Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പ്രാദേശിക ലേഖകന്മാർക്ക് കരാറടിസ്ഥാനത്തിൽ മറുനാടൻ ലേഖകരാകാം; കേരളത്തിലെ 150 ടൗണുകളിൽ നിയമനം; പത്രകേബിൾ ടിവി പ്രതിനിധികൾക്ക് അവസരം: നിലവിലുള്ള ജോലി വിടാതെ പ്രവർത്തിക്കാൻ അവസരം

പ്രാദേശിക ലേഖകന്മാർക്ക് കരാറടിസ്ഥാനത്തിൽ മറുനാടൻ ലേഖകരാകാം; കേരളത്തിലെ 150 ടൗണുകളിൽ നിയമനം; പത്രകേബിൾ ടിവി പ്രതിനിധികൾക്ക് അവസരം: നിലവിലുള്ള ജോലി വിടാതെ പ്രവർത്തിക്കാൻ അവസരം

തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി പ്രാദേശിക ലേഖകന്മാർക്ക് അവസരം നൽകുന്നു. മറുനാടന്റെ സഹോദര സ്ഥാപനമായ മെട്രോ മലയാളി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയതായി പ്രാദേശിക ലേഖകന്മാരെ നിയമിക്കുന്നത്. കേരളത്തിലെ പതിനാലു ജില്ലകളിലെയും എല്ലാ വാർത്തകളും അപ്‌ഡേറ്റ് ചെയ്യുന്ന തരത്തിലാണ് മെട്രോ മലയാളി വിപുലപ്പെടുത്തുന്നത്. ഇതിനായി കേരളത്തിലെ 150 ഓളം ചെറുകിട നഗരങ്ങളിലേക്കാണ് ഇപ്പോൾ നിയമനം നൽകുന്നത്.

ഏതെങ്കിലും ഒരു ദിനപത്രത്തിന്റെയോ ചാനലിന്റെയോ കേബിൾ ടിവിയുടെയോ പ്രാദേശിക ലേഖകരായി പ്രവർത്തിക്കുന്നവർക്കാണ് മുൻഗണന നൽകുന്നത്. പ്രാദേശികമായി താമസിക്കുന്ന, വാർത്തകൾ കണ്ടെത്തി നൽകാൻ ആത്മവിശ്വാസമുള്ള ആർക്കും അപേക്ഷിക്കാം. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലി വിടാതെ അതിനൊപ്പം പാർട്ട് ടൈം ആയി ആയിരിക്കണം മറുനാടന് വേണ്ടി പ്രവർത്തിക്കേണ്ടത്. കേരളത്തിലെ പത്രങ്ങൾക്കും കേബിൾ ടിവിക്കും പ്രതിനിധികൾ ഉള്ള എല്ലായിടങ്ങളിലും ഓരോരുത്തരെ നിയമിക്കാൻ ആണ് നീക്കം.

പ്രസിദ്ധീകരിക്കുന്ന വാർത്തയുടെ പ്രാധാന്യവും വലിപ്പവും അനുസരിച്ചായിരിക്കും പ്രതിഫലം നൽകുക. രണ്ടാഴ്ചയിൽ ഒരിക്കൽ വീതം പ്രതിഫലം നൽകുന്നതാണ്. എല്ലാത്തരം പ്രാദേശിക വാർത്തകളും സ്വീകരിക്കുമെങ്കിലും എക്‌സ്‌ക്ലൂസീവ് ആയിട്ടുള്ളതും പ്രാദേശികമായി ചർച്ച ചെയ്യപ്പെടുന്നതുമായ വാർത്തകൾക്ക് കൂടുതൽ പ്രതിഫലം നൽകുന്നതാണ്. സംസ്ഥാന പ്രാധാന്യമുള്ള വാർത്തകൾ മറുനാടനിൽ പ്രസിദ്ധീകരിക്കുകയും അതിനു പ്രത്യേക പ്രതിഫലം നൽകുന്നതുമാണ്. ചിത്രങ്ങൾ സഹിതം ആകണം വാർത്ത അയക്കേണ്ടത്.

വേറൊരിടത്തും ഉപയോഗിച്ചിട്ടില്ലാത്ത വീഡിയോകൾക്ക് പ്രത്യേകം പ്രതിഫലം നൽകുന്നതാണ്. മെട്രോ മലയാളിയുടെ ജില്ലാ എഡീഷനുകളിലേക്കുള്ള പരസ്യങ്ങളും മാർക്കറ്റിങ് ഫീച്ചറുകളും പിടിക്കാനുള്ള അവസരം പ്രാദേശിക ലേഖന്മാർക്കായിരിക്കും. അങ്ങനെ ലഭിക്കുന്ന പ്രതിഫലത്തിന്റെ 25 ശതമാനം ഇവർക്ക് തന്നെ നൽകുന്നതാവും. എന്നാൽ എല്ലാവിധ പണം ഇടപാടുകളും മെട്രോ മലയാളിയുമായി നേരിട്ടാണ്. പ്രാദേശിക ലേഖകർക്ക് പണം സ്വീകരിക്കാൻ അനുമതി നൽകുന്നതായിരിക്കില്ല.

കരാറടിസ്ഥാനത്തിലുള്ള നിയമനത്തിൽ സ്ഥിര നിയമനമോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ ഉണ്ടായിരിക്കുന്നതല്ല. ഒരു വർഷത്തിന് ശേഷം മികവ് തെളിയിക്കുന്ന ചിലരെ സ്ഥിരപ്പെടുത്തും. എന്നാൽ അതിനുള്ള പരിപൂർണ്ണ അവകാശം മറുനാടൻ മലയാളി മാനേജ്‌മെന്റിനാവും. ഈ പദ്ധതിയിൽ ചേരുന്ന ആർക്കും സ്ഥിര നിയമനത്തിനുള്ള അവകാശം ഉണ്ടായിരിക്കുന്നതല്ല.

ഒരു സ്ഥലത്തു നിന്നും ഒന്നിലധികം പേർ അപേക്ഷിച്ചാൽ കൂടുതൽ സമയം പ്രവർത്തിക്കുന്നതിന് ഒപ്പം തൊഴിൽ പരിചയവും ഉള്ളവരെ ആയിരിക്കും നിയമിക്കുക. മറുനാടൻ പ്രതിനിധികൾ ടെലിഫോണിലൂടെ അഭിമുഖം നടത്തിയ ശേഷം ആയിരിക്കും ആളെ തെരഞ്ഞെടുക്കുക. താൽപ്പര്യം ഉള്ളവർ പേര്, വിലാസം, അടുത്ത ബന്ധുവിന്റെ അടക്കം രണ്ടു മൊബൈൽ ഫോൺ നമ്പരുകൾ ഇപ്പോൾ ജോലി ചെയ്യുന്നതിന്റെ വിശദാംശങ്ങൾ എന്നിവയടക്കം സിവി [email protected] എന്ന വിലാസത്തിൽ അയക്കണം.

കുത്തക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള മാധ്യമങ്ങൾക്കിടയിൽ സ്വതന്ത്ര നിലപാടുമായി സത്യം പറയുന്ന മറുനാടന്റെ പുതിയ കാൽവയ്‌പ്പിലേക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നിസ്സാരമെന്ന് നമ്മൾ കരുതുന്ന വാർത്തകൾ പോലും അർഹിക്കുന്ന പ്രാധാന്യത്തോടെ നൽകുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഞങ്ങൾ ഇതു ചെയ്യുന്നത്. നിങ്ങൾക്ക് പരിചയം ഉള്ള പ്രാദേശിക ലേഖകരോട് ഈ വിവരം അറിയിക്കാനും മറക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP