Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൽഡിഎഫ് വിജയിക്കുമെന്ന് 79ശതമാനം പേർ; ബിജെപി അക്കൗണ്ട് തുറക്കുമെന്ന് 65ശതമാനം പേരും; പിസി ജോർജിന്റേയും വീണാ ജോർജിന്റേയും രാജഗോപാലിന്റേയും വിജയം കൃത്യമായി പ്രവചിച്ചു; ആകെ പഴിച്ചത് ചെങ്ങന്നൂർ ഫലത്തിന്റെ കാര്യത്തിൽ; മറുനാടൻ-തെരഞ്ഞെടുപ്പ് പ്രവചനം ശരിയാകാനുള്ള കാര്യങ്ങൾ

എൽഡിഎഫ് വിജയിക്കുമെന്ന് 79ശതമാനം പേർ; ബിജെപി അക്കൗണ്ട് തുറക്കുമെന്ന് 65ശതമാനം പേരും; പിസി ജോർജിന്റേയും വീണാ ജോർജിന്റേയും രാജഗോപാലിന്റേയും വിജയം കൃത്യമായി പ്രവചിച്ചു; ആകെ പഴിച്ചത് ചെങ്ങന്നൂർ ഫലത്തിന്റെ കാര്യത്തിൽ; മറുനാടൻ-തെരഞ്ഞെടുപ്പ് പ്രവചനം ശരിയാകാനുള്ള കാര്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മറുനാടന്റെ ഓൺലൈൻ സർവ്വേ പങ്കുവച്ച വികാരം 99.99 ശതമാനം കിറുകൃത്യമായിരുന്നു. പിസി ജോർജിന്റേയും വീണാ ജോർജിന്റേയും അട്ടിമറികൾ പോലും പ്രവചിച്ചു. അതുകൊണ്ടാണ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മറുനാടൻ മലയാളിയുടെ സർവ്വേ ഫലവും ഏറെ പ്രതീക്ഷയുടേതാകുന്നത്. നിലവിലെ സർവ്വേ ഫലം വിലയിരുത്തിയാലും ഇതും ശരിയാകാനുള്ള സാധ്യതാണ് ഏറെയും.  വലിയ പ്രതികരണമാണ് ഇതിനും ലഭിച്ചത്.

കേരളത്തിൽ 16 സീറ്റുകൾ യുഡിഎഫ് നേടുമെന്ന് മറുനാടൻ- ഓൺലൈൻ അഭിപ്രായ സർവ്വേ ഫലം. ഇടത് മുന്നണിക്ക് മൂന്ന് സീറ്റുകൾ മാത്രമാണുള്ളത്. പത്തനംതിട്ടയിൽ കെ സുരേന്ദ്രനൊപ്പമാണ് അഭിപ്രായ സർവ്വേ. അതിശക്തമായ മത്സരം നടക്കുന്നത് തിരുവനന്തപുരത്താണ്. ഇവിടെ ശശി തരൂരിന് നേരിയ മുൻതൂക്കമുണ്ട്. എന്നാൽ തൊട്ടുപിറകിൽ ബിജെപിയുടെ കുമ്മനം രാജശേഖരനും. ശബരിമല വിഷയം ബിജെപിക്ക് മുൻതൂക്കം കൊടുക്കുമെന്നാണ് സർവ്വേ ഉയർത്തുന്ന പൊതു വികാരം. കേരളത്തിൽ രാഹുൽ ഗാന്ധിയുടെ വരവിൽ മലബാർ കോൺഗ്രസ് തൂത്തുവാരുമെന്നാണ് വിശകലനം. ഇത് ശരിയാകാനാണ് സാധ്യതയും.

പത്തിടത്ത് സ്ഥാനാർത്ഥികൾക്ക് അനായാസ വിജയമാണ് സർവ്വേ പ്രവചിക്കുന്നത്. ബാക്കി ആറിടത്ത് വിജയിക്കുന്ന സ്ഥാനാർത്ഥിക്ക് നല്ല മുൻതൂക്കവും നൽകുന്നു. അഞ്ചിടത്ത് ബിജെപിക്ക് ശക്തമായ മത്സരം കാഴ്ച വയ്ക്കാനാകുന്നു. പത്തനംതിട്ടയിൽ ഒന്നാം സ്ഥാനം നൽകുമ്പോൾ തിരുവനന്തപുരത്തും തൃശൂരിലും പാലക്കാടും ബിജെപിയാണ് രണ്ടാമത്. കോട്ടയത്ത് എൻഡിഎ സഖ്യകക്ഷിയായ കേരളാ കോൺഗ്രസിന്റെ പിസി തോമസും രണ്ടാമത് എത്തുന്നു. അതുകൊണ്ട് തന്നെ മറുനാടൻ-സർവ്വേ സിപിഎമ്മിന് കടുത്ത നിരാശയാകും നൽകുക. ശബരിമല വിഷയം ആളിക്കത്തിയെന്ന വികാരം ചർച്ചയാക്കുന്നതാണ് പുറത്തു വരുന്ന ഫലം.

2016ലെ മറുനാടൻ-മിർ ഗ്രൂപ്പ് അഭിപ്രായ സർവ്വേ ഏറെ പ്രത്യേകതകൾ ഉള്ളതായിരുന്നു. പ്രവചന മത്സരത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ഇടത് പക്ഷത്തിന് അനുകൂലമായാണ് മലയാളികളുടെ മനസ്സ് എന്നയിരുന്നു് വ്യക്തമായത്. മഹാഭൂരിപക്ഷവും സംശയത്തിന് ഇടയില്ലാതെ ഇടതു പക്ഷം അധികാരത്തിൽ വരുമെന്നാണ് പറഞ്ഞത്. ഇത് തന്നെയാണ് സംഭവിച്ചത്. അതേ സമയം ബിജെപി അക്കൗണ്ട് തുറക്കുമെന്നും അത് നേമത്ത് രാജഗോപാലിലൂടെ ആവുമെന്നും പ്രവചിച്ചു.. വി എസ് അച്യുതാനന്ദൻ തോൽക്കുമെന്ന പ്രചാരണങ്ങൾ സജീവം ആണെന്നിരിക്കെ ഈ സർവ്വേയിൽ പങ്കെടുത്ത മഹാഭൂരിപക്ഷം പേർക്കും വിഎസിന്റെ ജയത്തിൽ സംശയം ഉണ്ടായിരുന്നില്ല.

ഇതിൽ കേരളത്തിൽ അധികാരത്തിൽ എത്തുന്നത് ഏത് കക്ഷി ആവുംഎന്ന ചോദ്യത്തിന് 78.8 ശതമാനം പേരും എൽഡിഎഫ് എന്നാണ് ഉത്തരം നൽകിയത്. യുഡിഎഫിന് 19.7ശതമാനം വോട്ടും കിട്ടി. അതായത് വോട്ടെടുപ്പിൽ പങ്കെടുത്ത 10620 പേരിൽ 8370 പേരും ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. 2090 പേർ മാത്രമാണ് യുഡിഎഫ് ഭരണം പ്രവചിച്ചത്. 160 പേർ ബിജെപി മുന്നണിക്ക് അനുകൂലമാണ്. കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ കാണുന്ന ചേരിതിരിവുകളുടെ നേർചിത്രമാണ് ഇത്. ബിജെപി എത്ര സീറ്റുകൾ പിടിക്കുമെന്ന ചോദ്യത്തിന് 43 ശതമാനം പേർ ഒന്നിനും മൂന്നിനും ഇടയിലാകുമെന്നും പ്രവചിക്കുന്നു. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടിങ് പരിശോധിച്ചാൽ നേമത്താണ് ബിജെപിക്ക് സർവ്വേയിൽ പങ്കെടുക്കുന്നവർ സാധ്യത കാണുന്നത്. ഇത് ശരിയായി വന്നു.

ബിഡിജെഎസിന് നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നാണ് സർവ്വേയിലെ പൊതുവികാരം ഇതും ശരിയായി. സിപിഎം തന്നെയാകും നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും പ്രവചിച്ചു. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് രാജഗോപാലും കഴക്കുട്ടത്ത് കടകംപള്ളി സുരേന്ദ്രനും വട്ടിയൂർക്കാവിൽ കെ മുരളീധരനും ജയിക്കുമെന്നാണ് പ്രവചനം. ആറന്മുളയിൽ വീണാ ജോർജിന് 60.2 ശതമാനം പേർ സാധ്യത കാണ്ടു. ചെങ്ങന്നൂരിൽ വിഷ്ണുനാഥിനും പൂഞ്ഞാറിൽ പിസി ജോർജിനും ഒപ്പമായിരുന്നു സർവ്വേ ഫലം. തൃപ്പുണ്ണിത്തുറയിൽ എം സ്വരാജ് ജയിക്കുമെന്നായിരുന്നു പ്രവചനം.

പാലക്കാട് ഷാഫി പറമ്പിലും വയനാട്ടിൽ സികെ ശശീന്ദ്രനുമാണ് സാധ്യത കൽപ്പിച്ചത്. 2016ൽ വിഷ്ണുനാഥിന്റെ വിജയ പ്രവചനം മാത്രമാണ് തെറ്റിയത്. ബാക്കിയെല്ലാം ശരിയായി. 2016ൽ കേരളത്തിലെ ഏറ്റവും പ്രമുഖ ബിൽഡറുമാരായ മിർ ഗ്രൂപ്പുമായി ചേർന്നാണ് ഈ പ്രവചന മത്സരം ഒരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP