Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ആരെങ്കിലും സഹായിച്ചില്ലെങ്കിൽ ചികിത്സിക്കാൻ പണമില്ലാത്തതിനാൽ മരിച്ചു പോകാൻ സാധ്യതയുള്ള രോഗികളെ നിങ്ങൾക്കറിയാമോ? പണം ഇല്ലാത്തതുകൊണ്ട് പഠനം നിർത്തിയവരെയോ? എങ്കിൽ അവരെ ഞങ്ങൾ സഹായിക്കാം..

ആരെങ്കിലും സഹായിച്ചില്ലെങ്കിൽ ചികിത്സിക്കാൻ പണമില്ലാത്തതിനാൽ മരിച്ചു പോകാൻ സാധ്യതയുള്ള രോഗികളെ നിങ്ങൾക്കറിയാമോ? പണം ഇല്ലാത്തതുകൊണ്ട് പഠനം നിർത്തിയവരെയോ? എങ്കിൽ അവരെ ഞങ്ങൾ സഹായിക്കാം..

ഷാജൻ സ്‌കറിയ

റുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി യുകെയിൽ രജിസ്റ്റർ ചെയ്തു നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഓണം അപ്പീലിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. എല്ലാ മറുനാടൻ ബ്രിട്ടീഷ് മലയാളി വായനക്കാരും ഇപ്പോൾ അർഹരായ രോഗികൾക്ക് വേണ്ടി അപേക്ഷ നൽകണം. ലഭ്യമായ അപേക്ഷകൾ എല്ലാം പരിഗണിക്കുകയും വേണ്ടത്ര പരിശോധനകൾ നടത്തുകയും ചെയ്ത ശേഷം ഏറ്റവും അർഹരായ പത്തു പേർക്ക് സഹായം നല്കും. പ്രധാനമായും ചികിത്സ, വിദ്യാഭ്യാസ സഹായങ്ങൾ ആണ് നൽകുന്നത്. കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതുവരെ രണ്ടുകോടിയിലേറെ രൂപ ദരിദ്ര്യരുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും മറ്റുമായി നൽകിയിട്ടുണ്ട്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതുവരെയായി വായനക്കാർ നൽകിയ 18 അപേക്ഷകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഒരാഴ്ചയ്ക്കകം ലഭിക്കുന്ന അപേക്ഷ കൂടി പരിഗണിക്കുന്നതാണ് എന്ന് ഫൗണ്ടേഷൻ ചെയർമാൻ ഫ്രാൻസിസ് ആന്റണി അറിയിച്ചു. നിങ്ങളുടെ പരിചയത്തിൽ ഉള്ള തികഞ്ഞ ദാരിദ്ര്യത്തിലോ രോഗാവസ്ഥയിലോ ഉള്ള ആരും സഹായിക്കാൻ ഇല്ലാത്തവരുടെ വിവരങ്ങൾ ആണ് സമർപ്പിക്കേണ്ടത്. നമ്മുടെ സഹായം ലഭിച്ചില്ലെങ്കിൽ ജീവൻ നിലനിർത്താൻ സാധിക്കാത്തത്ര ദരിദ്ര്യരെ വേണം ശുപാർശ ചെയ്യാൻ. ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിക്കാൻ ഇടയുള്ളവർക്ക് ബ്രിട്ടീഷ് ലമയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായം ലഭിക്കുകയില്ല.

Stories you may Like

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങൾക്ക് പൂർണമായും ഉറപ്പുള്ള സഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് അതിൽ പൂരിപ്പിച്ച ശേഷം സ്‌കാൻ ചെയ്ത് ഇമെയിലായി അയച്ചുതരിക. ഈ പ്രക്രിയ എത്രയും വേഗം ചെയ്യുക. തുടർന്ന് ഇവർ സഹായം അർഹിക്കുന്നവരാണ് എന്ന് തെളിയിക്കുന്ന മറ്റ് രേഖകളും ഇമെയിൽ വഴി അയയ്ക്കുക. പത്രങ്ങളിൽ വായിച്ചറിഞ്ഞതോ വാട്‌സ് ആപിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നതോ ആയ് ആൾക്ക് വേണ്ടി ആരും അപേക്ഷ നൽകരുത്. നിങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്ന കേസുകൾ മാത്രം ശുപാർശ ചെയ്യുക. വേണ്ടത്ര രേഖകളുടെ പിൻബലമില്ലാതെ പത്ര കട്ടിങുകളുടെ മാത്രം അടിസ്ഥാനത്തിൽ ഉള്ള അപേക്ഷകൾ പരിഗണിക്കപ്പെടുകയില്ല.

അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പൂരിപ്പിച്ച അപേക്ഷകൾ [email protected] എന്ന വിലാസത്തിൽ ആണ് അയക്കേണ്ടത്. 

ഒരു കാര്യം അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ ഒരാൾക്ക് വേണ്ടി അപേക്ഷ നൽകുന്നുണ്ടെങ്കിൽ അവർക്ക് സഹായം കിട്ടും എന്ന പ്രതീക്ഷ ഒരു കാരണവശാവും നൽകരുത്. പരമാവധി പത്ത് പേർക്കായിരിക്കും ഇക്കുറി സഹായം നൽകുക. അർഹത ഉള്ള കൂടുതൽ പേർ ഉണ്ടെങ്കിൽ ഒന്നോ രണ്ടോ മാസം കഴിഞ്ഞ് വീണ്ടും പരിഗണിച്ചേക്കാം. അപേക്ഷ നൽകി എന്നതുകൊണ്ടു സഹായം ലഭിക്കണമെന്ന് ഉറപ്പില്ല എന്ന് വ്യക്തമായി പറയാൻ മറക്കരുത്. ഇങ്ങനെ ഒരു ചെറിയ സാധ്യത ഉണ്ടെന്നും സഹായം കിട്ടുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞേ അപേക്ഷ സ്വീകരിക്കാവൂ. ഏറ്റവും അർഹതയുള്ളവർക്ക് മാത്രം കൊടുക്കാൻ ശ്രമിക്കുന്നതുകൊണ്ട് എല്ലാവർക്കും നൽകാൻ സാധിച്ചെന്നു വരില്ല. നിങ്ങളുടെ അറിവിൽ അർഹത ഉള്ളവരാണെങ്കിലും അതിനേക്കാൾ അർഹത ഉള്ളവർ വേറെ ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഏറ്റവും അർഹതയുള്ളവർക്ക് മാത്രം സഹായം എത്തിക്കാൻ ആണ് ഇത്തവണ ശ്രമിക്കുന്നത്. ഒരു നേരം ആഹാരം കഴിക്കാൻ പോലും നിവർത്തിയില്ലാത്തവരും ചികിത്സിക്കാൻ പണമില്ലാത്തതിനാൽ ചികിത്സ തേടാത്തവരുമായ അനേകം പേർ നമുക്കു ചുറ്റും ഉണ്ട്. അവരിൽ കുറച്ചു പേരെ എങ്കിലും സഹായിക്കാൻ ആണ് മറുനാടൻ മലയാളി ശ്രമിക്കുന്നത്. ലഭിക്കുന്നതും ചെലവാക്കിയതുമായ ഓരോ പൗണ്ടിന്റെയും കണക്കുകൾ അടങ്ങിയ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഫൗണ്ടേഷൻ വെബ്‌സൈറ്റിലും ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചു പൂർണമായും സുതാര്യമായുമാണ് ഈ ട്രസ്റ്റ് നടത്തുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും പണം ശേഖരിച്ചു അത് മുഴുവൻ കൈമാറുകയാണ് ഫൗണ്ടേഷന്റെ രീതി. ഫൗണ്ടേഷൻ പ്രവർത്തന ചെലവുകൾ ട്രസ്റ്റികൾ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുകയാണ് പതിവ്.

യുകെയിലെ ഒരു മലയാളി മരണം അടഞ്ഞാൽ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കുന്നതിന്റെ ചെലവ് വഹിക്കുന്നത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. മരിച്ചയാളുടെ പങ്കാളിയോ മാതാപിതാക്കളോ അവരുടെ പ്രദേശത്തെ മലയാലി അസോസിയേഷൻ ഭാരവാഹികളോ ഔദ്യോഗികമായി അപേക്ഷ നൽകിയാൽ മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നാലു ലക്ഷം രൂപ ബ്രിട്ടീഷ് മലയാളി നൽകാറുണ്ട്. കൂടാതെ അനേകം രോഗികൾക്കു ചികിത്സയ്ക്കായി ലക്ഷക്കണക്കിനു രൂപ വായനക്കാരിൽ നിന്നും ശേഖരിച്ച് സുതാര്യമായി ഇതിനോടകം ഫൗണ്ടേഷൻ നൽകി കഴിഞ്ഞു. സമൂഹത്തിനു വേണ്ടാത്തവരെ പരിപാലിക്കുന്ന പത്തനാപുരത്തെ ഗാന്ധിഭവന് ഏതാനും മാസങ്ങൾക്ക് മുമ്പ് 11 ലക്ഷം രൂപ ബ്രിട്ടീഷ് മലയാളി നൽകിയിരുന്നു. ഭൂകമ്പത്തിൽ തകർന്ന നേപ്പാളിലെ സമരിഗാവ് ഗ്രാമത്തിന്റെ പുനരുദ്ധാരണത്തിന് 19 ലക്ഷം നേപ്പാളി രൂപയാണ് ബ്രിട്ടീഷ് മലയാളി നൽകിയത്. അത് ഉപയോഗിച്ചുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുകയാണ്.

കഴിഞ്ഞ ഓണത്തിന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ അപ്പീലിൽ 12 ലക്ഷം രൂപയാണ് ശേഖരിച്ചു നൽകിയത്. ക്രിസ്തുമസിനു നടത്തിയ അപ്പീലിൽ 28 ലക്ഷം രൂപയും വിതരണം ചെയ്തു. അതേ സമയം കിഡ്‌നി അപ്പീൽ എന്ന പേരിൽ രണ്ടു വർഷം മുമ്പ് നടത്തിയ കിഡ്‌നി രോഗികൾക്ക് വേണ്ടി മാത്രം നടത്തിയ അപ്പീലിൽ ലഭിച്ചത് 27 ലക്ഷം രൂപയായിരുന്നു. ഇതു കൂടാതെ മിക്ക മാസങ്ങളിലും അഞ്ചു മുതൽ പത്തു ലക്ഷം വരെ രൂപ വിതരണം ചെയ്തിട്ടുണ്ട്. ലഭിക്കുന്നത്രയും തുക അർഹത അനുസരിച്ച് അപേക്ഷകർക്ക് വീതിച്ചു നൽകുകയാണ് പതിവ്. കുറഞ്ഞത് പത്തു പേർക്കെങ്കിലും ഇക്കുറി സഹായം എത്തിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ സാമൂഹ്യ പ്രവർത്തകരും ട്രസ്റ്റികളായ 13 അംഗ ട്രസ്റ്റിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ഫ്രാൻസിസ് ആന്റണി ചെയർമാനും സാബു ചുണ്ടക്കാട്ടിൽ സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ വൈസ് ചെയർമാൻ സോണി ചാക്കോ,  ട്രഷറർ ഷാജി ലൂക്കോസ്, ജോയിന്റ് സെക്രട്ടറി മനോജ് മാത്യു എന്നിവരാണ്. സൈമി ജോർജ്, ഷൈനു ക്ലെയർ മാത്യുസ്, സിബി തോമസ്, കെആർ ഷൈജുമോൻ, കെഡി ഷാജിമോൻ, സാം തിരുവാതിലിൽ, ടോമിച്ചൻ കൊഴുവനാൽ, ഷാജൻ സ്‌കറിയ എന്നിവരാണ് ഫൗണ്ടേഷനിലെ മറ്റു അംഗങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP