മാതാപിതാക്കൾ നഷ്ടപ്പെട്ടവർ നൂറു പേർ... അപകടങ്ങളും അസുഖങ്ങളും മൂലം വലയുന്ന മാതാപിതാക്കളുള്ളവർ 30... സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാത്തവർ 50 പേർ; കുടുംബം രക്ഷിക്കാൻ നഴ്സിങ് പഠിക്കാൻ ഇറങ്ങി പുറപ്പെട്ടു പെട്ടു പോയ 200 പേരെ സഹായിക്കാൻ രംഗത്തിറങ്ങിയ മറുനാടൻ കുടുംബം പെട്ടു പോയത് ഇങ്ങനെ; അൽപ്പം എങ്കിലും കരുണ ബാക്കിയുള്ളവർ ദയവായി എന്തെങ്കിലും ചെയ്യൂ

മറുനാടൻ ഡെസ്ക്
നൂറോളം കുട്ടികൾക്ക് അച്ഛനോ അമ്മയോ ഇല്ല. അവരിൽ ചിലർക്ക് രണ്ടു പേരെയും നഷ്ടമായിരിക്കുന്നു. മുപ്പതിൽ അധികം കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ എങ്കിലും രോഗക്കിടക്കയിലാണ്. സ്വന്തമായി ഒരു വീട് വെറും സ്വപ്നമായി കൊണ്ടു നടക്കുന്നത് അനേകം പേർ. ഇതു മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പാവങ്ങളെ സഹായിക്കാൻ ഒരു ദൗത്യം ഏറ്റെടുത്തപ്പോൾ കണ്ടെത്തിയ യാഥാർത്ഥ്യങ്ങളാണ്.
നഴ്സിങ് പഠിക്കാൻ ഇറങ്ങി പുറപ്പെട്ടു സാമ്പത്തിക പ്രതിസന്ധിയിലായ കുറേ കുട്ടികളെ സഹായിക്കുക എന്ന വലിയ ദൗത്യമായിരുന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഏറ്റെടുത്തത്. അതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നടത്തിയ സ്കൈ ഡൈവിങ്ങിൽ പങ്കെടുത്തത് 36 മലയാളികളാണ്. അവർ സംയുക്തമായി ശേഖരിച്ചത് 44,442.95 പൗണ്ട്. സ്കൈ ഡൈവിങ് ചെലവുകൾ കുറച്ചു ബാക്കിയായ 36,016.45 പൗണ്ട് പൗണ്ട് കൊടുക്കാൻ അർഹരായവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയപ്പോഴാണ് യഥാർത്ഥ പ്രശ്നം ആരംഭിച്ചത്.
ഏതാണ്ട് 2000 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതു ആഴ്ചകളോളം നടത്തിയ പരിശോധനയിൽ സോർട്ട് ചെയ്തപ്പോൾ കുറഞ്ഞത് 1000 പേർക്കെങ്കിലും അടിയന്തിര സഹായം വേണമെന്ന അവസ്ഥയായി. പക്ഷെ അതിനു പണം തികയില്ല. 200 പേരായി അതു നിജപ്പെടുത്തി. ആ 200 പേർക്കും 20, 000 രൂപ പോലും നൽകാൻ ആവാത്ത അവസ്ഥയാണിപ്പോൾ ഉള്ളത്. അർഹതപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ ഞങ്ങൾക്ക് മറുനാടൻ വായനക്കാരോട് ചോദിക്കാനുള്ളത് നിങ്ങളുടെ സഹായം കൂടിയാണ്.
ഈ പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ മറുനാടൻ വായനക്കാർക്ക് മറുനാടന്റെ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയിലൂടെ ശ്രമിക്കാം. ആവാസിന്റെ അക്കൗണ്ടിലേക്ക് വരുന്ന മുഴുവൻ പണവും ഈ സ്കോളർഷിപ്പിന്റെ ഭാഗമാകും. പണം തരുന്നവരുടെ മുഴുവൻ പേരു വിവരങ്ങളും ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതിനാൽ പണത്തിന്റെ സുതാര്യതയെ സംശയിക്കേണ്ടതില്ല. ഈ കുട്ടികളുടെ അവസ്ഥ ദയനീയമെന്നതിനാൽ നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ മറക്കരുത്.
ഒരു കൂട്ടമാളുകൾ ആകാശത്തു നിന്നും എടുത്തു ചാടിയപ്പോൾ ലഭിച്ചത് 44,442.95 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 2019 ഒക്ടോബർ മാസത്തിൽ ബ്രിട്ടനിലെ സോൾസ്ബറിയിലും കേംബ്രിഡ്ജിലുമായി നടന്ന ആകാശച്ചാട്ടത്തിൽ പങ്കെടുക്കാൻ എത്തിയത് 36 പേരായിരുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം 31 പേർക്കു മാത്രമേ ആകാശച്ചാട്ടം പൂർത്തിയാക്കാൻ സാധിച്ചുള്ളൂ. അഞ്ച് ഘട്ടങ്ങളിലായാണ് 31 പേർ ആകാശച്ചാട്ടം പൂർത്തിയാക്കിയത്. കേംബ്രിഡ്ജിലെ നോർത്ത് ലണ്ടൻ സ്കൈഡൈവിങ് ഏജൻസി, സോൾസ്ബറിയിലെ ആർമി പാരച്യൂട്ട് അസോസിയേഷൻ സ്കോട്ട്ലന്റിലെ പാരഗൺ സ്കൈഡൈവിങ് ഏജൻസി തുടങ്ങിയ സ്ഥലങ്ങളിലാണ് അഞ്ചു ഘട്ടങ്ങൾ നടന്നത്.
ഇനി സ്കൈ ഡൈവിങ് നടത്താൻ ബാക്കിയുള്ള ഷാജൻ സ്കറിയ, ജോസ് സി, ആൽബിൻ സ്റ്റീഫൻ, ജോബിൻ മാത്യു, ജീൻ മേക്കര എന്നീ അഞ്ചുപേർ വരുന്ന സമ്മറിലായിരിക്കും ആകാശച്ചാട്ടം നടത്തുക. ഒരിക്കൽ പോലും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത പാവപ്പെട്ട നഴ്സിങ് വിദ്യാർത്ഥികൾക്കു വേണ്ടി 36 പേരും വിർജിൻ മണി അക്കൗണ്ട് വഴി ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. അങ്ങനെ ശേഖരിച്ച തുകയാണ് 44,442.95 പൗണ്ട്. ഇതിൽ നിന്നും സ്വിൻഡൻ ആൻഡ് വിൽഷെയർ ചിൽഡ്രൻസ് ഡഫ് സൊസൈറ്റി എന്ന പ്രാദേശിക ചാരിറ്റിക്ക് 500 പൗണ്ട് ഈ ഫണ്ടിൽ നിന്നും സംഭാവന നൽകിയിരുന്നു. ബാക്കി സ്കൈ ഡൈവിങ് ഏജൻസിക്കു നൽകേണ്ട ഫീസും കഴിച്ച് ബാക്കിയുള്ള തുകയായ 36,016.45 പൗണ്ടാണ് 200 കുട്ടികൾക്കായി നൽകാനുള്ളത്.
ഈ തുക തുല്യമായി വീതിക്കുമ്പോൾ ഒരാൾ 18000 രൂപയോളം മാത്രമെ ലഭിക്കുകയുള്ളൂ. കൃത്യമായി ഫീസു പോലും അടയ്ക്കാൻ സാധിക്കാത്ത ഈ വിദ്യാർത്ഥികൾക്ക് 18000 രൂപ കിട്ടിയിട്ട് എന്തു ചെയ്യാൻ സാധിക്കും എന്ന ചോദ്യമാണ് ഞങ്ങൾക്കു മുന്നിലുള്ളത്. ഈ കുട്ടികളുടെ സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയ ആശ്വാസമെങ്കിലും നൽകുവാൻ 20,000 രൂപയെങ്കിലും വേണം എന്ന സാഹചര്യത്തിലാണ് മറുനാടൻ വായനക്കാരുടെ കരുണ തേടുന്നത്.
200 അപേക്ഷകളിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പിതാവിനെ നഷ്ടപ്പെട്ടവർ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവർ എട്ടും പിതാവും മാതാവുമില്ലാത്തവർ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേർപെടുത്തിയ മാതാപിതാക്കൾ ഉള്ളവർ നാലു പേരാണ്. ഇവരിൽ എല്ലാവരും ഇപ്പോൾ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.
കൂടാതെ, അപകടവും സ്ട്രോക്ക് പോലെയുള്ള അസുഖങ്ങൾ വന്ന് തളർന്നു കിടപ്പിലായവർ, ഭിന്നശേഷിയുള്ളവർ, അംഗവൈകല്യങ്ങൾ സംഭവിച്ചവർ, മാനസിക രോഗങ്ങളും കിഡ്നി, ഹൃദ്രോഗം, ക്യാൻസർ പോലുള്ള തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ചവർ, ബധിരർ, മൂകർ, അന്ധർ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവർ 50 പേരും ലോൺ എടുത്ത തുക തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവർ അഞ്ചു പേരുമുണ്ട്. സ്കൈഡൈവേഴ്സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നൽകിയവർ, വായനക്കാർ, ട്രസ്റ്റി/അഡ്വ കമ്മിറ്റി അംഗങ്ങൾ, സ്പോൺസേഴ്സ് തുടങ്ങിയവർ നിർദ്ദേശിച്ച നിർധനരായവർ എന്നിവരെ കൂടി ചേർത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്.
മറുനാടൻ വായനക്കാർക്ക് ആവാസിലൂടെ സഹായിക്കാം
തീർത്തും നിർദ്ധനരായ 200 നഴ്സിങ് വിദ്യാർത്ഥികളെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് മറുനാടന്റെ മുൻകൈയിൽ പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി ആരംഭിച്ച ആവാസ് എന്ന ചാരിറ്റി സംഘടന വഴി പണം നൽകാം. നിങ്ങളുടെ സഹായം എത്ര ചെറുതായാലും വലുതായാലും പ്രശ്നമല്ല. ലഭിക്കുന്ന പണത്തിന്റെ കൃത്യമായ കണക്ക് മറുനാടനിൽ വാർത്ത സഹിതം പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. ഓരോ ദിവസവും എത്ര കാശ് കിട്ടി എന്ന് വ്യക്തമാക്കിക്കൊണ്ട് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ സഹിതമാണ് വാർത്ത പ്രസിദ്ധീകരിക്കുക.
പൂർണമായും സുതാര്യമായി തന്നെ മുഴുവൻ സാമ്പത്തിക ഇടപാടുകളും വായനക്കാരെ അറിയിച്ചായിരിക്കും ഞങ്ങൾ ഫണ്ട് ശേഖരിക്കുന്നത്. ഈ അപ്പീൽ ക്ലോസ് ചെയ്താൽ ഉടൻ അക്കൗണ്ട് ഓഡിറ്റ് ചെയ്ത് വിവരം പ്രസിദ്ധീകരിക്കുന്നതാണ്. മറുനാടൻ മലയാളിയുടെ മുൻകൈയിൽ ആരംഭിച്ച സ്വതന്ത്രമായ ചാരിറ്റി സംഘടനയാണ് ആവാസ്. അർഹതപ്പെട്ടവർക്ക് വിദഗ്ധമായ ചികിത്സ, നിയമസഹായം എന്നിവയും പൊതു താൽപ്പര്യ ഹർജികളും സാമൂഹ്യമാറ്റത്തിനുള്ള ഇടപെടലും നടത്തുന്ന ചാരിറ്റി സംഘടനയാണിത്.
ചെയർമാനായി ഷാജൻ സ്കറിയ, സെക്രട്ടറിയായി ജെയിംസ് വടക്കൻ, വൈസ് ചെയർമാനായി ആന്റണി കുന്നത്ത്, ട്രഷററായി ഡോ മുഹമ്മദ് ഇഫ്തിക്കർ, ജോയിന്റ് സെക്രട്ടറിയായി എബി ഇമ്മാനുവേൽ പി എന്നിവരും പ്രവർത്തിക്കുന്നു. അഡ്വ. ജെ സന്ധ്യ, ഷാജഹാൻ എസ് എന്നിവർ ഗവേർണിങ് കൗൺസിൽ മെമ്പർമാരായും മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളായി അഡ്വ.ബിനോയ് ജോസ്, അഡ്വ. ജിജി എസ്, വത്സൻ സി, റോയി ജോസഫ്, ബിജു തോമസ്, രാമഹരി, മിനി മോഹൻ എന്നിവരും പ്രവർത്തിക്കുന്നു.
ആവാസ് അക്കൗണ്ടിന്റെ വിവരങ്ങൾ ചുവടെ
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM
തെരഞ്ഞെടുക്കപ്പെട്ട 200 പേരുടെ ലിസ്റ്റ് ചുവടെ:
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആറു വയസുകാരിയായ മകളെ പിതാവ് ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത് മഴു ഉപയോഗിച്ച്; ബഹളം കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ; പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തി ആക്രമിച്ചു; സമീപവാസികളെയും മഴു കാട്ടി ഭീഷണിപ്പെടുത്തി; മാവേലിക്കരയെ നടുക്കി അരുംകൊല
- 'എന്നാലും എന്റെ വിദ്യേ' എന്ന് പി.കെ ശ്രീമതിയുടെ പോസ്റ്റ്; ഫേസ്ബുക്ക് പോസ്റ്റ് എത്തിയത് വ്യാജ സർട്ടിഫിക്കറ്റുമായി മുൻ എസ്എഫ്ഐ നേതാവ് ജോലി നേടിയ വിഷയത്തിൽ വിവാദം മുറുകവേ; പിന്നാലെ ശ്രീമതി ടീച്ചർ വിദ്യയ്ക്ക് പുരസ്ക്കാരം സമ്മാനിക്കുന്ന ചിത്രം കുത്തിപ്പൊക്കി കോൺഗ്രസുകാരും
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- ഇന്ത്യയ്ക്കെതിരെ ചരിത്രംകുറിച്ച് ട്രവിസ് ഹെഡ്; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റർ; ഏകദിന ശൈലിയിൽ ഹെഡ് ആഞ്ഞടിച്ചതോടെ സമ്മർദ്ദത്തിലായി ഇന്ത്യ; ഓവലിൽ ഓസീസ് ശക്തമായ നിലയിൽ
- കുട്ടി ഉച്ചവരെ ഹാപ്പിയായിരുന്നു.. ഒരു മണിക്കൂറിനുശേഷം കൊച്ചിന് മരിക്കണമെന്ന് പറയണമെന്നുണ്ടെങ്കിൽ എന്തു സംഭവിച്ചു എന്നറിയണം; നീതി ലഭിക്കും വരെ നിയമ നടപടിയുമായി മുന്നോട്ട് പോകും; അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയാൽ കോടതിയെ സമീപിക്കും: അമൽജ്യോതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ പിതാവ്
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- പ്രശസ്ത വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു; വിട പറഞ്ഞത് മൂന്ന് പതിറ്റാണ്ട് ദൂരദർശന്റെ ഭാഗമായ അവതാരക
- റെയ്ഡ് നടന്നപ്പോൾ ഉറഞ്ഞു തുള്ളിയ ബിബിസിക്ക് കുറ്റം ഏൽക്കുമ്പോൾ മൗനം; 40 കോടി ഇന്ത്യയിൽ വെട്ടിച്ചെന്നു ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു വരി എഴുതാതെ വാർത്ത മുക്കി ബിബിസി; വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം; കേരളത്തിലെത്തിയും നിറം കലർത്തിയ വാർത്ത നൽകിയത് മൂന്നു മാസം മുൻപ്
- ലിൻസിയും ജസീലും താമസിച്ചത് ദിവസം 1500 രൂപയിലധികം വാടക വരുന്ന ഹോട്ടലിൽ; കടങ്ങളെല്ലാം വീട്ടിയ ശേഷം കാനഡയ്ക്ക് പറക്കാമെന്നു ലിൻസി ഉറപ്പു നൽകി; വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ മതിയെന്നും പറഞ്ഞതോടെ കടംകയറി മുടിഞ്ഞു നിൽക്കുന്ന യുവാവ് എല്ലാം വിശ്വസിച്ചു; എല്ലാം പച്ചക്കള്ളം എന്നറിഞ്ഞപ്പോൾ ഇടപ്പള്ളിയിൽ അരുംകൊല
- ആനവണ്ടിയെക്കാൾ വലിയ കടബാധ്യതയിൽ മൂർഖൻപറമ്പ്! പത്ത് മാസം കൊണ്ട് 10ലക്ഷം പേർ യാത്ര ചെയ്ത ചരിത്രം പഴങ്കഥ; വിദേശ വിമാനങ്ങൾക്ക് കേന്ദ്രാനുമതി കിട്ടാത്തത് തിരിച്ചടി; ഗോ ഫസ്റ്റും നിലച്ചതോടെ പ്രതിസന്ധി മൂർച്ഛിച്ചു; ഉയർന്ന ടിക്കറ്റ് നിരക്കും കിയാലിൽ ആളെ കുറച്ചു; വേണ്ടത് അടിയന്തര ഇടപെടൽ; കെ എസ് ആർ ടി സിയുടെ ദു:സ്ഥിതിയിൽ കണ്ണൂർ വിമാനത്താവളം
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്