Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

200 നഴ്‌സിങ് വിദ്യാർത്ഥികൾക്കായി ബ്രിട്ടനിലെ മലയാളികൾ വിതരണം ചെയ്തത് 40ലക്ഷം രൂപ; അഞ്ചു രോഗികൾക്ക് അഞ്ചു ലക്ഷവും; തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്നത് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള സംവാദം; ഉദ്ഘാടനം ചെയ്തത് ചാരിറ്റി സംഘടനയായ ആവാസും; വൻ ജനപങ്കാളിത്തം കൊണ്ട് ചരിത്രസംഭവമായി മറുനാടൻ കുടുബത്തിന്റെ പരിപാടി

200 നഴ്‌സിങ് വിദ്യാർത്ഥികൾക്കായി ബ്രിട്ടനിലെ മലയാളികൾ വിതരണം ചെയ്തത് 40ലക്ഷം രൂപ; അഞ്ചു രോഗികൾക്ക് അഞ്ചു ലക്ഷവും; തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്നത് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള സംവാദം; ഉദ്ഘാടനം ചെയ്തത് ചാരിറ്റി സംഘടനയായ ആവാസും; വൻ ജനപങ്കാളിത്തം കൊണ്ട് ചരിത്രസംഭവമായി മറുനാടൻ കുടുബത്തിന്റെ പരിപാടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബ്രിട്ടനിൽ പ്രവർത്തിക്കുന്ന മലയാളികളുടെ ചാരിറ്റി സംഘടനയായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സ്‌കൈ ഡൈവിങ് നടത്തി ശേഖരിച്ച 40 ലക്ഷം രൂപ കേരളത്തിൽ പാവപ്പെട്ട 200 നഴ്സിങ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
ഒപ്പം അഞ്ചു നിർധന രോഗികൾക്ക് ഓരോ ലക്ഷം രൂപ വീതവും. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ (വിജെടി ഹാൾ) ആണ് ചടങ്ങുകൾ നടന്നത്. 


ചാരിറ്റി സംഘടനയായ ആവാസിന്റെ ഉദ്ഘാടനവും പത്തനാപുരം ഗാന്ധി ഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജനെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. പരിപാടിയോടനുബന്ധിച്ച് രാവിലെ പത്തു മുതൽ പതിനൊന്നു വരെ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സംവാദവും സംഘടിപ്പിച്ചിരുന്നു. ബിഎംസിഎഫ് നഴ്‌സിങ് പഠന സഹായ നിധി വിതരണവും ആവാസ് ചാരിറ്റി ഉദ്ഘാടനവും, അയ്യങ്കാളി ഹാളിൽ രാവിലെ 11.30ന് നടന്നു. മന്ത്രി ഇ പി ജയരാജൻ, മേയർ കെ ശ്രീകുമാർ, രമേശ് ചെന്നിത്തല, ഒ രാജഗോപാൽ എംഎൽഎ, അനിൽ അക്കര എംഎൽഎ എന്നിവർ സംബന്ധിക്കച്ചു.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് നടന്ന സംവാദത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ എന്നിവർ പങ്കെടുത്തു. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ മോഡറേറ്ററായിരുന്നു. രാവിലെ 10 മുതൽ 11.30 വരെയാണ് സംവാദം നടന്നത്. പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരുന്നു.

11.30 മുതൽ ഇതേ വേദിയിൽ ആവാസിന്റെ ഉദ്ഘാടനവും നഴ്സിങ് പഠന സഹായ നിധി വിതരണം, ചികിത്സാ നിധി വിതരണം എന്നീ പരിപാടികൾ നടന്നു. മന്ത്രി ഇ പി ജയരാജൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയർ കെ ശ്രീകുമാർ, ബിജെപി എംഎൽഎ ഒ രാജഗോപാൽ എന്നിവർ പങ്കെടുത്തു. 45 ലക്ഷം രൂപയുടെ സഹായ ധനമാണ് 205 പേർക്കായി വിതരണം ചെയ്തത്. പരിപാടിയോടനുബന്ധിച്ച് പത്തനാപുരം ഗാന്ധി ഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജിനെ ആദരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP