Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറുനാടൻ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം നൽകും; ഓണാഘോഷം റദ്ദ് ചെയ്തു ആ ചെലവ് മറുനാടനും നൽകും; ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്ന് ശേഖരിച്ച 30 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നാലു ആദിവാസി ഊരുകളിലേക്കുമായി നീക്കി വെയ്ക്കും; പ്രളയത്തോട് പൊരുതുന്ന കേരളത്തിന് കൈത്താങ്ങുമായി മറുനാടൻ മലയാളിയും

മറുനാടൻ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം നൽകും; ഓണാഘോഷം റദ്ദ് ചെയ്തു ആ ചെലവ് മറുനാടനും നൽകും; ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്ന് ശേഖരിച്ച 30 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നാലു ആദിവാസി ഊരുകളിലേക്കുമായി നീക്കി വെയ്ക്കും; പ്രളയത്തോട് പൊരുതുന്ന കേരളത്തിന് കൈത്താങ്ങുമായി മറുനാടൻ മലയാളിയും

ടീം മറുനാടൻ

തിരുവനന്തപുരം: സമാനതകൾ ഇല്ലാത്ത പ്രളയദുരന്തം നേരിടുന്ന കേരളത്തിന് ആശ്വാസം പകരാൻ ടീം മറുനാടനും രംഗത്ത്. മറുനാടൻ മലയാളി ജീവനക്കാരെല്ലാവരും ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. തിങ്കാളാഴ്ച നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്ന ഓണാഘോഷം റദ്ദു ചെയ്തു അതിന്റെ ചെലവ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നു മറുനാടൻ സിഇഒ ആൻ മേരി ജോർജ്ജ് അറിയിച്ചു. ഇതു കൂടാതെ മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി യുകെയിലെ വായനക്കാരിൽ നിന്ന് ശേഖരിച്ചു കൊണ്ടിരിക്കുന്ന 30 ലക്ഷം രൂപയും പ്രളയ ദുരിതാശ്വാസത്തിനായി കൈമാറും.

യുകെയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്ന് ഇപ്പോൾ ഫണ്ട് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഏകദേശം പത്ത് ലക്ഷം രൂപ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. അതു കുറഞ്ഞത് 15 ലക്ഷം ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാർ ഒരു പൗണ്ട് നൽകുമ്പോൾ ഗിഫ്റ്റ് എയിഡ് കൂടി ചേർത്തു ഒന്നേകാൽ പൗണ്ടാക്കിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത്. ലഭിക്കുന്ന മുഴുവൻ തുകയുടെയും കണക്ക് ബ്രിട്ടീഷ് മലയാളിയും ഫൗണ്ടേഷന്റെ വെബ്‌സൈറ്റിലും അപ്പോൾ തന്നെ പ്രസിദ്ധീകരിക്കുന്നുണ്ട്.

കൂടാതെ കഴിഞ്ഞ മാസം നടത്തിയ ത്രീ പീക് ചലഞ്ചിന്റെ ഭാഗമായി ശേഖരിച്ച 20,988 പൗണ്ടിൽ 16,000 പൗണ്ട് (ഏകദേശം 15 ലക്ഷം രൂപ) വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന അട്ടപ്പാടിയിലെയും ഇടമലക്കുടിയിലെയും അമ്പൂരിയിലെയും വയനാട്ടിലെയും ആദിവാസി ഊരുകളിലേക്ക് കൈമാറുന്നുമുണ്ട്. ഇതുകൂടി ഉൾപ്പെടുത്തിയാണ് 30 ലക്ഷം രൂപ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കൈമാറുന്നത്. മറുനാടൻ മലയാളി ഒരു ചാരിറ്റി ഫൗണ്ടേഷന് രൂപം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ അക്കൗണ്ട് തുറക്കാത്തതിനാൽ വായനക്കാരിൽ നിന്ന് ഫണ്ട് ശേഖരിച്ചിട്ടില്ല. എല്ലാ വായനക്കാരോടും ഞങ്ങൾ നിർദ്ദേശിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നൽകാൻ ആണ്. അതിനായി ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ട് ഉപയോഗിക്കുക. എന്നാൽ യുകെയിൽ ജീവിക്കുന്നവർ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി നൽകിയാൽ 25 ശതമാനം അധികം നൽകാൻ സാധിക്കുന്നതിനാൽ ഇതു വഴി ശ്രമിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP