Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിങ്ങളുടെ വീട് ഒരു വെള്ളപ്പൊക്ക ത്തിൽ അങ്ങ് ഒലിച്ച് പോയാൽ എന്ത് ചെയ്യും? കലിപ്പ് കയറി ഭൂമി അങ്ങ് വിഴുങ്ങിയാലോ? ഹായ് നല്ല രസം എന്ന് പറഞ്ഞ് കൈയും കെട്ടി ചിരിക്കുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞേ മതിയാവൂ....

നിങ്ങളുടെ വീട് ഒരു വെള്ളപ്പൊക്ക ത്തിൽ അങ്ങ് ഒലിച്ച് പോയാൽ എന്ത് ചെയ്യും? കലിപ്പ് കയറി ഭൂമി അങ്ങ് വിഴുങ്ങിയാലോ? ഹായ് നല്ല രസം എന്ന് പറഞ്ഞ് കൈയും കെട്ടി ചിരിക്കുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞേ മതിയാവൂ....

പ്രത്യേക ലേഖകൻ

മ്മുടെ നാട്ടിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ആർക്കും ഒരു എത്തും പിടിയുമില്ല. ചിലപ്പോൾ പെരുമഴയുടെയും ഭൂമികുലുക്കത്തിന്റെയും വാർത്തകളാണ്. ചിലപ്പോൾ മഹാമാരിയിൽ മണ്ണടിയുന്ന നിസ്സഹായരായ മനുഷ്യരുടെ കദനകഥ. പിടിച്ചു നിൽക്കാനാവാതെ ഉള്ളത് കൂട്ടിപ്പിടിച്ച് ഒരുമുഴം കയറിലോ പാരസെറ്റാമോളിലോ തീരുന്നവരെക്കുറിച്ചും കേൾക്കാം.

ഇവരിൽ ആരും നമുക്ക് വേണ്ടപ്പെട്ടവരല്ലാത്തിടത്തോളം കാലം നമ്മൾ ഭാഗ്യം ചെയ്തവർ. സഹതാപത്തിന്റെ അൽപം കണ്ണീരൊഴുക്കി നമുക്ക് ഫേസ്‌ബുക്ക് കുറിപ്പെഴുതി ആത്മരോഷം തീർത്ത് അടങ്ങാം. എന്നാൽ നോക്കി നിൽക്കുമ്പോൾ വെള്ളം എടുത്തുകൊണ്ട് പോയത് നമ്മൾ ജനിച്ച് വളർന്ന വീടാണെങ്കിലോ? നമ്മുടെ ഉറ്റവരാരെങ്കിലും ആ കാണാക്കയത്തിലേയ്ക്ക് ഒഴുകി പോയെങ്കിലോ? ആറ്റുനോറ്റിരുന്ന നമ്മുടെ വീട് ഭൂമി തിരികെ വിളിച്ചെങ്കിലോ?

കൂട്ടിക്കലിലും കൊക്കയാറിലും ഭൂമി പിളർന്നുകൊണ്ട് പോയ മനുഷ്യരെ സഹായിക്കാൻ ആവാസും ബ്രിട്ടീഷ് മലാളി ചാരിറ്റി ഫൗണ്ടേഷനും ചേർന്ന് ആലോചിച്ചപ്പോഴേ പലരുടെ അഭിപ്രായം സർക്കാരും സന്നദ്ധസംഘടനകളും വാരിക്കോരി കൊടുക്കുന്നിടമാണ് എന്നതായിരുന്നു.

എന്നാൽ വാസ്തവം എന്താണ്? സർക്കാരിന്റെ സഹായം കിട്ടണമെങ്കിൽ അടുത്ത ജന്മമാകണം, അത്രയേറെ നൂലാമാലകളാണ്. തകർന്നൊലിഞ്ഞ ഭൂമിയിൽ ഇനി വീട് നിർമ്മിക്കാൻ അനുമതിയില്ല. അനുമതിയായാലും നാളുകൾ നീണ്ട നരകയാതന. സന്നദ്ധ സംഘടനകൾ മാധ്യമങ്ങൾ പോയതോടെ നാട് വിട്ടു. ഇപ്പോൾ അവിടെ ആരും തിരിഞ്ഞുനോക്കാനില്ലാത്ത നിരാശയുടെ നിലവിളി മാത്രം. വെള്ളം എടുത്ത പ്രിയപ്പെട്ടവരുടെ ഓർമകൾക്കും നശിച്ചുപോയെ കൃഷിയിടങ്ങൾക്കുമൊപ്പം ഉയർന്നു കേൾക്കുന്നത് അതിജീവനത്തിന്റെ സങ്കടക്കഥകളാണ്.

അതുകൊണ്ടാണ് അവരെ സഹായിക്കാൻ നിങ്ങൾ തന്നെ നേരിട്ട് വരണമെന്ന് അപേക്ഷിക്കുന്നത്. പത്ത് കുടുംബത്തിനെങ്കിലും 50,000 രൂപ വീതം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ എന്തുതരം മനുഷ്യരാണ്. ഏഴു ദുരിത ജീവിതങ്ങൾ പറഞ്ഞിട്ടും ഒന്നുമായില്ല. അതുകൊണ്ടാണ് പ്രിയപ്പെട്ട വായനക്കാരോട് സ്നേഹപൂർവം യാചിക്കുന്നത്. നിങ്ങളാൽ കഴിയുന്ന എന്തെങ്കിലും ഒരു സഹായം ചെയ്യൂ. അത്രമേൽ ദുരിതത്തിലാണ് ആ മനുഷ്യർ അവിടെ ജീവിക്കുന്നത്.

ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക

Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP