Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരെങ്കിലും സഹായിച്ചില്ലെങ്കിൽ ജീവിതം നിലച്ചുപോകുന്ന ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? സഹായിക്കാൻ ആരുമില്ലാത്ത പാവങ്ങൾ? എങ്കിൽ ഞങ്ങൾക്കെഴുതൂ; ചിലപ്പോൾ അവരുടെ കണ്ണുനീർ തുടയ്ക്കാനായെന്നു വരും

ആരെങ്കിലും സഹായിച്ചില്ലെങ്കിൽ ജീവിതം നിലച്ചുപോകുന്ന ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? സഹായിക്കാൻ ആരുമില്ലാത്ത പാവങ്ങൾ? എങ്കിൽ ഞങ്ങൾക്കെഴുതൂ; ചിലപ്പോൾ അവരുടെ കണ്ണുനീർ തുടയ്ക്കാനായെന്നു വരും

ടീം മറുനാടൻ

തിരുവനന്തപുരം: നിങ്ങളുടെ അറിവിലോ, പരിചയത്തിലോ ഉള്ള ആരുടെയെങ്കിലും ജീവിതം ഒട്ടും പണം ഇല്ലാത്തതുകൊണ്ട് വഴിമുട്ടി നിൽക്കുന്നുണ്ടോ? കയറി കിടക്കാൻ ഒരു വീടോ ആഹാരം വാങ്ങി കഴിക്കാൻ പണമോ ഇല്ലാത്ത പാവങ്ങൾ? കൈയിൽ പണം ഇല്ലാത്തതുകൊണ്ടു മാത്രം ചികിത്സ മുടങ്ങി മരണത്തെ കാത്തിരിക്കുന്ന നിരാലംബർ? അത്തരക്കാർക്ക് ഒരു പക്ഷേ ഈ വാർത്ത ആശ്വാസം ആയെന്നു വരാം. ഒരു ഉറപ്പും വാഗ്ദാനവും നൽകാൻ കഴിഞ്ഞില്ലെങ്കിലും അത്തരത്തിൽ അർഹരായ കുറച്ചു പേർക്ക് ചെറിയൊരു സഹായം നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞെന്നു വരാം.

കർശനമായ പരിശോധനകൾക്ക് ശേഷമാണ് സഹായം അനുവദിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നത്. മൂന്ന് മാസം കൂടുമ്പോൾ മൂന്നു മുതൽ പത്തുവരെയുള്ളവർക്കാണ് സഹായം നൽകുന്നത്. പത്തനാപുരത്തെ ഗാന്ധിഭവൻ പോലെയുള്ള സ്ഥാപനങ്ങൾക്കും ഞങ്ങൾ പണം നൽകിയിട്ടുണ്ട്. പങ്കാളികൾ മരിക്കുന്ന യുകെ മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതും, മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായി ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. ഒരു തരത്തിലും സഹായിക്കാൻ ആരുമില്ലാത്തവർക്കാണ് ഞങ്ങൾ സഹായം നൽകുന്നത്.

ഈ ക്രിസ്തുമസിന് സഹായം നൽകുന്നവരെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നിങ്ങളുടെ പരിചയത്തിലുള്ളവരുടെ പേര് വിവരങ്ങൾ നൽകുകയും,അവർക്ക് വേണ്ടി അപേക്ഷിക്കുകയും മറ്റും ചെയ്തവേണം നിങ്ങൾ ഈ ഉദ്യമത്തിൽ പങ്കാളിയാവാൻ. അർഹരായവർക്ക് ഇമെയിൽ ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് നിങ്ങളുടെ ശക്തമായ ഇടപെടൽ ആവശ്യമാണ്. ഫേസ്‌ബുക്കിലൂടെയോ, വാട്‌സ്ആപ്പിലുടെയോ കാണുന്ന മെസേജ് ഫോർവേഡ് ചെയ്യാൻ ആരും ശ്രമിക്കരുത്. നിങ്ങൾക്ക് പൂർണ്ണമായും ബോധ്യമുള്ള ആളുകളെ കുറിച്ച് മാത്രം വിശദമായി ഞങ്ങളെ അറിയിക്കുക.

അപേക്ഷകൾ നൽകുവാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. സഹായം ആവശ്യമായുള്ള വ്യക്തിയുടെ വിവരങ്ങളും നിങ്ങളെ ബന്ധപ്പെടുവാനുള്ള നമ്പറും [email protected]  എന്ന വിലാസത്തിൽ ഇമെയിലായി അയച്ചുതരിക. ഈ പ്രക്രിയ എത്രയും വേഗം ചെയ്യുക. ഞങ്ങളുടെ പ്രതിനിധികൾ ആരെങ്കിലും കൂടുതൽ വിവരങ്ങൾക്കായി നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. ഇതിനുശേഷം അർഹമാണെന്ന് തെളിയുന്ന പക്ഷം മാത്രം മറ്റു വിവരങ്ങൾ അയച്ചാൽ മതിയാകും. നിങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്ന കേസുകൾ മാത്രം ശുപാർശ ചെയ്യുക. വേണ്ടത്ര രേഖകളുടെ പിൻബലമില്ലാതെ പത്ര കട്ടിങുകളുടെ മാത്രം അടിസ്ഥാനത്തിൽ ഉള്ള അപേക്ഷകൾ പരിഗണിക്കപ്പെടുകയില്ല.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ ഒരാൾക്ക് വേണ്ടി അപേക്ഷ നൽകുന്നുണ്ടെങ്കിൽ അവർക്ക് സഹായം കിട്ടും എന്ന പ്രതീക്ഷ ഒരു കാരണവശാവും നൽകരുത്. അപേക്ഷ നൽകി എന്നതുകൊണ്ടു സഹായം ലഭിക്കണമെന്ന് ഉറപ്പില്ല എന്ന് വ്യക്തമായി പറയാൻ മറക്കരുത്. ഇങ്ങനെ ഒരു ചെറിയ സാധ്യത ഉണ്ടെന്നും സഹായം കിട്ടുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞേ അപേക്ഷ സ്വീകരിക്കാവൂ. ഏറ്റവും അർഹതയുള്ളവർക്ക് മാത്രം കൊടുക്കാൻ ശ്രമിക്കുന്നതുകൊണ്ട് എല്ലാവർക്കും നൽകാൻ സാധിച്ചെന്നു വരില്ല. നിങ്ങളുടെ അറിവിൽ അർഹത ഉള്ളവരാണെങ്കിലും അതിനേക്കാൾ അർഹത ഉള്ളവർ വേറെ ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അപേക്ഷ അയക്കുന്നവർ സഹായത്തിനുള്ള അപേക്ഷയും സപ്പോർട്ടിങ് ഡോക്യൂമെന്റും സമർപ്പിച്ചിരിക്കണം. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വെബ് സൈറ്റിൽ (http://bmcharity.org/) നിന്നും അപേക്ഷാഫോം ഡൗൺ ലോഡ് ചെയ്തു എടുക്കാവുന്നതാണ്.

ലഭിക്കുന്ന എല്ലാ അപേക്ഷകളും എല്ലാ ട്രസ്റ്റിമാർക്കും അയച്ചു കൊടുത്തു വിശദമായ അന്വേക്ഷണത്തിന് വേണ്ടി ഓരോ അപേക്ഷകളും ഓരോ ട്രസ്റ്റിമാരെ ഏൽപ്പിച്ചു അന്വേഷണം നടത്തിയ ശേഷം അന്വേക്ഷണ റിപ്പോർട്ടും കേസിന്റെ ഗൗരവവും നോക്കിയായിരിക്കും അപേക്ഷകളുടെ മുൻഗണന നിശ്ചയിക്കുക. തുടർന്ന് ട്രസ്റ്റിമാർക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിലൂടെ മാത്രമായിരിക്കും ഏതു കേസിനാണ് മുൻഗണന നൽകേണ്ടത്. അല്ലെങ്കിൽ ഏതു തരത്തിലാണ് കിട്ടുന്ന തുക വിഭജിക്കേണ്ടത് തുടങ്ങിയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. അപേക്ഷകൾ സെലക്ട് ചെയ്യുന്നതിൽ ഫൗണ്ടേഷൻ ചെയർമാനോ, മറ്റു ഭാരവാഹികൾക്കോ, ട്രസ്റ്റിമാർക്കോ, ഒരു സ്വാധീനവും ചെയ്യാൻ പറ്റാത്ത വിധത്തിൽ അത്രമാത്രം സുതാര്യമായി ആണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.

ലഭിക്കുന്നതും ചെലവാക്കിയതുമായ ഓരോ പൗണ്ടിന്റെയും കണക്കുകൾ അടങ്ങിയ ബാങ്ക് സ്റ്റേറ്റ്മെന്റ് ഫൗണ്ടേഷൻ വെബ്സൈറ്റിലും ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചു പൂർണമായും സുതാര്യമായുമാണ് ഈ ട്രസ്റ്റ് നടത്തുന്നത്. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് മൂന്നു കോടിയോളം രൂപ കഠിനമായ രോഗത്താൽ വലയുന്ന വിവിധ വ്യക്തികൾക്കും, മറ്റ് സ്ഥാപനങ്ങൾക്കുമായി ബ്രിട്ടീഷ് മലയാളി ചാരിറ്റബിൽ ഫൗണ്ടേഷൻ വഴി വിതരണം ചെയ്യുകയുണ്ടായി.

കഴിഞ്ഞ മൂന്നര വർഷമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ അപ്പീലിൽ ഏകദേശം മൂന്നു കോടിയോളം രൂപയാണ് ശേഖരിച്ചു നൽകിയത്. യുകെയിലെ ഒരു മലയാളി മരണം അടഞ്ഞാൽ മൃതദേഹം നാട്ടിലേയ്ക്ക് അയക്കുന്നതിന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സഹായിച്ചു വരുന്നു. മരിച്ചയാളുടെ പങ്കാളിയോ മാതാപിതാക്കളോ അവരുടെ പ്രദേശത്തെ മലയാളി അസോസിയേഷൻ ഭാരവാഹികളോ ഔദ്യോഗികമായി അപേക്ഷ നൽകിയാൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള സഹായം ഫൗണ്ടേഷൻ നൽകാറുണ്ട്. കൂടാതെ അനേകം രോഗികൾക്കു ചികിത്സയ്ക്കായി ലക്ഷക്കണക്കിനു രൂപ വായനക്കാരിൽ നിന്നും ശേഖരിച്ച് സുതാര്യമായി ഇതിനോടകം ഫൗണ്ടേഷൻ നൽകി കഴിഞ്ഞു.

ടോമിച്ചൻ കൊഴുവനാലാണ് ചാരിറ്റി ഫൗണ്ടേഷന്റെ ചെയർമാൻ, സൈമി ജോർജ് സെക്രട്ടറിയായും ഷൈനു ക്ലെയർ മാത്യൂസ് ട്രഷററായി പ്രവർത്തിക്കുന്നു. കെഡി ഷാജിമോൻ വൈസ് ചെയർമാനും ഷാജി ലൂക്കോസ് ജോയിന്റ് സെക്രട്ടറിയുമാരായും ഫ്രാൻസിസ് ആന്റണി, സാബു ചുണ്ടക്കാട്ടിൽ എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. സിബി മേപ്രത്ത്, ജോർജ് എടത്വാ, സാം തിരുവാതിലിൽ, സോണി ചാക്കോ, കെ ആർ ഷൈജുമോൻ, ഷാജൻ സ്‌കറിയ എന്നിവരാണ് മറ്റു ട്രസ്റ്റി അംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP