Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറുനാടൻ കുടുംബത്തിൽ നിന്നും മറ്റൊരു പോർട്ടൽ കൂടി; സാമ്പത്തിക വാർത്തകളും വിലയിരുത്തലുകളും നിക്ഷേപ സാധ്യതകളും പ്രസിദ്ധീകരിക്കുന്ന ഫിനാൻഷ്യൽ വ്യൂസിന്റെ ചീഫ് എഡിറ്ററാകുന്നത് സോഷ്യൽ മീഡിയയിൽ ലളിതമായി ഫിനാൻഷ്യൽ പോസ്റ്റുകളെഴുതി ശ്രദ്ധേയനായ ബൈജു സ്വാമി: സാമ്പത്തിക കാര്യങ്ങളിൽ ആഴത്തിലറിവും ഉൾക്കാഴ്ചയും വ്യക്തമായ അഭിപ്രായങ്ങളുമുള്ള വ്യക്തി നേതൃത്വം നൽകുന്ന പോർട്ടലിലെ ഒരു വാർത്തയും മിസ്സാവാതിരിക്കാൻ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്യാം

മറുനാടൻ കുടുംബത്തിൽ നിന്നും മറ്റൊരു പോർട്ടൽ കൂടി; സാമ്പത്തിക വാർത്തകളും വിലയിരുത്തലുകളും നിക്ഷേപ സാധ്യതകളും പ്രസിദ്ധീകരിക്കുന്ന ഫിനാൻഷ്യൽ വ്യൂസിന്റെ ചീഫ് എഡിറ്ററാകുന്നത് സോഷ്യൽ മീഡിയയിൽ ലളിതമായി ഫിനാൻഷ്യൽ പോസ്റ്റുകളെഴുതി ശ്രദ്ധേയനായ ബൈജു സ്വാമി: സാമ്പത്തിക കാര്യങ്ങളിൽ ആഴത്തിലറിവും ഉൾക്കാഴ്ചയും വ്യക്തമായ അഭിപ്രായങ്ങളുമുള്ള വ്യക്തി നേതൃത്വം നൽകുന്ന പോർട്ടലിലെ ഒരു വാർത്തയും മിസ്സാവാതിരിക്കാൻ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്യാം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളത്തിലെ ആദ്യത്തെ സമ്പൂർണ ഓൺലൈൻ പത്രത്തിന്റെയും ഓൺലൈൻ ടിവിയുടെയും തുടക്കക്കാരനായ മറുനാടൻ മലയാളി കുടുംബത്തിൽ നിന്നും മറ്റൊരു ഓൺലൈൻ പ്രസിദ്ധീകരണം കൂടി ആരംഭിച്ചു. financialviews.in എന്ന വെബ് അഡ്രസ്സിൽ തുടങ്ങിയ പോർട്ടലിൽ സാമ്പത്തിക രംഗത്തെ മുഴുവൻ വാർത്തകളും അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യും. വാർത്തകളും വിലയിരുത്തലുകളും പ്രൗഢഗംഭീരമായ ലേഖനങ്ങളും ഉൾപ്പെട്ട വലിയൊരു വിരുന്ന് തന്നെയാവും ഫിനാൻഷ്യൽ വ്യൂസിലൂടെ വായനക്കാർക്ക് മുൻപിൽ എത്തുക.

കേരളത്തിലെ വാർത്തകൾക്ക് പ്രത്യേക മുൻഗണന കൊടുത്തുകൊണ്ട് ലോകത്തെമ്പാടുമുള്ള സാമ്പത്തിക വാർത്തകൾ കൃത്യമായി പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ പ്രസിദ്ധീകരണം ആയിരിക്കും ഫിനാൻഷ്യൽ വ്യൂസ്. ഏത് പ്രധാനപ്പെട്ട സംഭവങ്ങൾ ഉണ്ടായാലും അതിന്റെ സാമ്പത്തിക ആംഗിളുകൾ ഫിനാൻഷ്യൽ വ്യൂസ് പ്രസിദ്ധീകരിക്കും. വിപണിയിലെ ചലനങ്ങളെ കുറിച്ചുള്ള വാർത്തകളും വിലയിരുത്തലുകളും സാധ്യതകളും കൃത്യമായി അവതരിപ്പിക്കുന്ന പംക്തികൾ ഏറെയുണ്ടാവും. സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ഫിനാൻഷ്യൽ വ്യൂസിന്റെ പ്രത്യേകതയാണ്. ബഡ്ജറ്റ് പോലെയുള്ള ദിവസങ്ങളിൽ വിശദമായ വിലയിരുത്തലുകളും ചർച്ചകളും സംഘടിപ്പിക്കും.

സോഷ്യൽ മീഡിയയിൽ, ലളിതമായി ഫിനാൻഷ്യൽ പോസ്റ്റുകളെഴുതി ശ്രദ്ധേയനായ, സാമ്പത്തിക കാര്യങ്ങളിൽ ആഴത്തിലറിവും ഉൾക്കാഴ്ചയും വ്യക്തമായ അഭിപ്രായങ്ങങ്ങളുമുള്ള ബൈജു സ്വാമിയായിരിക്കും ഫിനാൻഷ്യൽ വ്യൂസിന്റെ ചീഫ് എഡിറ്റർ. മറുനാടൻ മലയാളിയുടെ കൊച്ചിയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുക.

ഈ പോർട്ടലിലൂടെ സാമ്പത്തിക മേഖലയിൽ നടക്കുന്ന ഏറ്റവും പുതിയ വാർത്തകളായിരിക്കും നിങ്ങളെ തേടിയെത്തുക. ബാങ്കിങ് വാർത്തകൾ അറിയാനും പലിശനിരക്ക് സംബന്ധമായ വിവരങ്ങളും ഈ പോർട്ടലിലൂടെ ലഭ്യമാണ്. അതോടൊപ്പം ലോക ബിസിനസ് സ്ഥാപനങ്ങളിൽ നടക്കുന്ന സാമ്പത്തിക ചലനങ്ങളും കൃത്യമായ രീതിയിൽ അവതരിപ്പിക്കുന്ന പോർട്ടൽ ആയിരിക്കും ഇത്. ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ പ്രതിസന്ധിയും അറിയാൻ ഈ മാധ്യമം നിങ്ങളെ സഹായിക്കും. അന്നന്നത്തെ സ്‌റ്റോക്ക് മാർക്കറ്റിലെ പ്രധാനപ്പെട്ട സംഭവങ്ങൾ വൈകുന്നേരം വിശദമായി അറിയുന്നതിന് ഫിനാൻഷ്യൽ വ്യൂസിന്റെ മാർക്കറ്റ് ക്ലോസിങ് റിപ്പോർട്ട് എന്ന സെക്ഷൻ നിങ്ങൾക്ക് ഉപകാരപ്പെടും.

തൊഴിൽ സംബന്ധമായ വിവരങ്ങൾ അടങ്ങുന്ന വാർത്തകൾ ഉൾപ്പെടെ ഓഹരി വിപണിയിൽ ഉണ്ടാകുന്ന ചലനങ്ങൾ വരെ ഈ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിപണിയിലെത്തുന്ന പുതിയ വാഹനങ്ങൾ മൊബൈൽ ഫോണുകൾ തുടങ്ങിയവയുടെ വിവരങ്ങളും ലഭ്യമായിരിക്കും. എല്ലാ വിഭാഗത്തിൽപെട്ട ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട്, നിക്ഷേപ വാർത്തകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള മൂല്യ വിനിമയ നിരക്ക് സംബന്ധമായ വിവരങ്ങൾ നൽകുന്ന കറൻസി കൺവേർട്ടർ, ഇഎംഐ കാൽക്കുലേറ്റർ, ഐഎഫ്സി ഫൈന്റർ മുതലായവ ഈ പേജിന്റെ പ്രത്യേകതയാണ്.

financialviews.in/ എന്ന വെബ് അഡ്രസിൽ നിങ്ങൾക്ക് ഫിനാഷ്യൽ വ്യൂസ് പേജ് തുറന്ന് വാർത്തകളും മറ്റു ഫീച്ചറുകളും വായിക്കാവുന്നതാണ്.

ഹോം പേജിൽ മുകളിലുള്ള മെനുബാറിൽ ന്യൂസ്, ഇൻവെസ്റ്റ്‌മെന്റ്‌സ്, ട്രേഡിങ്, ബാങ്കിങ്, ഇൻഷുറൻസ്, മ്യൂച്ച്വൽ ഫണ്ട്‌സ് & എൻപിഎസ്, അഗ്രി കമ്മോദിറ്റീസ്, ലൈഫ് സൈറ്റ്, പെർസ്‌പെക്ടീവ്ടൂട്ടോറിയൽ തുടങ്ങിയ സെക്ഷനുകൾ കാണാം. ഓരോ സെക്ഷനിലും അതുമായി ബന്ധപ്പെട്ട സബ്‌സെക്ഷനുകൾ ഉണ്ട്.

ഹോം പേജിന്റെ വലതുഭാഗത്തായി കാണുന്ന ഇംഗ്ലീഷ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് വാർത്തകൾ ഇംഗ്ലീഷിൽ വായിക്കാൻ സാധിക്കും.  english.financialviews.in/ എന്ന വെബ് അഡ്രസ് ക്ലിക്ക് ചെയ്താലും വാർത്തകൾ ഇംഗ്ലീഷിൽ വായിക്കാവുന്നതാണ്.

ഇംഗ്ലീഷ് ലിങ്കിന് തൊട്ടുതാഴെയായി കാണുന്ന ടൂൾസ് എന്ന ടാബിൽ കറൻസി കൺവേർട്ടർ, ഇഎംഐ കാൽക്കുലേറ്റർഐഎഫ്എസ് സി ഫൈൻഡർ തുടങ്ങിയ ലിങ്കുകൾ കാണാം.

കറൻസി കൺവേർട്ടർ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്ന് വരുന്ന പേജിന്റെ ചിത്രമാണ് ചുവടെ:-


ഇതിൽ നിങ്ങൾക്ക് ഫ്രം ടു എന്നീ കോളങ്ങൾ കാണാം. അവിടെ കറൻസി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ ലഭ്യമാണ്. കൺവേർട്ട് ചെയ്യേണ്ട തുക എമൗണ്ട് എന്ന കോളത്തിൽ കൊടുത്ത ശേഷം കൺവേർട്ട് ബട്ടൺ അമർത്തുക. നിങ്ങൾക്ക് കൺവേർട്ട് ചെയ്യുന്ന ദിവസത്തെ റേറ്റ് അനുസരിച്ചുള്ള തുക സ്‌ക്രീനിൽ ലഭിക്കുന്നതായിരിക്കും.

ഇഎംഐ കാൽക്കുലേറ്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറന്നുവരുന്ന പേജിന്റെ ചിത്രമാണ് ചുവടെ:-

ഇവിടെ നിങ്ങൾക്ക് ലോൺ തുക, പലിശ നിരക്ക്, ലോൺ തവണ (ലോൺ തവണ മാസത്തിലും, വർഷത്തിലും തിരഞ്ഞെടുക്കാം) എന്നിവ തെരഞ്ഞെടുത്താൽ ലോൺ ഇഎംഐ, ആകെ പലിശ തുക, ആകെ തിരികെ അടയ്‌ക്കേണ്ട തുക എന്നിവയും, പേയ്‌മെന്റ് ബ്രേക്ക് അപ് ചാർട്ടും ലഭിക്കും.

ഐഎഫ്എസ് സി ഫൈൻഡർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന സ്‌ക്രീനിന്റെ ചിത്രമാണ് ചുവടെ:-


ഇവിടെ ബാങ്കിന്റെ പേരും, ബ്രാഞ്ചും കൊടുത്ത് ഗെറ്റ് ബാങ്ക് ഡീറ്റേയ്ൽസ് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കും.

ഫിനാൻഷ്യൽ വ്യൂസിലൂടെ നിങ്ങളുടെ വാർത്തകളോ, ഫീച്ചറുകളോ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഹോം പേജിന്റെ ഏറ്റവും താഴെയായി കാണുന്ന Post Your News എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ലഭിക്കുന്ന പേജിൽ നിങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾക്ക് വാർത്തയ്‌ക്കൊപ്പം ചിത്രങ്ങളും, വീഡിയോകളും അയയ്ക്കാവുന്നതാണ്. പക്ഷെ വാർത്തകൾ സ്‌ക്രീൻ ചെയ്തു പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ പൂർണ ഉത്തരവാദിത്തം എഡിറ്റർക്ക് മാത്രം ആയിരിക്കും.

ഒരു വാർത്തയും മിസാവാതിരിക്കാൻ ഫിനാഷ്യൽ വ്യൂസിന്റെ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്യുക.

Financial Views പോർട്ടലിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സജഷൻസും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ മികവുറ്റതാക്കാൻ അത് ഞങ്ങൾക്ക് സഹായകമാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP