Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇലക്ഷൻ റിപ്പോർട്ടിങ്ങിനായി മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലുമായി നിരവധി അവസരങ്ങൾ; പ്രാദേശിക - ജില്ലാ ലേഖകർക്കും, വീഡിയോ റിപ്പോർട്ടിങ്ങിൽ താൽപ്പര്യമുള്ള സാധാരണക്കാർക്കും അപേക്ഷിക്കാം; 20 മണ്ഡലങ്ങളിലും നിയമിക്കുന്നത് താൽക്കാലിക ജേർണലിസ്റ്റുകളിൽ നിന്നും അഞ്ച് പേർക്കും സ്ഥിരം നിയമനവും ലഭിക്കും

ഇലക്ഷൻ റിപ്പോർട്ടിങ്ങിനായി മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലുമായി നിരവധി അവസരങ്ങൾ; പ്രാദേശിക - ജില്ലാ ലേഖകർക്കും, വീഡിയോ റിപ്പോർട്ടിങ്ങിൽ താൽപ്പര്യമുള്ള സാധാരണക്കാർക്കും അപേക്ഷിക്കാം; 20 മണ്ഡലങ്ങളിലും നിയമിക്കുന്നത് താൽക്കാലിക ജേർണലിസ്റ്റുകളിൽ നിന്നും അഞ്ച് പേർക്കും സ്ഥിരം നിയമനവും ലഭിക്കും

ടീം മറുനാടൻ

 തിരുവനന്തപുരം: രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് ചൂടിലേക്ക് നീങ്ങുമ്പോൾ, ജനവികാരം നിഷ്പക്ഷമായും സത്യസന്ധമായും മാധ്യമങ്ങളിൽ പ്രതിഫലിക്കണം എന്ന ആഗ്രഹിക്കുന്ന വ്യക്തിയാണോ താങ്കൾ. എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് ധീരതയോടെ സത്യം ലോകത്തോട് വിളിച്ചു പറയണം എന്നാഗ്രഹിക്കുന്ന ഒരു പത്രപ്രവർത്തകനോ വാർത്തയോടെ അഗാധ ഇഷ്ടമുള്ള ഒരു സാധാരണക്കാരനാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് മറ്റൊരിടത്തും ഇല്ലാത്ത അവസരം മറുനാടൻ മലയാളി നൽകും. നിങ്ങൾക്ക് നിലവിലെ ജോലിയിൽ തുടർന്നുകൊണ്ടുതന്നെ പാർട്ട് ടൈം മാധ്യമപ്രവർത്തനത്തിലൂടെ ഈ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും, അടിയൊഴുക്കുകളും, ചരടുവലികളും, അടിത്തട്ടിലെ യാഥാർഥ്യങ്ങളുമെല്ലാം ജനങ്ങളിൽ എത്തിക്കാൻ കഴിയും.

കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പോർട്ടലായ മറുനാടൻ മലയാളിയും, ചുരുങ്ങിയ കാലം കൊണ്ട് മൊബൈൽ ജേർണലിസത്തിൽ തരംഗമായ മറുനാടൻ ടീവിയും ഈ തെരഞ്ഞെടുപ്പിന് വിശദമായ കവറേജിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 20 മണ്ഡലങ്ങളിലും മറുനാടൻ മലയാളിയിലേക്കും മറുനാടൻ ടിവിയിലേക്കും പാർട്ട് ടൈം ലേഖകരെ ആവശ്യമുണ്ട്. നിലവിൽ ഫുൾടൈം റിപ്പോർട്ടർമാർ ഉള്ളിടങ്ങളിൽ അടക്കം എല്ലായിടങ്ങളിലും അടിയന്തിരമായി ഓരോരുത്തരെ വീതം ഇലക്ഷൻ ആവശ്യത്തിന് പാർട്ട്‌ടൈമായി നിയമിക്കുന്നുണ്ട്. ഇങ്ങനെ നിയമനം ലഭിക്കുന്നവരിൽ ഏറ്റവും മിടുക്കരായ അഞ്ച് പേരെ തെരഞ്ഞെടുപ്പിന് ശേഷം സ്ഥിര നിയമനത്തിനായി പരിഗണിക്കുന്നതുമാണ്.

പ്രിന്റഡ് പത്രങ്ങൾ, ചാനലുകൾ, ഓൺലൈൻ പത്രങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പ്രവർത്തിച്ച് പരിചയവും ഉള്ളവർക്ക് മുൻഗണനയുണ്ട്. എന്നാൽ വാർത്തയോട് താല്പര്യവും സമയവും ഉള്ള സാധാരണക്കാർക്കും ഇലക്ഷൻ റിപ്പോർട്ടിങ്ങിന്റെ ഭാഗമാകാം. മൊബൈൽ ജേണലിസത്തിൽ മലയാളത്തിൽ ശക്തമായ സാന്നിധ്യമാകാൻ മറുനാടൻ മലയാളിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മോജോ ലൈവുകൾ മുമ്പ് ചെയ്തിട്ടുള്ളവർക്കും റിപ്പോർട്ടർ നിയമനത്തിൽ മുൻഗണന ലഭിക്കുന്നതായിരിക്കും. ഒരേ സമയം വാർത്ത എഴുതാനും വീഡിയോ റിപ്പോർട്ടുകൾ ചെയ്യാനും താൽപ്പര്യമുള്ളവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. പ്രാദേശികമായി വാർത്തകൾ കണ്ടെത്തി നൽകാൻ ആത്മവിശ്വാസമുള്ള ആർക്കും അപേക്ഷിക്കാം. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലി വിടാതെ അതിനൊപ്പം പാർട്ട് ടൈമായി ആയിരിക്കണം മറുനാടന് വേണ്ടി പ്രവർത്തിക്കേണ്ടത്.

നിങ്ങൾ തരുന്ന വാർത്തക്കനുസരിച്ചായിരിക്കും പ്രതിഫലം. പ്രസിദ്ധീകരിക്കുന്ന വാർത്തയുടെ പ്രാധാന്യവും വലിപ്പവും അനുസരിച്ചായിരിക്കും പ്രതിഫലം നൽകുക. രണ്ടാഴ്‌ച്ചയിൽ ഒരിക്കൽ വീതം പ്രതിഫലം നൽകുന്നതാണ്. എല്ലാത്തരം തെരഞ്ഞെടുപ്പ് വാർത്തകളും സ്വീകരിക്കുമെങ്കിലും എക്സ്‌ക്ലൂസീവ് ആയിട്ടുള്ളതും പ്രാദേശികമായി ചർച്ച ചെയ്യപ്പെടുന്നതുമായ വാർത്തകൾക്ക് കൂടുതൽ പ്രതിഫലം നൽകുന്നതാണ്. സംസ്ഥാന പ്രാധാന്യമുള്ള വാർത്തകൾക്ക് പ്രത്യേക പ്രതിഫലം നൽകുന്നതുമാണ്. ചിത്രങ്ങൾ സഹിതം ആകണം വാർത്ത അയക്കേണ്ടത്. വേറൊരിടത്തും ഉപയോഗിച്ചിട്ടില്ലാത്ത വീഡിയോകൾക്ക് പ്രത്യേകം പ്രതിഫലം നൽകുന്നതാണ്. സ്ഥിരനിയമനത്തിന് പരിഗണിക്കപ്പെട്ടാൽ മികച്ച പ്രതിഫലം അടങ്ങുന്ന പാക്കേജ് തന്നെ നൽകുന്നതാണ്.

കരാർ അടസ്ഥാനത്തിലുള്ള നിയമനത്തിൽ സ്ഥിരനിയമനമോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ ഉണ്ടായിരിക്കുന്നതല്ല. സ്ഥിരപ്പെടുത്താനാവുമോ വേണ്ടയോ എന്ന കാര്യത്തിൽ പരിപൂർണ്ണ അവകാശം മറുനാടൻ മലയാളി മാനേജ്മെന്റിനാവും. ഈ പദ്ധതിയിൽ ചേരുന്ന ആർക്കും സ്ഥിര നിയമനത്തിനുള്ള അവകാശം ഉണ്ടായിരിക്കുന്നതല്ല. ഒരു സ്ഥലത്തു നിന്നും ഒന്നിലധികം പേർ അപേക്ഷിച്ചാൽ കൂടുതൽ സമയം പ്രവർത്തിക്കുന്നതിന് ഒപ്പം തൊഴിൽ പരിചയവും ഉള്ളവരെ ആയിരിക്കും നിയമിക്കുക. മറുനാടൻ പ്രതിനിധികൾ ടെലിഫോണിലൂടെ അഭിമുഖം നടത്തിയ ശേഷം ആയിരിക്കും ആളെ തെരഞ്ഞെടുക്കുക. താൽപ്പര്യം ഉള്ളവർ പേര്, വിലാസം, അടുത്ത ബന്ധുവിന്റെ അടക്കം രണ്ടു മൊബൈൽ ഫോൺ നമ്പരുകൾ ഇപ്പോൾ ജോലി ചെയ്യുന്നതിന്റെ താൽപ്പര്യമുള്ളവർ എത്രയും പെട്ടന്ന് ബയോഡാറ്റ [email protected]  എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.

ഓർക്കുക, ഏത് വമ്പനെ കുറിച്ചുള്ള വാർത്തയാണ് നൽകുന്നതെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് നൽകിയിരിക്കും എന്നത് മറുനാടന് മാത്രം നൽകാൻ കഴിയുന്ന ഉറപ്പാണ്. തെളിവുള്ള വാർത്തയുടെ മുൻപിൽ വ്യക്തികളോ രാഷ്ട്രീയമോ മതമോ കച്ചവട താല്പര്യങ്ങളോ ഞങ്ങൾക്ക് പ്രശ്നമല്ല. അത് ആർക്കും പ്രസിദ്ധീകരിക്കാവുന്നതാണ്. സമ്മർദ്ദങ്ങളുടെയും താൽപ്പര്യങ്ങളുടെയും പേരിൽ നിങ്ങൾ നൽകുന്ന ഒരു വാർത്തയും മുക്കുകയില്ലെന്ന് ഉറപ്പാണ് മറുനാടന്റെ ഏറ്റവും വലിയ ഉറപ്പ് എന്നു മനസിലാക്കിയാൽ മനസിലാവും ഈ അവസരത്തിന്റെ പ്രാധാന്യവും പ്രസക്തിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP