കൂട്ടിക്കലും കൊക്കയാറിലും ജീവൻ വാരിയെടുത്തവർക്ക് ഇന്ന് കുറ്റബോധം; ചുവപ്പുനാടയിൽ കുരുങ്ങി എല്ലാം നഷ്ടപ്പെട്ടവർ നരകിക്കുമ്പോൾ സഹായിക്കാൻ മറുനാടൻ രംഗത്തിറങ്ങുന്നു; അഭയാർത്ഥികളായ മനുഷ്യരെ കാക്കാൻ ഒരുമിക്കാം

പ്രത്യേക ലേഖകൻ
തിരുവനന്തപുരം: കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കൽ കൊക്കയാർ പ്രദേശത്ത് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ജീവൻ തിരിച്ചുപിടിച്ചവർക്ക് ഇപ്പോൾ നിരാശയാണ്. അന്ന് ആ പെരുവെള്ളത്തിൽ ഒലിച്ചുപോയാൽ മതിയായിരുന്നു എന്നാണ് പലരും ഇപ്പോൾ പറയുന്നത്. പുനരധിവാസം ചുവപ്പുനാടയിൽ കുടുങ്ങിയതോടെ പലരും ജീവിതം മുൻപോട്ട് നീക്കുന്നത് നരകതുല്യമാണ്. അത്തരം ചിലരെ കണ്ടെത്തി സഹായിക്കാനുള്ള ശ്രമത്തിലാണ് മരുനാടൻ കുടുംബം. മറുനാടൻ മലയാളിയുടെ ചാരിറ്റി വിഭാഗമായ ആവാസും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ശ്രമത്തിൽ പ്രേക്ഷകരുടെ സഹായം കൂടി ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ചിലരെ സഹായിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിൽ ദയവായി നിങ്ങൾകൂടി പങ്കുചേരുക.
ഒരു മനുഷ്യായുസ്സ് മുഴുവൻ അധ്വാനിച്ച് കെട്ടിപ്പടുത്തതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകർത്ത് തരിപ്പണമാക്കി മനുഷ്യനെ പൂർണമായി നിസ്സഹായാവസ്ഥയിൽ എത്തിക്കാൻ പ്രകൃതി ദുരന്തങ്ങൾക്ക് എത്രത്തോളമാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കൂട്ടിക്കൽ/ എന്തയ്യാർ / കൊക്കയാർ മേഖലകളിൽ കഴിഞ്ഞ ഒക്ടോബറിൽ സംഭവിച്ചത്. ഒരു സർക്കാരിനോ നിലവിൽ ലഭ്യമായ മാനുഷിക വിഭവ ശേഷി ഉപയോഗിച്ചോ പുനർനിർമ്മിക്കുവാൻ അസാധ്യമായ വിധത്തിലാണ് ഉരുൾപൊട്ടലും വെള്ളപ്പാച്ചിലുമൊക്കെ നാശനഷ്ടങ്ങൾ വിതച്ചത്.
വീടും സ്ഥലവും കൃഷിയും മനുഷ്യരും വളർത്തുമൃഗങ്ങളുമുൾപ്പെടെ സർവ്വതും നഷ്ടപ്പെട്ട് വെറും ഉരുളൻകല്ലുകളുടെ കൂമ്പാരമായി തീർന്ന ഈ ദുരിതമേഖലയിൽ എന്തെങ്കിലും തുടങ്ങിവെക്കുന്നതിന് വലിയതോതിലുള്ള സാമ്പത്തിക സമാഹരണം ആവശ്യമാണ്. ഈയൊരാവശ്യം മുന്നിൽ കണ്ടുകൊണ്ടാണ് യുകെയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി ചേർന്ന് പ്രസ്തുത പ്രദേശത്തെ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കായി ആവാസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
സർക്കാരും സന്നദ്ധസംഘടനകളും വാരിക്കോരി കൊടുക്കുന്നിടമാണ് എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ വാസ്തവം എന്താണ്? സർക്കാരിന്റെ സഹായം കിട്ടണമെങ്കിൽ അടുത്ത ജന്മമാകണം, അത്രയേറെ നൂലാമാലകളാണ്. തകർന്നൊലിഞ്ഞ ഭൂമിയിൽ ഇനി വീട് നിർമ്മിക്കാൻ അനുമതിയില്ല. അനുമതിയായാലും നാളുകൾ നീണ്ട നരകയാതന. ചുരുക്കം ചിലരൊഴികെ സന്നദ്ധ സംഘടനകൾ മാധ്യമങ്ങൾ പോയതോടെ നാട് വിട്ടു. ഇപ്പോൾ അവിടെ ആരും തിരിഞ്ഞുനോക്കാനില്ലാത്ത നിരാശയുടെ നിലവിളി മാത്രം. വെള്ളം എടുത്ത പ്രിയപ്പെട്ടവരുടെ ഓർമകൾക്കും നശിച്ചുപോയെ കൃഷിയിടങ്ങൾക്കുമൊപ്പം ഉയർന്നു കേൾക്കുന്നത് അതിജീവനത്തിന്റെ സങ്കടക്കഥകളാണ്.
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ, കിടപ്പാടം പൂർണമായോ ഭാഗികമായോ വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയവർ, ആകെയുള്ള ഉപജീവനമാർഗ്ഗമായ കൃഷിയും വളർത്തു മൃഗങ്ങളും നഷ്ടപ്പെട്ടവർ തുടങ്ങി ദുരിതം അനുഭവിക്കുന്ന നിരവധിയാളുകളുടെ അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും കുടുംബങ്ങൾക്ക് സഹായം നൽകാനാണ് തീരുമാനം. അതുകൊണ്ടാണ് അവരെ സഹായിക്കാൻ പ്രിയപ്പെട്ട വായനക്കാർ തന്നെ നേരിട്ട് വരണമെന്ന് അപേക്ഷിക്കുന്നത്. നിങ്ങളാൽ കഴിയുന്ന എന്തെങ്കിലും ഒരു സഹായം ചെയ്യൂ. അത്രമേൽ ദുരിതത്തിലാണ് ആ മനുഷ്യർ അവിടെ ജീവിക്കുന്നത്.
കൊക്കയാർ പഞ്ചായത്തിലെ പ്രളയബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയത് ഒരാഴ്ച്ച മുമ്പാണ്. കൊക്കയാർ പുല്ലകയാറിന് സമീപത്തെ മുക്കുളം മുതൽ മുണ്ടക്കയം കല്ലേപാലം വരെയുള്ള ആറിന്റെ തീരത്ത് താമസിക്കുന്നവരും മേലോരം, വെംബ്ലി, അഴങ്ങാട് പ്രദേശത്തെ കർഷക കുടുംബങ്ങളും 2018 മുതൽ തുടർച്ചയായി പ്രളയദുരന്തങ്ങൾക്ക് ഇരയാവുകയാണ്. ഒക്ടോബർ 16ലെ അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും 175 കുടുംബങ്ങൾക്ക് വീടും പറമ്പും നഷ്ടപ്പെട്ടിട്ടുണ്ട്.
ചില സ്വകാര്യവ്യക്തികൾ മിതമായ വിലയ്ക്ക് ഭൂമി വിട്ടുനൽകാൻ തയ്യാറായിട്ടുണ്ട്. ഇങ്ങനെ മൂന്ന് പേരുടെ പേരിലുള്ള 40 ഏക്കർ ലഭ്യമാകും. ഭൂമി വാങ്ങാൻ പഞ്ചായത്തിന് സാമ്പത്തിക ശേഷിയില്ല. സർക്കാർ മതിയായ തുക അനുവദിക്കാത്തതാണ് പുനരധിവാസം നടക്കാതിരക്കുനുള്ള കാരണവും. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നവർ വേറെയുമുണ്ട്. മറുനാടന്റെ അന്വേഷണത്തിൽ ദുരിതബാധിതരിൽ ചിലർക്ക് സഹായം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജന്മനാ ശരീരചലനശേഷി നഷ്ടപ്പെട്ട് ഒരു വീൽ ചെയറിന് വേണ്ടി അപേക്ഷിക്കുന്ന എന്തയ്യാർ മുളക്കുളം സ്വദേശി ഷോൺ ബാബു, വീടും സർവ്വതും നഷ്ടപ്പെട്ട ഈ മേഖലകളിൽ താമസിക്കുന്ന ലളിത കെ ഇ, ജിയ ജോജി, ജോസ് ജോസഫ്, രാജേഷ് പി എസ്, കെ എം ലൈല സാബു, നബീസ, സാജൻ വി കെ, മോഹൻ ടിവി, സാലി സോമൻ, സുരേഷ്, അൻഷാദ് പി എ, കുടുംബ ശ്രീ ഹോട്ടൽ, മുണ്ടക്കയം സ്വദേശിനി അമല മേരി ആന്റണി, കാഞ്ഞിരപ്പള്ളി കുറുവാമൂഴി സ്വദേശി ചന്ദ്രശേഖരൻ, കൊക്കയാർ സ്വദേശി രാജേഷ് കുമാർ പിപി, മുക്കുളം സ്വദേശിനി സന്ധ്യാ കമാൽ ദാസ്, കൊക്കയാർ സ്വദേശിനി സുശീല രാജേന്ദ്രൻ, വെളിനിലം സ്വദേശി അപ്പച്ചൻ തുടങ്ങിയവർക്കാണ് സഹായം നൽകുക.
ഇവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ഇന്ന് പരിചയപ്പെടുത്തുന്നത് കോട്ടയത്തെ കിഡ്നി രോഗിയായ ചന്ദ്രശേഖരന്റെ കുടുംബത്തെ
ആദ്യമായി ആവാസ് വായനക്കാരുടെ കാരുണ്യത്തിനായി സമർപ്പിക്കുന്ന കുടുംബം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കുറുവാമൂഴി ഭാഗത്തു മണിമലയാറിന്റെ തീരത്തു പുറമ്പോക്കിൽ താമസിക്കുന്ന ഓലിക്കൽ വീട്ടിൽ ചന്ദ്രശേഖരന്റെ കുടുംബമാണ്. കഴിഞ്ഞ ഒക്ടോബർ 16ന് കൂട്ടിക്കൽ, കൊക്കയാർ എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലിനെത്തുടർന്ന് ഒഴുകിവന്ന വെള്ളം ആസ്ബറ്റോസ് ഷീറ്റ് മേൽക്കൂരയായി നിർമ്മിച്ചിരുന്ന രണ്ടുമുറി വീടും സകലമാന വീട്ടുസാധനങ്ങളും ഒഴുകിപോയതിനെ തുടർന്ന് അന്നുമുതൽ ഇന്നുവരെ കാഞ്ഞിരപ്പള്ളിപഞ്ചായത്തിന്റെ ക്യാമ്പിലാണ് അന്തിയുറങ്ങുന്നത്.
2018ൽ വീടിനകത്തുകൂടി വെള്ളം കേറിയിറങ്ങി പോയെങ്കിലും വീട് തകർന്നിരുന്നില്ല. എന്നാൽ ഇപ്രാവശ്യം തറ മാത്രം ബാക്കിവച്ചു എല്ലാം മലവെള്ളം കൊണ്ടുപോയി. പട്ടയമില്ലാത്ത അഞ്ചു സെന്റ് ഭൂമിയിൽ ഉള്ള ഷെഡിൽ കൂലിപ്പണിയെടുത്തു ജീവിക്കുന്ന 65 വയസുള്ള കിഡ്നി സംബന്ധമായ അസുഖമുള്ള ചന്ദ്രശേഖരനും, ഭാര്യയും കെട്ടിച്ചുവിട്ട മൂത്തമകളും, അവരുടെ രണ്ടുകുട്ടികളും, ഇളയമകൾ ആരതിയും ആണ് ഉണ്ടായിരുന്നത്.
രാവിലെ പൊടുന്നനെ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഉടുതുണിയുമായി കുട്ടികളെയുമെടുത്തു ഓടിയതുകൊണ്ടു അവരെല്ലാം ഇന്ന് ജീവനോടെയിരിക്കുന്നു. ഇത് ചന്ദ്രശേഖരന്റെ മാത്രം കഥയല്ല, ഇവരുടെ സമീപത്തു താമസിച്ചിരുന്ന 13 വീടുകളാണ് തറ പോലും ശേഷിക്കാതെ വെള്ളം കൊണ്ടുപോയത്. ഇതിൽ കുറേപേർ ബന്ധു വീടുകളിലും, താൽക്കാലികമായി വാടകയ്ക്ക് എടുത്ത വീടുകളിലും, കുറച്ചുപേർ ഇപ്പോഴും ക്യാമ്പിലും തുടരുന്നു.
രണ്ടു മാസമായിട്ടും സർക്കാരിന്റെയോ പഞ്ചായത്തിന്റെയോ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷപോലും അവർക്കു നഷ്ടപ്പെട്ടിരിക്കുന്നു. കുറെ സഹായങ്ങൾ വിദേശത്തുനിന്നും സ്വദേശത്തുനിന്നും നാട്ടിലേക്കെത്തുന്നു എന്ന് കേൾക്കുന്നുവെങ്കിലും ഒന്നും നേരിട്ട് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇളയമകൾ ആരതിയുടെ താൽക്കാലിക ജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛ വരുമാനമായിരുന്നു ഇവരുടെ ജീവിതമാർഗം.
ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാൻ തോക്കുമായി വരനും വധുവും; തോക്ക് പൊട്ടി തീ മുഖത്തേക്ക് ആളിപ്പടർന്നു; വിവാഹ വേദിയിൽ നിന്നും പൂമാല വലിച്ചെറിഞ്ഞ് വധു; കല്യാണദിനത്തിലെ സാഹസികതയുടെ വീഡിയോ വൈറൽ
- പാക്കിസ്ഥാനി ഡോക്ടർക്കൊപ്പം ഒരേ മുറിയിൽ താമസിക്കേണ്ടി വന്ന ഇന്ത്യാക്കാരിയായ ഡോക്ടറെ വംശീയ വിദ്വേഷത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തു; പോർക്ക് സോസേജ് എന്ന് വിളിച്ചു അധിക്ഷേപിച്ചെന്ന പരാതിയിൽ ഇന്ത്യയിൽ നിന്നെത്തിയ വനിത ഡോക്ടർ പുറത്ത്
- ബ്രിട്ടനെ വെട്ടിമുറിക്കാൻ പുതിയ മന്ത്രി പദവി സൃഷ്ടിച്ച് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ; പാക്കിസ്ഥാൻ വംശജന്റെ മന്ത്രിസഭ രൂപീകരണത്തിനെതിരെ ജനരോഷം പുകയുന്നു; ഹംസ യൂസഫ് ഒരു രാജ്യത്തിന്റെ ശാന്തി കെടുത്തുമ്പോൾ
- ഞങ്ങൾക്ക് ബ്രിട്ടീഷ് പുരുഷന്മാരെ വേണം; സെക്സ് പാർട്ടിക്കായി എത്തുന്ന ഇംഗ്ലീഷുകാർക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ആംസ്ടർഡാമിലെ ലൈംഗിക തൊഴിലാളികൾ തെരുവിലിറങ്ങി; മാർച്ചിൽ നടുങ്ങി അധികൃതർ
- ഈ കപ്പൽ ആടി ഉലയുകയല്ല സർ..മറിയാറായി; സംസ്ഥാന സർക്കാറിന് വമ്പൻ തിരിച്ചടിയായി കെടിഡിഎഫ്സിയിലെ 170 കോടിയുടെ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ശ്രീരാമകൃഷ്ണ മിഷൻ; പണം പിൻവലിക്കാനെത്തിയ ആശ്രമം അധികാരികളോട് അറിയിച്ചത് തരാൻ പണമില്ലെന്ന്; ഉടൻ വേണമെന്ന് നോട്ടിസ്
- 'കിടപ്പറയിൽ സഹകരിക്കാത്തവളെ തല്ലാം; അനുവാദമില്ലാതെ പുറത്തുപോകുന്നവൾക്കും വയറുനിറച്ച് കൊടുക്കാം; നിസ്ക്കരിക്കാത്തവളെയും, കുളിക്കാത്തവളെയും, മണിയറയിൽ അണിഞ്ഞ് ഒരുങ്ങാത്തവളെയും തല്ലാം'; ഇതാ ഇസ്ലാമിക വിധി പ്രകാരം ഭാര്യയെ തല്ലാൻ പറ്റുന്ന അഞ്ച് അവസരങ്ങൾ; ഉസ്താദ് സിറാജ് അൽ ഖാസിമി എയറിൽ!
- ജോലി ലഭിച്ചതും മുംതാസുമായുള്ള വിവാഹവും കുട്ടികളുടെ പഠനവുമുൾപ്പെടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം ആത്മഹത്യാക്കുറിപ്പിൽ; കണക്കുകൂട്ടലുകളിലുണ്ടായ പിഴവ് ജീവിതം തകർത്തതിന് സ്വയം ശപിക്കുന്നു; വില്ലനായത് ജാമ്യം നിൽക്കലും റമ്മി കളിയും; അരുവിക്കരയിൽ അലി അക്ബറിന്റെ കടുംകൈയ്ക്ക് പിന്നിൽ
- ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കാരനായ അലിഅക്ബർ; വീട് വിറ്റ് കടം വീട്ടണമെന്ന ആവശ്യം ഭാര്യയും ഭാര്യാ മാതാവും അംഗീകരിച്ചില്ല; കുടുംബ കോടതിയിലെ കേസും പകയായി; നോമ്പിന് മുമ്പ് ആഹാരം പാകം ചെയ്യാൻ വരുന്ന തക്കം നോക്കി ആക്രമണം; അരുവിക്കരയെ നടുക്കി അലി അക്ബറിന്റെ ക്രൂരത; തർക്കത്തിന് കാരണം കുടുംബ വഴക്ക്
- ഓൺലൈനിൽ 30 കിലോയോളം പടക്കം വാങ്ങി; കൊറിയറിൽ പടക്കം വീട്ടിലെത്തി; പ്രവാസി യുവാവിനെതിരെ കേസ്
- എരുമേലിയിൽ നിന്നും പുനലൂർ വരെ 75 കിലോമീറ്റർ പാത നിർമ്മിച്ചാൽ റാന്നിക്കും പത്തനംതിട്ടയ്ക്കും കോന്നിക്കും പത്തനാപുരത്തിനും റെയിൽവേ സ്റ്റേഷനുകൾ ലഭിക്കും; നെടുമങ്ങാട് വഴി തിരുവനന്തപുരത്ത് എത്തുമ്പോൾ മലയോരത്തും ട്രെയിൻ; കേരളത്തിന് മലയോര റെയിൽ കിട്ടുമോ? രണ്ടും കൽപ്പിച്ച് അടൂർ പ്രകാശ്
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- കുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- 'ഇനി നിർമ്മാണത്തൊഴിലാളിയായി ജീവിക്കും, അതിനും സമ്മതിച്ചില്ലെങ്കിൽ മീൻപിടിക്കാൻ പോകും'; ആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു രാജിവെച്ച ദമ്പതികൾ ഉറച്ച തീരുമാനത്തിൽ തന്നെ; ആലപ്പുഴ അർത്തുങ്കലിലേക്ക് ഏക മകനൊപ്പം മടങ്ങി ദമ്പതികൾ
- നോൺവെജ് കഴിച്ച് ശക്തരാവാൻ ആഹ്വാനം ചെയ്ത ബ്രാഹ്മണൻ; അയിത്തത്തെയും, പശു ആരാധനയെയും എതിർത്തൂ; അംബേദ്ക്കർ വിശേഷിപ്പിച്ചത് ബുദ്ധന് തുല്യനെന്ന്; ലെനിൻ തൊട്ട് മാർക്സിന്റെ ചെറുമകനുമായി വരെ അടുപ്പം; സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച വ്യക്തി; ഒടുവിൽ പട്ടിണി കിടന്ന് മരണത്തെ സ്വയം വരിച്ചു; വെറുമൊരു 'ഷൂ നക്കി' മാത്രമായിരുന്നോ സവർക്കർ?
- അതുവരെ പൊട്ടിച്ചിരിച്ചിട്ട് ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്ത മമ്മൂട്ടി; അലമുറയിട്ട് കരഞ്ഞും സകല ദൈവങ്ങളോടും ദേഷ്യപ്പെട്ടും ഫോൺ വച്ച ജനാർദ്ദനൻ; അങ്കിളെ, ഒപ്പമുള്ളവർ കട്ടാലും നമ്മൾക്ക് കാൻസർ വരുമോ എന്ന് ചോദിച്ച കാവ്യ; 'കാൻസർ വാർഡിലെ ചിരിയിലൂടെ' മരണത്തെയും നോക്കി ചിരിച്ച ഇന്നസെന്റ് എന്ന പാഠപുസ്തകം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്