Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കുന്നത് ബിജെപിയെന്ന് 60 ശതമാനം വായനക്കാർ; യുപിഎയെ പിന്തുണച്ചത് 34 ശതമാനം പേർ; ബിജെപിക്ക് 230 സീറ്റുകളിൽ കൂടുതൽ കിട്ടുമെന്ന് 36 ശതമാനം പേർ; 190ൽ താഴെയാകുമെന്ന് 29 ശതമാനം പേർ; കോൺഗ്രസിന് 100നും 140നും ഇടയിൽ സീറ്റുകൾ കിട്ടുമെന്ന് 69 ശതമാനം പേർ; പ്രധാനമന്ത്രിയായി കൂടുതൽ പേരും കാണുന്നതും മോദിയെ തന്നെ; മറുനാടൻ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ പങ്കെടുത്തവർ ദേശീയ ഫലത്തെ കുറിച്ച് ചിന്തിക്കുന്നത് ഇങ്ങനെ

കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കുന്നത് ബിജെപിയെന്ന് 60 ശതമാനം വായനക്കാർ; യുപിഎയെ പിന്തുണച്ചത് 34 ശതമാനം പേർ; ബിജെപിക്ക് 230 സീറ്റുകളിൽ കൂടുതൽ കിട്ടുമെന്ന് 36 ശതമാനം പേർ; 190ൽ താഴെയാകുമെന്ന് 29 ശതമാനം പേർ; കോൺഗ്രസിന് 100നും 140നും ഇടയിൽ സീറ്റുകൾ കിട്ടുമെന്ന് 69 ശതമാനം പേർ; പ്രധാനമന്ത്രിയായി കൂടുതൽ പേരും കാണുന്നതും മോദിയെ തന്നെ; മറുനാടൻ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ പങ്കെടുത്തവർ ദേശീയ ഫലത്തെ കുറിച്ച് ചിന്തിക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്രത്തിൽ വീണ്ടും ബിജെപി അധികാരത്തിൽ എത്തുമെന്നാണ് മറുനാടൻ വായനക്കാരിൽ ഭൂരിപക്ഷവും വിലയിരുത്തുന്നത്. മറുനാടൻ പ്രവചന മത്സരത്തിലാണ് മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന പ്രവചനം. കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കുന്നത് ബിജെപിയെന്ന് 60 ശതമാനം വായനക്കാർ പറയുന്നു. യുപിഎയെ പിന്തുണച്ചത് 34 ശതമാനം പേരാണ്. ബിജെപിക്ക് 230 സീറ്റുകളിൽ കൂടുതൽ കിട്ടുമെന്ന് 36 ശതമാനം പേർ വിശ്വസിക്കുന്നു. 190ൽ താഴെയാകുമെന്ന് 29 ശതമാനം പേരും കരുതുന്നു. കോൺഗ്രസിന് 100നും 140നും ഇടയിൽ സീറ്റുകൾ കിട്ടുമെന്ന് 69 ശതമാനം പേർ പ്രവചിക്കുകയാണ്. പ്രധാനമന്ത്രിയായി കൂടുതൽ പേരും കാണുന്നതും മോദിയെ തന്നെയാണ്.

ദേശീയവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ ആരാണ് സർക്കാരുണ്ടാക്കുകയെന്ന ചോദ്യം മറുനാടൻ മുന്നോട്ട് വച്ചിരുന്നു. പങ്കെടുത്ത 60 ശതമാനവും എൻഡിഎയ്‌ക്കൊപ്പമായിരുന്നു. കോൺഗ്രസ് മുന്നണിയുടെ സാധ്യതകൾ 34 ശതമാനം പേർ പ്രവചിച്ചപ്പോൾ മറ്റുള്ളവർക്ക് ഏഴ് ശതമാനവും സാധ്യത കൽപ്പിച്ചു. തൂക്ക് പാർലമെന്റിനുള്ള സാധ്യതയാണ് ഫല പ്രവചനങ്ങളിലുള്ളത്. അപ്പോഴും ബിജെപി സർക്കാരുണ്ടാക്കുമെന്ന് മറുനാടൻ വായനക്കാരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നു. കേരളത്തിൽ യുഡിഎഫ് തരംഗം പ്രവചിക്കുന്നവരാണ് ദേശീയ തലത്തിൽ ബിജെപിക്ക് കൂടുതൽ സാധ്യത നൽകുന്നത്.

ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടുമെന്ന് പറയുന്നത് 13 ശതമാനം പേർമാത്രമാണ്. ഇവർ ബിജെപിക്ക് 272 സീറ്റിൽ കൂടുതൽ നൽകുന്നു. 230നും 271നും ഇടയിൽ 26 ശതമാനവും പ്രവചിക്കുന്നു. 190നും 229നും ഇടയിൽ പ്രവചിക്കുന്നത് 32 ശതമാനമാണ്. 190ന് താഴെ പോകുമെന്ന് 29 ശതമാനം പേരും പറയുന്നു. അതായത് സർവ്വേയിലെ ബഹുഭൂരിഭാഗവും 200 സീറ്റിൽ അധികം ബിജെപിക്ക് പ്രവചിക്കുന്നു. കേരളത്തിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന വിലയിരുത്തൽ സർവ്വേ നടത്തിയിരുന്നു. പത്തനംതിട്ട സീറ്റാണ് ബിജെപിക്ക് സർവ്വേ നൽകിയത്.

ആരായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന ചോദ്യത്തിൽ മോദിക്കൊപ്പമാണ് 60 ശതമാനം പേർ. രാഹുൽ ഗാന്ധിക്ക് അനുകൂലമായി 34 ശതമാനം പേർ വോട്ട് ചെയ്യുന്നു. മമതാ ബാനർജിക്ക് വെറും നാല് ശതമാനം പേരുടെ പിന്തുണയേ ഉള്ളൂ. മായവതിക്ക് 2 ശതമാനം പേരുടേയും. ഇവിടേയും മോദിക്ക് വലിയ മുൻതുക്കമുണ്ട്. തൂക്ക് പാർലമെന്റുണ്ടാകുമെന്നും പ്രതിപക്ഷം അധികാരത്തിൽ എത്തുമെന്നും വിലയിരുത്തലുകൾ ശക്തമാകുന്നതിനിടെയാണ് ഈ പ്രവചനം.

കോൺഗ്രസിന് 190സീറ്റിൽ കൂടുതൽ 14 ശതമാനം പേർ മാത്രമേ പ്രവചിക്കുന്നുള്ളൂ. 140 മുതൽ 189 സീറ്റുവരെ കൊടുക്കുന്നത് 31 ശതമാനവും. 100 മുതൽ 139 സീറ്റ് വരെ 38ശതമാനം പേർ നൽകുന്നു. 100ൽ താഴെ സീറ്റുകൾ 17 ശതമാനവും പ്രവചിക്കുന്നു. അങ്ങനെ കൂടുതൽ പേരും കോൺഗ്രസിന് 140 സീറ്റിൽ കൂടുതൽ നൽകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP