Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷാജൻ സ്‌കറിയ ചെയർമാൻ; ജയിംസ് വടക്കൻ ജനറൽ സെക്രട്ടറി; ആന്റണി കുന്നത്ത് വൈസ് ചെയർമാൻ; ഡോ. മുഹമ്മദ് ഇഫ്തിക്കർ ട്രഷറർ; എബി ഇമ്മാനുവേൽ ജോയിന്റ് സെക്രട്ടറി: ആവാസിന് 14 അംഗ ഡയറക്ടർ ബോർഡ്: എല്ലാ വായനക്കാർക്കും ഈ സാമൂഹ്യ വിപ്ലവത്തിൽ പങ്കാളികളാകാം

ഷാജൻ സ്‌കറിയ ചെയർമാൻ; ജയിംസ് വടക്കൻ ജനറൽ സെക്രട്ടറി; ആന്റണി കുന്നത്ത് വൈസ് ചെയർമാൻ; ഡോ. മുഹമ്മദ് ഇഫ്തിക്കർ ട്രഷറർ; എബി ഇമ്മാനുവേൽ ജോയിന്റ് സെക്രട്ടറി: ആവാസിന് 14 അംഗ ഡയറക്ടർ ബോർഡ്: എല്ലാ വായനക്കാർക്കും ഈ സാമൂഹ്യ വിപ്ലവത്തിൽ പങ്കാളികളാകാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ മുൻകൈയിൽ അതിശക്തമായ സാമൂഹ്യ ഇടപെടലിനായി ആരംഭിച്ച ആവാസിന്റെ (അസോസിയേഷൻ ഫോർ വെൽഫയർ ആക്ഷൻ ആൻഡ് സോഷ്യൽ ഇനിഷ്യറ്റീവ്സ്) ആദ്യ ഭാരവാഹികളെ തെരഞ്ഞെടുത്തു. മറുനാടന്റെ തിരുവനന്തപുരത്തെ ഓഫീസിൽ വച്ച് ചേർന്ന യോഗത്തിലാണ് ഷാജൻ സ്‌കറിയ ചെയർമാനും ജയിംസ് വടക്കൻ സെക്രട്ടറിയുമായ ഭരണ സമിതിയും ഡയറക്ടർ ബോർഡും നിലവിൽ വന്നത്.

വൈസ് ചെയർമാനായി ആന്റണി കുന്നത്ത്, ട്രഷററായി ഡോ മുഹമ്മദ് ഇഫ്തിക്കർ, ജോയിന്റ് സെക്രട്ടറിയായി എബി ഇമ്മാനുവേൽ പി എന്നിവരും പ്രവർത്തിക്കും. അഡ്വ. ജെ സന്ധ്യ, ഷാജഹാൻ എസ് എന്നിവർ ഗവേർണിങ് കൗൺസിൽ മെമ്പർമാരായും മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളായി അഡ്വ.ബിനോയ് ജോസ്, അഡ്വ. ജിജി എസ്, വത്സൻ സി, റോയി ജോസഫ്, ബിജു തോമസ്, രാമഹരി, മിനി മോഹൻ എന്നിവരും പ്രവർത്തിക്കും.

സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തും ശക്തമായ ഇടപെടലുകളും നടത്തുന്നവരാണ് ആവാസിന്റെ നേതൃനിരയിൽ എത്തുന്നവരിൽ ഏറെയും. മുതിർന്ന സാമൂഹിക പ്രവർത്തകനും അഭിഭാഷകരും അടങ്ങുന്ന ഒരു ഉപദേശക സമിതിക്കും ഉടൻ രൂപം നൽകും.

ജയിംസ് വടക്കൻ
കേരളത്തിലെ സാമൂഹിക സാംസ്‌കാരിക പൊതരംഗങ്ങളിൽ സജീവ ഇടപെടൽ നടത്തുന്നയാളാണ് ജയിംസ് വടക്കൻ. പാലായിലുള്ള സെന്റർ ഓഫ് കൺസ്യൂമർ എഡ്യുക്കേഷൻ സ്ഥാപകൻ കൂടിയായ ജയിംസ് ബസ് സമരങ്ങൾ നിരോധിക്കുക, ഫ്ളക്സ് ബോർഡുകൾ റോഡുകളിൽ നിരോധിക്കുക, വാഹനങ്ങളിൽ സ്പീഡ് കൺട്രോളുകൾ കൊണ്ടുവരുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി സജീവ ഇടപടെലുകൾ നടത്തി വരുന്ന വ്യക്തിയാണ്. കൂടാതെ കേരള സ്റ്റഡിസ് സെന്റർ ഫോർ സോഷ്യോ ഇക്കണോമക്സ് റിസേർച്ച് ഓർഗനൈസേഷന്റെ മാനേജിങ് ട്രസ്റ്റി കൂടിയാണ്. ഇതിന്റെ കീഴിൽ ഇതിനോടം 20ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും റോഡ് ഗതാഗത അഥോറിറ്റിയുടെ പ്ലാനിങ് ബോർഡ് മെമ്പറും ആണ്. കൂടാതെ കാർഷികം, ഫിനാൻസ്, മാനേജ്മെന്റ്, ഗതാഗതം തുടങ്ങിയ മേഖലകളിലടക്കം ഇതിനോടകം തന്നെ 3000ത്തിലധികം ലേഖനങ്ങൾ ജയിംസ് എഴുതിയിട്ടുണ്ട്. കേരള, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ബാങ്ക് കമ്മിറ്റിയംഗമായും നാല് വർഷത്തോളമായി പ്രവർത്തിച്ച് വരുന്നു.

ഷാജൻ സ്‌കറിയ
സ്‌കൂൾ കോളേജ് വിദ്യാഭ്യാസ കാലത്തു തന്നെ സാമൂഹിക ഇടപെടലുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. 93-ൽ ഡിഗ്രി പഠനത്തിന് ശേഷം കാഞ്ഞിരപ്പള്ളിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന യുവദീപം മാസികയിലൂടെയാണ് പത്രപ്രവർത്തനം ആരംഭിക്കുന്നത്. 93 മുതൽ 99 വരെ കേരളത്തിലെ എല്ലാ പത്രങ്ങളിലും വാരികകളിലും വനിതാ പ്രസിദ്ധീകരണങ്ങളിലും സ്ഥിരം എഴുത്തുകാരനായിരുന്നു. കലാകൗമുദി, മാതൃഭൂമി തുടങ്ങിയ മലയാളം വാരികകളിൽ എഴുതുമായിരുന്നു. ദീപികയിൽ സബ് എഡിറ്റർ ആയി ജോലി ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിന്റെ മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് നേടുകയുണ്ടായി.

മേധാ പട്ക്കറോടും അരുന്ധതി റോയിയോടുമൊപ്പം നർമദ ബച്ചാവോ ആന്ദോളൻ സമരത്തിൽ പങ്കെടുക്കുകയും അനേകം മാസങ്ങൾ നർമദാ തീരത്ത് താമസിക്കുകയും ചെയ്തിട്ടുണ്ട് ബ്രിട്ടീഷ് മലയാളി, മറുനാടൻ മലയാളി എന്നീ ഓൺലൈൻ പത്രങ്ങളുടെ സ്ഥാപക എഡിറ്ററാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എന്ന പേരിൽ ഷാജൻ തുടക്കമിട്ട സംഘടന വഴി അഞ്ച കോടിയോളം രൂപയുടെ ധന സഹായം കേരളത്തിലെ രോഗികൾക്കും ദുരിതബാധിതർക്കും നൽകാൻ മുൻകൈ എടുത്തിട്ടുണ്ട്. യുകെയിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുവരുന്നതടക്കുള്ള സഹായങ്ങൾ ഷാജൻ തുടക്കമിട്ട ഈ ചാരിറ്റി ഫൗണ്ടേഷൻ ആണ് ഏറ്റെടുക്കുന്നത്.

ഡോ. മുഹമ്മദ് ഇഫ്തിക്കർ
ജനറൽ മെഡിസിൻ ഡോക്ടർ കൂടിയായ ഡോ മുഹമ്മദ് പ്രകൃതി, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. പരിസ്ഥിതി സൗഹൃദ നിർമ്മാണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രകൃതിക്കനുയോജ്യമായ നിർമ്മാണ സാമഗ്രികൾക്കു പ്രചാരം നൽകുകയും ചെയ്തു വരുന്നു.

 

 

ആന്റണി കുന്നത്ത്
കഴിഞ്ഞ 26 വർഷങ്ങളായി സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്നു. മൈക്രോ പ്ലാനിങ് രംഗത്തെ മികച്ച സംഘാടകനും വിദഗ്ധ പരിശീലകനും കൂടിയായ ആന്റണി കേരളത്തിലെ ഭൂമി ഏറ്റെടുക്കലിന്റെ സാമൂഹിക ആഘാത പഠനത്തിന്റെ സമിതി അംഗവും അന്തർ ദേശീയ സംഘടനയായ ജപ്പാൻ ഏഷ്യൻ സഹൃദ സൊസൈറ്റിയുടെ ദാരിദ്ര്യ വിദ്യാഭ്യാസ കൗൺസിൽ അംഗവുമാണ്. ഇന്ത്യ എമ്പാടുമുള്ള വിവിധ എൻ ജി ഒകളുടെ പ്രൊജക്റ്റ് കൺസൾട്ടന്റ്, പ്ലാന്റ് കേരളയുടെ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ദേശീയവും അന്തദേശീയവുമായ വിവിധ ചാരിറ്റി സംഘടനകളിലും സാമ്പത്തിക സഹായ സംഘടനകളിലും പ്രവർത്തിച്ചുള്ള പരിചയം കൂടിയുണ്ട്. ദേശീയവും അന്തർദേശീയവുമായ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തീകരിച്ചിട്ടുണ്ട്.

എബി ഇമ്മാനുവൽ പി
നദി സരംക്ഷണം അടക്കമുള്ള പ്രകൃതിയെ സംരക്ഷിക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ നടത്തുന്ന എബി മീനച്ചിൽ നദീ സംരക്ഷണ സമിതി ജന. സെക്രട്ടറി, കേരളാ നദി സംരക്ഷണ സമിതിയുടെ സംസ്ഥാന സമിതി അംഗം ആലുവ, ജില്ലാ കമ്മറ്റിയംഗം, കേരളാ ജൈവകർഷക സമിതി, മുൻ കോട്ടയം ജില്ലാ പ്രസിഡന്റ്, കേരളാ ജൈവകർഷക സമിതി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, ഗാന്ധിയുവമണ്ഡലം സെക്രട്ടറി, ഭൂമിക പൂഞ്ഞാർ സെക്രട്ടറി, മിത്രനികേതൻ വഴിക്കടവ് വാഗമൺ, കോ- ഓർഡിനേറ്റർ, മീനച്ചിൽ റിവർ റിജുവിനേഷൻ കാമ്പയിൻ, കമ്മറ്റിയംഗം, പാതാമ്പുഴ പബ്ലിക് ലൈബ്രറി ഡയറക്ടർ, നീലൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, പ്രസിഡന്റ്, പെഡസ്ട്രിയൻസ് പൂഞ്ഞാർ, ഗ്രാമാശ്രം, നാഷണൽ അലൈൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ് എന്നി നിലകളിലെല്ലാം സജീവ ഇടപെടൽ നടത്തുന്നു.

അഡ്വ. ബിനോയി ജോസ് മങ്കന്താനം,
വിവരാവകാശ മനുഷ്യാവകാശ പ്രവർത്തകനും വിവിധ ചാരിറ്റി ഗ്രൂപ്പുകളിൽ സജീവ പങ്കാളിയുമായ ബിനോയ് ഗാന്ധി യുവ മണ്ഡലം-കേരളം മുൻ കോട്ടയം ജില്ലാ പ്രസിഡന്റ്, കേരളാ ജൈവകർഷക സമിതി കാഞ്ഞിരപ്പള്ളി താലൂക്ക് മുൻ പ്രസിഡന്റ്, ഇടുക്കി മൂലമറ്റം നാടുകാണി ഗ്രാമാശ്രം ട്രസ്റ്റി, എന്നി നിലകളിൽ പ്രവർത്തിച്ച് വരുന്നു. അക്ഷയശ്രീ ജൈവകർഷക പുരസ്‌കാരം ഉൾപ്പെടെ മികച്ച ജൈവകർഷകനുള്ള വിവിധ അംഗികാരങ്ങൾ നേടിയിട്ടുണ്ട്. കൃഷി വകുപ്പിന്റെയും മറ്റ് സർക്കാർ സർക്കാരിതര കർഷിക ഏജൻസികളുടെയും റിസോഴ്സ് പേഴ്സൺ, ട്രെയ്നർ, കൗൺസിലർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

അഡ്വ. സന്ധ്യ
തിരുവനന്തപുരത്തെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും തിരക്കേറിയ അഭിഭാഷകയുമാണ് സന്ധ്യ. കഴിഞ്ഞ 10 വർഷമായി തിരുവനന്തപുരത്തു അഭിഭാഷകയായി പ്രവർത്തിക്കുന്നു. ഒട്ടേറെ പ്രധാനപ്പെട്ട കേസുകളിൽ അഭിഭാഷക എന്ന നിലയിൽ സന്ധ്യ ശ്രദ്ധ നേടിയിട്ടുണ്ട്. നിയമ പോരാട്ടത്തിലൂടെ നിരവധി പേർക്ക് സഹായം ചെയ്തു വരുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട. ഒട്ടേറെ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

 

വത്സൻ സി
തൃശൂർ തൃപ്പയാർ സ്വദേശി വത്സൻ 22 വർഷമായി പബ്ലിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്നു. മാനേജ്മെന്റ് ട്രെയിനിങ്, നിയമം എന്നിവയിലെ വിദഗ്ദ്ധ അദ്ധ്യാപകനാണ്. ചാർട്ടേഡ് അക്കൗണ്ടിങ് വിദ്യാർത്ഥികൾക്കും നിയമ വിദ്യാർത്ഥികൾക്കും നിരവധി ക്ലാസുകൾ എടുക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന മാനേജ്മെന്റ് ട്രയിനറാണ് വത്സൻ.

 

 

 

 ഷാജഹാൻ

17 വർഷമായി പെരിങ്ങമ്മല ഇക്‌ബാൽ ഹയർ സെക്കന്ററി സ്‌കൂളിൽ പൊളിറ്റിക്കൽ വകുപ്പ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു. കരിയർ ഗൈഡൻസ് കൗൺസിൽ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ഇദ്ദേഹം എൻ എസ് എസ് പ്രോഗ്രാം ഓഫീസർ, ബാലജനസഖ്യം പാലോട് രക്ഷാധികാരിയായും പ്രവർത്തിച്ചു വരുന്നു. സ്റ്റുഡന്റസ് കൗൺസിലർ ആയും പ്രവർത്തിക്കുന്ന ഇദ്ദേഹം എം.എ ബിഎഡ് ,സെറ്റ്, എം.എസ്.സി സൈക്കോളജി, ചൈൽഡ് അഡോൾസെന്റ് ആൻഡ് ഫാമിലി കൗൺസിലിങ് എന്നിവയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

 

റോയ് ജോസഫ് കൂട്ടിയാനി 

തമിഴ്‌നാട്ടിലെ മൽസ്യ മേഖലയായ തൂത്തൂരിൽ മീൻ പിടുത്ത തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്നു. വാജ്‌പേയ് സർക്കാരിന്റെ കാലത്തു സ്രാവിനെ പിടിക്കുന്നത് നിരോധിച്ചപ്പോൾ പാർലമെന്റിനു മുൻപിൽ മുപ്പതു ദിവസത്തെ സമരം നടത്തി ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം കൂലിപ്പണിക്കാർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള ക്രെഡിറ്റ് യൂണിയൻ, അവകാശ പ്രവർത്തനങ്ങൾ, മയക്കു മരുന്നിനടിമയായവരുടെയും സുനാമി ബാധിതരുടെയും പുനരധിവാസ പ്രവർത്തനങ്ങൾ, തേനീച്ച തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ, സ്ത്രീ ലൈംഗിക തൊഴിലാളികളുടെ എച്ച്ഐവി തടയാനുള്ള പ്രവർത്തനങ്ങൾ, എന്നിവയിൽ സജീവ ഇടപെടൽ നടത്തിവരുന്നു.

ഇപ്പോൾ തിരുവനന്തപുരം ജില്ലാ പാലിയേറ്റീവ് കെയർ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നതിനൊപ്പം രോഗികളുടെ പുനരധിവാസ പ്രവർത്തനങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു. എം.ബി.എ (HR), എം.എ സോഷ്യോളജി, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്

രാമഹരി
കഴിഞ്ഞ 20 വർഷമായി വിനോബാ നികേതൻ എന്ന സ്ഥാപനത്തിൽ സാമൂഹിക സേവനം ചെയ്യുന്നു. പട്ടിക വർഗ വിദ്യാർത്ഥിനികളുടെ ഹോസ്റ്റൽ, വിനോബ സ്‌കൂൾ എന്നിവയുടെ ചുമതലകളും വയനാട്, അട്ടപ്പാടി, ഇടുക്കി, കോവിലൂർ, കാസർഗോഡ് മേഖലകളിലെ ആദിവാസി വിദ്യാർത്ഥിനികളെ വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി പ്രേരിപ്പിക്കുകയും സൗജന്യമായി വിനോബ നികേതനിൽ പഠിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഇടപെട്ടു വരുന്നു. ഔഷധ സസ്യങ്ങൾ പ്രകൃതി ചികിത്സ എന്നിവയുടെ പ്രചാരണത്തിൽ വിനോബ നികേതനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

 

മിനി മോഹൻ
കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ മിനി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൂടിയാണ്. വിവിധ എൻ.ജി.ഒകളിൽ പ്രവർത്തിക്കുന്ന മിനി യു എൻ അഡോളസെന്റ് പ്രൊജക്റ്റ്, നെഹ്‌റു യുവ കേന്ദ്ര പ്രൊജക്റ്റ് ഓഫീസർ എന്നീ നിലകളിൽ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഒട്ടേറെ സാമൂഹ്യ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മിനി ഏകതാ പരിഷത്തിന്റെ സഹയാത്രിക കൂടിയാണ്.

 

 

അഡ്വ. ജിജി എസ്

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ജിജി സാമൂഹിക സാംസ്‌കാരിക മേഖലകയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയം ഉണ്ട്. ഇടുക്കി ജില്ലയിലെ അടിമാലി സ്വദേശിയായ ജിജി എറണാകുളത്താണ് ഇപ്പോൾ താമസിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങളിൽ ഇതിനു മുൻപ് കേസുകൾ നടത്തിയിട്ടുണ്ട്.

 

 

 

ബിജു തോമസ് 

സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളോട് ആഭിമുഖ്യം പുലർത്തുകയും പലതിലും സഹകാരിയുമായി പ്രവർത്തിക്കുന്നു. നിലവിൽ മറുനാടൻ മലയാളിയിൽ ജനറൽ മാനേജരായി ജോലി ചെയ്യുന്നു.

മറുനാടൻ മാധ്യമ ഇടപെടലിലൂടെ ആരംഭിച്ച സാമൂഹ്യ ഇടപെടൽ പത്രത്താളുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ ആണ് വിവിധ മേഖലയിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ആവാസ് എന്ന പേരിൽ ഒരു സാമൂഹ്യ പരിഷ്‌കരണ സംഘടനയ്ക്ക് രൂപം നൽകിയത്. 14 അംഗങ്ങളും കൂടിച്ചേർന്നായിരിക്കും തീരുമാനങ്ങൾ എടുക്കുന്നത്.

പൊതു ജനാരോഗ്യം, പൊതു വിദ്യാഭ്യാസം, നിയമപോരാട്ടം തുടങ്ങിയ ആയിരിക്കും ആവാസിന്റെ പ്രധാന പ്രവർത്തന മേഖലകൾ. അർഹതപ്പെട്ടവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുകയാകും പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. സാമൂഹ്യ അർഹത പഠനങ്ങളും അതിന്റെ ഫലം പുറത്ത് വിടുന്നതും ഇതിന്റെ ഭാഗമാണ്.മറുനാടന്റെ മുൻകൈയിൽ ആരംഭിച്ചതാണെങ്കിലും മറുനാടനുമായി യാതൊരു പ്രവർത്തന ബന്ധവും ആവാസിനുണ്ടാവില്ല. ആവാസിന്റെ പ്രവർത്തനങ്ങൾ വായനക്കാരുടെ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നുണ്ട്. ബന്ധപ്പെടേണ്ട വിലാസം : [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP