയമായ അഭിപ്രായങ്ങൾക്ക് അപ്പുറത്തേക്ക് പലരും വിഷയത്തിൽ സംസാരിക്കാറില്ല. ഈ സാഹചര്യത്തിൽ മറുനാടൻ മലയാളിയും പൗരത്വ നിയമത്തിൽ ഒരു തുറന്ന സംവാദം സംഘടിപ്പിക്കുകയാണ്.

'പൗരത്വ ഭേദഗതി നിയമം: ശരിയോ? തെറ്റോ?' എന്ന വിഷയത്തിലാണ് മറുനാടൻ മലയാളി സംവാദം സംഘടിപ്പിക്കുന്നത്. ജനുവരി 31ന് വെള്ളിയാഴ്‌ച്ച രാവിലെ 11.30് തിരുവനന്തപുരം അയ്യങ്കാളി(വിജെടി ഹാൾ) ഹാളിലാണ് പൗരത്വ നിയമത്തിൽ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് എംഎൽഎ അനിൽ അക്കര, കെപസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിൽ ഭരണഘടനക്കും മുസ്ലിം സമൂഹത്തിനും ഭീഷണിയാണോ? അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പറയുന്നതിലെ നിജസ്ഥിതി എന്താണ്? തുടങ്ങിയ വിഷയത്തിൽ തുറന്ന ചർച്ചകൾക്ക് വേദി ഒരുക്കാനാണ് മറുനാടൻ ശ്രമിക്കുന്നത്. അടുത്തകാലത്തായി ഈ വിഷയത്തിൽ ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നവരാണ് ഇവർ. ഈ വിഷയത്തിൽ കൂടുതലായി പഠിച്ച് അഭിപ്രായം പറയുന്ന സ്വതന്ത്ര ചിന്തകൻ കൂടിയായ ശ്രീജിത്ത് പണിക്കരുടെ സാന്നിധ്യവും വിഷയത്തെ കൂടുതൽ ആഴത്തിൽ അറിയാൻ ഉപകരിക്കും. സംവാദത്തിൽ പങ്കെടുക്കുന്ന പ്രേക്ഷകർക്കും ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഇതോടൊപ്പം ഒരുക്കുന്നതാണ്.

കേരളത്തിൽ അടുത്തകാലത്തായി ഏറ്റവും സജീവമായി ചർച്ച ചെയ്ത വിഷയം എന്ന നിലയിൽ കൂടിയാണ് പൗരത്വ വിഷയത്തെ കുറിച്ച് തുറന്ന സംവാദം മറുനാടൻ സംഘടിപ്പിക്കുന്നത്. ഈ വിഷയത്തിൽ വിശദമായ ചർച്ചകൾ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പൗരത്വ നിയമം ആർട്ടിക്കിൾ 14ന്റെ ലംഘനമാണ് എന്ന ആരോപണം അടക്കം ഉയർന്നിരുന്നു. ഈ വാദം വിവിധ കോണുകളിൽ നിന്നും ഉയരുകയും ചെയ്യുന്നുണ്ട്. നിയമത്തിനെതിരെ നിരവധി ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ നിൽക്കുന്നത്. ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള സാധ്യതയിലേക്കാണ് കോടതി കടക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP