മാതാപിതാക്കൾ ഇല്ലാത്തവരും മാറാരോഗത്താൽ വലയുന്ന അച്ഛനമ്മമാരുമുള്ള കുട്ടികളുടെ കാര്യം പറഞ്ഞതോടെ അവരെ ഹൃദയത്തോട് ചേർത്തുനിർത്തി സുമനസ്സുകൾ; കുടുംബം രക്ഷിക്കാൻ നഴ്സിംങ് പഠിക്കാനിറങ്ങിയ 200 കുട്ടികൾക്ക് 20,000 രൂപ വീതം വിതരണം ചെയ്യുക ഈ മാസം 31ന്; കരുണയുള്ളവർ നൽകിയ ഓരോ പൈസയുടെയും കണക്ക് വെളിപ്പെടുത്തി മറുനാടൻ; അർഹരായവരുടെ കണ്ണീരൊപ്പാൻ ഇനിയും കരങ്ങൾ നീട്ടുന്നത് കനിവിന്റെ ഉറവ വറ്റാത്ത മനുഷ്യരുടെ മുന്നിലേക്ക്

മറുനാടൻ ഡെസ്ക്
നഴ്സിങ് പഠിക്കാൻ ചേർന്ന പാവപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികളെ സഹായിക്കാനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടന്റെ മുൻകൈയിൽ പ്രവർത്തിക്കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന ധനസഹായ ദൗത്യത്തിലേക്ക് സുമനസുകളുടെ കാരുണ്യപ്രവാഹം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി 2,34,434.11 രൂപയാണ് ഇപ്പോൾ വായനക്കാർ നൽകിയിരിക്കുന്നത്. മുമ്പ്, ഇതിന്റെ ഭാഗമായി തന്നെ ബ്രിട്ടനിൽ സ്കൈ ഡൈവിംങ് നടത്തുന്നതുമായി ബന്ധപ്പെട്ട വാർത്ത നൽകിയതിന് പിന്നാലെ 40,150 രൂപ വായനക്കാർ സംഭാവന ചെയ്തിരുന്നു. അതുൾപ്പെടെ രണ്ടുലക്ഷത്തി എഴുപത്തിനാലായിരത്തി ഇരുന്നൂറ്റി എൺപ്പത്താറ് രൂപ പതിനൊന്ന് പൈസയാണ് വായനക്കാർ നൽകിയിരിക്കുന്നത്.
ഒരു കുട്ടിക്ക് 20,000 രൂപ എന്ന ക്രമത്തിൽ 200 പേർക്കാണ് ധനസഹായം നൽകുന്നത്. ജനുവരി മാസം 31-ാം തീയതി തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇത് വിതരണം ചെയ്യും. പരിപാടി സംഘടിപ്പിക്കുന്നതിനായി സുമനസ്സുകൾ നൽകിയതിൽ നിന്നും ഒരു പൈസ പേലും ചെലവാക്കുന്നില്ല എന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. സംഘാടകരാണ് ചടങ്ങുകൾക്ക് ആവശ്യമായി വരുന്ന പണം മുടക്കുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിൽ ലഭിച്ച പണത്തിന്റെ കണക്ക് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. പണം തന്ന് സഹായിച്ച എല്ലാവരെയും മറുനാടൻ നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും ഒപ്പമുണ്ടാകണം എന്നുകൂടി ഓർമ്മിപ്പിക്കുന്നു. കാരണം, സഹായത്തിനായി ലഭിച്ച 2000 അപേക്ഷകളിൽ 200 പേർക്ക് മാത്രമാണ് സഹായം നൽകുന്നത്. അപേക്ഷിച്ചവരെല്ലാം സഹായം അർഹിക്കുന്നവരായിരുന്നു.
നൂറോളം കുട്ടികൾക്ക് അച്ഛനോ അമ്മയോ ഇല്ല. അവരിൽ ചിലർക്ക് രണ്ടു പേരെയും നഷ്ടമായിരിക്കുന്നു. മുപ്പതിൽ അധികം കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ എങ്കിലും രോഗക്കിടക്കയിലാണ്. സ്വന്തമായി ഒരു വീട് വെറും സ്വപ്നമായി കൊണ്ടു നടക്കുന്നത് അനേകം പേർ. ഇതു മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പാവങ്ങളെ സഹായിക്കാൻ ഒരു ദൗത്യം ഏറ്റെടുത്തപ്പോൾ കണ്ടെത്തിയ യാഥാർത്ഥ്യങ്ങളാണ്.
നഴ്സിങ് പഠിക്കാൻ ഇറങ്ങി പുറപ്പെട്ടു സാമ്പത്തിക പ്രതിസന്ധിയിലായ കുറേ കുട്ടികളെ സഹായിക്കുക എന്ന വലിയ ദൗത്യമായിരുന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഏറ്റെടുത്തത്. അതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നടത്തിയ സ്കൈ ഡൈവിങ്ങിൽ പങ്കെടുത്തത് 36 മലയാളികളാണ്. അവർ സംയുക്തമായി ശേഖരിച്ചത് 44,442.95 പൗണ്ട്. സ്കൈ ഡൈവിങ് ചെലവുകൾ കുറച്ചു ബാക്കിയായ 36,016.45 പൗണ്ട് കൊടുക്കാൻ അർഹരായവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയപ്പോഴാണ് യഥാർത്ഥ പ്രശ്നം ആരംഭിച്ചത്.
ഏതാണ്ട് 2000 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതു ആഴ്ചകളോളം നടത്തിയ പരിശോധനയിൽ സോർട്ട് ചെയ്തപ്പോൾ കുറഞ്ഞത് 1000 പേർക്കെങ്കിലും അടിയന്തിര സഹായം വേണമെന്ന അവസ്ഥയായി. പക്ഷെ അതിനു പണം തികയില്ല. 200 പേരായി അതു നിജപ്പെടുത്തി. ആ 200 പേർക്കും 20, 000 രൂപ പോലും നൽകാൻ ആവാത്ത അവസ്ഥയാണിപ്പോൾ ഉള്ളത്. ഞങ്ങൾക്ക് മറുനാടൻ വായനക്കാരോട് ചോദിക്കാനുള്ളത് നിങ്ങളുടെ സഹായം കൂടിയാണ്.
ഈ പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ മറുനാടൻ വായനക്കാർക്ക് മറുനാടന്റെ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയിലൂടെ ശ്രമിക്കാം. ആവാസിന്റെ അക്കൗണ്ടിലേക്ക് വരുന്ന മുഴുവൻ പണവും ഈ സ്കോളർഷിപ്പിന്റെ ഭാഗമാകും. പണം തരുന്നവരുടെ മുഴുവൻ പേരു വിവരങ്ങളും ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതിനാൽ പണത്തിന്റെ സുതാര്യതയെ സംശയിക്കേണ്ടതില്ല. ഈ കുട്ടികളുടെ അവസ്ഥ ദയനീയമെന്നതിനാൽ നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ മറക്കരുത്.
ഒരു കൂട്ടമാളുകൾ ആകാശത്തു നിന്നും എടുത്തു ചാടിയപ്പോൾ ലഭിച്ചത് 44,442.95 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 2019 ഒക്ടോബർ മാസത്തിൽ ബ്രിട്ടനിലെ സോൾസ്ബറിയിലും കേംബ്രിഡ്ജിലുമായി നടന്ന ആകാശച്ചാട്ടത്തിൽ പങ്കെടുക്കാൻ എത്തിയത് 36 പേരായിരുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം 31 പേർക്കു മാത്രമേ ആകാശച്ചാട്ടം പൂർത്തിയാക്കാൻ സാധിച്ചുള്ളൂ. അഞ്ച് ഘട്ടങ്ങളിലായാണ് 31 പേർ ആകാശച്ചാട്ടം പൂർത്തിയാക്കിയത്. കേംബ്രിഡ്ജിലെ നോർത്ത് ലണ്ടൻ സ്കൈഡൈവിങ് ഏജൻസി, സോൾസ്ബറിയിലെ ആർമി പാരച്യൂട്ട് അസോസിയേഷൻ സ്കോട്ട്ലന്റിലെ പാരഗൺ സ്കൈഡൈവിങ് ഏജൻസി തുടങ്ങിയ സ്ഥലങ്ങളിലാണ് അഞ്ചു ഘട്ടങ്ങൾ നടന്നത്.
ഇനി സ്കൈ ഡൈവിങ് നടത്താൻ ബാക്കിയുള്ള ഷാജൻ സ്കറിയ, ജോസ് സി, ആൽബിൻ സ്റ്റീഫൻ, ജോബിൻ മാത്യു, ജീൻ മേക്കര എന്നീ അഞ്ചുപേർ വരുന്ന സമ്മറിലായിരിക്കും ആകാശച്ചാട്ടം നടത്തുക. ഒരിക്കൽ പോലും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത പാവപ്പെട്ട നഴ്സിങ് വിദ്യാർത്ഥികൾക്കു വേണ്ടി 36 പേരും വിർജിൻ മണി അക്കൗണ്ട് വഴി ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. അങ്ങനെ ശേഖരിച്ച തുകയാണ് 44,442.95 പൗണ്ട്. ഇതിൽ നിന്നും സ്വിൻഡൻ ആൻഡ് വിൽഷെയർ ചിൽഡ്രൻസ് ഡഫ് സൊസൈറ്റി എന്ന പ്രാദേശിക ചാരിറ്റിക്ക് 500 പൗണ്ട് ഈ ഫണ്ടിൽ നിന്നും സംഭാവന നൽകിയിരുന്നു. ബാക്കി സ്കൈ ഡൈവിങ് ഏജൻസിക്കു നൽകേണ്ട ഫീസും കഴിച്ച് ബാക്കിയുള്ള തുകയായ 36,016.45 പൗണ്ടാണ് 200 കുട്ടികൾക്കായി നൽകാനുള്ളത്.
ഈ തുക തുല്യമായി വീതിക്കുമ്പോൾ ഒരാൾ 18000 രൂപയോളം മാത്രമെ ലഭിക്കുകയുള്ളൂ. കൃത്യമായി ഫീസു പോലും അടയ്ക്കാൻ സാധിക്കാത്ത ഈ വിദ്യാർത്ഥികൾക്ക് 18000 രൂപ കിട്ടിയിട്ട് എന്തു ചെയ്യാൻ സാധിക്കും എന്ന ചോദ്യമാണ് ഞങ്ങൾക്കു മുന്നിലുള്ളത്. ഈ കുട്ടികളുടെ സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയ ആശ്വാസമെങ്കിലും നൽകുവാൻ 20,000 രൂപയെങ്കിലും വേണം എന്ന സാഹചര്യത്തിലാണ് മറുനാടൻ വായനക്കാരുടെ കരുണ തേടുന്നത്.
200 അപേക്ഷകളിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പിതാവിനെ നഷ്ടപ്പെട്ടവർ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവർ എട്ടും പിതാവും മാതാവുമില്ലാത്തവർ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേർപെടുത്തിയ മാതാപിതാക്കൾ ഉള്ളവർ നാലു പേരാണ്. ഇവരിൽ എല്ലാവരും ഇപ്പോൾ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.
കൂടാതെ, അപകടവും സ്ട്രോക്ക് പോലെയുള്ള അസുഖങ്ങൾ വന്ന് തളർന്നു കിടപ്പിലായവർ, ഭിന്നശേഷിയുള്ളവർ, അംഗവൈകല്യങ്ങൾ സംഭവിച്ചവർ, മാനസിക രോഗങ്ങളും കിഡ്നി, ഹൃദ്രോഗം, ക്യാൻസർ പോലുള്ള തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ചവർ, ബധിരർ, മൂകർ, അന്ധർ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവർ 50 പേരും ലോൺ എടുത്ത തുക തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവർ അഞ്ചു പേരുമുണ്ട്. സ്കൈഡൈവേഴ്സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നൽകിയവർ, വായനക്കാർ, ട്രസ്റ്റി/അഡ്വ കമ്മിറ്റി അംഗങ്ങൾ, സ്പോൺസേഴ്സ് തുടങ്ങിയവർ നിർദ്ദേശിച്ച നിർധനരായവർ എന്നിവരെ കൂടി ചേർത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്.
മറുനാടൻ വായനക്കാർക്ക് ആവാസിലൂടെ സഹായിക്കാം
തീർത്തും നിർദ്ധനരായ നഴ്സിങ് വിദ്യാർത്ഥികളെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് മറുനാടന്റെ മുൻകൈയിൽ പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി ആരംഭിച്ച ആവാസ് എന്ന ചാരിറ്റി സംഘടന വഴി പണം നൽകാം. നിങ്ങളുടെ സഹായം എത്ര ചെറുതായാലും വലുതായാലും പ്രശ്നമല്ല. ലഭിക്കുന്ന പണത്തിന്റെ കൃത്യമായ കണക്ക് മറുനാടനിൽ വാർത്ത സഹിതം പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. ഓരോ ദിവസവും എത്ര കാശ് കിട്ടി എന്ന് വ്യക്തമാക്കിക്കൊണ്ട് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ സഹിതമാണ് വാർത്ത പ്രസിദ്ധീകരിക്കുക.
പൂർണമായും സുതാര്യമായി തന്നെ മുഴുവൻ സാമ്പത്തിക ഇടപാടുകളും വായനക്കാരെ അറിയിച്ചായിരിക്കും ഞങ്ങൾ ഫണ്ട് ശേഖരിക്കുന്നത്. ഈ അപ്പീൽ ക്ലോസ് ചെയ്താൽ ഉടൻ അക്കൗണ്ട് ഓഡിറ്റ് ചെയ്ത് വിവരം പ്രസിദ്ധീകരിക്കുന്നതാണ്. മറുനാടൻ മലയാളിയുടെ മുൻകൈയിൽ ആരംഭിച്ച സ്വതന്ത്രമായ ചാരിറ്റി സംഘടനയാണ് ആവാസ്. അർഹതപ്പെട്ടവർക്ക് വിദഗ്ധമായ ചികിത്സ, നിയമസഹായം എന്നിവയും പൊതു താൽപ്പര്യ ഹർജികളും സാമൂഹ്യമാറ്റത്തിനുള്ള ഇടപെടലും നടത്തുന്ന ചാരിറ്റി സംഘടനയാണിത്.
ചെയർമാനായി ഷാജൻ സ്കറിയ, സെക്രട്ടറിയായി ജെയിംസ് വടക്കൻ, വൈസ് ചെയർമാനായി ആന്റണി കുന്നത്ത്, ട്രഷററായി ഡോ മുഹമ്മദ് ഇഫ്തിക്കർ, ജോയിന്റ് സെക്രട്ടറിയായി എബി ഇമ്മാനുവേൽ പി എന്നിവരും പ്രവർത്തിക്കുന്നു. അഡ്വ. ജെ സന്ധ്യ, ഷാജഹാൻ എസ് എന്നിവർ ഗവേർണിങ് കൗൺസിൽ മെമ്പർമാരായും മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളായി അഡ്വ.ബിനോയ് ജോസ്, അഡ്വ. ജിജി എസ്, വത്സൻ സി, റോയി ജോസഫ്, ബിജു തോമസ്, രാമഹരി, മിനി മോഹൻ എന്നിവരും പ്രവർത്തിക്കുന്നു.
ആവാസ് അക്കൗണ്ടിന്റെ വിവരങ്ങൾ ചുവടെ
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM
സംഭാവന നൽകിയവരുടെ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക..
- TODAY
- LAST WEEK
- LAST MONTH
- പ്രശ്നം തുടങ്ങിയത് ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ; ഷാജഹാന്റെ വീടിന് സമീപത്ത് കുടിലു കെട്ടി പ്രതികൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചത് ചോദ്യം ചെയ്തതും വൈരാഗ്യം ഉയർത്തി; ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് ഷാജഹാന്റെ കുടുംബം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു; ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ ടീം
- കുതിരവട്ടത്തു നിന്നും ചാടിയ കൊലക്കേസ് പ്രതിയെ പിടികൂടി; വിനീഷിനെ പിടികൂടിയത് കർണാടകയിലെ ധർമ്മസ്ഥലയിൽ നിന്നും; ട്രെയിന്മാർഗ്ഗം മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്നും ബൈക്ക് മോഷ്ടിച്ചു ധർമ്മസ്ഥലയിലേക്ക് എത്തി; യാത്ര ട്രാക്ക് ചെയ്ത് പിന്നാലെയെത്തി പൊക്കി പൊലീസ്
- ഒരു മതം എന്ന് പറയുന്നവർ പാക്കിസ്ഥാനിലേക്ക് നോക്കണം; മതത്തെ അടിസ്ഥാനമായി കരുതുന്നവർക്കുള്ള മുന്നറിയിപ്പാണ് പാക്കിസ്ഥാൻ; കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയമം ഐക്യം തകർക്കാൻ ലക്ഷ്യം വെച്ചുള്ളത്; പ്രതികരിക്കാൻ പോലും കോൺഗ്രസ് വിറങ്ങലിച്ചു; ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുത്ത് കെ ടി ജലീലിന്റെ വാക്കുകൾ
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- പ്രിയ വർഗീസിന്റേത് അവസാന നിമിഷവും കസേര ഉറപ്പിക്കാനുള്ള ശ്രമം; റിസർച്ച് സ്കോറുകൾക്ക് ആധികാരികമായ രേഖകൾ പരിശോധിച്ചില്ലെന്ന വാദം തെറ്റ്; രേഖകൾ പരിശോധിച്ച് ഉറപ്പിച്ചത് പ്രോ വിസി അധ്യക്ഷനായ കമ്മിറ്റി; കെ കെ രാഗേഷിന്റെ ഭാര്യയുടെ നിലപാട് തള്ളി സെലക്ഷൻ കമ്മറ്റി അംഗം ലിസി മാത്യു
- 'നിങ്ങളെന്നെ ചെന്നായ്ക്കൾക്ക് എറിഞ്ഞു കൊടുത്തില്ലേ'; ആ കരച്ചിൽ, ജവഹർലാലിന്റെ കാതിൽ എത്തുന്നതിനു മുൻപ് അതിർത്തികളും രാഷ്ട്രമീമാംസയുടെ നിയമങ്ങളും ഗാഫർഖാന് നേരെ ജാലകങ്ങൾ കൊട്ടിയടച്ചിരുന്നു; ചരിത്രവും രാഷ്ട്രീയവും നീതി കാണിക്കാത്ത അതിർത്തിഗാന്ധിയെ കുറിച്ച് സുധാ മേനോൻ എഴുതുന്നു
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- പീഡനത്തിനിരയായി ഗർഭംധരിച്ചു; നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ വിദ്യാർത്ഥിനി മരിച്ചു
- ആ ദളിത് വിദ്യാർത്ഥിയുടെ മരണത്തിൽ ദുഃഖിതൻ; സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു; ഇന്നും ദളിത് സമൂഹത്തിന്റെ അടിസ്ഥാന അവകാശങ്ങൽക്കായി പോരാടേണ്ട അവസ്ഥ; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു
- സ്ത്രീകൾ അശ്ലീലം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും! ടി പത്മനാഭന്റെ പരാമർശത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര; രാജ്യം ആദരിക്കുന്ന സാഹിത്യകാരനിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ല; വിവാദ പരാമർശം നടത്തിയ പത്മനാഭൻ പരസ്യമായി മാപ്പു പറയണമെന്നും സിസ്റ്റർ
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- കോളേജിലെ പ്രണയം; വിവാഹത്തിന് ശേഷമുള്ള പുനസമാഗമം ഇഷ്ടത്തെ അസ്ഥിയിൽ കയറ്റി; തൊടുപുഴയിൽ കാമുകൻ ജോലിക്കെത്തിയപ്പോൾ രണ്ടര വയസ്സുള്ള കുട്ടിയേയും മറന്ന് ഒളിച്ചോട്ടം; കൽപ്പറ്റയിലെ വാടക വീട്ടിൽ നിന്നും ഇഫാമും അജുമിയ മോളും കുടുങ്ങി; ഈ വിവാഹാനന്തര പ്രണയവും അഴിക്കുള്ളിൽ
- കഴിഞ്ഞ സാമ്പത്തിക വർഷം ലുലു മാൾ ഇന്ത്യക്ക് 51.4 കോടി നഷ്ടം; തുടർച്ചയായി രണ്ടാമത്തെ സാമ്പത്തിക വർഷവും നഷ്ടത്തിലായത് കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ; പുതിയ മാളുകൾ പൂർണ്ണമായും സജ്ജമാകുമ്പോൾ വരുമാനത്തിൽ കുതിപ്പുചാട്ടം പ്രതീക്ഷിച്ചു യൂസഫലി
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്