ഭർതൃമതിയെ സ്നേഹിക്കുന്ന യുവാവിന്റെ കഥപറഞ്ഞ് നോർവിച്ച് 20 മൈൽസ്; യൂട്യുബിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം
കെ ആർ ഷൈജുമോൻ
കേരളത്തിൽ സിനിമാ- കലാ രംഗത്ത് പ്രവർത്തിച്ചിട്ട് ജീവിതം കരുപിടിപ്പിക്കാനായി വിദേശ രാജ്യങ്ങളിൽ ചേക്കേറിയിട്ടുള്ള അനേകം പേർ നമുക്കിടയിലുണ്ട്. അന്യ രാജ്യത്ത് ജീവിച്ചിട്ടും കലാപ്രവർത്തനങ്ങൾ ഒരു വശത്തുകൂടി കൊണ്ടുപോകുന്നവരാണ് ഇങ്ങനെ പോയവരിൽ പലരും. യൂട്യുബിൽ ആൽബങ്ങൾ ഇറക്കിയും ഹ്രസ്വ ചിത്രങ്ങൾ അണിയിച്ചൊരുക്കിയും ഇവർ തങ്ങളുടെ ഉള്ളിലെ കലാവാസനയെ പരിപോഷിക്കാൻ ശ്രമിക്കുന്ന കാഴ്ചയും അന്യമല്ല. ബ്രിട്ടനിലും ഉണ്ട് ഇത്തരത്തിൽ കലാപ്രവർത്തനങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശവുമായി ജീവിക്കുന്നവർ.
അങ്ങനെ ഉള്ള ഒരാളാണ് സിറിയക്ക് കടവിൽച്ചിറ. ഒട്ടെറെ സീരിയലുകളിലും ആൽബങ്ങളിലും പ്രവർത്തിച്ച ശേഷം യുകെയിൽ കുടിയേറിയ സിറിയക്കിന്റെ സംവിധാനത്തിൽ ഇന്നലെ ഒരു സിനിമ യൂട്യുബിൽ റിലീസ് ആയി. ഹൃസ്വ ചിത്രമൊന്നുമല്ല കേട്ടോ. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള അസൽ സിനിമ തന്നെ.
സിറിയക്കിന്റെ നേതൃത്വത്തിൽ യുകെയിൽ ജീവിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ ഒരുങ്ങിയ രണ്ടുമണിക്കൂർ നീളമുള്ള 'നോർവിച്ച് 20 മൈൽസ്' എന്ന ചിത്രം ഇന്നലെ യൂട്യുബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിന് പേരാണ് കണ്ടത്. ഭർതൃമതിയായ യുവതിയെ സ്നേഹിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് നോർവിച്ച് 20 മൈൽസ്. ഒരു പക്ഷെ യുകെയിൽ തന്നെ ഏറ്റവും കാമ്പും കരുത്തും ഉള്ള ഒരു പ്രമേയത്തിന്റെ പിൻബലത്തോടെ ഇറങ്ങുന്ന ആദ്യ മുഴുനീള ചിത്രമെന്ന ഖ്യാതിയും ബ്രിട്ടീഷ് മലയാളിയും, മറുനാടൻ മലയാളിയും മീഡിയ പാർട്ണർമാരാകുന്ന ഈ ചിത്രത്തിനായിരിക്കും. തികഞ്ഞ സാങ്കേതിക മേന്മയും സമകാലിക ചിന്തകളും നിറഞ്ഞ ചിത്രം മലയാളികൾ ഇരുകയ്യും നീട്ടിസ്വീകരിക്കും എന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ ശില്പികളായ സിറിയക് കടവിലും ബിജു അഗസ്റ്റിനും പങ്കിടുന്നത്. യൂട്യുബിൽ റിലീസ് ചെയ്ത ചിത്രമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
രക്താർബ്ബുദം ബാധിച്ച ചെറുപ്പക്കാരൻ താൻ മോഹിച്ച യുവതിയുടെ തന്നെ മജ്ജ സ്വീകരിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ എന്തായിരിക്കും അനുഭവം. പ്രണയത്തിനപ്പുറം ജീവനുപോലും ഇഷ്ട സഖിയോടു കടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ ആ യുവാവിന്റെ മുന്നിൽ മറ്റു തടസങ്ങൾ ഒന്നും പ്രതിബന്ധം സൃഷ്ടിച്ചില്ല. എന്നാൽ ഇഷ്ടം ഇതുവരെ പങ്കു വയ്ക്കാതെ പോയതിനാൽ അവൾ വിവാഹിത ആണെന്നോ ഭർത്താവിന്റെ ദുഃസ്വഭാവത്തിൽ മനം മടുത്തു ഒരു വേർപിരിയലിന്റെ വക്കിൽ ആണെന്നോ അറിയാതെ ആണ് എബി എന്ന യുവാവ് റിയയെ ഇഷ്ടപ്പെടുന്നത്. ഇതിനിടയിൽ റിയയുടെ അവസ്ഥ വ്യക്തമായെങ്കിലും തീരുമാനം മാറ്റാൻ എബി തയ്യാറായിരുന്നില്ല. എന്നാൽ അവിചാരിതമായി രോഗ കിടക്കയിലായ എബി തികച്ചും സന്ദർഭികമായി റിയയുടെ തന്നെ മജ്ജ സ്വീകരിച്ചു ജീവിതത്തിലേക്ക് മടങ്ങി എത്തുകയാണ്.
വ്യത്യസ്ഥ സമുദായങ്ങളിൽ പെട്ടവരാണെങ്കിലും സമുദായ ആചാരങ്ങളൊക്കെ മറന്ന് മകന്റെ ജീവൻ തിരിച്ചു പിടിച്ച യുവതിയെ സ്വീകരിക്കാൻ എബിയുടെ മാതാപിതാക്കൾ തയ്യാറാവുകയാണെങ്കിലും കാര്യങ്ങൾ കൂടുതൽ തകിടം മറിയുകയാണ്. ജീവിതാനുഭവത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചാൽ അതിനെ ഏതു വിധം തരണം ചെയ്യാൻ കഴിയും എന്ന് പ്രവചിക്കുക എളുപ്പമല്ല. എന്നാൽ ഇവിടെ ഒരു സിനിമാക്കഥയിൽ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ചില മുഹൂർത്തങ്ങൾ അനാവരണം ചെയ്യുകയാണ് നോർവിച്ചിലെ സിറിയക് കടവിലും സംഘവും,
അവിചാരിതമായി കണ്ടു മുട്ടിയ യുവതിയെ സ്വന്തമാക്കാൻ ആഗ്രഹിച്ചത് ചെറുപ്പക്കാരനായ എബിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റായിരുന്നില്ല. എന്നാൽ സ്വന്തം സമുദായക്കാരി അല്ലാത്ത യുവതിയെ ഇഷ്ടമായത് വീട്ടുകാരുടെ മുന്നിൽ പൊറുക്കാൻ ആകാത്ത തെറ്റായി. ഇതിനിടയിൽ എബിക്ക് തന്നോടുള്ള പ്രണയം മനസിലായിട്ടും തന്റെ ഉള്ളു തുറക്കാൻ ആകാതെ പ്രതിസന്ധിയിലാകുന്ന റിയ. ഭർത്താവിന്റെ ക്രൂരതക്ക് മുന്നിലും വിവാഹിത ആണെന്ന ബോധത്തിൽ മറ്റൊരു ബന്ധത്തിന് മനസ്സുറപ്പിക്കാൻ കഴിയാത്ത റിയയുടെ ചിന്തകളിലൂടെയാണ് സിനിമ വളരുന്നത്. ശക്തമായ സ്ത്രീ കഥപാത്രത്തിന്റെ സാന്നിധ്യം സിനിമക്ക് കരുത്തു പകരുന്നതും പ്രത്യേകതയാണ്.
വിവാഹബന്ധങ്ങളുടെ ദൃഢതയും പവിത്രതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരുപാട് ജീവിതങ്ങളിൽ പിന്തിരിഞ്ഞുനോക്കുവാനുള്ള ഒരവസരമായി ഈ സിനിമയെ ചൂണ്ടികാണിക്കാൻ കഴിയും. ആദ്യ ചിത്രത്തെ അപേക്ഷിച്ച് സാങ്കേതിക മികവിലും മറ്റും വലിയ മേന്മ പുലർത്താനും നോർവിച്ച് 20 മൈൽസിനു കഴിഞ്ഞിട്ടുണ്ട് എന്ന് സംവിധായകൻ സിറിയക് ചൂണ്ടിക്കാട്ടുന്നു. ക്യാമറയുടെ ആങ്കിളും ശബ്ദ, വെളിച്ച വിന്യാസവും എല്ലാം ഒരു കോമേഷ്യൽ ചിത്രത്തെ ആണ് ഓർമ്മിപ്പിക്കുന്നത്. ബ്രിസ്റ്റോൾ നിവാസിയായ ബെന്നിയുടെ കൈകളിൽ സുഭദ്രമാണ് നോർവിച്ച് 20 മൈൽസിന്റെ ക്യാമറ. ബിജു അഗസ്റ്റിൻ ആണ് ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ പൂർത്തിയാക്കിയിരിക്കുന്നത്.
പ്രണയത്തിൽ നേടുന്നത് പോലെ തന്നെ നഷ്ടപ്പെടുന്നതിലും അനുഭൂതി ഉണ്ടെന്നു കൂടി സ്ഥാപിക്കുകയാണ് നോർവിച് 20 മൈൽസ്. മാത്രമല്ല പുതു തലമുറയുടെ ചിന്തകളും ജീവിതവും കൂടി ആവിഷ്ക്കരിക്കാനുള്ള ശ്രമവും ചിത്രത്തിൽ നിറഞ്ഞ് നിൽപ്പുണ്ട്. യുകെയിലെ നോർവിച്ചിൽ ജീവിക്കുന്ന മലയാളി സമൂഹം നൽകുന്ന നിറഞ്ഞ പിന്തുണയാണ് നോർവിച്ച് 20 മൈൽസിന്റെ മറ്റൊരു പ്രത്യേകത. ആദ്യ ചിത്രത്തിനും നോർവിച്ച് മലയാളികൾ സമാനമായ സഹകരണമാണ് നൽകിയിരുന്നതെന്ന് സിറിയക് കൂട്ടിചേർക്കുന്നു. പേര് കേൾക്കുമ്പോൾ തോന്നുന്ന ദുരൂഹത സിനിമയുടെ അവസാന ഫ്രയിം വരെ നിലനിർത്താൻ ചിത്രത്തിന്റെ പിന്നണി പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ടെന്ന് സംവിധായകൻ പറയുന്നു. ഒരു സാമൂഹ്യജീവി എന്ന നിലയിൽ ബന്ധങ്ങളിൽ ആദ്യമുണ്ടാകേണ്ടത് സ്നേഹമായിരിക്കണം എന്നു അടിവരയിട്ട് ഉറപ്പിക്കുകയാണ് ആത്യന്തികമായി ഈ സിനിമ. ഒരു പ്രണയ കഥ എന്നതിലുപരി മറ്റുപല മാനുഷിക മൂല്യങ്ങളും മനപ്പൂർവ്വമായും അല്ലാതെയും ഈ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍