Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറുനാടൻ മലയാളി - കല്യാൺ ജ്യുവലേഴ്‌സ് പ്രവചന മത്സരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചവരിൽ മൂന്ന് വിജയികൾ; കൂടുതൽ വിവരങ്ങൾ

മറുനാടൻ മലയാളി - കല്യാൺ ജ്യുവലേഴ്‌സ് പ്രവചന മത്സരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചവരിൽ മൂന്ന് വിജയികൾ; കൂടുതൽ വിവരങ്ങൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച് മറുനാടൻ മലയാളിയും കല്യാൺ ജുവലേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ മൂന്ന് പേർ വിജയികളായി. മത്സരാർത്ഥികൾക്കായി നൽകിയ 25 ചോദ്യങ്ങളിൽ എല്ലാത്തിനും ശരിയുത്തരം നൽകിയ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ചോദ്യാവലിയിൽ പതിനഞ്ച് എണ്ണത്തിന് ശരിയായ ഉത്തരം നൽകിയ മൂന്ന് പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്.

ഇരുപതിനായിരത്തോളം പേർ പങ്കെടുത്ത മത്സരത്തിൽ പങ്കെടുത്ത 68.1 ശതമാനം പേർ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നായിരുന്നു പ്രവചിച്ചത്. എൽഡിഎഫ് ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ചത് 31. 9 ശതമാനം പേർ മാത്രമാണ്.

മത്സരത്തിൽ പങ്കെടുത്ത ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് വിരുദ്ധമായി 31 ശതമാനം പേർ ശരി ഉത്തരം നൽകി.

പ്രവചന മത്സരത്തിൽ അഞ്ച് ജനറൽ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ആർക്കായിരിക്കും ഭരണം, എൽഡിഎഫ് എത്ര സീറ്റ് നേടും, യുഡിഎഫ് എത്ര സീറ്റ് നേടും, ബിജെപി എത്ര സീറ്റ് നേടും,

എറ്റവും കൂടൂതൽ സീറ്റുകൾ നേടി അധികാരത്തിൽ എത്തുന്ന പാർട്ടി ഏതായിരിക്കും എന്നതായിരുന്നു ചോദ്യങ്ങൾ. ഈ അഞ്ച് ചോദ്യങ്ങൾക്കും ആയിരത്തോളം പേർ ശരിയായ ഉത്തരം നൽകി.

ശേഷിക്കുന്ന ഇരുപത് ചോദ്യങ്ങളുടെ ഉത്തരം പരിശോധിച്ചപ്പോൽ എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകിയ ആരും ഉണ്ടായിരുന്നില്ല. മത്സരത്തിന്റെ രീതി അനുസരിച്ച് ആരും വിജയികളായില്ല എന്നതിനാൽ ആർക്കും സമ്മാനം നൽകേണ്ടതില്ല.

കല്യാൺ ജുവലറി സ്‌പോൺസർ ചെയ്യുന്ന ഒരു പവൻ വീതമുള്ള മൂന്ന് സമ്മാനങ്ങളാണ് വിജയികൾക്കായി കാത്തുവച്ചിരുന്നത്. എല്ലാ ഉത്തരവും ശരിയാക്കുന്ന മൂന്ന് പേർക്കാണ് സമ്മാനം നിശ്ചയിച്ചിരുന്നത്. കൂടുതൽ പേർ വന്നാൽ നറുക്കിട്ട് സമ്മാനം നൽകും എന്നായിരുന്നു മത്സരത്തിനായി അറിയിച്ചിരുന്നത്.

മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകിയ ആരും ഇല്ലാത്തതിനാൽ ഏറ്റവും കൂടുതൽ ശരി ഉത്തരം നൽകിയ മൂന്ന് പേരെ വിജയികളായി പ്രഖ്യാപിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

മത്സരത്തിൽ പങ്കെടുത്ത കൃത്യം മൂന്ന് പേർ പതിനഞ്ച് ഉത്തരം ശരിയാക്കി എന്നതിനാൽ അവരെ വിജയികളായി തിരഞ്ഞെടുക്കുകയായിരുന്നു. ഇവർക്ക് പിന്നിൽ പതിനാല് ശരിയുത്തരങ്ങൾ പറഞ്ഞവരുമുണ്ട്. പതിമൂന്നെണ്ണം കൃത്യമായി പ്രവചിച്ചവരുണ്ട്. എന്നാൽ ആർക്കും പതിനഞ്ച് എണ്ണത്തിൽ കൂടുതൽ ശരിയുത്തരം നൽകാൻ കഴിഞ്ഞില്ല.

ജനറൽ ചോദ്യത്തിൽ എൽഡിഎഫിന് വൻ വിജയവും ഭൂരിപക്ഷവും പ്രവചിച്ചവരിൽ പോലും 90 ലേറെ സീറ്റുകൾ നേടും എന്ന് പറഞ്ഞത് വളരെക്കുറച്ച് പേരാണ്. 90 സീറ്റുകളിൽ ഏറെ എന്ന് പറഞ്ഞതിൽ ഉൾപ്പെട്ടവരാണ് വിജയികളായ ഈ മൂന്ന് പേരും. കൂടാതെ മറ്റ് നാല് ജനറൽ ചോദ്യങ്ങളിലും ഇവർക്ക് ശരി ഉത്തരം നൽകാനായി.

വിസ്മയിപ്പിച്ച മറ്റൊരു കാര്യം വിജയികളായ ഈ മൂന്ന് പേർക്കും ശരി ഉത്തരം നൽകാനാകാതെ പോയത് ഒരേ ചോദ്യങ്ങൾക്കാണ്. അതിൽ ഒന്നാമത്തേത് കുണ്ടറ നിയോജക മണ്ഡലത്തിൽ ആരായിരിക്കും വിജയിക്കുന്നത് എന്നതായിരുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി ജെ മേഴ്‌സിക്കുട്ടിയമ്മ ജയിക്കുമെന്നാണ് പറഞ്ഞത് എന്നാൽ അവിടെ ജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥാണ്.

അതുപോലെ തൃപ്പൂണിത്തുറയിൽ എം സ്വരാജ് ജയിക്കുമെന്ന് അവർ പ്രവചിച്ചപ്പോൾ കെ ബാബുവിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.

വടകരയിൽ മനയത്ത് ചന്ദ്രൻ ജയിക്കുമെന്ന് ഈ മത്സരാർത്ഥികൾ പ്രവചിച്ചതും തെറ്റി. അട്ടിമറി ജയത്തോടെ കെ കെ രമ മണ്ഡലത്തിൽ ചരിത്ര ജയം നേടി.

കൽപ്പറ്റയിൽ എം വി ശ്രേയാംസ് കുമാർ ജയിക്കുമെന്നായിരുന്നു വിജയികളായ മത്സരാർത്ഥികൾ പ്രവചിച്ചത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി ടി സിദ്ദിഖാണ് ജയിച്ചത്.

പാലായിൽ ജോസ് കെ മാണി ജയിക്കുമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ മാണി സി കാപ്പനിലൂടെ യുഡിഎഫ് മണ്ഡലം നിലനിർത്തി.

കുണ്ടറ, തൃപ്പൂണിത്തുറ, വടകര, കൽപ്പറ്റ, പാല എന്നീ മണ്ഡലങ്ങളിലെ മത്സരഫലം പ്രവചിക്കുന്നതിലാണ് ഈ മൂന്ന് മത്സരാർത്ഥികൾക്കും ഒരുപോലെ പിഴവു പറ്റിയത്.

മറ്റൊരു കൗതുകകരമായ കാര്യം ഈ മൂന്ന് പേരും പി സി ജോർജിന്റെ പരാജയം പ്രവചിച്ചിരുന്നു. പി സി ജോർജ് ജയിക്കുമെന്നാണ് പൊതുവെ സർവെകളിൽ വിലയിരുത്തപ്പെട്ടിരുന്നത്.
സമ്മാനാർഹരായ മൂന്ന് പേരും പി സി ജോർജ് പരാജയപ്പെടുമെന്ന് പ്രവചി്ച്ചു. അത് ശരിയായി മാറി.

അതുപോലെ പാലക്കാട് മണ്ഡലം ഷാഫി പറമ്പിൽ നിലനിർത്തുമെന്നായിരുന്നു പ്രവചനം. അതുപോലതന്നെ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്ന് പ്രവചിച്ചതും ശരിയായി മാറി. കെ സുരേന്ദ്രൻ വീണ്ടും പരാജയപ്പെട്ടു. കുന്നത്തുനാട് ട്വന്റി 20 തോൽക്കുമെന്ന് പറഞ്ഞതും ശരിയായി മാറി.

ബിജെപി എത്ര സീറ്റ് നേടും എന്നതിൽ പൂജ്യം എന്നതായിരുന്നു ഈ മൂന്ന് മത്സരാർത്ഥികളും ഉത്തരം നൽകിയത്. അതും ശരി ഉത്തരമായി.

ജേതാക്കൾ ആരൊക്കെ

മത്സരത്തിൽ പങ്കെടുത്ത ആരുടേയും ഡാറ്റ മറുനാടൻ മലയാളി ശേഖരിച്ചിരുന്നില്ല. ഒരു ഈമെയിൽ രജിസ്റ്റർ ചെയ്ത് അതിലൂടെ ചോദ്യാവലിക്ക് ശരി ഉത്തരം അയച്ചു നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്.

ചോദ്യാവലിയിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ശരിയാക്കിയ ആരും ഇല്ലാതെ പോയതോടെ ആരും മറുനാടൻ മലയാളിയുമായി ബന്ധപ്പെടുകയുണ്ടായില്ല.

എന്നാൽ പ്രവചന മത്സരത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ശരി ഉത്തരം നൽകിയവർക്ക് സമ്മാനം നൽകാൻ തീരുമാനിച്ചതിനാൽ വിജയികളായ മൂന്ന് പേരെയും കണ്ടെത്തേണ്ടതുണ്ട്. ഇവർ ഉത്തരങ്ങൾ പൂരിപ്പിച്ച് അയച്ചുനൽകിയ ഈമെയിൽ അഡ്രസ് മാത്രമാണ് കൈവശം ഉണ്ടായിരുന്നത്.

[email protected][email protected], [email protected] എന്നിവയാണ് വിജയികളായ മത്സരാർത്ഥികളുടെ ഈമെയിൽ ഐഡികൾ. ഇവരുടെ ടെലിഫോൺ നമ്പറോ, ഡീറ്റെയ്ൽസോ ഒന്നുമില്ല. അതിനാൽ ഇവർ ചോദ്യാവലിക്ക് ഉത്തരം പൂരിപ്പിച്ച് അയച്ചു നൽകിയ ഈമെയിലിലൂടെ വിവരം അറിയിച്ചിരുന്നു. ആരും മറുപടി തന്നിട്ടില്ല.

അവർ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ മെയിൽ ഐഡികൾ തന്നെ അവർ മറുപടി നൽകേണ്ടതാണ്. കൂടാതെ പ്രവചന മത്സരം സംബന്ധിച്ച വിവരങ്ങൾ അടക്കം വാർത്തയായി നൽകേണ്ടതിനാൽ
വിജയികളായ മൂവരുടേയും ഫോട്ടോയും ബയോഡേറ്റായും നൽകേണ്ടതാണ്. കൂടാതെ പ്രവചന മത്സരത്തെ സംബന്ധിച്ചുള്ള അഭിപ്രായവും നൽകേണ്ടതാണ്

ഇന്ന് മുതൽ പത്ത് ദിവസത്തിനകം ഈ മൂന്ന് പേരും ഇതേ ഈമെയിൽ കൂടി ബന്ധപ്പെട്ടാൽ ഒരു പവൻ സ്വർണ സമ്മാനത്തിന്റെ വൗച്ചർ നൽകുന്നതായിരുക്കും. കല്യാൺ ജുവലറിയിൽ എത്തി സമ്മാനം കൈപ്പറ്റാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP