വിജയികൾക്ക് താമസം ഒരുക്കുന്നതുകൊല്ലത്തെയും കോഴിക്കോട്ടെയും ഏറ്റവും വലിയ ഹോട്ടലുകളിൽ; രവി പിള്ള ഗ്രൂപ്പിന്റെ കടവിലും റാവിസിലും; ഈ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20സീറ്റുകളെക്കുറിച്ചും കൃത്യമായി പ്രവചിക്കാനായാൽ നിങ്ങളെ കാത്തിരിക്കുന്നത് കുടുംബത്തിനൊപ്പം സുന്ദരമായ ഒരു പഞ്ചനക്ഷത്ര രാത്രി; 17നു മുൻപ് നിങ്ങളുടെ വോട്ടുറപ്പിക്കാൻ ഒരു മിനിട്ട് മാറ്റി വയ്ക്കുക
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി കഷ്ടിച്ച് രണ്ടാഴ്ച്ച മാത്രം. കേന്ദ്രം ഇക്കുറി ആർക്കൊപ്പം നിൽക്കും. കേരളത്തിലെ ഇരുപത് ലോക്സഭാ സീറ്റുകളിൽ ഇത്തവണ ആർക്കാവും വിജയം. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ എത്ര സീറ്റുകൾ വീതം കേരളത്തിൽ നേടും. കേന്ദ്രത്തിൽ കോൺഗ്രസ് എത്ര സീറ്റ് നേടും, എൻഡിഎയ്ക്ക് രണ്ടാം ഊഴം ലഭിക്കുമോ? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങളാണ് കേരളത്തിന്റെയും പൊതുവായി ഇന്ത്യയുടെയും രാഷ്ട്രീയ അന്തരീക്ഷത്തിൽ മുഴങ്ങുന്നത്. അത്യന്ത്യം വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇക്കുറി നടന്നതെന്നും വ്യക്തമാണ്. രാഹുൽ നയിക്കുന്ന കോൺഗ്രസും മോദി നയിക്കുന്ന ബിജെപിയും ഏറ്റുമുട്ടുമ്പോൾ അന്തിമ വിജയം ആർക്കാകും? മറുനാടൻ നടത്തുന്ന പ്രവചന മത്സരത്തിൽ വൻ ജനപങ്കാളിത്തം. മത്സരം തുടങ്ങിയ ആദ്യ ദിവസങ്ങളിൽ പ്രവചനം നടത്തിയത് നിരവധിപേർ.
ഫലപ്രഖ്യാപനത്തിനു ഇനി കഷ്ടിച്ച് രണ്ട ആഴ്ചയോളം മാത്രം സമയമേ ഉള്ളു. അഭിപ്രായ വോട്ടുകൾ അനവധി വന്നു കഴിഞ്ഞു. ഈ വിഷയത്തിൽ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ അവരുടേതായ അഭിപ്രായങ്ങളും വിലയിരുത്തലുകളും നടത്തുന്നുണ്ട്. വായനക്കാർ അവരുടെ ഇഷ്ടം അനുസരിച്ച് ചില അഭിപ്രായങ്ങളോട് യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നു. അതിൽ ഭൂരിപക്ഷവും യുഡിഎഫിന് അനുകൂലമായി ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തിരിയുമെന്നു പറയുന്നുണ്ടെങ്കിലും ഇടതു മുന്നണിയും യുഡിഎഫിനൊപ്പം സീറ്റുകൾ കരസ്ഥമാക്കുമെന്നു സമ്മതിദായകർ കണക്കുകൂട്ടുന്നുണ്ട്. പക്ഷെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് 23 ന് ബാലറ്റ് പെട്ടി തുറക്കുമ്പോഴേ അറിയൂ.
മാധ്യമങ്ങൾ അഭിപ്രായങ്ങൾ പറയുന്നതിന് പകരം വായനക്കാർ അഭിപ്രായം പറയുന്ന ഒരു വേദി ഞങ്ങൾ ഒരുക്കിയിരുന്നു. കേരളത്തിലെ പ്രമുഖ ഹോട്ടൽ ശൃഖലയായ റാവിസ് ഗ്രൂപ്പുമായി ചേർന്നാണ് ഈ പ്രവചന മത്സരം മറുനാടൻ മലയാളി സംഘടിപ്പിക്കുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ ജനങ്ങളിൽ നിന്ന് വലിയോ തോതിലുള്ള പ്രതികരണങ്ങളാണ് മത്സരത്തിന് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇത് പ്രവചന മത്സരത്തിൽ വിജയിക്കുന്ന മുന്ന് പേർക്ക് സമ്മാനം ഒരുക്കുകയാണ് മറുനാടൻ. വിജയിക്കുന്ന മൂന്നു പേർക്ക് കോഴിക്കോട് കടവ്, കോഴിക്കോട് മാവൂർ റോഡ് റാവിസ് സിറ്റി ഹോട്ടൽ, കൊല്ലം അഷ്ടമുടി റാവിസ് - ഏതെങ്കിലും ഒരു ഹോട്ടലിൽ ഒരു രാത്രി സ്റ്റേ പ്രഭാതഭക്ഷണം ഉൾപ്പെടെ നൽകുന്നതാകും സമ്മാനം. രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിനാണ് താമസ സൗകര്യം ഒരുക്കുക.
കേന്ദ്രത്തിൽ ജാതി-മതം അടിസ്ഥാനമാക്കി വോട്ടു തേടരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രഖ്യാപനം ഇറക്കിയിരുന്നുവെങ്കിലും ശബരിമല വിഷയം തിരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകൾ നിർണ്ണയിച്ച ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് കേരളത്തിൽ വന്നത്. ഇടത്-വലത് മുന്നണികളും ബിജെപിയുമൊക്കെ അതിനാൽ ആകാംക്ഷയോടെയാണ് മെയ് 23 നു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ഉറ്റുനോക്കുന്നത്. കേരളത്തിൽ നിന്നും ആര് കൂടുതൽ സീറ്റുകൾ തേടും എന്നതിനൊപ്പം കേന്ദ്രത്തിൽ ആര് വരുമെന്നതും ഈ ഘട്ടത്തിൽ നിർണ്ണായകമാണ്. യുപിഎ സർക്കാരിനെപ്പോലെ ഒരു രണ്ടാമൂഴം കേന്ദ്രത്തിൽ എൻഡിഎയ്ക്ക് ലഭിക്കുമോ എന്നാണ് ഉയരുന്ന ചോദ്യങ്ങളിൽ ഒന്ന്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തോളോട് തോൾ ചേർന്ന് കോൺഗ്രസിനായി പ്രചാരണം നയിച്ച ഒരു തിരഞ്ഞടുപ്പ് കൂടിയായിരുന്നു എന്ന്. അതുകൊണ്ട് തന്നെ കേന്ദ്രത്തിൽ ആര് വരുമെന്ന ചോദ്യവും പ്രസക്തമായി നിലനിൽക്കുകയാണ്.
കേരളത്തിലേക്ക് വന്നാൽ ഇരുപത് ലോക്സഭാ സീറ്റുകളിൽ 17 ഉം തങ്ങൾ കയ്യടക്കും എന്നാണ് യുഡിഎഫ് അവകാശവാദം. എന്നാൽ 12 സീറ്റുകൾ കയ്യിൽ ഒതുങ്ങുമെന്നും ഇടതുമുന്നണിയും കണക്കുകൂട്ടുന്നു. ആലത്തൂരിൽ യുഡിഎഫിന്റെ പെങ്ങളൂട്ടിയായ രമ്യ ഹരിദാസ് വിജയിക്കുമോ? തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമോ? ഇന്നസെന്റിനൊപ്പം ഇക്കുറിയും ചാലക്കുടി നിലകൊള്ളുമോ? ഇങ്ങനെ ഒട്ടുവളരെ ചോദ്യങ്ങൾ ആണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ഇക്കുറിയും ഉയരുന്നത്. ശബരിമല തിരഞ്ഞെടുപ്പ് അടിയൊഴുക്കുകൾ നിയന്ത്രിച്ചതിനാൽ ഇത്തവണ തങ്ങൾ അക്കൗണ്ട് തുറക്കും എന്ന് തന്നെയാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്. അത് പത്തനംതിട്ടയാവാം അല്ലെങ്കിൽ തിരുവനന്തപുരവും തൃശൂരിനുമൊക്കെയായി ബിജെപി പ്രതീക്ഷകൾ വളരുന്നുമുണ്ട്. എല്ലാത്തിനുമുള്ള ഉത്തരമാണ് മെയ് 23 നു ലഭിക്കാൻ പോകുന്നത്.
കേന്ദ്രത്തിലേയും കേരളത്തിലെയും ഫലങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന നടക്കുന്ന പ്രവചനമത്സരത്തിൽ വായനക്കാർക്കായി 27 ചോദ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ ഉത്തരങ്ങളിൽ ഏറ്റവും കൂടുതൽ ശരി ഉത്തരം പറയുന്ന മൂന്നു പേർക്കായിരിക്കും റാവിസ് ഗ്രൂപ്പ് ഹോട്ടലിൽ ഒരു ദിവസം താങ്ങാനുള്ള അവസരം നൽകുക. എല്ലാ ഉത്തരങ്ങളും ശരിയാക്കുന്നവർ മൂന്നിൽ കൂടുതൽ ആണെങ്കിൽ നറുക്കെടുപ്പിലൂടെയാവും അവസാന വിജയികളായ മൂന്നു പേരെ കണ്ടെത്തുക. ഈ മാസം 17ാം തിയ്യതി വരെ നിങ്ങൾക്ക് പ്രവചനം മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും.
ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഈ വാർത്തയ്ക്കൊപ്പം നൽകിയിരിക്കുന്ന 27 ചോദ്യങ്ങൾക്കും നിങ്ങളുടെ ഉത്തരം രേഖപ്പെടുത്തുകയാണ്. എല്ലാ ചോദ്യങ്ങൾക്കും വ്യത്യസ്തമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നതിൽ ക്ലിക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക. നിങ്ങൾ എന്താണ് പറഞ്ഞത് എന്ന് ഓർത്തിരിക്കാൻ കുറിച്ച് വയ്ക്കുകയോ പ്രിന്റ് ചെയ്ത് വയ്ക്കുകയോ ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന എല്ലാ ഉത്തരങ്ങളും പരിശോധിച്ച ശേഷം എല്ലാം ശരിയാക്കിയവരോ ഏറ്റവും കൂടുതൽ ശരിയാക്കിയവരോ ആയ മൂന്നു പേർക്ക് സമ്മാനം നൽകും. മൂന്നിലേറെ പേർ ശരിയായ പ്രവചനം നടത്തിയാൽ നറുക്കിട്ടെടുത്താകും മൂന്ന് വിജയികളെ തീരുമാനിക്കുക
.
കേരളത്തിലെ ടൂറിസം രംഗത്തെ ഏറ്റവും മികച്ച ഹോട്ടൽ ശൃഖലയാണ് റാവിസ് ഗ്രൂപ്പിന്റേത്. മികച്ച അന്താരാഷ്ട്ര സൗകര്യങ്ങളോടു കൂടിയിള്ള റാവിസിന്റെ ഏതെങ്കിലും ഹോട്ടലിലാണ് വിജയികൾക്ക് താമസം ഒരുക്കുക. കോഴിക്കോട് കായലോരത്ത് തെങ്ങുകൾക്കിടയിൽ സ്ഥിതി ചെയുന്ന കടവ് റിസോർട്ട് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ അടങ്ങിയതാണ്. കടവിൽ ഒരു ദിവസം കുടുംബസമേതം താമസിക്കാനുള്ള സൗജന്യ അവസരം ആണ് നൽകുക. കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആഡംബര റിസോർട്ട് ആണ് കടവ്. ഒരിക്കൽ പോയാൽ സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാണ് കായലോരം നൽകുക. സ്വിമ്മിങ് പൂളും റെസ്റ്റോറന്റും അടങ്ങുന്ന കായലോരത്തിൽ വരുന്ന ഒരു വർഷത്തിനകം എന്നെങ്കിലും സൗകര്യപ്രദമായ ദിവസം താമസിക്കാം.
കോഴിക്കോട് നഗരമധ്യത്തിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ അടങ്ങിയ ഹോട്ടലാണ് മാവൂർ റോഡിലുള്ള റാവിസ് ഹോട്ടൽ. സ്വിമ്മിങ് പൂൾ അടക്കമുള്ള സൗകര്യങ്ങളും ഈ ഹോട്ടലിലുണ്ട്. കോഴിക്കോട്ടെ മികച്ച ഹോട്ടലുകളിൽ ഒന്നായാണ് റാവിസ് ഗ്രൂപ്പ് ഹോട്ടൽ. കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ദി റാവിസ് കൊല്ലം, ദി റാവിസ് അഷ്ടമുടി എന്ന പേരിലും ഇത് അറിയപ്പെടുന്ന ഹോട്ടൽ ഇന്ത്യയിലെ തന്ന ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നാണ്. തിരുവിതാംകൂർ ശൈലിയും കോളോണിയൽ കാലത്തെ ശൈലിയും ഇടചെർന്നതാണ് ഹോട്ടലിന്റെ രൂപകൽപന. മുറികൾ, സ്യൂട്ട് മുറികൾ, കോട്ടേജുകൾ, സ്വകാര്യ നീന്തൽകുളത്തോടുകൂടിയുള്ള വില്ലകൾ, ആയുർവേദ സ്പാ, ഭക്ഷണശാലകൾ എന്നിവ ഹോട്ടലിൽ ഉണ്ട്.
സമ്മാനാർഹർ മുൻകൂട്ടി ബുക്ക് ചെയ്തു വേണം താമസം ഉറപ്പിക്കാൻ. എല്ലാ മുറികൾക്കും അഡ്വാൻസ്ഡ് ബുക്കിങ് ഉള്ള ദിവസം ലഭിച്ചെന്ന് വരില്ല. എന്നാൽ സമ്മാന ജേതാവിന് കൂടി സൗകര്യപ്രദമായ ഒരു ദിവസം നൽകുന്നതാവും. വിജയികൾ മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ ഹോട്ടൽ താമസ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്. പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ഈ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജിമെയിൽ അക്കൗണ്ട് തുറന്ന് ശേഷം നിങ്ങളുടെ പ്രവചനം നടത്തുക. ഒരാൾക്ക് ഒരു തവണ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്