Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങൾക്കു പരിചയമുള്ള ഫീസടയ്ക്കാൻ ബുദ്ധിമുട്ടുന്ന നന്നായി പഠിക്കുന്ന നഴ്‌സിങ് വിദ്യാർത്ഥികളെ അറിയുമോ? 100 പേരെ സഹായിക്കാൻ മറുനാടൻ കുടുംബം രംഗത്ത്: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നഴ്‌സിങ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം

നിങ്ങൾക്കു പരിചയമുള്ള ഫീസടയ്ക്കാൻ ബുദ്ധിമുട്ടുന്ന നന്നായി പഠിക്കുന്ന നഴ്‌സിങ് വിദ്യാർത്ഥികളെ അറിയുമോ? 100 പേരെ സഹായിക്കാൻ മറുനാടൻ കുടുംബം രംഗത്ത്: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നഴ്‌സിങ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം

ടോമിച്ചൻ കൊഴുവനാൽ

നിങ്ങൾക്കു പരിചയമുള്ള നഴ്‌സിങ് പഠിക്കാൻ ചേർന്ന പാവപ്പെട്ട മിടുക്കരായ നഴ്‌സിങ് വിദ്യാർത്ഥികളെ അറിയാമോ? എങ്കിൽ മറുനാടൻ കുടുംബം ഏർപ്പെടുത്തിയ നഴ്‌സിങ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ യുകെയിലെ ചാരിറ്റി സംരഭമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് 100 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ഒരുക്കുന്നത്. പഠന നിലവാരത്തിൽ ഉയർന്ന പാവപ്പെട്ട കുട്ടികൾക്കാണ് സാമ്പത്തിക സഹായം. ഇന്ത്യയിൽ ഏതെങ്കിലും അംഗീകൃത നഴ്‌സിങ് സ്‌കൂളിൽ പഠനം നടത്തുന്ന ഏതു വിദ്യാർത്ഥിക്കും അപേക്ഷിക്കാം.

രണ്ടു വർഷം മുമ്പ് 35,000 രൂപ വീതം 101 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സാമ്പത്തിക സഹായം നൽകിയിരുന്നു. കഴിഞ്ഞ വർഷം അട്ടപ്പാടി, ഇടമലക്കുടി, അമ്പൂരി എന്നിവിടങ്ങളിലെ ആദിവാസികൾക്കായി ഏകദേശം 16 ലക്ഷത്തോളം രൂപ (16,000 പൗണ്ട്) വിതരണം ചെയ്യുകയായിരുന്നു. ഇക്കുറി വീണ്ടും നഴ്‌സിങ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായവുമായി രംഗത്തു വരികയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. സെപ്റ്റംബർ 28ന് ബ്രിട്ടനിലെ സാലിസ്‌ബറിയിൽ വച്ചു നടത്തുന്ന സ്‌കൈ ഡൈംവിങ്ങിൽ പങ്കെടുത്ത് ഫണ്ട് സമാഹരിക്കുന്നതിനായി ഒരു വൈദികനുൾപ്പടെ 37 പേരാണ് മുന്നോട്ടു വന്നിരിക്കുന്നത്.

നഴ്സിങ് പഠനത്തിന് മാത്രമായിരിക്കും പഠന സഹായം നൽകുക. പ്ലസ് ടു കഴിഞ്ഞു നഴ്സിങ് പഠിക്കാൻ അഡ്‌മിഷൻ ലഭിച്ചവർ, നഴ്സിങ് പഠനം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നവർ എന്നിവർക്ക് സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിലെ ഏത് അംഗീകൃത നഴ്സിങ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും ധനസഹായത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ ഇവർ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ് എന്നു ഒരു ജനപ്രതിനിധിയും കോളജ് അധികൃതരും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

കൂടാതെ വിദ്യാഭ്യാസ അധികൃതർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്. അപേക്ഷാഫോം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വെബ് സൈറ്റിൽ http://bmcharity.org/ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു അപേക്ഷയയ്ക്കാം.

നിങ്ങളുടെ പരിചയത്തിലോ സൗഹൃദത്തിലോ ഇങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഈ അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു അവർക്ക് അയച്ചു നൽകുക. അപേക്ഷാഫോമിനൊപ്പം സമർപ്പിക്കേണ്ടി രേഖകളും നൽകണം. ലഭ്യമായ അപേക്ഷകൾ എല്ലാം പരിഗണിച്ചു ട്രസ്റ്റിമാർ അടങ്ങുന്ന വിദഗ്ധ സമിതിയായിരിക്കും സ്‌കോളർഷിപ്പിന് അർഹതയുള്ളവരെ കണ്ടെത്തുക. യാതൊരുവിധ ആക്ഷേപങ്ങൾക്കും ഇട കൊടുക്കാതെ തികച്ചും സുതാര്യമായി, അർഹരായവരെ കണ്ടെത്തുന്നതിനായി ചാരിറ്റി ഫൗണ്ടേഷൻ മുൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ കൺവീനർ ആയും ചെയർമാൻ ഷാജി ലൂക്കോസ് (ചെയർമാൻ), ജോർജ് എടത്വ (സെക്രട്ടറി), സൈമൺ ജേക്കബ് (ട്രഷറർ), പ്രസന്ന ഷൈൻ (ജോയിന്റ് സെക്രട്ടറി), സാബു ചുണ്ടക്കാട്ടിൽ (മുൻ സെക്രട്ടറി), സൈമി ജോർജ് (മുൻ സെക്രട്ടറി), എന്നിവരടങ്ങിയ ഒരു സ്‌ക്രീനിങ് കമ്മിറ്റിയും ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.

ട്രസ്റ്റിലെ എല്ലാ അംഗങ്ങളും അഡൈ്വസറി കമ്മറ്റി അംഗങ്ങളും നേരിട്ട് അന്വേക്ഷണം നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അർഹരായവരെ കണ്ടെത്തുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥയും മറ്റു ജീവിത സാഹചര്യങ്ങളും പരിഗണിച്ചു മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ ചാരിറ്റി ഫൗണ്ടേഷന് അവകാശം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷാ ഫോം പൂരിപ്പിച്ചതും അനുബന്ധ രേഖകളുമെല്ലാം ചേർത്തുള്ള അപേക്ഷ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25 ആയിരിക്കും.

01 - നഴ്‌സിങ് പഠനത്തിന് മാത്രമായിരിക്കും സഹായം നൽകുന്നത്. നിലവിൽ നഴ്‌സിങ് പഠിക്കുന്നവർക്കോ, പഠിക്കാൻ അഡ്‌മിഷൻ ലഭിച്ചതോ ആയ മലയാളികൾക്ക് അപേക്ഷിക്കാവുന്നതാണ്.
02- സമൂഹത്തിലെ പാവപ്പെട്ടവരെയും ആലംബഹീനരെയും സഹായിക്കുക എന്ന ചാരിറ്റി ഫൗണ്ടേഷന്റെ പ്രഖ്യാപിതലക്ഷ്യം മുൻനിർത്തി കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാവും അടിസ്ഥാന മാനദണ്ഡം.
03- അപേക്ഷകരുടെ ബാഹുല്യം കുറച്ച് കൂടുതൽ അർഹരായവരെ മാത്രം കണ്ടെത്തുന്നതിന് അപേക്ഷക/അപേക്ഷകന്റെ പഠനത്തിലുള്ള മികവും (കുറഞ്ഞത് പ്ലസ് 2 വിന് 75% മാർക്ക്) മറ്റൊരു മാനദണ്ഡമായി പരിഗണിക്കുന്നതാണ്.
04- അപേക്ഷകരുടെയോ കുടുംബാംഗങ്ങളുടെയും രോഗം, സാമ്പത്തിക സ്ഥിതി, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, വീട്/ സ്ഥലമില്ലത്തവർ തുടങ്ങിയ കുട്ടികളുടെ മാർക്കിന്റെ കാര്യത്തിൽ ഇളവു വരുത്തി സഹായം നൽകുന്നതാണ്. പ്രളയം/ഉരുൾപൊട്ടൽ തുടങ്ങിയവയിൽ അകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നതാണ്.
05- അപേക്ഷകരുടെ കൈവശമുള്ള വസ്തു വിവരങ്ങളും വിലയുമോക്കെ അതാത് പ്രദേശമനുസരിച്ച് വിലയിരുത്തുന്നതാണ്.. ഉദാ. ഉൾനാടൻ പ്രദേശങ്ങളിലെ 10 സെന്റിന് ഉള്ള വിലയായിരിക്കില്ല ടൗണിൽ 10 സെന്റ്‌ന് ഉള്ളത്.
06- ജാതി, മത, പ്രായ, ലിംഗ, രാഷ്ട്രീയ, ദേശ വ്യത്യാസമില്ലാതെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അപേക്ഷകർക്ക് പരിഗണന നൽകേണ്ടതാണ്. ഒരു കുടുംബത്തിൽ നിന്ന് ഒന്നിൽക്കൂടുതൽ അപേക്ഷകൾ പരിഗണിക്കുന്നതല്ല
07- സ്‌കൈഡൈവേഴ്സ്, ട്രസ്റ്റി / അഡൈ്വസറി കമ്മറ്റി, ബി.എം.സി.എഫ് സപ്പോർട്ടേഴ്സ്/പ്രമോട്ടേഴ്സ്/സ്‌പോൺസേഴ്‌സ്, ബി.എം,/എം.എം വായനക്കാർ തുടങ്ങിയവർ റഫർ ചെയ്യുന്നവയ്ക്ക് പ്രത്യേക പരിഗണന നൽകുന്നതാണ്.
08- അപേക്ഷകൾ സമർപ്പിക്കുന്നതിനായി അപേക്ഷാ ഫോമും സപ്പോർട്ടിങ് ഡോക്യൂമെന്റുകളും അപേക്ഷാർത്ഥി ഒപ്പിട്ട് നൽകേണ്ടതാണ്. ബിഎം സി എഫ് ന്റെ അപേക്ഷാ ഫോമിലെ എല്ലാ ചോദ്യങ്ങൾക്കും പൂർണമായ വിവരങ്ങൾ നൽകിയ അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുക.
09- സ്ഥലം എം പി / മന്ത്രി/ എം എൽ എ /ജില്ലാ കൗൺസിൽ /ബ്‌ളോക്/ പഞ്ചായത്തു/ പ്രസിഡന്റ് / അംഗങ്ങൾ / മറ്റു ഔദ്യോഗിക സാമൂഹിക ആധ്യാത്മിക നേതാക്കൾ എന്നിവരിൽ ആരെങ്കിലും അപേക്ഷാഫാറം സാക്ഷ്യപ്പെടുത്തിയിരിക്കണം. രേഖപ്പെടുത്തിയിരിക്കുന്ന മാർക്കിന്റെ നിജസ്ഥിതിക്കായി പ്ലസ് 2 വ്ദ്യാലയത്തിലെ പ്രിൻസിപ്പൽ/ഹെഡ് ടീച്ചറുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം .
10- ബ്രിട്ടീഷ് മലയാളിയിലും , മറുനാടൻ മലയാളിയിലും, ചാരിറ്റി വെബ്‌സൈറ്റിലും സോഷ്യൽ മീഡിയാ, മറ്റു കേരളത്തിലെ പ്രിന്റഡ് / ചാനൽ ഉൾപ്പടെയുള്ള മാധ്യമങ്ങൾ വഴി വാർത്തകൾ നൽകി ആയിരിക്കും അപേക്ഷകരെ കണ്ടെത്തുന്നത്. അപേക്ഷകരുടെ ഫോട്ടോ /കുടുംബ ഫോട്ടോ ഉൾപ്പടെയുള്ള കുടുംബ/സാമ്പത്തിക/ആരോഗ്യവിവരങ്ങൾ പ്രസിദ്ധീകരിക്കാനുള്ള സമ്മതപത്രം അപേക്ഷയിലുണ്ടായിരിക്കുന്നതാണ്.
11- അപേക്ഷയിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നവരെ കൂടാതെ ഒരാളെയെങ്കിലും അന്വേഷണ ചുമതല ഏർപ്പിച്ചിരിക്കുന്നവർ സ്വതന്ത്രമായി മറ്റു മാർഗ്ഗങ്ങളിലൂടെ അന്വേഷണങ്ങൾ നടത്തി അപേക്ഷകരുടെ വിവരങ്ങളും അർഹതയും ഉറപ്പു വരുത്തും
12- അപേക്ഷകരുടെ വിവരങ്ങങൾ ശേഖരിച്ച് അന്വേഷണം നടത്തി ട്രസ്റ്റിനെ യഥാർത്ഥ വിവരങ്ങൾ എൻക്വയറി ഫോം പൂരിപ്പിച്ച് ധരിപ്പിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം അന്വേഷണം ഏൽപിച്ചിരിക്കുന്ന ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗം എന്നിവർക്കായിരിക്കും. അന്വേക്ഷണം നടത്തുന്ന വ്യക്തി നൽകുന്ന എൻക്വയറി റിപ്പോർട്ട് ആയിരിക്കും സെലക്ഷന്റെ പ്രധാനപ്പെട്ട മാനദണ്ഡം.
13- നിബന്ധനകളിൽ ഇളവു വരുത്തി അർഹരായവരെ കണ്ടെത്തി സഹായം ചെയ്യുവാനുള്ള ഉത്തരവാദിത്വം ട്രസ്റ്റിലും സ്‌ക്രീനിങ് കമ്മിറ്റിയിലും നിക്ഷിപ്തമായിരിക്കും. 2019 സെപ്റ്റംബർ 25 ആയിരിക്കും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഒക്ടോബർ 31നു മുൻപായി അന്വേഷണം പൂർത്തിയാക്കി ലിസ്റ്റ് അനൗൺസ് ചെയ്യേണ്ടതാണ്.
14- അപേക്ഷകരുടെ അവസാന സെലക്ഷനും അന്വേക്ഷണവും സ്‌ക്രീനിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിലും ട്രസ്റ്റിന്റെ പൂർണ ചുമതലയിലായിരിക്കും.
2012ൽ ആരംഭിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നാളിതുവരെ ആറു കോടിയോളം രൂപ വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി വിതരണം ചെയ്തിട്ടുണ്ട്. യുകെയിലെ നല്ലവരായ മലയാളി സഹോദരങ്ങൾ നിർലോഭം നൽകുന്ന പിന്തുണയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ കരുത്തും പ്രചോദനവും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
07877731744, 07809491206, 07828704378 (യുകെ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP